Monday, October 17, 2011

"മരുന്നടി"


“മരുന്നടി; ചിന്നന്‍ മുയല്‍  പോലിസ്‌ കസ്റ്റഡിയില്‍ ”

പത്ര വാര്‍ത്ത കണ്ടു സൂക്ഷിച്ചു നോക്കി.

ങേ. പണ്ട് ഓട്ട പന്തയത്തില്‍ ആമയോട് തോറ്റ മുയലാശാന്‍റെ കൊച്ചു മോനല്ലേ.

എന്ത് പറ്റിയാവോ? പഴയ പരിചയക്കാരെ ഒക്കെ വിളിച്ചു നോക്കി.
ആര്‍ക്കും ഒരു വിവരവുമില്ല.  
മരിക്കും വരെ ആശാന്‍റെ ഒരാഗ്രഹമായിരുന്നു ആമച്ചാരെ  എന്നെങ്കിലും തോല്പിക്കണമെന്ന്.  അതിനായി വിദേശ കോച്ചിനെ വരെ വെച്ച് ട്രെയിനിംഗ് നടത്തിയതായിരുന്നു.

പക്ഷെ വിധി “എന്‍ഡോ സള്‍ഫാ”ന്റെ രൂപത്തിലാ വന്നത്. കാരറ്റ്‌ തിന്നാന്‍  തോട്ടത്തില്‍ കയറിയതാ. ഏതോ കശ്മലന്‍ “സള്‍ഫാന്‍” തളിച്ചു പോയതെന്നറിയാതെ കാരറ്റ്‌ തിന്നു. 
അന്നേക്ക് 15 ദിനം പൂര്‍ത്തിയാക്കാന്‍ ആശാനു കഴിഞ്ഞില്ല.
നഷ്ടപരിഹാരം തരാം എന്ന് പറഞ്ഞു  സര്‍ക്കാര്‍ പ്രധിനിധികള്‍ പല തവണ വന്നെന്നു കേട്ടു. റിപ്പോര്‍ട്ടും തയാറാക്കി കേന്ദ്രത്തിലേക്ക് പോയ അവര്‍ക്ക് പിന്നെന്തു പറ്റിയെന്നു ആര്‍ക്കുമറിയില്ല?

പത്ര വാര്‍ത്തയുടെ പിറകെ അന്വേഷിച്ചിറങ്ങി ഞാന്‍. ഒരു വിവരവും കിട്ടിയില്ല.

ഒടുവില്‍ നമ്മുടെ പഴയ "പൂച്ചപ്പോലീസി"നെ കണ്ടു കാര്യം പറഞ്ഞു.
“പാവം ചിന്നന്‍ മുയല്‍. ശുദ്ധനാ... ചെറുപ്പത്തിന്‍റെ തിളപ്പ് ഇത്തിരി കൂടിയെന്നെ ഉള്ളൂ. അറിയാതെ ചെന്ന് അബദ്ധത്തില്‍ പെട്ടതായിരിക്കും, നിങ്ങള്‍ക്കെ നിഷ്പക്ഷമായി അന്വേഷിച്ചു കണ്ടെത്താന്‍ പറ്റൂ  , വിദേശ രാജ്യമാണ് നമുക്കൊന്നും ചെയ്യാനില്ല എങ്കിലും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ വേണ്ടിയെങ്കിലും..”

പക്ഷെ പ്രായം കുറെ ആയത് കാരണം "മൂപ്പരിപ്പോള്‍" അന്വേഷണം നടത്താന്‍ പോവാറില്ലത്രേ. 

ഒടുവില്‍ സ്വന്തം നിലക്ക് തന്നെ അന്വേഷിച്ചിറങ്ങേണ്ടി വന്നു
********************************** 
മുത്തച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി ചിന്നന്‍ മുയല്‍, അദേഹത്തിന്റെ ശവകുടീരത്തില്‍ മൂന്നു പിടി മണ്ണും  വാരിയിട്ടു വിദേശത്തേക്ക് യാത്രയായി.
വിദേശ മണ്ണില്‍ വെച്ച് ആമ വര്‍ഗത്തെ മുഴുവന്‍ തറ പറ്റിക്കാം എന്ന് കരുതിയാവണം, ഒളിമ്പിക്‌ വേദി ആയ ബീജിങ്ങിലേക്ക് ആയിരുന്നു പോയത്.

ഒളിമ്പിക്‌ മല്‍സരം നടക്കുന്ന വേദിക്ക്  പുറത്തു കക്ഷി പത്ര സമ്മേളനം വിളിച്ചു കൂട്ടി.
"പ്രിയ നാട്ടുകാരെ, ഞാന്‍ സി. എച്ച്. ഇന്നന്‍ മുയല്‍"

“താങ്കളുടെ പേര് ചിന്നന്‍ എന്നാണല്ലോ കേരളത്തില്‍ നിന്നും കിട്ടിയ അറിവ്”, ഒരു മലയാളി പത്രക്കാരന്‍.

“അതെ. എന്റെ പേര് അങ്ങിനെ തന്നെ ആയിരുന്നു. പരമ്പരാഗതമായി ഞങ്ങളുടെ വര്‍ഗം ഇട്ടു കൊണ്ടിരിക്കുന്ന പേരുകളാണ് 'ചിന്നന്‍', 'കണ്ടന്‍', 'മോട്ടു' എന്നിങ്ങനെയൊക്കെ. 
അതില്‍ നിന്നും ഉള്ള രക്ഷപെടലിന്റെ ഒരു മാര്‍ഗമായാണ് ചിന്നന്‍  എന്നത് മാറ്റി സി. എച്ച്. ഇന്നന്‍  എന്നാക്കി മാറ്റിയത്.  കേരളത്തില്‍ നിന്നും ഇവിടെ വന്നത്, ഒരു സ്വപ്നസാക്ഷാല്‍ക്കാരത്തിനാണ്. പണ്ട്‌ ഓട്ട  പന്തയത്തില്‍ എന്‍റെ മുത്തച്ഛന്‍ ഒരു പേട്ട ആമയോട് തോറ്റിരുന്നു. ഓട്ട മല്‍സരത്തില്‍ ഞങ്ങളെ വെല്ലാന്‍ ആരുമില്ലെന്നിരിക്കെ, പഞ്ചാര വാക്കുകള്‍ പറഞ്ഞു മയക്കി ആമ എന്‍റെ മുത്തച്ഛനെ പറ്റിച്ചു. ഞങ്ങള്‍ മുയല്‍ വര്‍ഗം കാലങ്ങളായി അനുഭവിക്കുന്ന ആ അപമാനത്തില്‍ നിന്നും ഞങ്ങള്‍ക്ക് രക്ഷപെട്ടെ പറ്റൂ. ഇന്നേക്ക് അഞ്ചാം നാള്‍ ഈ നാട്ടിലെ ധൈര്യശാലികളായ, ആമ വര്‍ഗത്തില്‍ പിറന്ന ആണുങ്ങളായ ആരെങ്കിലുമുണ്ടെങ്കില്‍, ഒളിമ്പിക്‌ ട്രാകില്‍ വെച്ച് ഒളിമ്പിക്‌ മല്‍സരത്തിനു മുമ്പ് എന്നോട് പോരിടാനുണ്ടോ? കിഴങ്ങന്മാരായ എന്‍റെ നാട്ടുകാരുടെ മാത്രമല്ല, ലോകത്തിന്‍റെ മുഴുവന്‍ സാനിധ്യത്തില്‍ ഞാനിതാ വെല്ലു വിളിക്കുന്നു”

വെല്ലു വിളി കേട്ട ആമ വര്‍ഗം ഞെട്ടി. മുയലിനോട് മത്സരത്തിനോ? യഥാര്‍ത്ഥത്തില്‍ പുതിയ തലമുറയില്‍ പെട്ട അവര്‍ക്കൊന്നും ഇതിനെ കുറിച്ച് കേട്ട് കേള്‍വി പോലുമില്ലായിരുന്നു. 

ഉടന്‍ ആമ വര്‍ഗത്തിന്‍റെ ചൈന ഹെഡ് ക്വാര്‍ടേഴ്സില്‍ നിന്നും ഫാക്സ് സന്ദേശം പാഞ്ഞു  കേരള വിങ്ങിലെക്ക്. 
അര മണിക്കൂറിനകം പണ്ടത്തെ മത്സരത്തിന്‍റെ വിശദമായ  വീഡിയോ ക്ളിപ്പോടെ മെയില്‍ സന്ദേശം വന്നു.

സാധാരണ ഗതിയില്‍ മുയല്‍ വര്‍ഗത്തെ തോല്പിക്കാന്‍ ഒരു രക്ഷയുമില്ല. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള ആമത്തലവന്മാര്‍ അന്ന് രാത്രിയോടെ തന്നെ ബീജിങ്ങില്‍ ഒത്തു കൂടി. അവര്‍ തല പുകഞ്ഞാലോചന തുടങ്ങി. അഞ്ചു ദിവസത്തിനുള്ളില്‍ മറുപടി കൊടുത്തെ തീരൂ.
നേരായ മാര്‍ഗത്തിലൂടെയുള്ള ഒരു വഴിയും നടപ്പില്ല. 

ഒടുവില്‍ വ്യക്തമായ തീരുമാനത്തിലെത്തി. ഏതു വിധേനയെങ്കിലും ചിന്നനെ കൊണ്ടു ഉത്തേജക മരുന്ന് കഴിപ്പിക്കുക. മല്‍സരത്തില്‍ ജയിച്ചാലും ഒടുവില്‍ പരിശോധനയിലൂടെ അയോഗ്യനാക്കാമല്ലോ.

പദ്ധതി നടപ്പാക്കുവാനായി കേരളത്തില്‍ നിന്നുമുള്ള പ്രധിനിധിയെ ഏല്‍പിച്ചു. അവര്‍ക്കാണല്ലോ മുമ്പും തോല്‍പിച്ചുള്ള പരിചയം. 

പ്ലാന്‍ തയാറാക്കപ്പെട്ടു.  മുയല്‍ വര്‍ഗത്തിന്‍റെ വീക്നെസ് ആയ കാരറ്റിലൂടെ തന്നെ പദ്ധതി നടത്താന്‍ തീരുമാനിച്ചു. മുന്‍  വിശ്വ സുന്ദരി  “തങ്കി മുയലിനെ” വന്‍ സംഖ്യ കൊടുത്തു വാടകക്കെടുത്തു.

"സുന്ദരി" ഹോട്ടലില്‍ എത്തി. 

 “Hai Innan. I am thanki. Really I am proud of you” നമ്മുടെ മുയല്‍ വര്‍ഗം കാലങ്ങളായി അനുഭവിക്കുന്ന  "പഴയ അപമാനത്തില്‍" നിന്നും കര കയറ്റുവാന്‍ താങ്കള്‍ ഇറങ്ങി പുറപ്പെട്ടതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്”. ഇന്നനെ കെട്ടി പിടിച്ചു തങ്കി പറഞ്ഞു.

“ഇതെന്‍റെ പ്രത്യേക സമ്മാനം. ശുദ്ധ ജൈവ വളത്തില്‍ വിളയിച്ച പൊന്നിന്‍ ക്യാരറ്റ്‌”

അന്ന് രാത്രി ഇന്നന്റെ മുറിയില്‍ തങ്ങിയ “തങ്കി” തന്‍റെ ‘ഗിഫ്റ്റ്’  കഴിപ്പിച്ച ശേഷമാണ് അവിടം വിട്ടതെന്നു ഹോട്ടലില്‍ നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു.

ജൈവ വളത്തില്‍ വിളയിച്ചെടുത്ത പ്രത്യേക കാരറ്റ്‌ ആണെന്നും പറഞ്ഞു കൊടുത്തത്, ഗുസ്തിയില്‍ പങ്കെടുക്കുന്ന മുയലുകള്‍ക്കായി പ്രത്യേക രാസ വളങ്ങളില്‍ വിളയിച്ച കാരറ്റ്‌ ആയിരുന്നു എന്ന് പാവം ചിന്നന്‍ മുയല്‍ അറിഞ്ഞിരുന്നില്ല. കൂടെ സ്വന്തം വര്‍ഗക്കാരി ചതിക്കുമെന്ന് കരുതിയുമില്ല.

തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ നാം പത്രത്തിലൂടെ വായിച്ചല്ലോ.

മല്‍സരത്തിനു മുമ്പുള്ള കായിക ക്ഷമത പരിശോധനയില്‍ ചിന്നന്നന്‍ ഉത്തേജക മരുന്ന് കഴിച്ചതായി കണ്ടെത്തുകയും, മല്‍സരത്തില്‍ നിന്നും അയോഗ്യനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. കൂടെ വഞ്ചനാ കുറ്റത്തിന് പോലീസ് പിടിയിലും.

പാവം ചിന്നന്‍ ചൈനയിലെ ജയിലഴിയിലകപ്പെട്ടപ്പോള്‍ ആമ വര്‍ഗ്ഗത്തിന്റെ ബീജിങ്ങിലെ ഓഫീസില്‍ തങ്കി മുയലിനായുള്ള സ്പെഷ്യല്‍ പാര്‍ട്ടി നടക്കുകയായിരുന്നു. 


***************************


തുടര്‍ സംഭവ വികാസങ്ങള്‍ താഴെ: 
പ്രവാസഭൂമി പത്രത്തിലെ ഫ്ലാഷ് ന്യൂസ്‌ :തങ്കിയെ ഹോട്ടൽ മുറിയിൽ വെച്ച് ചിന്നൻ പീഡിപ്പിച്ചതായി സൂചന. ഹോട്ടലിന്റെ ചില്ലുകൾ മുയലുകളുടെ യുവജന വിഭാഗം കല്ലെറിഞ്ഞുതകർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കാഞ്ചി വലിച്ച പിള്ളപോലീസിന്റെ തലയിൽ ആമത്തോട് പോലെ എന്തോ കണ്ടതായി ദൃക്‌സാക്ഷികൾ..


നാട്ടു വര്‍ത്തമാനം : സംഭവത്തില്‍ പ്രധിഷേധിച്ചു ഇന്ന് കേരള ബന്ദ്.

46 comments:

 1. നന്നായിരിക്കുന്നു ഈ "മരുന്നടി"..!, സത്യം പറ മോള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മനസ്സില്‍ തോന്നിയതാണൊ, ഈ ജന്തു ലോകത്തെ കഥ ?

  ReplyDelete
 2. ഫ്ലാഷ് ന്യൂസ്:
  തങ്കിയെ ഹോട്ടൽ മുറിയിൽ വെച്ച് ചിന്നൻ പീഡിപ്പിച്ചതായി സൂചന. ഹോട്ടലിന്റെ ചില്ലുകൾ മുയലുകളുടെ യുവജന വിഭാഗം കല്ലെറിഞ്ഞുതകർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കാഞ്ചി വലിച്ച പിള്ളപോലീസിന്റെ തലയിൽ ആമത്തോട് പോലെ എന്തോ കണ്ടതായി ദൃക്‌സാക്ഷികൾ...

  ReplyDelete
 3. സമകാലിക വിഷയത്തെ പഴയ കഥയുമായി കൂട്ടിയിണക്കി പറഞ്ഞത് വളരെ നന്നായി സുള്‍ഫീ.... കുഞ്ഞിക്കഥ വായിക്കാനും സുഖം, പറഞ്ഞു കൊടുക്കാനും സുഖം.

  ReplyDelete
 4. കുഞ്ഞുകഥ, കുഞ്ഞുങ്ങൾക്കും വലിയവർക്കും കാര്യം മനസ്സിലാവുന്ന കഥ,
  വളരെ നന്നായി.

  ReplyDelete
 5. ഒരു ബാല കഥ. ഇന്നലെ ആരുടെയോ ഫേസ് ബുക്കില്‍ 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന ലൈന്‍ കണ്ടു. അതിനു താഴെ എന്ത് എഴുതണം എന്നാലോചിച്ചപ്പോള്‍ തലയില്‍ ഉദിച്ചതാണീ ആശയം.

  നീണ്ട ഒരു ഇടവേളയ്ക്കു ശേഷം എഴുതുന്നു എന്ന ഒരു പ്രശ്നവുമുണ്ട്.

  സുഹുര്‍ത്ത് : നന്ദി ഈ വരവിനും അഭിപ്രായത്തിനും.
  അലി ഭായ് : എന്നും എന്‍റെ പോസ്റ്റിലുള്ള ആദ്യ കമന്റുകാരില്‍ നിങ്ങളുണ്ടാവാറുണ്ട്. പതിവ് പോലെ തന്നെ ഇത്തവണയും.
  പോസ്ടിനെക്കാള്‍ നന്നായി ഫ്ലാഷ് ന്യൂസ്‌.

  കുഞ്ഞൂസ്, മിനി : രണ്ടു പേര്‍ക്കും വായിച്ചതിനു പ്രത്യേക നന്ദി.

  ReplyDelete
 6. സുല്‍ഫി ബായി .. നന്നായിരിക്കുന്നു ..............

  ReplyDelete
 7. അന്ന് രാത്രി ഇന്നന്റെ മുറിയില്‍ തങ്ങിയ “തങ്കി” തന്‍റെ ‘ഗിഫ്റ്റ്’ കഴിപ്പിച്ച ശേഷമാണ് അവിടം വിട്ടതെന്നു ഹോട്ടലില്‍ നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു.

  alppam kadannupoyooooo???

  ReplyDelete
 8. കുറെ നാളായല്ലോ സുല്ഫിയെ കാണാത്തെ എന്ന് കരുതുകയായിരുന്നു.നല്ലൊരു കഥയുമായി തിരിച്ചെത്തിയതില്‍ സന്തോഷം

  ReplyDelete
 9. വളരെ ഇഷ്ടായി ട്ടൊ..
  ഒരു ആമയും മുയലും കഥ മനസ്സില്‍ തങ്ങി നില്‍ക്കായിരുന്നു,ഇപ്പൊ വായിച്ചപ്പൊ നല്ല സുഖം തോന്നുന്നു, ഏറെ സന്തോഷവും...
  ആശംസകള്‍.

  ReplyDelete
 10. സുള്‍ഫിക്ക കുഞ്ഞിക്കഥ നന്നായിട്ടുണ്ട്.. ബാലരമയും ബാലഭൂമിയുമൊക്കെ വായിക്കുന്ന പ്രതീതിയുണ്ടായിരുന്നു..സമകാലിക വിഷയങ്ങളും കൂടി ആയപ്പോള്‍ കുറച്ചൂടെ ഹൃദ്യമായി.

  ReplyDelete
 11. മിനി കഥ കൊള്ളാം ...കുഞ്ഞു കഥ ആണെങ്കിലും അതില്‍ ഇപ്പോള്‍ നടന്നു വരുന്ന ഉത്തേജക മരുന്ന് കഴിച്ചു മത്സരത്തിനു ഇറങ്ങുന്ന പ്രവണത വ്യക്തമാക്കിയിട്ടുണ്ട് ..

  ReplyDelete
 12. റീ-മിക്സ് ചെയ്ത ഈ കഥയും പിന്നെ ആ ഫ്ലാഷ് ന്യൂസും എല്ലാം നന്നായി.

  ReplyDelete
 13. ഒത്തിരി ഇഷ്ട്ടമായി ...വീണ്ടും വരാം ... സമയം കിട്ടുമോള്‍ ഇവിടം സന്ദര്‍ശിച്ചു അഭിപ്രായം അറിയിക്കുമല്ലോ http://newhopekerala.blogspot.com/2011/10/blog-post.html സസ്നേഹം ..

  ReplyDelete
 14. നന്നായി.ഇഷ്ടപ്പെട്ടു.

  ReplyDelete
 15. സുല്‍ഫിക്കാ... ഇത് മോള്‍ക്ക് പറഞ്ഞുകൊടുത്തില്ലേ?... കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പറ്റിയ നല്ല കഥ... തിരിച്ചുവന്നതില്‍ സന്തോഷം...

  ReplyDelete
 16. ആമയും മുയലും reloaded .. നന്നായിരിക്കുന്നു സുല്ഫിഭായ് .. :)

  ReplyDelete
 17. പാവം മുയല്‍ വീണ്ടു തോറ്റു അല്ലേ!
  ആ വര്‍ഗത്തോട് ഇത് വേണ്ടായിരുന്നു

  ReplyDelete
 18. സത്യമിതാവില്ല..ചിന്നൻ ഓട്ടമത്സരം ‘ഫിക്സ്’ ചെയ്തതാണെന്നാണ്‌ തോന്നുന്നത്..ചിന്നന്റെ ബാങ്ക് ബാലൻസ് പരിശോധിക്കണം! ചിലപ്പോൾ സ്വിസ് ബാങ്കിലാവാനും മതി..

  ReplyDelete
 19. കുഞ്ഞിക്കഥയുമായുള്ള തിരിച്ചുവരവിന് ആശംസകള്‍..

  ReplyDelete
 20. ഹഹ നല്ലൊരു കഥ മോനോട് പറഞ്ഞു കൊടുക്കാം കേട്ടാ ..

  ReplyDelete
 21. ഈ പുതിയ സമീപനം വളരെ ഇഷ്ട്ടപ്പെട്ടു....പഴയ കഥ പുതിയ കോപ്പയില്‍, ആക്ഷേപ ഹാസ്യത്തോടെ....

  ReplyDelete
 22. ഇന്നലത്തെ എന്റെ അഭിപ്രായം കാണുന്നില്ലല്ലോ..എവിടെപ്പോയി??

  ReplyDelete
 23. പൊന്മളക്കാരന്‍ : ബന്ദ്‌ നിരോധിച്ചത് കാരണം ഹര്‍ത്താല്‍ ആചരിച്ചു എന്നാണറിവ്.
  ജബ്ബാര്‍ ബായ് : നന്ദി.
  അനോണി : ഇനി അല്പമങ്ങു കടന്നാലും കുഴപ്പമില്ല സുഹുര്‍ത്തെ. പിന്നെ അത്രക്കൊക്കെ കടന്നു ചിന്തിക്കണോ?
  ജാസ്മിക്കുട്ടി : തിരിച്ചു വരവിനെ സ്വീകരിച്ചല്ലോ. സന്തോഷം.
  വര്‍ഷിണി, ദുബൈക്കാരന്‍, കൊച്ചു, ഹാഷിക്, വഴിയോര കാഴ്ചകള്‍. റോസാപൂക്കള്‍ : : ഒരു പാട് നന്ദി ഈ വരവിനും വായനക്കും.
  ഷബീര്‍ : മോള്‍ക്ക് ‌ ഈ കഥ എപ്പോഴേ പറഞ്ഞു കൊടുത്തു.
  ജെഫു : reloaded . ഉദ്ദേശിച്ചത്ര കൊഴുപ്പിക്കാനായില്ല.
  ഷാജു : തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ മുയലാശാന്റെ ജീവിതം ഇനിയും ബാക്കി.
  സാബു : അന്വേഷണം സി. ബി. ഐയെ എല്പ്പിക്കേണ്ടി വരുമോ?
  എക്സ് പ്രവാസിനി : സന്തോഷായി.
  ആചാര്യന്‍ : പണ്ട് ദുബൈയില്‍ നിന്നും കണ്ടതാ. പിന്നെ യാതൊരു വിവരവുമില്ലല്ലോ.
  ചാണ്ടിച്ചോ.. അതെ ഒരു റീമിക്സ്‌ ശ്രമം.
  അജിത്‌ ഭായ് : അങ്ങിനെ ഒരു അഭിപ്രായം കണ്ടില്ലല്ലോ. എവിടെ പോയി?

  ReplyDelete
 24. സംഭവം രസകരമായി. ഒരു ആനുകാലികതുമ്പു പിടിച്ച് .. തങ്കി മുയലിന്റെ ഗിഫ്റ്റ്കരുതിയിരിക്കുക എല്ലാ മുയലുകളും!

  ReplyDelete
 25. കുറെ കാലമായല്ലോ കണ്ടിട്ട്.....ആനുകാലിക സംഭവങ്ങൾ ഒക്കെ ചേർത്ത റീ മിക്സ് ആണല്ലേ?
  ഇനീം ഇത്ര ഇടവേള ഇല്ലാതെ ഇടയ്ക്കിടെപോസ്റ്റുമായി വരുമെന്ന് കരുതുന്നു.

  ReplyDelete
 26. ഹഹ.കൊള്ളാം.ആമയുടെയും മുയലിന്റെയും തുടര്‍ക്കഥ

  ReplyDelete
 27. ഇക്കാ രസായിട്ടുണ്ട്. പറച്ചിലിന്റെ ഈ ടെക്നിക്ക് ഒത്തിരി ഇഷ്ടായി. എന്റോസള്‍ഫാനില്‍ നിന്നും ഉത്തേജകത്തിലേക്കുള്ള
  ചാട്ടം അല്ല ഓട്ടം കേമം.

  കേസ് ജമ്പനും തുമ്പനും കൈമാറാന്‍ വല്ല വകുപ്പും ഉണ്ടോ

  ReplyDelete
 28. എന്തോ സള്‍ഫാനും സുള്‍ഫിയും
  കൊള്ളാം മകനെ നിന്റെ ഗഥ..
  നീ മൂപന്‍ ഡോക്ടറുടെ കൂടെ കൂടി
  മരുന്നടി തുടങ്ങി അല്ലെ :)

  ReplyDelete
 29. വീണ്ടും കണ്ടതില്‍ സന്തോഷം. സുഖമല്ലേ..?

  ReplyDelete
 30. ഒരു ബാലരമ വായിച്ച സുഖം ....

  ReplyDelete
 31. നമ്മുടെ ഡിങ്കനെ കൂടി കൂട്ടായിരുന്നു...
  ഞാന്‍ ഡിങ്കന്റെ ഫാനാ..

  ReplyDelete
 32. കുറെ നാളുകള്‍ക്കു ശേഷം ആണല്ലോ ഒന്ന്...
  ഏതായാലും പോസ്റ്റ്‌ നന്നായി.

  ReplyDelete
 33. ശ്രീ മാഷേ : ഒരുപാട് ഇടവേളയ്ക്കു ശേഷമുള്ള ഈ വരവിനു നന്ദി.
  എച്മുകുട്ടി : ഇനി വരാം എന്ന് വാക്ക് പറയുന്നു.
  മുനീര്‍ : എപ്പിസോഡ് ആക്കേണ്ടി വരുമോ?
  കുമാരന്‍ : ഇഷ്ടപ്പെട്ടില്ലെങ്കില്‍ കൊല്ലും ഞാന്‍. ഹല്ലാ പിന്നെ.
  ഫൌസിയ : ഐക്യ രാഷ്ട്ര സഭയുടെ നിര്‍ദേശ പ്രകാരം, കേസ് ജമ്പനും തുമ്പനും ഏറ്റെടുത്തു കഴിഞ്ഞു.
  റഷീദ്‌ : മരുന്നടി നടന്നില്ലെങ്കില്‍ ഇത്തിരി മണിയടി എങ്കിലും നടത്തട്ടെ.
  മുല്ല : സുഖം, സന്തോഷം.
  ഹംസക്ക : ന്റെമ പടച്ചോനെ. ജ്ജ് പ്പോഴും ണ്ടോ? സന്തോഷം.
  ഇസ്മയില്‍ : ഡിങ്കന്‍ വരുന്നില്ലെന് പറഞ്ഞു. അങ്ങേര്ക്കു കാടിന് പുറത്തിറങ്ങാന്‍ പേടിയാ. പുറത്ത്‌ ഇസ്മയില്‍ ഉണ്ടെന്നാ പറയുന്നത്.
  ദിവരേട്ടന്‍ : അതെ ദിവരേട്ടാ. ഇനി ഇടയ്ക്കിടെ വരാം ട്ടോ.

  ReplyDelete
 34. ആക്ഷേപഹാസ്യ രീതിയില്‍ കഥ നന്നായി പറഞ്ഞിരിക്കുന്നു.
  ആശംസകള്‍........

  ReplyDelete
 35. ആമ ആന്‍ഡ്‌ മുയല്‍ റിട്ടെര്‍ന്സ്........ റീമേക്കുകളുടെ കാലമാണല്ലോ-കൂടെ ഒരു 'റിട്ടെര്‍ന്സ്' എന്ന വാക്കുണ്ടെന്കിലെ നമ്മുടെ കുട്ടികള്‍ക്ക് പോലും പിടിയ്ക്കൂ എന്നായിട്ടുണ്ട്.....എന്തായാലും ആ പഴയ കഥയ്ക്ക്‌ കഥാകൃത്ത്‌ പോലും കരുതാത്ത രീതിയില്ലുള്ള ഇത്തരമോരാവിഷ്ക്കാരം അസ്സലായിട്ടുണ്ട്....

  ReplyDelete
 36. ചങ്ങാതീ,
  ഞാൻ വായിച്ച് കഴിഞ്ഞു. എന്നെ അറിയുമല്ലോ. തിരക്കിനിടയിൽ എല്ലാം വിട്ടു പൊയി. തുടരാൻ ആഗ്രഹിക്കുന്നു. ആഖ്യാനം നന്നായിരിക്കുന്നു. മിടുക്കൻ....

  ReplyDelete
 37. തോല്‍ക്കാന്‍ മുയലിന്‍റെ ജീവിതം ഇനിയും ബാക്കി...

  ReplyDelete
  Replies
  1. hridayam niranja vishu aashamsakal.......

   Delete
  2. blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane........

   Delete
 38. ജെനിതിന്റെ ആമക്കഥയിലൂടെ ഇവിടെയെത്തി.കൊള്ളാം,നന്നായിട്ടുണ്ട്.

  ReplyDelete
 39. പ്രിയപ്പെട്ട സുഹൃത്തേ,

  ഈദ് മുബാറക് !

  പിന്നെ,എന്തേ ഒന്നും എഴുതിയില്ല? നര്‍മം അപൂര്‍വമായി ലഭിക്കുന്ന അനുഗ്രഹമാണ്. ആശംസകള്‍ !

  സസ്നേഹം,

  അനു

  ReplyDelete
 40. ente postile comment vazhi vannu. albhutham thonni pazhaya post vayikkunna seelam mareetillannu kandathil. enthayalum thanku.

  ReplyDelete
 41. ആമയുടെയും മുയലിന്റെയും കഥ കൊള്ളാം ട്ടോ...:)

  ReplyDelete
 42. വന്ന എല്ലാര്‍ക്കും ഒരുപാട് നന്ദി. തിരക്കുകള്‍ക്കിടയില്‍ നിന്ന് വായിക്കാന്‍ പോലും സമയം കിട്ടാത്ത അവസ്ഥയാണ് ഇപ്പോള്‍.
  ഇനിയും വരും.

  ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments