Sunday, June 26, 2011

"ഒരു ചക്കക്കൊതി."


കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍,  പറമ്പിലെ പ്ലാവേല്‍  ചക്ക കണ്ടപ്പോള്‍ ഒരാഗ്രഹം. ഒരു പച്ച ചക്ക തിന്നാന്‍. ഉമ്മയോട് കാര്യം പറഞ്ഞു. 
ഇത്തിരി ഉയരത്തിലായതിനാല്‍ ബുദ്ധി മുട്ടേണ്ടി വരുമെന്ന് ഉമ്മയുടെ മറുപടി. 
കുറച്ചു കഴിഞ്ഞപ്പോഴാണ്  അനിയന്‍റെ (ഉപ്പയുടെ അനിയന്‍റെ മകന്‍) വരവ്.  കാര്യം അവതരിപ്പിച്ചു. ആള്‍ റെഡി. പിന്നെ ഒരു സാഹസമായിരുന്നു. അതിവിടെ നിങ്ങള്‍ക്കായി. 

ഇതാണ് സംഗതി. 

ഹാവൂ. മുകളിലെത്തി. 

ചക്ക പൊട്ടാതെ താഴെ എത്തിക്കാന്‍ കയറിട്ട് കുടുക്കിയിരിക്കുന്നു. 

ചക്ക താഴെ പോവുന്നതിനു മുമ്പ് ഒന്ന് പിടിക്കട്ടെ. ഇല്ലെങ്കില്‍ കൂടെ ഞാനും...........

ഇനി മെല്ലെ താഴെ ഇറക്കാന്‍ നോക്കാം. 

അത് താഴെ എത്തിയില്ല. കൊമ്പില്‍ കുടുങ്ങി പോയി. ഇനി അടുത്തത് നോക്കട്ടെ. 

ഇത്തിരി വിശ്രമിക്കട്ടെ. 

നടക്കൂല. തല്‍ക്കാലം ഒന്നില്‍ സമാധാനപ്പെടാം.

പടച്ചോനെ, കയറിയപ്പോള്‍ ഇത്ര ഉയരം തോന്നിയിരുന്നില്ല. കുടുങ്ങിയോ?

കയറി കുടുങ്ങിയില്ലേ, ഇറങ്ങിയല്ലേ പറ്റൂ....

ഇതിലും വലിയ മരത്തിലോക്കെ ഞാന്‍ കയറിയതാ. പിന്നല്ലേ ഇത്. 

എന്ത് പറഞ്ഞിട്ടെന്താ? ഏണി തന്നെ ശരണം. 

ഹാവൂ സമാധാനമായി. താഴെ എത്തി. 


43 comments:

 1. ഞാന്‍ ബ്ലോഗിങ് തുടങ്ങിയിട്ട് ഒരു വര്ഷം തികഞ്ഞുട്ടോ..

  ReplyDelete
 2. പിറന്നാള്‍ ആശംസകള്‍ സുള്‍ഫീ... ചക്ക കണ്ടപ്പോള്‍ കൊതി വന്നു കേട്ടോ.പറഞ്ഞിട്ടെന്താ കാര്യം , ല്ലേ...

  ReplyDelete
 3. "ചക്ക കണ്ട ആരെയോ പൊലെ" എന്ന് ഞമ്മളെ അഴീക്കോട്മാഷ്‌ പറഞ്ഞത് ചുമ്മാതല്ല.

  (ബ്ലോഗിനും സുല്ഫിക്കും കുടുംബത്തിനും കണ്ണൂരാന്‍ കുടുംബത്തിന്റെ ആശംസകള്‍ **)

  ReplyDelete
 4. ഇനിയും നീളുന്ന, ചക്കയുടെ മധുരമുള്ള അനവധി ബ്ലോഗ് വര്‍ഷങ്ങള്‍ ആശംസിക്കുന്നു..........

  ReplyDelete
 5. ഇനിയും ഒരു പാട് വര്‍ഷങ്ങള്‍ നീളട്ടെ....
  ഇതാണ് പറഞ്ഞത്‌ മോനെ ദിനേശാ...ചെയ്യാന്‍ പറ്റുന്ന സമയത്തെ ചെയ്യേണ്ടത്‌ ചെയ്യാവു എന്ന്. ഇവിടെ വന്നു അനങ്ങാതിരുന്ന് ഒരു സുപ്രഭാതത്തില്‍ നാട്ടില്‍ ചെന്ന് മരത്തില്‍ വലിഞ്ഞു കയറിയാല്‍ വീഴാതിരുന്നത് ഭാഗ്യം.

  ReplyDelete
 6. പിറന്നാള്‍ ആശംസകള്‍ ..മനോരാജിനും പിറന്നാള്‍ ആണ് ..ചക്ക തിന്നണമെങ്കില്‍ റിസ്ക്‌ എടുക്കണം ..അല്ലെ ...:)

  ReplyDelete
 7. എന്നിട്ട് ചക്കയെവിടെ? അതിപ്പോഴും കൊമ്പില്‍ തന്നെയാണോ?. ഞാന്‍ വിചാരിച്ചു സുല്‍ഫിയാവും പ്ലാവില്‍ കയറുന്നതെന്ന്!. മരത്തില്‍ കയറാനറിയാത്തതിനാല്‍ എത്ര ചക്കയാ നഷ്ടപ്പെടുന്നത്?. വല്ല തോട്ടിയും ഉപയോഗിച്ചാല്‍ താഴെ വീണു നാശമാവുന്നു.ചിലപ്പോള്‍ ഞാന്‍ കരുതും ഈ ചീഞ്ഞു പോവുന്ന ചക്കയുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്താലോ എന്നു. എന്തിനു വറുതെ മറ്റുള്ളവരെക്കൂടി വിഷമിപ്പിക്കണം?

  ReplyDelete
 8. ഏതാണ് ചക്ക എന്ന ഒരു കണ്ഫ്യൂഷന്‍ അവസാന ഫോട്ടോകളില്‍ ഉണ്ടായിരുന്നു കേട്ടോ :-)
  കൃത്യമായി പറഞ്ഞാല്‍ ഒന്പതാമത്തെയും, പത്താമത്തെയും ഫോട്ടോകളില്‍!!!

  ReplyDelete
 9. പിറന്നാള്‍ ആശംസകള്‍ .....

  ചക്കപ്പായസം റെഡിയായാല്‍ വിളിക്കണേ ....

  ReplyDelete
 10. ആ ചക്ക വെട്ടി നിരത്തി വെച്ച ഒരു ഫോട്ടോ കൂടി ആകാമായിരുന്നു... ആശംസകള്‍..

  ReplyDelete
 11. ചക്ക കൊതി എനിക്കും ഉണ്ട്.
  ആശംസകള്‍ നേരുന്നു സുല്‍ഫീ.
  ഇനിയും പോകട്ടെ ഒരുപാട് മുന്നോട്ട് .

  ReplyDelete
 12. ഇന്റെ സുല്‍ഫി ഇക്ക ഇതൊക്കെ കാണിച്ചു ഇങ്ങള് ഗുല്‍ഫി ആക്കല്ലിം ടിക്കെറ്റെടുക്കാന്‍ കാശില്ല

  ReplyDelete
 13. പിറന്നാളായിട്ട് മരത്തില്‌ കേറ്റിയത് ഉഷാറായി. അതും നമ്മുടെ സ്വന്തം പ്ലാവില്‍.
  പ്ലാവിന്റെ തുഞ്ചത്തേക്ക് പോയ അനിയന്‌ അഭിവാദ്യങ്ങള്‍.
  വാപൊളിച്ച് താഴെ നിന്ന ആള്‍ക്ക് അഭിവാദ്യങ്ങള്‍ ഇല്ല.

  ReplyDelete
 14. ചക്ക പാകം ചെയ്യുന്നതും തിന്നുന്നതും കാണിച്ചില്ല,
  വേണമെങ്കിൽ
  ചക്കകൾ ഇവിടെ കാണാം.

  ReplyDelete
 15. ഒന്നാം വാര്‍ഷികത്തിന്‌ ഹൃദയം നിറഞ്ഞ ആശംസകള്‍! എത്ര പെട്ടെന്നാണ്‌ വര്‍ഷങ്ങള്‍ കടന്നു പോകുന്നത്. തിരക്കിനിടയിലും സമയം കിട്ടുമ്പോള്‍ വന്ന് ഞങ്ങളുടെ പോസ്റ്റുകള്‍ വായിച്ച് അഭിപ്രായം പറയുന്നതില്‍ പ്രത്യേക നന്ദി പറയുന്നു.

  കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ചക്ക വെട്ടിവിഴുങ്ങി തിന്ന് വയറു വേദന എടുത്തു. അതോണ്ട് ചക്ക കണ്ടാല്‍ ഇപ്പോ പഴയ പോലെ കൊതിയില്ല. "കിട്ടാത്ത ചക്ക കണ്ടാല്‍ വയറുവേദന എടുക്കും" എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? ഇല്ല്യ? എങ്കില്‍ ദേ, ഇപ്പോ കേട്ടോളൂ..:)

  ReplyDelete
 16. പിറന്നാള്‍ ആശംസകള്‍..

  ചക്കയൊന്നും ഇപ്പൊ ആര്‍ക്കും വേണ്ട.എത്രയാന്നോ നാശായിപ്പോകുന്നെ..

  ReplyDelete
 17. ചക്ക പറിക്കാൻ സുൽഫി കയറിയിരുന്നെങ്കിൽ പിറന്നാൾ കെങ്കേമമായേനെ!

  ആയിരം ബ്ലോഗാശംസകൾ!

  ReplyDelete
 18. ചക്കക്കും
  നിനക്കും
  മംഗളം നേരുന്നു

  ReplyDelete
 19. ഓഹോ ഒരു വര്‍ഷമായോ.....ആശംസകള്‍!!!

  ReplyDelete
 20. ചക്ക കാണിച്ചു കൊതിപ്പിക്കാലേ.....

  ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍......!

  ReplyDelete
 21. ആശംസകൾ...

  ചക്കക്കൂട്ടാനും,ചക്കപ്പായസവും,ചക്കവരട്ടിയതുമൊക്കെയായി ഒന്നാം പിറന്നാൾ ആഘോഷിച്ചു അല്ലേ സുൾഫി
  ഈ ചക്ക കൊയ്ത്ത് ഫോട്ടൊകളും ഇഷ്ട്ടപ്പെട്ടു കേട്ടൊ ഭായ്

  ReplyDelete
 22. കൊള്ളാം! ഗംഭീരമായിട്ടുണ്ട്.
  അഭിനന്ദനങ്ങൾ.

  പിന്നെ പിറന്നാൾ ആശംസകൾ.

  ReplyDelete
 23. പിറന്നാൾ ആശംസകൾ സുൾഫി. അടിപൊളിയായി പ്ലാവിൽ കയറ്റം. ചക്കപ്പുഴുക്ക്, ചക്കയവിയൽ ചക്കത്തോരൻ, ചക്കത്തീയൽ മുതലായവയുടെ ആരാധകനാണ് ഞാൻ.

  ReplyDelete
 24. എന്ത് ഉയരത്തിലാണ് ആ ചക്കകള്‍!

  വാര്‍ഷികാശംസകള്‍

  ReplyDelete
 25. എന്നിട്ട് ചക്ക കൊതി മാറിയോ :))
  കാണാന്‍ വൈകിയെങ്കിലും എന്റെയും ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ ....

  ReplyDelete
 26. enikkum priyapettathanu chakka pachayalla madhuramoorunna then poleyullava ithavana nattil poyappol athrakkonnum madhuramillathathengilum enikkum kothiyakatanayi....
  ninte ezhuthu neendu neendu povatte....vayichal ninakkum sukham njangalkkum!

  ReplyDelete
 27. "ഒരു ചക്കക്കൊതി."
  ഗംഭീരമായിട്ടുണ്ട്.

  പിറന്നാൾ ആശംസകൾ.

  ReplyDelete
 28. oru plavum nalu chakkayum ayal sulfiyude blogakum

  ReplyDelete
 29. അല്പം വൈകിയെങ്കിലും വാർഷിക പോസ്റ്റിന് ആശംസകൾ.

  ReplyDelete
 30. ചക്ക തീര്‍ന്നു പോയതിനു ശേഷമാണല്ലോ ഞാന്‍ എത്തിയത്

  ReplyDelete
 31. എത്താന്‍ ഞാനും വൈകി .. ചക്ക തിന്നു തീര്‍ന്നോ ആവോ ..

  ReplyDelete
 32. ച്ക്ക തീര്ന്നെങ്കില്‍ ചക്കക്കുരുവെങ്കീലും കിട്ടിയാ മതി..!

  ReplyDelete
 33. ചക്ക തീര്‍ന്നേല്‍ ഒരു ചക്കക്കുരു എങ്കിലും ബാക്കി ഉണ്ടോ??

  ReplyDelete
 34. പ്ലാവില്‍ കയറി ചക്കയിട്ടേല്‍ പിന്നെ എന്ത് സംഭവിച്ചു :)

  ReplyDelete
 35. പിറന്നാള്‍ ആശംസകള്‍ സുല്‍ഫിക്കാ... വീട്ടിലുണ്ടായ ചക്ക വെട്ടി പഴുപ്പിക്കാന്‍ വച്ച് മറന്നുപോയി. ചീഞ്ഞ മണം വന്നപ്പളാണ് എല്ലാരും മൂക്കത്ത് വിരല്‍ വെച്ചത്...

  ReplyDelete
 36. എന്താ അവതരണം! ഒരു ചക്കവലി പോലും ഇത്ര ഭംഗിയായി അവതരിപ്പിക്കാമെന്കില് പിന്നെ!

  ReplyDelete
 37. കുഞ്ഞൂസ് : ആശംസകള്‍ സ്വീകരിച്ചു. ഒത്തിരി വൈകിപ്പോയി അല്ലെ.
  കണ്ണൂരാന്‍ : സ്വീകരിച്ച ആശംസയുടെ രസീപ്റ്റ്‌ ഫാക്സ് ചെയ്തു തരാം ട്ടോ.
  നാട്ട വഴി. : ആശംസകള്‍ ഏറ്റു വാങ്ങാന്‍ ഇനിയും എന്റെ ജീവിതം ബാക്കി.
  റാംജി ഏട്ടാ : എന്താ ചെയ്യുക. അങ്ങിനെ തന്നെ.
  രമേശ്‌ : ചക്ക മാത്രമല്ല, എന്ത് തിന്നണമെങ്കിലും റിസ്ക്‌ എടുത്തേ പറ്റൂ രമേഷ്ജീ.
  കുട്ടിക്കാ : പോസ്റ്റ്‌ ചെയ്യെന്നെ.
  ചാണ്ടിച്ചാ : കണ്ഫ്യുഷന്‍ അതങ്ങിനെ തന്നെ നില്‍ക്കട്ടെ. എന്റെ മോന്‍ പോയി ആദ്യം നല്ല ഒരു കണ്ണ് ഡോക്ടറെ കണ്ട് കാര്യം പറ.
  Manikkethaar & Ismail : നന്ദി.
  നൌഷു : ഉടന്‍ റെഡി ആവുന്നതായിരിക്കും.
  ഉമ്മു അമ്മാര്‍ : അതൊക്കെ ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ല. അതിനു മുമ്പ് തന്നെ തീര്ന്നില്ലേ.
  ചെറുവാടി : കൊതി കൂടുമോ?
  കൊമ്പന്‍ : കാശ് അയച്ചു തരുന്നതായിരിക്കും.
  ഫൌസിയ : ഉം.
  മിനിചെച്ചി : ചക്ക കണ്ടേ.....
  വായാടി : അതാ പറഞ്ഞത് ഒന്നിനും ആക്രാന്തം പാടില്ലെന്ന്.
  മുല്ല : സത്യം.
  അലി : എന്നിട്ട് താഴെ വീണു ഞാന്‍ ആശുപത്രിയില്‍ കിടക്കുന്നത്‌ കാണാനല്ലേ. കൊച്ചു കള്ളാ.
  റഷീദ്‌ : ഭാഗ്യം പ്ലാവിനു ആശംസ നേര്‍ന്നില്ലല്ലോ.
  അജിത്‌ ഭായ് : വയസായി.
  ഷമീര്‍ : സാരമില്ല.
  ബിലാത്തി, എച്മു ശ്രീ മാഷ്‌, കൂതറ, തെച്ചിക്കോടന്‍, ലിപി : നന്ദി
  നിതിന്‍ നെല്ലിക്ക ആറ്റിങ്ങല്‍ ന്യൂസ്‌ സ്വന്തം സുഹുര്ത്ത് ദുബായ് കാരന്‍ ബഷീര്‍ : നന്ദി.
  ഷബീര്‍ ഷുക്കൂര്‍. : നന്ദി.

  എന്റെ ചക്ക പിറന്നാള്‍ ആഘോഷം ഭംഗിയാക്കിയ എല്ലാവര്ക്കും ഒത്തിരി നന്ദി.

  ReplyDelete
 38. നന്ദി സുനി. അവിടെ വന്നു എത്തി നോക്കിയിരുന്നു. ഞാന്‍.

  ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments