Thursday, June 10, 2010

മുത്തുമാല

"എന്താ നോക്കുന്നത് അവിടെ പുതിയ ആളുകളാ ഇപ്പോള്‍ താമസിക്കുന്നത്"
അത്ര സുഖകരമല്ലാത്ത ഉമ്മയുടെ വിളിയാ എന്നെ ഓര്‍മയില്‍ നിന്നും ഉണര്‍ത്തിയത്
ഈ ഉമ്മാക്ക് അവരോടുള്ള ദേഷ്യം ഇപ്പോഴും മാറിയിട്ടില്ലേ.

"വേഗം ആ തേങ്ങയൊക്കെ പെറുക്കി കൂട്ട്, വെയില്‍ ചൂടായാല്‍ പിന്നെ ചാത്തന് തെങ്ങേല്‍ കയറാന്‍ പറ്റില്ല"

ഈ ഉമ്മയുടെ ഒരു കാര്യം. ആകെ രണ്ടു മാസം ലീവ് ആണുള്ളത്. ഒന്നടിച്ചു പൊളിച്ചു കഴിയാമെന്നു കരുതിയതാ. അതിനിടക്കാ തേങ്ങ പെറുക്കല്‍.

"ചാത്താ . ഇളന്നി (ഇളനീര്‍) ഉണ്ടെങ്കില്‍ ഒരു മൂന്നു നാലെണ്ണം തള്ളിയിട്ടോ. ജ്യൂസ്‌ അടിക്കാമല്ലോ"
അതും പറഞ്ഞു ഞാന്‍ എന്റെ പണിയില്‍ മുഴുകി.

"എല്ലാം കൂടെ കൊണ്ടങ്ങു പോരെ. ഞാന്‍ പോകുവാ,
ചാത്തോ, തേങ്ങയും കൊണ്ട് നേരെയങ്ങ് പോരെ. നല്ല താള് കറിയും ചോറും ഉണ്ടാക്കുന്നുണ്ട് ഞാന്‍" ഉമ്മയുടെ വക.

സമാധാനമായി, ഇനി ഒരു രണ്ടു ഇളന്നി ഒക്കെ വെട്ടി കുടിച്ചു സാവധാനം പോയാല്‍ മതിയല്ലോ.
ചാത്തനും അതിനാ കാത്തു നില്‍കുന്നതെന്നറിയാം. അവന് ഇളനീരും നാടന്‍ "വാറ്റും" കൂടെ മിക്സ്‌ ചെയ്തു ഒന്ന് കുടിച്ചാലേ തെങ്ങിന്മേല്‍ കയറിയ ക്ഷീണം മാറ്റാനൊക്കൂ.
ഞാന്‍ വീണ്ടും മനോരാജ്യത്തില്‍ മുഴുകാന്‍ തുടങ്ങി.

എവിടെ നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം? അതെ ഓര്‍ക്കുന്നു ഞാന്‍ ആ കറുത്ത ദിനം. എന്റെ ജീവിതവും സ്വപ്നങ്ങളും എറിഞ്ഞുടച്ച ആ ദിനം.

********************************************

ഉമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. ആദ്യം നോക്കിയത് ക്ലോക്കിലാ. സമയം ഏഴു മണി.
ഇല്ല എഴുന്നെല്കാന്‍ നേരം വൈകിയതിനല്ല. പിന്നെന്തിനാണാവോ?
ആരോടോ പറഞ്ഞു കരയുകയാ.
"ന്റെ മോന് എന്ത് കൂടോത്രമാ ആ പഹച്ചി കൊടുത്തത് പടച്ചോനെ? ഓന്റെ പൈസ മുഴുവന്‍ ഓള്‍ ങ്ങനെ വാങ്ങീട്ടുണ്ടാവും.
ഓരോരുത്തര് പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇതിപ്പോള്‍ സത്യായല്ലോ പടച്ചോനെ. ഒരു അരി വാങ്ങാന്‍ പൈസ ചോദിച്ചാല്‍ അവന്റെ അടുത്തുണ്ടാവൂല .
മീന്‍ വാങ്ങി വരാന്‍ പറഞ്ഞാല്‍, എന്തിനു ഇത്തിരി പൂള (കപ്പ) വാങ്ങാന്‍ പറഞ്ഞാല്‍ പോലും ഓന്റെ കീശ കാലി. പ്പളല്ലേ മനസിലായത്. എല്ലാം ആ പണ്ടാര കുരിപ്പ് പെണ്ണ് വാങ്ങി തീര്‍ക്കുകയല്ലേ. ന്റെ പടച്ചോനെ. ഇന്ന് ബാപ്പ വിളിക്കുമ്പോള്‍ ഇതൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട് ഞാന്‍. ഇനി ഞാനെങ്ങിനെ ആള്‍ക്കാരെ മുഖത്ത് നോക്കും.
ഉമ്മയുടെ കരച്ചിലില്‍ നിന്ന് തന്നെ സംഗതി സീരിയസ് ആണെന്നെനിക്കു ബോധ്യമായി. കൂടാതെ, റോഡ്‌ സൈഡ് ആയതു കൊണ്ട് നാട്ടുകാര്‍ കൂടുന്നുമുണ്ട്.
"എന്താ ഉമ്മാ പ്രശ്നം?" ഞാന്‍ ആദ്യം ഇടപെട്ടു. "നിങ്ങള്‍ അകത്തു കേറുമ്മാ . എന്താണെങ്കിലും പുറത്തു നിന്ന് കരയണ്ട ഉള്ളില്‍ കേറി വാ"
"പോടാ ഹമുക്കെ. എന്നിട്ട് വേണം നിനക്ക്. ഉം. ന്നെക്കൊണ്ടോന്നും പറയിക്കണ്ട" ഉമ്മ ദേഷ്യത്തിലാ.
എന്റെ ചെറുപ്പത്തില്‍ മാത്രമേ ഇത്ര ദേഷ്യത്തില്‍ ഉമ്മയെ കണ്ടിട്ടുള്ളൂ.
സംഗതി പുലിവാലാണല്ലോ പടച്ചോനെ. എന്ത് പണ്ടാരമാ പ്രശ്നം.
"നിങ്ങള്‍ എല്ലാരും പോയ്കോ . ഇത് ഞാന്‍ ചോതിച്ചോളാം". ഞാന്‍ പ്രശ്ന പരിഹാരതിനിറങ്ങി.
"അല്ല എന്താ പ്രശ്നമെന്ന് ഞങ്ങള്‍ക്കും അറിയണമല്ലോ?" നാട്ടുകാരില്‍ ചിലര്‍.
ആഹാ. നീയൊക്കെ പ്രശ്നം അറിഞ്ഞാലേ പോവൂ? എന്റുമ്മ, എന്റെ വീട്. ഇത് ഞാന്‍ തീര്‍ത്തോളാം. മക്കള് വിട്ടോ" എന്റെ ക്ഷമ നശിച്ചു തുടങ്ങി.
"അതല്ല ഇത് ഞങ്ങള്‍ നാട്ടുകാരെ കൂടി ബാധിക്കുന്ന വിഷയമാ. നിന്റുമ്മ ഏതോ ഒരു പെണ്ണിന്റെ കാര്യവും പറഞ്ഞു അതാ ഞങ്ങള്‍കറിയേണ്ടത്"
അപ്പോള്‍ അത് ശരി. അതാണ്‌ കാര്യം. പെണ്‍വിഷയമല്ലേ എന്തോരാകാംക്ഷ.
(അല്ലെങ്കിലും നാടുകാരിങ്ങനെയാ. പെണ്‍ വിഷയമെന്ന് കേട്ടാല്‍ വിളക്കത്ത് ഈയംപാറ്റ കണക്കെ ഓടി ക്കൂടും) ഇവരെല്ലാം കൂടെ ഈ നാട് നന്നാക്കിയേ അടങ്ങു.

"എന്താ ഉമ്മാ ഞങ്ങളോട് പറ"
അപ്പോഴാണ്‌ ഉമ്മ ഒരു കത്തെടുത്തു കൊടുത്തത്.
"ങ്ങള് ഇത് വായിച്ചു നോക്കി എനിക്ക് ഈ മുറ്റത്ത്‌ നിന്ന് കിട്ടിയതാ"
ങേ. ഇതെവിടുന്നു പ്രത്യക്ഷപെട്ടു. ഞാനും വിചാരിച്ചു.

"എന്റെ പ്രിയ സുവിന്"
'സു' വോ. ഞാനൊന്ന് ചിരിച്ചു. ഇതെന്താണിപ്പോള്‍?!
"എന്നെ ഇന്നലെ ഒരുപാട് കാത്തിരുന്നല്ലേ. എന്ത് ചെയ്യാനാ ഇക്കാ. വരാന്‍ പറ്റിയില്ല, എന്നോട് ദേഷ്യമാ അല്ലെ . സാരമില്ലാട്ടോ. ഇക്ക ദേഷ്യപ്പെടുന്നത് കാണാനും എനിക്കിഷ്ടമാ"
ഇതെന്താ ഇപ്പോം. കേടുകൊണ്ടിരുന്ന ഒരാള്‍.
എന്നാല്‍ പെട്ടെന്നാണ് എനിക്ക് സംഗതി ബോധ്യപ്പെട്ടു തുടങ്ങിയത്.
പടച്ചോനെ ഇതവള്‍ ഇന്നലെ തന്ന കത്താണല്ലോ. ഇതെങ്ങിനെ ഉമ്മയുടെ കയ്യില്‍ വന്നു. ഇന്നത്തോടെ എല്ലാം കഴിഞ്ഞു. ഞാന്‍ മെല്ലെ രംഗത്ത് നിന്നും വീടിനുള്ളിലേക്ക് വലിഞ്ഞു. ഇനി കയറി ഇടപെടാനും പറ്റില്ല. നാട്ടില്‍ അത്യാവശ്യത്തിനു നല്ല ഒരു പേരുണ്ടായിരുന്നു. അത് ഇതോടെ ടിം. ന്റെ പടച്ചോനെ.

"ങ്ങള് ബാക്കി കൂടെ വായിക്കീന്നു" അവിടെയാ പ്രശ്നങ്ങളുടെ തുടക്കം.

"ഇക്ക ഇന്നലെ വാങ്ങിച്ചു തന്ന മാല ഇല്ലേ. എനിക്കൊരുപാടിഷിടപ്പെട്ടു കേട്ടോ. ഇനി ഞാന്‍ അതെന്നും എന്റെ കഴുത്തിലിടും. അത് കഴുത്തേല്‍ അങ്ങിനെ കിടന്നാല്‍ എന്റിക്ക എന്റടുത്തു ഉള്ളപോലെയാ എനിക്കെപ്പോഴും. എന്ത് തോന്നി ഇങ്ങനെയൊന്നു വാങ്ങി തരാന്‍? എന്നെ അത്രക്കിഷ്ടാണോ? പൊതി തരുമ്പോള്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല അതിനുള്ളില്‍ ഒരു മാലയാണെന്ന്"

"ങ്ങള് നോക്കി. ന്റെ മോന്റെ പണി. ഇവിടെ മര്യാദക്ക് ഒരു സാദനം വാങ്ങി തരാന്‍ പറഞ്ഞാല്‍ അവന്‍ വാങ്ങി തരൂല. ഓള്‍ക്ക് സ്വര്‍ണത്തിന്റെ മാല വാങ്ങി കൊടുക്കാന്‍ അവനു പൈസയുണ്ട്., ഇപ്പഹയനോക്കെ ഞാന്‍ തന്നെ ആണല്ലോ പടച്ചോനെ പെറ്റത്" ഉമ്മ കലി തുള്ളി തുടങ്ങി.

"ഇനി ഇങ്ങള് ആ കത്തിങ്ങ് തരി. ഇതിനു എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം" ഉമ്മ
.
"ആരാ ഈ കക്ഷി?" നാടുകാര്‍ ആകാംക്ഷ പൂരിതരായി. അവര്‍ക്ക് പുതിയ കഥയുണ്ടാകാന്‍ വകയുണ്ടായില്ലേ.

"ആ പണ്ടാര പഹച്ചി. ആമിന. അനങ്ങിയാല്‍ അവനവിടാ. ഞാനാദ്യം കരുതിയത്‌ ടി വി കാണാന്‍ പോവുകാന്നാ. പിന്നെ രാവിലെ ഒരുമിച്ചു ആണ് പോക്ക് എന്ന് ആരോ പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു ഞങ്ങള്‍ അടുതുള്ളവരല്ലേ.. ആള്‍ക്കാര്‍ വെറുതെ പറയുകയായിരിക്കുംന്നു"

സംഗതി നാട്ടുകാര്‍ ഏറ്റെടുക്കാന്‍ പിന്നെ അധികം സമയം വേണ്ടി വന്നില്ല
.
"എടാ നീ അകത്തോളിക്കാതെ ഇങ്ങു പുറത്തു വാ. നീ അവള്‍ക്കു മാല വാങ്ങി കൊടുത്തിട്ടുണ്ടോ? നിങ്ങള്‍ തമ്മില്‍ എന്താ?"

വിചാരണ തുടങ്ങി. ഞാനൊന്നും മിണ്ടിയില്ല. മിണ്ടാനുള്ള ധൈര്യമൊന്നും എനിക്കുണ്ടായിരുന്നില്ല.

എന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു തുടങ്ങുകയായിരുന്നു.
പ്രശ്നം വഷളായി. ഉമ്മ നേരിട്ട് അവളുടെ വീട്ടില്‍ പോയി. ഒച്ചപാടും ബഹളവും.

"അവന്‍ വാങ്ങി തന്ന സ്വര്‍ണ മാല തിരിച്ചു തരണം, ഇനി എന്റെ മോനെ മേലാല്‍ കണ്ടു പോകരുത്"

" അങ്ങിനെ ഒരു മാല അവന്‍ വാങ്ങി തന്നിട്ടില്ല" ആമിന വാശി പിടിച്ചു.

"പിന്നെ ഈ കത്ത് ആരെഴുതിയതാ. നീ അല്ലെടീ?". ഉമ്മ ഉറഞ്ഞു തുള്ളുകയായിരുന്നു.
.
അതോടെ രണ്ടു കുടുംബങ്ങള്‍ അകലുകയായിരുന്നു. എത്ര സന്തോഷമായിരുന്നു . ഒന്ന് നീട്ടി വിളിച്ചാല്‍ ഓടിയെത്താവുന്ന അകലത്തിലുള്ള വീട്. ഒരു വയലിന് അപ്പുറവും ഇപ്പുറവും.
എന്ത് വിശേഷങ്ങളിലും അവര്‍ ഒന്നായിരുന്നു. നാട്ടിലെ പേരെടുത്ത രണ്ടു കുടുംബങ്ങള്‍.

കാരണവന്മാര്‍ ഇടപെട്ടു. ആകെ നാറി വഷളായി. ഉമ്മ എല്ലാത്തിനും മുകളില്‍ ഭദ്ര കാളിയായി ഉറഞ്ഞു തുള്ളി.

ആ പഹച്ചി അവളാ ഇതൊക്കെ കാരണം. നല്ലോണം നടന്നിരുന്ന ന്റെ കുണ്ടനെ കയ്യും കാലും കാട്ടി മയക്കീട്ടിപ്പോം. ഓള്‍ എന്തോ കൈ വിഷം കൊടുത്തിട്ടുണ്ട്‌ ഓന്. അല്ലാതെ ന്റെ മോന്‍ അങ്ങിനെയൊന്നും ചെയ്യൂല"
(ഇപ്പോഴും ഞാനോര്‍ക്കുന്നു. എന്തിനായിരുന്നു ഉമ്മ അത്ര എതിര്‍ത്തത്? ഇന്നും ഒരു സമസ്യ പോലെ എനിക്ക് മനസിലാകാത്ത ഒരു വിഷയമാ ഇത്)

ഇതും കൂടെ കേട്ടതോടെ അവളുടെ കുടുംബവും ഇളകി.
ആദ്യം നിങ്ങള്‍ നിങ്ങളെ മോനെ നന്നാക്കാന്‍ നോക്കി തള്ളെ" (ഇത്തേ... എന്ന് വിളിച്ചവര്‍ ശൈലി മാറ്റി)
"ഇനി നിങ്ങളെ മോനെങ്ങാന്‍ ഈ ചുറ്റുപാട് വന്നാല്‍ അവന്റെ കാല്‍ ഞങ്ങള്‍ തല്ലിയൊടിക്കും".

അവളുടെ കോളേജ് പഠനം മുടങ്ങി. പല തവണ അവളെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവളെ പുറത്തെങ്ങും വിടാതെ റൂമില്‍ അടച്ചിരിക്കുകയാണെന്ന് കേട്ടു.

രാത്രി പുറത്തിറങ്ങി അവളുടെ വീടിനു ചുറ്റും കറങ്ങി നടന്നു ഞാന്‍. പക്ഷെ ഒരു രക്ഷയുമുണ്ടായില്ല. പിന്നീട് കേട്ടു. അവളെ ദൂരെ എവിടെയോ ബന്ധുക്കളുടെ വീടിലേക്ക്‌ അയച്ചു എന്ന്. എനിക്കറിയാവുന്ന അവളുടെ കുടുംബങ്ങളിലോക്കെ ഞാന്‍ പലരെയും വിട്ടു അന്വേഷിപ്പിച്ചു. അവിടെങ്ങും അവളുണ്ടായിരുന്നില്ല.

എന്റെ വീട്ടിലും കാര്യങ്ങള്‍ ജോറായി നടക്കുകയായിരുന്നു.
ഇവനെ ഇങ്ങിനെ ഇവിടെ വിട്ടാല്‍ ശരിയാവില്ല. നിങ്ങള്‍ അവനൊരു വിസ ശരിയാക്ക്. ഉമ്മയുടെ എമര്‍ജന്‍സി സന്ദേശം ഉപ്പാക്ക്.
ഒടുവില്‍ എല്ലാ ദുഃഖ ഭാരങ്ങളും പേറി, നിരാശാ കാമുകനായി ഞാന്‍ കടല്‍ കടത്തപ്പെട്ടു.

പിന്നീട് പല തവണ കൂട്ടുകാര്‍ വഴി അന്വേഷിച്ചെങ്കിലും ഒന്നും അറിയാന്‍ കഴിഞ്ഞില്ല അവളെ പറ്റി.
അത്രക്കും ശക്തമായ പ്രതിരോധം ആയിരുന്നു അവര്‍ എനിക്കെതിരെ അവള്‍ക്കു ചുറ്റും തീര്‍ത്തത്. പാവം എന്നെ ഒന്ന് ബന്ധപ്പെടാന്‍ കൂടി അവള്‍ക്കു പറ്റിക്കാണില്ല.
പിന്നീടറിഞ്ഞു അവര്‍ വീടും പറമ്പും വിറ്റു ഞങ്ങളുടെ അടുത്തു നിന്നും മാറിയെന്നും. അവളുടെ കല്യാണം കഴിഞ്ഞെന്നുമൊക്കെ.

" അതേയ്. ഇങ്ങിനെ ഇരുന്നാല്‍ മതിയോ? ബാകി ഉള്ള തേങ്ങ കൂടെ പെറുക്കി കൂട്ട്"
ഈ ചാത്തനെപ്പോഴാ തെങ്ങിന്മേല്‍ നിന്ന് താഴെ ഇറങ്ങിയത്‌? ഓര്‍മയില്‍ നിന്നും തിരികെ വന്നു.

************************************

ഇന്നും എന്റെ മനസ് നീറുന്നു അന്ന് ഞാനവള്‍ക്ക് ചന്തയില്‍ നിന്നും വാങ്ങി കൊടുത്ത "രണ്ടു രൂപയുടെ മുത്ത്‌ മാല" കാരണം ഉണ്ടായ പുകിലോര്‍ത്തു.

എങ്കിലും എന്റെ ആമിനാ. നിനക്ക് അവരോടു തുറന്നു പറയാമായിരുന്നു അത് മുത്ത്‌ മാലയാണെന്ന് സ്വര്‍ണമാല അല്ലായിരുന്നെന്നും. എന്തെ നീ ഒന്നും മിണ്ടാതിരുന്നു.
നീ കരുതുന്നുണ്ടാവും ഞാനെന്തേ പറയാതിരുന്നതെന്നല്ലേ. പറഞ്ഞിരുന്നു ഞാന്‍ ഒരുപാട് തവണ. പക്ഷെ എന്റെ വാക്കുകള്‍ ആരും ചെവി കൊണ്ടില്ല.

എങ്കിലും എന്റെ ആമിനാ. 'എത്ര ദൂരത്താണ് ഇക്കയെങ്കിലും ഞാനെന്നും ഇക്കയോടൊപ്പം ഉണ്ടാവുമെന്ന്' നീ എഴുതിയ വാക്കുകള്‍ ഇന്നും ഞാനെന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
എന്തെ നീ എന്നില്‍ നിന്ന് ഇത്ര വേഗം അകന്നത്. ഇന്നും എനിക്കറിയില്ല നീ എവിടെ എന്നും എന്ത് ചെയ്യുന്നെന്നും. ഇനിയെങ്കിലും പ്രതീക്ഷിക്കാമോ നമ്മള്‍ക്കാ പഴയ കാലം.

"ഉപ്പാ. എനിക്കാ പാവ വേണം"
കാറില്‍ നിന്നും ഇറങ്ങിയ ഉടനെ മോള്‍ കടയില്‍ തൂക്കിയിട്ട പാവ ചൂണ്ടി പറഞ്ഞു.
"കുറച്ചു നേരമായി ഞാന്‍ കാണുന്നു. ശ്രദ്ധ വണ്ടി ഓടിക്കുന്നതിലോന്നും അല്ലായിരുന്നല്ലേ" എന്റെ പ്രിയ ഭാര്യ.
"ഞാനെന്തോ പഴയ കാര്യം ഓര്‍ത്തങ്ങിനെ"......
"തല്‍കാലം എന്റിക്ക പുതിയ കാര്യം ഓര്‍ത്തു നടക്ക്. മോള്‍ക്ക്‌ ആ പാവയെ വാങ്ങി കൊട്. ഇല്ലെങ്കില്‍ അവള്‍ സമാധാനം തരില്ല"

ആമിനാ ഇപ്പോള്‍ ഒരുപാട് വൈകി പോയില്ലേ നമ്മള്‍? എന്റെ മനസ്സില്‍ ഇന്നും നീ ഉണ്ട്. മായാത്ത ഓര്‍മയായി. എന്റെ യീ ഓര്‍മ്മകള്‍ നിനക്കായി സമര്‍പ്പിക്കുന്നു.

(ഇത് വെറുമൊരു കഥയാണ് കേട്ടോ. ഓര്‍മ കുറിപ്പ് പോലെ എഴുതി എന്നേയുള്ളൂ.)

82 comments:

 1. ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കവിത ഓര്‍മ്മ വന്നു.
  "എനിക്കുണ്ടൊരു ലോകം
  നിനക്കുണ്ടൊരു ലോകം
  നമുക്കില്ലൊരു ലോകം"


  ജീവിതം അങ്ങിനെയാണ്‌ സുള്‍ഫി. നമ്മള്‍ ആശിക്കുന്നതൊന്ന് ലഭിക്കുന്നത് മറ്റൊന്ന്‌. ഓര്‍മ്മതാളുകള്‍ക്കിടയില്‍ മയില്‍‌പ്പിലി പോലെ സൂക്ഷിച്ചു വെച്ചിരുന്ന ഈ പ്രണയ കഥ ഞങ്ങളുമായി പങ്കുവയ്ചതിന്‌ നന്ദി.

  ReplyDelete
 2. സുൾഫി, കെട്ട്യോൾ പറഞ്ഞപോലെ തല്‍കാലം എന്റിക്ക പുതിയ കാര്യം ഓര്‍ത്തു നടക്ക്, എങ്കിലും, മൻസ്സിലെ മായാവടുക്കൾ എഴുത്തിൽ തെളിഞ്ഞുകിടക്കുന്നു, സുൾഫിയൊരു പാവമാണല്ലേ. പിന്നെയീ വായാ‍ടിക്ക് ആശിച്ചതെന്താ കിട്ടാതെ പോയേ?

  ReplyDelete
 3. @ശ്രീനാഥന്‍- "പിന്നെയീ വായാ‍ടിക്ക് ആശിച്ചതെന്താ കിട്ടാതെ പോയേ?"

  സിനിമാനടന്‍ മോഹന്‍ലാലിനെ കല്യാണം കഴിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ അങ്ങേര്‍ നേരത്തെ വിവാഹം കഴിച്ചു. ഇതാണ്‌ ഞാന്‍ പറഞ്ഞത്‌ "നമ്മള്‍ ആശിക്കുന്നതൊന്ന് ലഭിക്കുന്നത് മറ്റൊന്ന്‌" എന്ന്. ഹ..ഹ..ഹ.. :)

  ReplyDelete
 4. കഥയാനെന്കില്‍ ഒക്കെ ..അതല്ല അനുഭവം ആണെങ്കില്‍ ഇന്ന് അത്താഴ പഷ്ണി

  ReplyDelete
 5. ഇത് വെറുമൊരു കഥയാണ് കേട്ടോ. ഓര്‍മകുറിപ്പല്ല. ഓര്‍മ കുറിപ്പ് പോലെ ട്രീറ്റ്‌ ചെയ്തു എന്നേയുള്ളൂ. എന്റെ കുടുംബം കലക്കല്ലേ ഇഷ്ടന്മാരെ.
  നിങ്ങളുടെ കമന്റ് കാരണം മുകളില്‍ പറഞ്ഞ ഈ വാക്കുകള്‍ പോസ്റ്റില്‍ ചേര്‍ക്കുന്നു

  വായാടി : രാവിലെ തന്നെ എത്തിയല്ലോ. നന്ദി ആദ്യ കമന്റിനു. കൃത്യം എങ്ങിനെ എത്തി, അതും ഇത്ര പെട്ടെന്ന്.
  (ശരിക്കും തുടക്കകാരെ കണ്ടെത്തി കമന്റിടാന്‍ ഉള്ള വായടിയുടെ താല്പര്യം പ്രശംസനീയം അഭിനന്ദനീയവും.)
  പിന്നെ മോഹന്‍ലാലിനെ കല്യാണം കഴിച്ചിരുന്നെങ്കില്‍ ഇന്നത്തെ പോലെ അവിടിരുന്നു ആളുകളെ പറ്റിക്കാന്‍ പറ്റുമായിരുന്നോ.
  (അതൊക്കെ പോട്ടെ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് മനസിലായി. ആട്ടെ ആരായിരുന്നു കക്ഷി. എന്നോട് പറഞ്ഞോളൂ . ഞാന്‍ ആരോടും പറയില്ലാട്ടോ. പിന്നെ നമ്മള്‍ ഒരു പത്തു നാല്പതു പേര്‍ മാത്രമേ അറിയുള്ളൂ)

  ശ്രീനാഥ്‌ : ഞാന്‍ ആളത്ര പാവമൊന്നുമല്ല കേട്ടോ. അലമ്പ് കൂടിയിട്ടു സഹിക്കാന്‍ വയ്യാതായപ്പോഴാ വീട്ടുകാര്‍ കെട്ടിയെടുത്തെ ഗള്‍ഫിലോട്ടു. ഇനിയും നിന്നാല്‍ വല്ല പോലീസെ സ്റ്റേനിലും ആവും സ്ഥിര താമസമെന്ന് ന്റെ പാവം ഉപ്പക്കു തോന്നിക്കാനും. (ഇപ്പോള്‍ മനസിലായല്ലോ അല്ലെ. ഹി ഹി)

  എറക്കാടാ : സത്യം ഇതൊക്കെ ഒരു ഒപ്പിക്കല്‍ ആണെന്നെയുള്ളൂ. ആ കുറിപ്പും കൂടെ കൊടുത്തില്ലെന്കിലെ ന്റെ കെട്ട്യോലെങ്ങാനും പിണങ്ങി പോയാലോ? ഹി ഹി .

  ReplyDelete
 6. ഹും...മനസ്സിലായി...ഓര്‍മക്കുറിപ്പല്ലെന്നു...അത്രയ്ക്ക് ഹൃദയത്തില്‍ തട്ടിയാ എഴുതിയത്...
  സത്യം പറ...ആമിന ഇപ്പൊ ഇവിടെയുണ്ട്...ദുഫായില്‍ തന്നെയാണോ?? ഇതവള്‍ക്ക് വായിക്കാനല്ലേ എഴുതിയത്??? എന്നിട്ടവളെന്തു പറഞ്ഞു??
  ഫാര്യ കണ്ടുപിടിച്ചാലോ എന്നാലോചിച്ചാ അല്ലേ അവസാനം പ്ലേറ്റ് മാറ്റിയത്...കള്ളാ...കരിങ്കള്ളാ...

  ReplyDelete
 7. ഹഹ. ന്റെ ചാണ്ടിക്കുഞ്ഞേ. ഒടുവില്‍ സത്യം കണ്ടെത്തി. കൊച്ചു കള്ളന്‍. (ഓരോരുത്തരുടെ കഴിവേ)
  എരക്കടനെ കണ്‍സാള്‍ട്ട് ചെയൂ. ഞങ്ങളിപ്പോള്‍ ഇതേ കാര്യം സംസാരിച്ചതെ ഉള്ളൂ.
  പക്ഷെ ഞാന്‍ ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ നയം മാറ്റാറില്ല അതില്‍ അടിയുറച്ചു നില്‍ക്കും .
  ഇത് വെറുമൊരു കഥ. മറ്റുള്ളവര്‍ പറയുന്നതെല്ലാം എന്റെ "രാഷ്ട്രീയ ഭാവി" കരി വാരി തേക്കാനുള്ള ശ്രമമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

  ReplyDelete
 8. കഥ നന്നായിരുന്നൂട്ടാ.
  എന്നാലും സത്യത്തില്‍ ആമിന ഇപ്പോളെവിടെയാണു.ആളെക്കണ്ടെത്താന്‍ ഏറക്കാടനെക്കൊണ്ടൊന്നു പ്രശ്നം വയ്പ്പിച്ചുനോക്കിക്കൂടെ

  ReplyDelete
 9. ഇത് വെറുമൊരു കഥയാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലാ...
  എന്തോ... എനിക്കറിയില്ലാ..

  ReplyDelete
 10. ആമിനാടെ അനിയത്തി ഇപ്പോ എവിടേയാ..??
  (ചുമ്മാ ചോദിച്ചതാ.. സത്യം)

  ReplyDelete
 11. പിന്നെ, ഇത് നടന്ന കഥയല്ല പോലും. ഉം...ഇത് ഞങ്ങള്‌ വിശ്വസിക്കണം.

  സുള്‍ഫി, ഇംഗ്ലീഷ് ടീച്ചര്‍ അന്വേഷിച്ചു. ഇത്രയും ദിവസം ക്ലാസ്സില്‍ കയറാതെ കറങ്ങി നടന്നത്‌ ടീച്ചര്‍ അറിഞ്ഞു. അതുകൊണ്ട് ഇനി ഉപ്പയേയോ/ഉമ്മയേയോ വിളിച്ചോണ്ട് വന്നാലേ ക്ലാസ്സില്‍ കയറ്റുത്രേ. സുള്‍ഫിയുടെ കാര്യം പോക്കായി!

  ReplyDelete
 12. (ഇത് വെറുമൊരു കഥയാണ് കേട്ടോ. ഓര്‍മകുറിപ്പല്ല. ഓര്‍മ കുറിപ്പ് പോലെ ട്രീറ്റ്‌ ചെയ്തു എന്നേയുള്ളൂ.) സത്യായിട്ടും ഭാര്യയുടെ കണ്ണിൽ പൊടിയിടാനല്ലേ ഈ വാക്കുകൾ കൂട്ടിച്ചേർത്തത്, ഗള്ളം പറയരുത്,ഹ്രദയസ്പർശിയായ അവതരണം..അഭിനന്ദനങ്ങൾ.,

  ReplyDelete
 13. ഓര്‍മ്മക്കുറിപ്പ്‌ എഴുതിയിട്ട് ഇത് ഓര്‍മ്മക്കുറിപ്പല്ല എന്നെഴുതിയത് എന്തിനാ വെറുതെ...

  വായിക്കാന്‍ രസായിരുന്നു.

  ReplyDelete
 14. ഇനി അനുഭവം ആണേലും കഥ ആണേലും കുഴപ്പല്ല്യ

  വായിക്കാന്‍ രസായിരുന്നു

  ReplyDelete
 15. മനോഹരമായ കഥ,
  എന്റെ കൌമാരകാലത്തെ
  ഓര്‍മിപ്പിച്ചു ഇത്, പക്ഷേ
  അതില്‍ ബാപ്പയായിരുന്നു വില്ലന്‍.
  അഭിനന്ദനങള്‍. വീണ്ടും എഴുതുക.
  സ്നേഹപൂര്‍വ്വം
  താബു.

  ReplyDelete
 16. സുല്‍ഫി,
  സംഗതി കഥയോ സംഭവമോ എന്തു മാകട്ടെ അതില്‍ ഒന്നും കാര്യമില്ല. എങ്ങനെ പറയുന്നു എന്നതാണ് പ്രധാനം എന്തു പറയുന്നു എന്നുള്ള തല്ല. ഇത്തരം അനുഭവങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ ഉണ്ടാകും. വര്‍ത്തമാന കാലത്തേക്കാള്‍ നാം ഭൂതകാലത്തെ സ്നേഹിക്കുന്നത് അതിലെ നൊസ്റ്റാള്‍ജിക് വികാരം ഒന്നുകൊണ്ടു മാത്രമാണ്. ഇത്തരം ഒരു അനുഭവത്തിലേക്ക് ഈ കഥ എന്നെ നയിച്ചു. നന്നായി

  ReplyDelete
 17. ഇത് വെറുമൊരു കഥയാണ് കേട്ടോ. ഓര്‍മകുറിപ്പല്ല. ഓര്‍മ കുറിപ്പ് പോലെ ട്രീറ്റ്‌ ചെയ്തു എന്നേയുള്ളൂ.
  ഇത് ഞാന്‍ സത്യായിട്ടും വിശ്വസിച്ചു സത്യായിട്ടും.. !!1
  അല്ല അന്ന് രണ്ട് രൂപക്ക് എത്ര പവന്‍ മുത്തുമാല കിട്ടും ..?
  സംഗതി നല്ല രസകരമായ കഥ.

  ReplyDelete
 18. ജ്യാണ്ടിക്കുഞ്ച് പറഞ്ഞപോലെ "ഇത് ലവളെ അറിയിക്കാന്‍ എഴുതിയതല്ലേ?" കെട്ടി ഒരു കൊച്ചും ആയി. എന്നിട്ടും വേലിചാടാന്‍ നടക്കുവാ. യവന്‍ കെട്യോള്‍ടെ കൈ കൊണ്ടു ചാവും...
  സുള്‍ഫീന്റെ ബീവി, ഇയ്യാളെ ഒന്നു സൂക്ഷിച്ചോണേ....

  പിന്നെ, സീരിയസായി പറഞ്ഞാല്‍ കഥ ഇഷ്ടപ്പെട്ടു. നല്ല ഒഴുക്ക്, ഫാവന....

  ReplyDelete
 19. നന്നായി എഴുതിയിരിക്കുന്നു
  ഇഷ്ടപ്പെട്ടു .........
  കഥയാണോ ഓര്‍മ്മകുറിപ്പാണോ എന്തോ ?

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. ശ്രീക്കുട്ടാ : പെണ്ണ് കെട്ടാന്‍ കാത്തു നില്‍കുന്ന ഏറക്കാടന്‍ തന്നെ വേണോ പ്രശ്നം വെക്കാന്‍? മാത്രവുമല്ല "പഹയന്‍" എനിക്കിട്ടു പാര വല്ലതും പണിയും.
  എന്റെ നൌഷു : ഞാനെന്റെ ചങ്ക് പറിച്ചു കാണിച്ചു തരാം. ഒന്ന് വിശ്വസിക്ക് . ഹി ഹി (ഇത് പറയാനായി മാത്രം ഞാനൊരാളെ കൂലിക്ക് നിര്‍തണല്ലോ പടച്ചോനെ)
  കൂതറ : നാട്ടാരെ ഈ ചെക്കന്‍ കുറെ കാലായി കണ്ട പെണ്ണുങ്ങളുടെയൊക്കെ അനിയത്തിമാരെ അന്വേഷിച്ചു നടക്കുന്നു. ഇവനെ ഒന്ന് പിടിച്ചു കെട്ടിക്കാന്‍ ആരുമില്ലേ ഇവിടെ.
  വായാടി : ഞാന്‍ 'ഗസ്റ്റ് വിദ്യാര്‍ഥി' (ആറു മാസത്തില്‍ ഒരിക്കല്‍ ക്ലാസ്സില്‍) ആയിരിക്കുമെന്ന് ടീച്ചറോട് ആദ്യമേ പറഞ്ഞിരുന്നല്ലോ. ഹും. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പോലും ഇത്രയും അടുപ്പിച്ചു ക്ലാസില്‍ ഇരുന്നിട്ടില്ല. പിന്നല്ലേ. ഹിസ്റ്ററി ക്ലാസ്സില്‍ ഒരിക്കല്‍ കയറിയപ്പോള്‍ (ഫസ്റ്റ് ഇയറില്‍ ആകെ കയറിയതാ മൂന്നാം തവണ) ടീച്ചര്‍ ചോദിച്ചതോര്‍ക്കുന്നു. ഈ ക്ലാസ്സിലാണോ പഠിക്കുന്നതെന്നു. ഹി ഹി . നാട്ടാരെ എനിക്കൊരു ഡ്യൂപ്ലിക്കേറ്റ്‌ ഉപ്പയെ കിട്ടുമോ നാളെ ഇംഗ്ലീഷ് ക്ലാസ്സില്‍ കയറാനാ?
  കമ്പര്‍ : ഇതൊക്കെ ഇങ്ങിനെ പരസ്യമായി ചോദിക്കല്ലേ . ഒറ്റയ്ക്ക് വാ പറഞ്ഞു തരാംട്ടോ.
  റാംജി : ഇതിപ്പോള്‍ എന്റച്ചന്‍ പത്തായത്തിലും കൂടെ ഇല്ല എന്ന് പറഞ്ഞ പോലെ ആയിന്നാ തോന്നുന്നത്. കിടക്കട്ടെന്നെ. (ന്റെ കുടുംബം പടച്ചോനെ?)
  ചെറുവാടി : നന്ദി ഈ ആദ്യ വരവിനു. ഇനിയും കാണുമല്ലോ ഈ വഴി.
  താബു : ഇവിടെ എത്തി അല്ലെ. നന്ദി കേട്ടോ.
  ബാലു ഏട്ടാ : സ്വന്തം നാട്ടുകാരനില്‍ നിന്നും കിട്ടിയ ഈ അഭിനന്ദനം എന്നും ഞാന്‍ കാത്തു സൂക്ഷിക്കും. ഒത്തിരി സന്തോഷായി എനിക്ക്.
  നിലീനം : സന്തോഷം വന്നതിനു.
  ഹംസക്ക : എനിക്ക് സമാധാനമായി. ഒരാളെങ്കിലും വിശ്വസിച്ചല്ലോ. രണ്ടു രൂപയ്ക്കു ഏകദേശം ഒരു പത്തു പവന്‍ കിട്ടുമെന്നാ തോന്നുന്നത്. (ഇന്നലത്തെ റേറ്റ് ആണേ. ഇന്നതെത് വില നിലവാരം നോക്കി പറയാം)
  വഷളന്‍ : ഉം. ഇതിപ്പോള്‍ ഇതെഴുതി കുടുങ്ങിയെന്നാ തോന്നുന്നത്. "നിങ്ങള്‍ ഇനിയും അവിടെ ഒറ്റക്കിരുന്നാല്‍ വഷളാവും. ഞാനിതാ അടുത്ത വിമാനത്തിനു വരുമെന്ന്" ഇപ്പോള്‍ വിളിച്ചു പറഞ്ഞതേയുള്ളൂ. കെട്ടിയോള്‍. ഇനി എന്നെ ഒലക്ക കൊണ്ടടിച്ചു കൊല്ലാനുള്ള വരവെങ്ങാനുമാണോ ആവ്വോ? എനിക്കായി പ്രാര്‍ഥിക്കണേ.
  (ഞാനും സീരിയസ് ആയി : നന്ദി ണ്ടുട്ടോ ഈ അഭിപ്രായത്തിനു. കുറെ ആലോചിചെഴുതിയതാ അവസാന വരി. അതാ ശരിക്കും ഇതിനെ കൂടുതല്‍ ചൂട് പിടിപ്പിച്ചതെന്ന് തോന്നുന്നു. സന്തോഷമായി. എന്റെ "മാര്‍ക്കറ്റിംഗ് തന്ത്രം" വിജയിച്ചു. ഓരോ പോസ്റ്റ്‌ വായിപ്പിക്കാനുള്ള ഓരോ പണിയെ)
  അഭി : എന്തായാലും ഇഷ്ടപ്പെട്ടല്ലോ. അത് മതി.

  ReplyDelete
 22. സുല്ഫീ...
  ''ഇത് കഥയാണ്‌..കഥയാണ്‌..''എന്ന് പറഞ്ഞു പ്രയാസപ്പെടന്ട
  .ആര് വിശ്വസിച്ചില്ലെങ്കിലും ഞാന്‍ വിശ്വസിക്കുന്നു
  .ഇതെന്താണ്.
  ''അനുരാഗിണീ ''എന്ന ഒരു പോസ്റ്റു ഞാനിന്നലെ ഇട്ടതെയുള്ളൂ.
  ''പ്രതിഭാശാലികള്‍ ഒരുപോലെ ചിന്തിക്കുന്നു.''അത്രേയുള്ളൂ അല്ലെ?

  ReplyDelete
 23. ആദ്യമായാണിവിടെ, ഓര്‍മ്മക്കുറിപ്പ് (അല്ല കഥ )നന്നായിട്ടുണ്ട്.സംഭവിച്ചതല്ലെന്ന് വിശ്വസിക്കുക തന്നെ,കാരണം അങ്ങിനെ അവിടെ എഴുതി വെച്ചിട്ടുണ്ടല്ലോ!.

  ReplyDelete
 24. അയ്യോ..സുല്‍ഫി..ഞാന്‍ കളര്‍ മാറ്റുക മാത്രമല്ല ഇതേ കാരണം കൊണ്ടു ആരും വായിക്കാത്ത രണ്ടു പോസ്റ്റുകള്‍ റീ.പോസ്റ്റു ചെയ്യുക കൂടി ചെയ്തു.
  ഒരുകാര്യം ചെയ്യുമോ?സുല്‍ഫി കമന്റു ചെയ്തില്ലേ ആദ്യം..?തേങ്ങ ഉടക്കയാനെന്നും പറഞ്ഞു?അതില്‍ പഴയ പോസ്റ്റ് എന്നതില്‍ ക്ലിക്ക് ചെയ്തു നോക്കൂ.
  പിന്നെ...ആ പഴഞ്ചൊല്ല് അവിടെ ചേരില്ല...ഒരു പഴഞ്ചൊല്ല് കൂടിയെ കഴിയൂ എന്നാണെങ്കില്‍ ചങ്കരന്‍ ഇപ്പളും തെങ്ങില്‍ത്തന്നെ എന്നായിക്കോട്ടേ..‍

  ReplyDelete
 25. വസന്തലതിക : മറ്റുള്ളവര്‍ക്ക് കൊത്താന്‍ ഒരു ഇര ഇട്ടു കൊടുത്തു എന്നേയുള്ളൂ. നോക്കൂ എല്ലാവരും അതില്‍ കൊത്തിയില്ലേ, ഒരാളും അത് വിടാതെ പോയില്ല. ചേച്ചി പോലും. അത് തന്നെ ഞാനും പ്രതീക്ഷിച്ചുള്ളൂ. (ഈ പോസ്റ്റ്‌ ഒന്ന് ബൂസ്റ്റ്‌ ചെയ്യാന്‍ എന്തൊക്കെ കോപ്രായങ്ങള്‍ കാട്ടികൂട്ടണം എന്‍റെ ചേച്ചീ) വന്നല്ലോ പിന്നെയും. അത് മതി.
  കമന്റെ ഇട്ടതിനു ശേഷമാണ് റീ-പോസ്റ്റ്‌ കണ്ടത്. ഉടന്‍ വായിക്കാം.
  പഴഞ്ചൊല്ല് (കോരന്= എനിക്ക് ഇപ്പോഴും=ഇപ്പോഴും കഞ്ഞി= ചേച്ചിയുടെ പോസ്റ്റ്‌ കുമ്പിളില്‍ തന്നെ = അതെ നിറം തന്നെ) എങ്ങിനെ? ഹി ഹി. അധികം കളിച്ചാല്‍ ഞാന്‍ കടിച്ചാല്‍ പൊട്ടാത്ത വല്ല പഴഞ്ചൊല്ലും പറഞ്ഞുകളയും കേട്ടോ. ഞാനാരാ മോന്‍.

  മുഹമ്മദ്‌ കുട്ടി : ഇക്കാ വിശ്വസിച്ചല്ലേ മതിയാവൂ. (ഇല്ലെങ്കില്‍ ഞമ്മന്റെ അഗ്നിസാക്ഷിണി പെട്ടിയും തൂക്കി പോയാലോ?) അതിനല്ലേ എഴുതി വെച്ചതും. സന്തോഷായി വരവിനു. നന്ദി.

  ReplyDelete
 26. ഡാ സുല്ഫീ,
  സങ്കതി നിന്റെ അനുഭവമാനെങ്കിലും, അതൊരുപാട് പേരുടെ ഉറക്കം കേടുത്തിയെന്നത് സത്യം!! എത്ര അക്ഷാമ്ശയോടെയാണ് മാലോകര്‍ കമന്റുന്നത്??
  എല്ലാവര്ക്കും അവരുടെ ബാല്യകാല സഖിമാരെ /സഖാക്കളേ ഒര്മാപ്പെടുത്തിയ നിന്റെ 'മുത്തുമോളൊരു' സംഭവം തന്നെ...!!
  സ്വനാമത്തില്‍ പിന്നെ വരാം കേട്ടോ.

  ReplyDelete
 27. വായിച്ചു കേട്ടോ. ഓരോന്ന് ഓര്‍ത്തെടുക്കുകയാനല്ലോ അങ്കിള്‍!
  congrates.

  ReplyDelete
 28. റിപ്പോര്‍ട്ടഡ് സ്പീച്ച് വളരെ നന്നായി കൈകാര്യം ചെയ്തിറ്റിക്കുന്നു
  :-)

  ReplyDelete
 29. ഒരു നഷ്ടപ്രണയം,എപ്പോഴും പ്രണയം മനസ്സില്‍ ഉണ്ടാവട്ടെ.നന്നാവുന്നുണ്ട് എഴുത്ത്.

  ReplyDelete
 30. എന്റെ പ്രിയ അനോണീ.
  നീ എന്റെ ഏതോ ഒരു സുഹുര്‍ത്ത് ആണെന്നറിയാം. (ഇത് പറയാന്‍ തിരശീല വേണമായിരുന്നോ?) പുറത്തു വാ മോനെ.
  എന്റെ സുഹുര്തുക്കളുടെ ഇടയില്‍ നിന്നും കിട്ടുന്ന രണ്ടാമത്തെ കമന്റ്. ഞാന്‍ സന്തോഷവാനായി മകനെ സന്തോഷവാനായി. (ഉം ഉം. ഗദ്ഗദം)
  കൊലുസ് : വന്നതിനു നന്ദി. നീയും ഇവരുടെ കൂടെ കൂടിയോ? അപ്പോള്‍ ഇത് കഥയെന്നു വിശ്വസിചില്ലേ? എന്റെ ഭഗവാനെ! എന്റെ കൊലുസ് മോള്‍ പോലും എന്നെ?
  ഉപാസന : അഭിപ്രായത്തിനു നന്ദി. ആദ്യായിട്ടാ ഈ പ്രയോഗം "റിപ്പോര്‍ട്ടഡ് സ്പീച്ച്". എനിക്കും ഇഷ്ടായി ട്ടോ.
  ഷൈജു : നന്ദി
  ഷാജി : പ്രണയം അതെന്നും നമ്മെകൊണ്ട് ഇതൊക്കെയല്ലേ ചെയ്യിക്കുന്നത്. വന്നതിനു നന്ദി. ഇനിയം കാണണം കേട്ടോ.

  ReplyDelete
 31. സുല്‍ഫി, ഒരോ വാക്കിലും മനസ്സ് തുറന്നെഴുതിയത് അനുഭവപ്പെടുന്നു....
  മുത്തുമാല കുപ്പിവള നെയില്‍ പോളീഷ് പൊതികള്‍ പലതുണ്ടായിരുന്നില്ലേ?:)
  ഇതു സങ്കല്‍പ്പം ആണെന്നും ജീവിച്ചവരോ മരിച്ചവരോ ഇനി ജനിക്കാനിരിക്കുന്നവരോ ആയി ഈ കഥയിലേ കഥാപാത്രങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലാ എന്നും കൂടി എഴുതിയാലും 'പെട്ടു മോനെ'! ഇത്രയ്ക്ക് അസ്ഥിക്ക് പിടിച്ച പരുവത്തില്‍ പ്രണയം ഭാവനയില്‍ നിന്ന് എഴുതില്ലാ 101 തരം!!ഉഗ്രന്‍!

  ReplyDelete
 32. കഥയോ,ഓര്‍മ്മക്കുറിപ്പോ,എന്തോ ആവട്ടെ-ഒരു അനുഭവം പോലെ തോന്നി-നന്നായി എഴുതി.

  ReplyDelete
 33. മുത്തുമാല നാട് കടത്തിയ ആമിനയുടെ കഥ പൂവണിയാത്ത ബാല്യ കാല സ്വപ്നത്തിന്റെ പുനരാഖ്യാനമാണോ. കഥ ജീവിത ഗന്ധിയായി തോന്നി. ആശംസകള്‍

  ReplyDelete
 34. കഥ ആയാലും സംഭവമായാലും എഴുത്ത് കൊള്ളാം

  ReplyDelete
 35. അതെ അതെ ... ഇത് ബെറും കതയാ .. അയില്ലെ പാത്രങ്ങളും ചെമ്പുകളും തമ്മില്‍ തട്ടീന്നും മുട്ടീന്നും ഇര്‍ക്കും കാരണം ഓലൊക്കെ ബെറും കിനാവില്‍ള്ളതാ, സങ്കല്പോന്നും പറയും .... ഉവ്വ് ഉവ്വ് ഇത് ഞമ്മളു ബിസ്സസിച്ച് ന്റെ സുല്‍ഫ്യേ...... :)

  സംഗതി കഥയായാലും കാര്യമായാലും നഷ്ടപ്രണയത്തിന്റെ അവതരണം വളരെ വളരെ മികച്ചതായിരുന്നു ... ആശംസകള്‍

  ReplyDelete
 36. മാണിക്യം : ഇത് ഞാന്‍ ശരിക്കും പെട്ടു കേട്ടോ. നന്ദി ആ 101 തരത്തിന്.
  jyo : നന്ദി വീണ്ടും വന്നതിനു.
  അക്ബറിക്ക : നിങ്ങളെ പോലുള്ള വലിയ ആളുകള്‍ എത്തി നോക്കുന്നു എന്നത് തന്നെ ഭാഗ്യം. സമയം കിട്ടുമ്പോള്‍ ഇനിയും ഈ വഴിയൊക്കെ വന്നു ഒരു ചെറു കമന്റ് ഇടണേ. ഞങ്ങള്‍ക്കൊക്കെ അതൊരു മോട്ടിവേഷന്‍ ആണ്. വന്നതിനു പ്രത്യേക നന്ദി. (ഫോളോ ഓപ്ഷന്‍ ശരിയാക്കാന്‍ ശ്രമിച്ചൂടെ)
  ശ്രീ : ഇത് വരെ കണ്ടില്ലല്ലോ എന്നോര്‍ത്താ ഞാന്‍. ഒരു നേര്ച്ച നേരെണ്ടി വരുമോ ഇത് വഴി ശ്രീ ഒന്ന് വരാന്‍ എന്ന് കരുതിയിരുന്നു. നന്ദി കേട്ടോ.
  മരഞ്ചാടി : "തിപ്പം ഞാനിത്തിരി കാര്യം പറഞ്ഞപ്പം ങ്ങള് മാത്രേ ബിശ്വസ്ചീള്ളൂ. അതാ അയിന്റെ കുട്ടന്‍സ്‌. യേത്. അല്ലെങ്കിലെ നാളെ ഞമ്മക്ക് അങ്ങാടീന്നു പുതിയേ പാത്രം മങ്ങേണ്ടി ബെര്വായിനി, കൂടാണ്ട് ഞമ്മളെ ഓള് ഒലക്ക എടുതൂന്നും ബെരും , ങ്ങക്ക് സംഗതി പുടുതം കിട്ടിയല്ലോ അല്ലെ. "

  ReplyDelete
 37. എന്‍റെ ബ്ലോഗില്‍ വന്നതിനും വായിച്ചതിനും എന്‍റെ ഫോളോവര്‍ ആയതിനും ആദ്യം തന്നെ ഒരായിരം നന്ദി അറിയിക്കട്ടെ..
  വായിച്ചു..ഇഷ്ടായി..അതോടൊപ്പം മനസ്സില്‍ ഒരു ചെറിയ നീറ്റലും..
  റിയലി,ഇത് അനുഭവം തന്നെയാണല്ലേ..?കഥയാണെന്നും പറയുന്നു.രണ്ടായാലും നഷ്ടപ്രണയത്തിന്‍റെ മുറിവേല്പ്പിക്കുന്ന നോവിനെ കുറിച്ച് നന്നായി എഴുതി..ഓര്‍ക്കുവാനും ഓമനിക്കുവാനും എന്നും ഇതൊക്കെയല്ലേ ബാക്കി..
  ഒരുപാടിഷ്ടായി..ഇനിയും വരാം..
  പിന്നെ പാവം ആമിന..അവളും നിസ്സഹായ ആയിരുന്നല്ലോ..

  ReplyDelete
 38. എനിക്കൊന്നും പറയാന്‍ ഇല്ല, കാരണം ഞാന്‍ ഈ നാട്ടുകാരന്‍ അല്ല. മാവിലായിക്കരനാണ്.
  അല്ലെങ്കില്‍ ഞാനെന്തെങ്കിലും പറഞ്ഞാലോ?.....

  ReplyDelete
 39. രമണിക : നന്ദി.
  നിരാശ കാമുകന്‍ : ഇങ്ങിനെ നിരാശപ്പെടാതെ. നഷ്ട പ്രണയങ്ങള്‍ അത് ഇത്തരം നനുത്ത ഓര്‍മകളല്ലാതെ മറ്റെന്തെങ്കിലും തന്നിട്ടുണ്ടോ?
  ആബിദ് : എടാ ദുഷ്ടാ. നീ ആയിരുന്നു അനോണി അല്ലെ. മാവിലായിക്കാര്‍ പൊതുവേ മിണ്ടാത്തവര്‍ ആണെന്ന് കേട്ടിടുണ്ട്. അത് ശരിയാണല്ലേ. അല്ല അത് തന്നെയാ ശരി.
  കാരണം നീ എന്തെങ്കിലും പറഞ്ഞാലോ?

  ReplyDelete
 40. കൊള്ളാലോ മണിമാല ആയാലും കഥ കൊള്ളാം സുല്‍ഫി പിഇനെ അനിയത്തിക്ക് ഒരു പണ്ടാരം കാത്തു നിക്കണ്
  കൂതറHashimܓ said...
  ആമിനാടെ അനിയത്തി ഇപ്പോ എവിടേയാ..??
  (ചുമ്മാ ചോദിച്ചതാ.. സത്യം)
  June 10, 2010 12:1

  ReplyDelete
 41. വേദനിക്കുന്ന ഓര്‍മ്മകള്‍ മറക്കാറില്ല
  നന്നായി എഴുതി .
  കുതരക്ക് അനിയത്തിയെ വേണ്ട അവളുടെ വല്ല്യമ്മക്ക് ഒഴിവാണെന്ന് പറ

  ReplyDelete
 42. മകനേ സുള്‍ഫി, നിന്നില്‍ നാം സം‌പ്രീതനായിരിക്കുന്നു. ഇതാ നിന്റെ ബ്ലോഗില്‍ നാം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

  ഇനി ചോദിക്കൂ.. എന്തു വരമാണ് വേണ്ടത്?

  ജസ്റ്റ് ആസ്കെഡാ........

  ReplyDelete
 43. Sulfee, ithoru muthumalayude mathram kadha. Ninakkiniyum ethrayo muthumalakalude kadhakal parayaanundaakum. Njanagal vayanakkaar kathirikkunnu, bakkiyulla muthumaalakaludeyum, pavizhamalakaludeyum, thankamalakaludeyum kadhakal aswadhikkaan!!!

  ReplyDelete
 44. ജീവിതത്തിനും കഥക്കുമിടയിലെ വഴികള്‍

  ReplyDelete
 45. Sulfi-താങ്കള്‍ എന്റെ ബ്ലോഗില്‍ വന്നിട്ട കമന്റ് ഞാന്‍ ഇന്നാണ് കാണുന്നത്-എല്ലാം ശരിയാക്കീട്ടുണ്ട് കേട്ടോ.

  ReplyDelete
 46. സാബിറ : ന്റെ പടച്ചോനെ. കമന്റിന്റെ ഒരു നിര തന്നെയാണല്ലോ. ഓര്‍മകുറിപ്പല്ല ഇത് കഥ തന്നെ സംശയമില്ല. (ങ്ങളെല്ലാരും കൂടെ ന്റെ കെട്ട്യോളെ..)
  കൂതറ പെണ്ണ് കണ്ടെത്തിയ വിവരമറിഞ്ഞില്ലേ? അനിയത്തിമാരുടെ നീണ്ട നിര കാരണം സ്വയം വരം നടത്താനുള്ള തയാറെടുപ്പിലാ കക്ഷി.
  ഒരുപാട് നന്ദിയുണ്ട്. ഇവിടെ എത്തിയതിനു. കാണാം ഇനിയും .
  എന്‍ ഗുരോ മൂരാച്ചി. : ഞാന്‍ ധന്യവാനായിരിക്കുന്നു. (ഒടുവില്‍ എരക്കാടന്റെ "യന്ത്രം" ഫലം കണ്ടു.) ഒരുപാട് തിരഞ്ഞു ഒന്നിവിടെ എത്തിക്കാന്‍ (സ്വന്തമായി ഒരു മെയില്‍ അദ്ദ്രെസ് എങ്കിലും ചേര്‍ത്തൂടെ) എനിക്ക് വരമൊന്നും വേണ്ട. അങ്ങ് വന്നൂലോ. അത് മതി. കൂടെ പിന്തുടരുകയും ചെയ്തു ( ഇരട്ടി മധുരം) അങ്ങയുടെ നല്ല കമന്റുകളെ കൊണ്ട് എന്റെ ഓരോ പോസ്ടിനെയും അനുഗ്രഹിച്ചാലും.
  റഷീദ് : കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ? ഇനി ആരുടെ കഥയാ വേണ്ടതെന്നു തീരുമാനിച്ചു അറിയിച്ചാല്‍ മതി ട്ടോ. ഉം. ഉം. അഭിപ്രായത്തിനു നന്ദി കേട്ടോ. ഇനിയും ഈ വഴി പ്രതീക്ഷിക്കുന്നു.
  ആയിരത്തൊന്നു രാവുകള്‍ : നന്ദി ഈ വരവിനു.
  jyo : അവിടെ വന്നു തീര്‍ച്ചയായും നോക്കാം കേട്ടോ. നന്ദി ഇവിടെ എത്തിയതിനു.

  ReplyDelete
 47. SULFI said: അല്ലെങ്കിലും നാട്ടുകാരിങ്ങനെയാ. പെണ്‍ വിഷയമെന്ന് കേട്ടാല്‍ വിളക്കത്ത് ഈയംപാറ്റ കണക്കെ ഓടി ക്കൂടും.

  അയ്യോ സുള്‍ഫി, ഞാനിങ്ങോട്ട് ഓടി വന്നതിന്റെ കാരണവും അതു തന്നെ...

  ReplyDelete
 48. hahaha sulfiiii.... avasaanam nee aa rahasyam policchu alle... ennodannu parannjappol ithrayum karuthiyilla... nalla writing ketto... nalla syliyum... pinne thante oru katth ente kayyel vannu pettittund.... sulfikkar p.u. ennezhuthiyitt.... ithenkilum kayyel kittiyal wife nu ellaam manassilavum ennu karuthunnu...
  sasneham
  sul

  ReplyDelete
 49. സത്യം പറ, വീട്ടുകാരത്തിയെ പേടിച്ചല്ലേ ഇത് കഥയായത്.... അല്ലെങ്കില്‍ ശരിയ്ക്കും ഓര്‍മ്മക്കുറിപ്പാവില്ലായിരുന്നോ...?

  ReplyDelete
 50. കൊള്ളാം കഥ. സീരിയലുകള്‍ കാണാറുണ്ടോ. ആള്‍ക്കാരെ മിണ്ടാന്‍ സമ്മതിക്കാത്തുകൊണ്ട്, മറുപടി പറയാന്‍ സമമ്തിക്കാത്തുകൊണ്ട് ഒക്കെയല്ലേ സീരിയലുകള്‍ മെഗാ ആകുന്നത്? ഇല്ലേല്‍ ഒറ്റ എപ്പിസോഡില്‍ തീര്‍ന്നേനേ...

  ReplyDelete
 51. ഒരു പാവം മുത്തുമാല വരുത്തി വെച്ച പൊല്ലാപ്പുകളേ.കഥയായാലും,നടന്നതായാലും സംഭവം കൊള്ളാം:)

  ReplyDelete
 52. മൂരാച്ചീ : അതെനിക്ക് അറിഞ്ഞൂടെ. വീണ്ടും വന്നനുഗ്രഹിച്ചതിനു ഒരിക്കലൂടെ നന്ദി (പുത്തനച്ചി പുരപ്പുരമാടിക്കുമെന്നാ, ഇപ്പോള്‍ ഇങ്ങിനെ ഒരുപാട് വന്നു കുറച്ചു കഴിയുമ്പോള്‍ തീരെ നിന്ന് പോവുമോ?)

  സുല്‍ : പ്രിയമുള്ള നാട്ടുകാരെ. നിങ്ങള്ക്ക് പരിചയമില്ലാത്ത ഒരു പഴയ പുലി ഇതാ. എന്നെ പറ്റി അപവാദം പറഞ്ഞു പരത്തി (ഇവിടെ വായിക്കുക) നടന്ന അദ്ദേഹം. ഇപ്പോഴും അത് തുടരുന്നു. ഈ കത്ത് വിവാദം ഞാനുമായി യാതൊരു പങ്കുമില്ലെന്നും അതെന്റെ ഭാവിയെ തകര്‍ക്കാന്‍ "ചില താല്‍പര കക്ഷികള്‍" നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണെന്നും ഞാന്‍ ഊന്നി ഊന്നി പറയുകയാണ്‌. ആരുടെയോ പേരിലുള്ള കത്തും കൊണ്ട് എന്നെ ബ്ലാക്ക്‌ മയില്‍ ചെയ്യുന്ന ഇദ്ദേഹത്തെ തിരിച്ചറിയുക. ഹി ഹി.
  നന്ദി കേട്ടോ, വരവിനും കൂടെ ഈ വിലയേറിയ അഭിപ്രായത്തിനും. വിളിക്കുന്നുണ്ട് ഞാന്‍.

  കൊട്ടോട്ടിക്കാരന്‍ : ഇതൊക്കെ ഇങ്ങിനെ തുറന്നു ചോതിക്കാമോ? വീട്ടുകാരതിയെ അല്ല പേടി. അവളുടെ ജിമ്മില്‍ പോകുന്ന നാല് ആങ്ങളമാരെയും, പിന്നെ തെങ്ങിന്മേല്‍ കയറ്റക്കാരനായ വാപ്പയേയും എനിക്ക് "പേടി" ഒന്നും ഇല്ല കേട്ടോ.

  മൈത്രേയി : സത്യത്തില്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു. വന്നതിനും അഭിപ്രായത്തിനും നന്ദി ഉണ്ട് കേട്ടോ. ഒരുപാടൊരുപാട്.
  പിന്നെ സീരിയല്‍ കാണാറില്ല. ഇഷ്ടവുമല്ല (എന്റെ എഴുത്തിലെ ദുഃഖ ഭാവം കണ്ടു ചോതിച്ചതാണോ?)

  Rare Rose : (കഥയായാലും,നടന്നതായാലും സംഭവം കൊള്ളാം) ഇങ്ങിനെയാ നല്ല കുട്ടികള്‍. ഇളക്കും മുള്ളിനും കേടില്ലാതെ കാര്യം തീര്‍ത്തു. നന്ദി കേട്ടോ വന്നതിനു.

  Angela : Thanks .

  ReplyDelete
 53. എല്ലാ മനസിലും ഇങ്ങനത്തെ ഒരോ കഥകളുണ്ട് മാഷേ :)
  പഴയ ഒരു മാല ഞാനും ഓര്‍ക്കുന്നു.

  ReplyDelete
 54. വരികള്‍ക്കിടയിലെ വികാരങ്ങളുടെ തള്ളിച്ച മൂലമാണ് ഇത് ആത്മകഥ ആണോന്നു സംശയം തോന്നുന്നത്..എന്തായാലും സംഭവം വളരെ നന്നായി.ആശംസകള്‍ ...

  ReplyDelete
 55. മുത്തുമാല...
  എന്നോ വാങ്ങി കൊടുത്തത് ആണേലും... .
  അതിന്‍റെ മുത്തുകളുടെ തിളക്കം ഓരോ വാക്കുകളിലും... നിറഞ്ഞു നില്‍ക്കുന്നു...
  ഹൃദയ ഹാരിയായ ഈ മുത്തുമാല എല്ലാവരും മനസ്സില്‍ ചേര്‍ത്ത് വയ്ക്കുന്നതില്‍...
  അതിശയോക്തി ഇല്ല...
  നല്ല കഥ.....

  ReplyDelete
 56. "എങ്ങോ ചിലമ്പുന്നൊരാ പക്ഷി പറയു-
  ന്നതെന്റെയാ ദുഖങ്ങള്‍ മാത്രമല്ലെ
  എങ്ങോ മറയുന്നൊരാ സൂര്യബിംബവും
  എന്നെ തനിച്ചാക്കി മായുകില്ലെ
  നിന്റെ ഓര്‍മകള്‍ മാത്രമെന്‍ മാനസത്തില്‍
  രാജമല്ലിയായ് പൂക്കുന്ന നേരമേതൊ
  കണ്ണുനീരിന്റെ ശലഭങ്ങള്‍ അറിയാതെ പാറുന്നു
  അകലത്തിലാണെങ്കിലും നീ എന്‍ സഖീ
  അകലത്തിലാണെങ്കിലും നീ"
  (സുള്‍ഫിക്ക് എന്റെ വക കുറച്ചു വരികള്‍..ആമിനായ്ക്ക് എങ്ങനേലും അയച്ചു കൊടുക്കൂ..)

  സുള്‍ഫീ..ആത്മകഥയാണല്ലേ..എന്നിട്ടു ക്ലാസ്സില്‍ വെച്ചു ഒന്നും പറഞ്ഞില്ലല്ലോ..കൊച്ചുകള്ളാ...

  ReplyDelete
 57. അവസാനത്തെ ബ്രാക്കറ്റിലുള്ള വരിയും മുകളിലുള്ള കമന്റുകളൊന്നും വായിച്ചിട്ടില്ല എന്നൊരു മുൻ‌കൂർ ജാമ്യം!

  സുൽഫി...
  നല്ല എഴുത്ത്. ഉഷാറായിരിക്കുന്നു.
  സംഗതികളെല്ലാമുണ്ട്. ഗൃഹാതുരത്വത്തിന്റെ തേങ്ങാക്കൊല, ചാത്തൻ, ഉമ്മാന്റെ ദേഷ്യം, നാട്ടുകാരുടെ കുടുംബകോടതി, ആമിനാന്റെ കണ്ണീര്, കടലിനപ്പുറത്തേക്കുള്ള പറത്തി വിടൽ...
  എല്ലാം ഇഷ്ടപ്പ്പെട്ടു.

  ഈ പോസ്റ്റ് കാണാൻ വൈകി.
  ആശംസകൾ!

  (ങ്ങക്ക് ഓളെ ശരിക്കും പേടീണ്ടല്ലേ...?)

  ReplyDelete
 58. അരുണ്‍ : നന്ദിയുണ്ട് വന്നതിനും. ആ പഴയ മാല ഒരു പോസ്റ്റ്‌ ആയി പ്രതീക്ഷിക്കാമോ?
  രാഹുല്‍ : അത്രയും വികാരങ്ങളുടെ തള്ളിച്ച ഉണ്ടോ? സന്തോഷായി. നന്ദി
  Janet rose : മനസ്സില്‍ ചേര്‍ത്ത് വെച്ച് എന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും ഈ വഴിക്ക് കാണുമെന്നും പ്രതീക്ഷിച്ചോട്ടെ.
  പരമു : മാഷെ. ഇതൊക്കെ ക്ലാസില്‍ വെച്ച് പറയാന്‍ കൊള്ളുമോ. ഉം. ഇപ്പോഴാ ഇങ്ങു വന്നു നോക്കിയത് അല്ലെ. (ക്ഷമിക്കണം ക്ഷണിക്കുന്ന സ്വഭാവം ഇല്ലാത്തതോണ്ട. ഇനി മാഷിനെയും ക്ഷണിക്കാം ട്ടോ)
  അലിക്ക : ഇത് തന്നെയാ ഞാന്‍ ഉദേശിച്ചതും. എല്ലാം ഉള്‍ക്കൊണ്ട്‌ കൊണ്ടൊരു എഴുത്ത്. (പിന്നെ എനിക്ക് ബി. പി. (ഭാരയെ പേടി) ഉണ്ടെന്നു ങ്ങളോടാരാ പറഞ്ഞത്? ഈ പത്രക്കാരെ കൊണ്ട് ഞാന്‍ തോറ്റു. അവരപ്പോഴേക്കും അതും പത്രത്തിലിട്ടോ?)

  ReplyDelete
 59. സുള്‍ഫീ..
  ഞാന്‍ വീണ്ടും വന്നു.....ഈ വഴികളിലൂടെ ....\
  ഇതു വെറും ഒരു കഥയല്ല മോനേ .....
  കുറെയൊക്കെ ചേര്‍ത്തിട്ടുണ്ട്...ശരിതന്നെ ...
  എന്നാലും......
  ഈ പ്രണയം അങ്ങനെയാണ്..
  ആദ്യം ഒരു സ്വപ്നലോകത്തെയ്ക്ക് കൂട്ടി കൊണ്ടുപോകും ..
  പിന്നെ തള്ളി താഴെ ഇടും....
  പലപ്പോഴും നോവിക്കും......
  ഇവിടെ ഈ പ്രവാസിയുടെ വേഷക്കൂട്ടിലും പലപ്പോഴും പിന്തിരിഞ്ഞു നോക്കാന്‍ ഇടവരാരുണ്ട്....
  അപ്പോഴൊക്കെ മനസ്സില്‍ എങ്ങോ ഒളിപ്പിച്ച ഒരു നൊമ്പരം പലതും ഓര്‍മിപ്പിക്കുന്നു ....
  നന്നയിട്ടുണ്ട്.....
  അഭിനന്ദനങ്ങള്‍..

  ReplyDelete
 60. മഴ പക്ഷി : നന്ദി. ഇവിടെയുള്ള വരവിനു. കൂടെ വിശദമായ അഭിപ്രായത്തിനും. ഇനിയും മറക്കാതെ കാണും എന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 61. സുല്‍ഫി,
  വളരെ നന്നായി.. വായിച്ചപ്പോള്‍ മനസ്സ് ഞാന്‍ അറിയാതെ ഒന്ന് വേദനിച്ചോ എന്നൊരു സംശയം. all the best ..

  ReplyDelete
 62. വായിച്ചു. മനോഹരമായിട്ടെഴുതാന്‍ താന്കള്‍ ശ്രമിച്ചു. ഏറെക്കുറെ അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങള്‍.

  ReplyDelete
 63. ഞാൻ വരാൻ വൈകി പോസ്റ്റു കണ്ടതും ഇപ്പോളാ...ഓർമ്മയുടെ തീരങ്ങളിൽ നിന്നും ചികഞ്ഞെടുത്ത പ്രണയമുത്തുകൾ കഥ എന്ന നൂലിൽ കോർത്തെടുത്തപ്പോൾ അതിനേറെ ഭംഗി.. പുലരിയിലെ മഞ്ഞുകണം പോലെ ..സുഗന്ധവാഹകയായ കുഞ്ഞിളം തെന്നല്പോലെയല്ലെ പ്രണയത്തിൻ നനുത്ത ഓർമ്മ .. ഇവൾക്കെന്താ വട്ടാണൊ ഞാൻ ആദ്യമിട്ട കമന്റു വായിച്ചില്ലെ എന്നല്ലെ പറയാൻ പോകുന്നെ ... എല്ലാരുടേയും കമന്റു കണ്ടപ്പോൽ ആ (പഹച്ചി ) എഴുതിയതു പോലെ (സു) നെ ഒന്നു കളിയാക്കാമെന്നു കരുതിയതാ... പ്രണയം അങ്ങിനെയാ.. മറക്കാ‍ാൻ ശ്രമിച്ചാലും ഓർമ്മയിൽ ഓടിയെത്തും ചില നിമിഷങ്ങളിൽ ... എതായാലും അനുഭവമെന്നു വായനക്കാരിൽ തോന്നിക്കുന്ന കഥയെന്നു എഴുതിയ ആളിൽ തോന്നിക്കുന്ന “അനുഭവകഥ“ വളരെ നന്നായി അവതരിപ്പിച്ചു ചാത്തനും നാട്ടാരും ഒക്കെ മനസിൽ സ്ഥാനം പിടിച്ചു ആശംസകൾ

  ReplyDelete
 64. ജീവിതം
  അതിന്റെ പ്രയാണത്തിൽ
  പലരുമായി അടുക്കുന്നു
  പലരില്‍ നിന്നുമകലുന്നു
  ആത്മ ബന്ധങ്ങള്‍
  ബന്ധനത്തില്‍ കലാശിക്കുന്നു
  ബന്ധങ്ങള്‍ വഴി മാറുമ്പോള്‍
  മുച്ചൂടും പിഴുതെറിയാന്‍
  പരസ്പരം പഴിചാരുന്നു
  ഇനി കാണില്ലെന്ന വാക്കുകളില്‍
  എല്ലാം ഒതുക്കി വിടപറയുമ്പോള്‍
  അവരുടെ നിഴലുകള്‍
  എന്നും നമ്മോടൊപ്പം
  ഒന്നു കണ്ടിരുന്നെങ്കില്‍ …….
  എന്ന മോഹവും
  ഹ്രദയത്തിന്‍ തുടിപ്പില്‍
  അലിഞ്ഞലിഞ്ഞില്ലാതാവുന്നു

  ReplyDelete
 65. ആശാനെ. നന്ദി വന്നതിനു അഭിപ്രായത്തിനും.
  OMR : വിലയേറിയ അഭിപ്രായത്തിനു നന്ദി. കൂടെ ഈ തിരിച്ചു വരവിനും. ഇനിയും കാണുമല്ലോ അല്ലെ.
  ഉമ്മു അമ്മാര്‍ : "എതായാലും അനുഭവമെന്നു വായനക്കാരിൽ തോന്നിക്കുന്ന കഥയെന്നു എഴുതിയ ആളിൽ തോന്നിക്കുന്ന “അനുഭവകഥ“ വളരെ നന്നായി അവതരിപ്പിച്ചു ചാത്തനും നാട്ടാരും ഒക്കെ മനസിൽ സ്ഥാനം പിടിച്ചു"
  എനിക്കിട്ടൊന്നു വെച്ചതാണ് എങ്കിലും, എനിക്കിഷ്ടമായി ഈ വരികള്‍. ഈ വരികള്‍ക്കിടയിലെ, എനിക്ക് മനസിലായി മോനെ എന്നാ ഭാവം ഞാന്‍ കണ്ടില്ലെന്നു നടിക്കുന്നു.പിന്നെ അടുത്ത കമന്റിലെ വരികള്‍, മനസ്സിനെ പിടിച്ചിരുത്തുന്നു. (ഒന്നും പറയാനില്ല) നന്ദി. ഈ വരികള്‍ക്ക്. മൂകമായി ഉള്‍ക്കൊള്ളുന്നു ഞാന്‍.

  ഹരിതം : നന്ദി.

  ഇനിയും കാത്തിരുന്നാല്‍ കമന്റുകള്‍ സെഞ്ച്വറി അടിക്കുമോ എന്നൊരു പേടി. ഉടന്‍ അടുത്ത പോസ്റ്റ്‌ ഇടെണ്ടിയിരിക്കുന്നു. നാട്ടുകാരെ അടുത്ത പോസ്റ്റിനു ആരെങ്കിലും സഹായിക്കണേ. വല്ലതും തരണേ.

  ReplyDelete
 66. എഴുത്ത് കൊള്ളാം. ഇഷ്ടപ്പെട്ടു.

  ReplyDelete
 67. എച്ച്മുക്കുട്ടീ. : നന്ദി വന്നു വായിച്ചതിനു. ഇടക്കൊക്കെ ഒന്ന് കയരനെ ഇവിടേയ്ക്ക്.

  ReplyDelete
 68. മനസിലായി...എല്ലാം വിശ്വസിച്ചു. :)
  ഇനിയിപ്പോ അതൊക്കെ ചിന്തിച്ച് അന്തം വിടാതിരിക്കൂ...

  ഓള് രക്ഷപ്പെട്ടെന്ന് കരുതി സമാധാനിക്കൂ..

  ReplyDelete
 69. ..
  എന്തരോ എന്തോ,
  അനുഭവക്കുറിപ്പല്ലെന്ന് ഞാനും വിശ്വസിച്ചു.

  അല്ലേലും ഈ മാല ഒരു വില്ലന്‍(ത്തി)തന്നെയാണ് കേട്ടാ.
  അനുഭവമുണ്ടെന്നെ;)
  ..

  ReplyDelete
 70. ഭായ്...
  അനുഭവ കുറിപ്പല്ല..വെറുമൊരു കഥയാണിത് എന്നു താങ്കള്‍ പറഞ്ഞെങ്കിലും
  എനിക്കത് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല..
  കാരണം ചിലയിടങ്ങളില്‍ സത്യത്തിന്റെ അംശങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടന്നൊരു തോന്നല്‍
  ചിലപ്പോള്‍ അതെന്റെ മാത്രം തോന്നലായിരിക്കാം..
  വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനു ചെറിയൊരു നീറ്റല്‍...ആശംസകള്‍..

  ReplyDelete
 71. ബഷീര്‍ : ഒരുപാട് വൈകി ഇവിടെ എത്താന്‍.
  അത് ശരിയാ ഓള്‍ രക്ഷപെട്ടെന്നു കരുതി ഇരിക്കയാണ് ഞാനും.
  രവി : കുറെ ആയല്ലോ കണ്ടിട്ട്. ഏതായാലും മാല വില്ലത്തി ആയ കഥ ഞങ്ങള്‍ക്ക് കേള്‍കാന്‍ ഭാഗ്യമുണ്ടാവുമോ?
  റിയാസ് : അനുഭവത്തിന്റെ നേരിയ ഒരംശം കൂടെ ഉള്ളപ്പോഴേ മനസ്സില്‍ തട്ടി എഴുതാന്‍ കഴിയൂ, ആ എഴുത്തിനു ആത്മ നൊമ്പരത്തിന്റെ, സങ്കടത്തിന്റെ ചെറിയ ഒരു നിഴല്‍ ഉണ്ടായിരിക്കും. എന്നാലും ഇതങ്ങനെ ഒന്നുമല്ല കേട്ടോ. ഹി ഹി .

  ReplyDelete
 72. 'അല്ലെങ്കിലും നാട്ടുകാരിങ്ങനെയാ. പെണ്‍ വിഷയമെന്ന് കേട്ടാല്‍ വിളക്കത്ത് ഈയംപാറ്റ കണക്കെ ഓടി ക്കൂടും.'

  ഈ പറഞ്ഞത് ശരിയാണെന്ന് എല്ലാവരുംകൂടെ ഇവിടെ തെളിയിച്ചില്ലേ... എന്നാലും ഈ തങ്കപ്പെട്ട മന്‍ഷ്യനെ ങ്ങളെല്ലാരുംകൂടെ തെറ്റിധരിച്ചില്ലേ... ഇതുകൊണ്ടല്ലേ ഞാനും പ്രണയം തൊടാത്തത്...

  ഇക്ക... ഉഷാറായിക്ക്ണ്... കൊറേ നേരം വെയ്കി ഇങ്ങട്ടെത്താന്‍... മനോരമേല് കണ്ടിട്ട് വന്നതാ...

  അല്ല.. സത്യം തന്നാണോ... ഏയ്... ഏ...?

  ReplyDelete
 73. ഏയ്. ഞാനാ ടൈപ്പ് അല്ലെടാ മോനേ.
  ഏതായാലും വന്നതില്‍ സന്തോഷായി.
  ഏതായാലും എന്നെ "തങ്കപ്പെട്ടന്‍" ആക്കിയതില്‍ ഉള്ള നന്ദി പ്രത്യേകം അറിയിക്കുന്നു.

  ReplyDelete
 74. ഓര്‍മ കുറിപ്പ് പോലെ....ഞങ്ങളതു വിശ്വസിച്ചോളാം.. എന്തായാലും മുത്തുമാല വളരെ നന്നായി..

  ReplyDelete
 75. എന്നാലും ഒരു മാല പറ്റിച്ച പണിയേ

  ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments