Friday, April 30, 2010

"ബേബി ചിക്ക്"

കമ്പനിയുടെ വാര്‍ഷിക ടൂറിനു അപേക്ഷ ക്ഷണിച്ചപ്പോള്‍ philipines , "മനില" എന്ന് എഴുതി കൊടുത്തു ഞാന്‍......
(നമ്മള്‍ അപേക്ഷിക്കുന്ന സ്ഥലത്തേക്ക് റിട്ടേണ്‍ ടിക്കെടും നാല് ദിവസം താമസിക്കാന്‍ ഹോട്ടലില്‍ റൂമും കിട്ടും)
എന്റെ കൂടെ ജോലി ചെയ്യുന്ന ഫിലിപിന പെണ്ണിന്റെ അവളുടെ നാടിനെ കുറിച്ചുള്ള വിവരണത്തില്‍ (കൂടെ ഇത്തിരി "മറ്റെന്തോ" ഉദ്ദേശവും ഇല്ലേ എന്നൊരു സംശയം എനിക്ക് തന്നെ ഇല്ലാതില്ല) മയങ്ങി അങ്ങിനെ ചെയ്തതാണ് ഞാന്‍. പക്ഷെ യാത്ര മനോഹരമായ അനുഭവം തന്നെ ആയിരുന്നു.
അങ്ങിനെ ഞാനും മനിലക്ക് വിമാനം കയറി.
അതിലൊരു സായാഹ്നത്തില്‍ മനിലയിലെ ലോകത്തെ വലിയ "മാളുകളില്‍" ഒന്നായ "മാള്‍ ഓഫ് ഏഷ്യ" കാണാന്‍ പോയി.
നീണ്ടു പരന്നു കിടക്കുന്ന മാളിന്റെ ഒരു വശം മനോഹരമായ സമുദ്രവും ......
അവിടിരുന്നു സൂര്യാസ്തമയം കാണാനായി ഞങ്ങള്‍ കാത്തിരുന്നു.....
(കൂട്ടിനു ഒറ്റ ഇന്ത്യക്കാരും ഇല്ലായിരുന്നു എല്ലാവരും ഫിലിപ്പിനികള്‍ മാത്രം)
കടല്‍ തീരത്ത് കൂടെ നടക്കുമ്പോള്‍ നമ്മുടെ നാടിലെ കടല വില്പ്പനക്കാരെ പോലെ ഒരുവള്‍  സൈകിളിന്മേല്‍  പുഴുങ്ങിയ കോഴിമുട്ട കൊണ്ട് നടന്നു വില്‍ക്കുന്നതെന്റെ ശ്രദ്ധയില്‍ പെട്ടു....... കാര്യമായി കഴിക്കാനൊന്നും പറ്റാത്തതിനാല്‍ (എല്ലാ ദിവസവും ഫാസ്റ്റ് ഫുഡ്‌ കഴിച്ചു മടുത്തിരുന്നു. കാരണം കഴിക്കാന്‍ പറ്റിയ മറ്റൊന്നും കിട്ടിയിരുന്നില്ല) ഞാന്‍ വില്പനക്കാരിയെ  വിളിച്ചു....
എന്റെ കൂടെയുള്ളവര്‍ക്കും വേണം .... എന്നാല്‍ പിന്നെ ആയിക്കളയാം എന്ന് ഞാനും കരുതി.......
അടുത്ത വന്ന അവളോട്‌ ഞാന്‍ ചോദിച്ചു "Is this boiled egg?"
അവള്‍ പറഞ്ഞു "നോ സര്‍, ദിസ്‌ "ബേബി ചിക്ക്",
എനിക്ക് മനസിലായില്ല , ഞാന്‍ ഒന്നുകൂടെ ചോദിച്ചു.. അവള്‍ അപ്പോഴും അതെ മറുപടി പറഞ്ഞു.
ഒടുവില്‍ ഞാന്‍ ചോദിച്ചു .. Is it boiled ?
(പുഴുങ്ങിയ മുട്ട അല്ലെ എന്നാണു ഞാന്‍ ഉദേശിച്ചത്‌. അതിനു ഇങ്ങിനെ തന്നെ അല്ലെ ചോതിക്കുക. ന്റമ്മോ എന്നെ കൊണ്ട് ഞാന്‍ തന്നെ തോറ്റു. എന്റെ ഒരു ഇംഗ്ലീഷ്......)
 എന്തോ അവള്‍ക് ഞാന്‍ പറഞ്ഞത് മനസിലായോ ഇല്ലേ എന്നറിയില്ല അവള്‍ പറഞ്ഞു
 "എസ് സര്‍" ...
ഒരു മുട്ടയല്ലേ ഇനി ഈ നാട്ടില്‍ അതിനു ഈ പേരായിരിക്കും എന്ന് കരുതി. ..........
വില്പ്പനകാരി ആദ്യം പാത്രം തുറന്നു ചൂടുള്ള വെള്ളത്തില്‍ നിന്ന് ഒരു മുട്ട എടുത്തു തന്നു.. ഇളം ചൂടുള്ള മുട്ട ...
കൂടെ ഒരു കവറില്‍ ഇത്തിരി മുളകുപൊടി ചേര്‍ത്ത വെള്ളവും... പിന്നെ ഇത്തിരി ഉപ്പും കൂടെ ഒരു കറുത്ത മസാല മിക്സ് ആകിയ ഒരു പൊടിയും തന്നു.
എനിക്കാണ് ആദ്യം തന്നതെങ്കിലും ഞാന്‍ എന്റെ കൂടെയുള്ള എല്ലാവര്‍ക്കും കൊടുത്തു. അവസാനമേ ഞാന്‍ വാങ്ങിയുള്ളൂ......
അവര്‍ ഓരോരുത്തരും ഒരൂ ഭാഗത്ത്‌ സീറ്റ്‌ കിട്ടിയ സ്ഥലത്ത് പോയിരുന്നു........
ഞാന്‍  കുറച്ചു ദൂരെ ഒരു "ഇണക്കുരുവികള്‍" ഇരിക്കുന്നുണ്ടായിരുന്നു. അവിടെ പോയിരുന്നു. "നെയ്യപ്പം തിന്നാല്‍ കാര്യം രണ്ടു എന്നാ ചൊല്ല്" പോലെ ഉദ്ദേശം രണ്ടായിരുന്നു....
ഫ്രീ ആയി ഒരു 'സീനും' കാണാം സാവധാനം മുട്ടയും തിന്നാം...
പെട്ടെന്നായിരുന്നു ഒരു ദുര്‍ഗന്ധം മൂക്കിലേക്കടിച്ചു കയറിയത്.
'കെട്ട മുട്ട'യുടെ മണം.
(ഇതിനു മുമ്പ് ഞാനീ ദുര്‍ഗന്ധം അനുഭവിച്ചത് വീട്ടില്‍ എന്റുമ്മ കോഴി മുട്ട വിരിയിക്കാന്‍ വെച്ചിട്ട് കുറച്ചു ദിവസം കഴിഞ്ഞിട്ട് മുട്ട പോട്ടിപ്പോകുമ്പോള്‍ ആയിരുന്നു)
ഞാന്‍ ചുറ്റും നൂക്കി . എന്റെ സുഹൃത്തുക്കളൊക്കെ മുട്ടയുടെ മുകളില്‍ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അതിലേക്കു അവര്‍ മുളക് പൊടിയും ഉപ്പും മസാലയും എല്ലാം ഇട്ടു മിക്സ് ചെയ്തു തിന്നുന്നുണ്ടായിരുന്നു.
കുറേശെ ഇരുട്ട് വന്നു തുടങ്ങിയതിനാല്‍ എനിക്ക് അവരുടെ മുട്ടയിലേക്ക് ശ്രദ്ധിക്കാന്‍ പറ്റിയില്ല. ആ ദുര്‍ഗന്ധം പുറത്തു നിന്ന് ആയിരിക്കുമെന്ന്  കരുതി ഞാന്‍ അവര്‍ ചെയ്തത് പോലെ മുട്ടയുടെ മുകളില്‍ ഒരു ദ്വാരമിട്ട്...... മുകള്‍ ഭാഗം പൊട്ടിച്ചതും നേരത്തെ പറഞ്ഞ ആ ഗന്ധം മൂക്കിലേക്കടിച്ചു കയറി.........
ഞാനൊന്നു കൂടെ ശ്രദ്ധിച്ചു നോക്കി... ... എന്തായിത്? ദ്വാരത്തിലൂടെ നോക്കിയപ്പോള്‍  കണ്ടത് വിരിഞ്ഞു വരുന്ന കോഴിക്കുഞ്ഞിന്റെ  കൊക്കും ഉറച്ചു വരുന്ന തലയും കണ്ണുകളും......
ശേ..... അറിയാതെ എന്നില്‍ നിന്ന് ഉച്ചത്തില്‍ ശബ്ദം  പുറത്തേക്കു വന്നു., കൂടെ ഞാനാ കോഴിമുട്ട താഴെ ഇടുകയും ചെയ്തു. 
(മലയാളത്തിലാണ് പറഞ്ഞത്. അല്ലെങ്കിലും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ നാം പ്രതികരിക്കുക മാതൃ ഭാഷയില്‍ ആയിരിക്കുമെന്ന്  ഒരു മനശാസ്ത്രഞ്ജന്‍  പറഞ്ഞത് ഇവിടെ സ്മരിക്കുന്നു)
എന്റെ കൂടെയുള്ളവര്‍ ഓടി വന്നു. എന്ത് പറ്റി സുല്‍ഫീ എന്ന് ചോദിച്ചു.
ഞാന്‍ പറഞ്ഞു ആ പെണ്ണെന്നെ പറ്റിച്ചു.... അവള്‍ തന്നത് പുഴുങ്ങിയ മുട്ട അല്ല....... അതിനുള്ളില്‍ "സ്മാള്‍ ബേബി ചിക്കന്‍" ആയിരുന്നെന്നു......
അറിയാതെയാണെങ്കിലും ഞാന്‍ അവരോടു പറഞ്ഞതും ആ സ്ത്രീ പറഞ്ഞ അതെ വാക്കായിരുന്നു. ബേബി ചിക്ക്..... പെട്ടെന്ന് എനിക്ക് കാര്യം മനസിലായി... അവരെല്ലാം പൊട്ടിച്ചിരിച്ചു. ........ അവര്‍ പറഞ്ഞു... ഇത് boiled മുട്ട അല്ല. ഇതാണ് ബേബി ചിക്ക്......
(ഈ നാട്ടില്‍ ഈ ദുഷ്ട്ടന്മാര്‍ ഇതിനെ തിന്നുമെന്ന് എനിക്കുണ്ടോ അറിയൂ.
അന്ന് പകല്‍ തിന്ന കെ എഫ് സീ , ബര്‍ഗേര്‍ എല്ലാം പുറത്തേക്കു വന്നു....
എന്റെ ഭഗവാനെ................
പിന്നെ പോരുന്ന വരെ ഫാസ്റ്റ് ഫുഡ്‌ അല്ലാതെ മറ്റൊന്നും ഞാന്‍ കഴിച്ചിരുന്നില്ല..........

16 comments:

  1. :)
    (അക്ഷരതെറ്റ് ശ്രദ്ധിക്കുക)

    ReplyDelete
  2. നന്ദി അഭിപ്രായത്തിനു........ ഇനി ശ്രദ്ധിക്കുകയും ചെയ്യംട്ടോ.......
    ആദ്യായിട്ടനോരാല്‍ ഗൌരവമായിട്ടു ഒരു അഭിപ്രായം പറഞ്ഞത്.... ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങിനെ ഒരുപാട്.
    ശരിക്കും എനിക്കും ആഗ്രഹാമില്ലഞ്ഞിട്ടല്ല.......... പലതും ടൈപ്പ് ചെയ്യുമ്പോള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന അക്ഷരങ്ങള്‍ വരുന്നില്ല..... പിന്നെ മനസിലുള്ളത് ടൈപ്പ് ചെയ്തു അക്ഷരം ശരിയാകാന്‍ പോയാല്‍ അടുത്ത വാക് വരില്ല...... എഴുത്ത് തടസ്സപ്പെടും........ പക്ഷെ..... ഇനി എഴുതിയിട്ട് പല പ്രാവശ്യം വായിച്ചു നൂക്കിയിട്ടെ പോസ്റ്റ്‌ ചെയ്യോഓ.
    നന്ദി ട്ടോ.........

    ReplyDelete
  3. babychick ഇപ്പം മനസ്സിലായില്ലേ..!
    (നന്നായി ട്ടോ.)

    ReplyDelete
  4. ബേബി ചിക് -ശ്ശൊ!
    നല്ല വിവരണം-തുടരൂ

    ReplyDelete
  5. എന്റമ്മോ..വ്രത്തികെട്ടവന്മാർ..എനിക്കിത് വായിച്ചപ്പോഴേ ചർദ്ദിക്കാൻ വരുന്നു.,ഏതായാലും അനുഭവം കലക്കി..ഏത് പോലീസുകാരനും ഒരു പറ്റ് പറ്റുമല്ലോ ഇക്കാ..
    വിവരണം നന്നായിരുന്നു, ഇനിയും പോരട്ടേ., ഞാൻ ഫോളോ ചെയ്യുന്നു..ഹി..ഹി..ഹി

    ReplyDelete
  6. അയ്യോ ഇക്കാ ഫോളൊ ചെയ്യാൻ പറ്റുന്നില്ലല്ലോ..എന്താ പ്രോബ്ലം., ലിങ്ക് തുറക്കുന്നില്ല,

    ReplyDelete
  7. നന്ദി എല്ലാ അഭിപ്രായങ്ങള്‍ക്കും...... അനുഭാവങ്ങലാണല്ലോ മനുഷ്യനെ മനുഷ്യനാക്കുന്നത്.... athulkollumbozhe നാം മനുഷ്യനാകുന്നുള്ളൂ.......

    ReplyDelete
  8. എനിക്കു ചര്‍ദ്ദിക്കാന്‍ വരുന്നു,ഇങ്ങനെ പല നാട്ടിലും പലതും തിന്നുന്നതായി കേട്ടിട്ടുണ്ട്.

    ReplyDelete
  9. ..
    പുതിയതിലക്ഷരത്തെറ്റ് കുറവാണ് :)

    ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍.. ;)
    ..

    ReplyDelete
  10. ഇതാ ഞാന്‍ ഫിലിപ്പൈനില്‍ പോകാത്തത് ....

    ReplyDelete
  11. എനിക്ക് ചിരിയല്ല... ഇതിനെയൊക്കെ തിന്നുന്ന ഇവറ്റകളോട് അറപ്പ് തോന്നുന്നു... ഏതായാലും അമളി പറ്റിയില്ലേ... ഇനി പോണോ മനിലയില്‍?

    ReplyDelete
  12. രവി : കുറെ ആയില്ലേ മറുപടി കണ്ടിട്ട്. അക്ഷര തെറ്റുകള്‍ ശരിയാക്കി വരുന്നു.
    നൌഷു : അല്ലേലും ഫിലിപിനില്‍ ഒക്കെ പോയി വെറുതെ എന്തിനാ..... അല്ലെ.. ഉം.. ഉം..
    ഷമീര്‍ : അതിനു ശേഷം രണ്ടു പ്രാവശ്യം മനിലയില്‍ പോയി. കുഴപ്പം കൂടാതെ തിരിച്ചു പോന്നു.
    രണ്ടാള്‍ക്കും വന്നതിനും അഭിപ്രായത്തിനും നന്ദി കേട്ടോ.

    ReplyDelete
  13. ഇത് ചിക്കന്‍ അല്ലെ..ഇതിനേക്കാള്‍ വലിയ സാധനങ്ങള്‍ ഉണ്ട് അവിടെ മനുഷ്യരുടെതെയ്‌ എന്റെ പോന്നൂ...

    ReplyDelete
  14. ഉം. മനസിലായി ആചാര്യാ.
    ഞാനായിട്ടൊന്നും പറയുന്നില്ല.

    ReplyDelete
  15. ഈ ഫിലിപിനോകള്‍ പച്ച മീന്‍ തിന്നുമെന്ന് കേട്ടിട്ടുണ്ട്, അതൊക്കെ പോട്ടെ എന്തിനാ ഇടിക്കിടക്ക് മനില ഇലേക്ക് തന്നെ പോകുന്നത്???? വേറെ എത്ര സ്ഥലം ഉണ്ട് കാണാന്‍....

    ReplyDelete
  16. മുംസൂ..... ഉം. ന്റെ കേട്ട്യോള്‍ ഇത് വായിച്ചു എന്നെ ശരിയാക്കും എന്ന് കരുതി പറഞ്ഞതാ അല്ലെ.. ഏയ്‌ ഞാന്‍ ആ ടൈപ്പ് അല്ലാട്ടോ.

    വരവിനും കമന്റിനും പ്രത്യേക നന്ദി. ക്ഷമിക്കുക ഒരുപാട് ദിവസത്തിന് ശേഷമാ എന്റെ ബ്ലോഗില്‍ ഞാനെതുന്നത്.

    ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments