Saturday, September 19, 2015

ഇവന്‍ എന്‍റെ മോന്‍ തന്നെ

"എന്‍റെ ഇക്കാ.. ഈ ചെക്കനെ കൊണ്ട് ഞാന്‍ തോറ്റു. ഇന്നത്തെ അവന്‍റെ പരിപാടി എന്തെന്നറിഞ്ഞോ? ബാത്ത് റൂമിന്‍റെ ഡോര്‍ കമ്പി കൊണ്ട് തുരന്നു ഒരു ഓട്ട ഉണ്ടാക്കിയിരിക്കുന്നു.
 ചോദിച്ചപ്പോള്‍ പറയുകയാ അവനു ഉള്ളിലാരാ ഉള്ളതെന്ന് കാണാനാണ് പോലും. നിങ്ങടെയല്ലേ മോന്‍, അവന്‍ അതിലപ്പുറോം ചെയ്യും."

"ഏയ്‌, നീ അങ്ങിനെ പറയരുത്, ഞാനാ ടൈപ്പ് ഒന്നുമല്ലായിരുന്നു"
(മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ എന്നാണു പറയാന്‍ വന്നതെങ്കിലും, തുടര്‍ഫലം ഭയന്ന് പുറത്തേക്കു വന്ന വാക്കുകള്‍ മയപ്പെടുത്തി)

"നിങ്ങളൊന്നു ദേഷ്യപ്പെട്ടെ, എന്നാലെങ്കിലും ഇത്തിരി പേടി ഉണ്ടാവട്ടെ."

അവന്‍റെ വികൃതി കേട്ടു പൊറുതി മുട്ടിയ ഞാന്‍ അവനെ നന്നായൊന്നു ഉപദേശിക്കാന്‍ തീരുമാനിച്ചു, മനസ്സിനെ കനപ്പെടുത്തി, എന്നാല്‍ ഫോണ്‍ ഫാദിക്ക് കൊടുക്ക്‌ എന്ന് പറഞ്ഞു.

"ഇപ്പച്ചിയേ...."

ദാ കിടക്കുന്നു. നീട്ടിയുള്ള ആ വിളിയില്‍ അവന്‍റെ സമസ്താപരാധങ്ങളും പൊറുത്ത്, അവനോടു ദേഷ്യപ്പെടാന്‍ ചിന്തിച്ചതില്‍ ആ കാല്‍ക്കല്‍ സാഷ്ടാംഗം വീണു ഞാന്‍.
മനസ്സില്‍ തോന്നിയ ഇത്തിരി അനിഷ്ടം പോലും മഞ്ഞു മല പോലെ ആ വിളിയില്‍ അലിഞ്ഞു ഇല്ലാതാവുന്നത് ഞാനറിഞ്ഞു.

"എന്താടാ മുത്തെ...ഇന്നെന്തായിരുന്നെടാ പരിപാടി?"

"അതില്ലേ, ആ ബാത്ത് റൂമില്‍ കേറിയാല്‍ പുറത്തേക്കു കാണൂല. അയിനു ഓട്ട ണ്ടാക്കീതാ."

ആഹാ ന്‍റെ കുട്ടി പുറത്തേക്കു കാണാന്‍ ഒരോട്ട ണ്ടാക്കിയതിനാ അതിനെ ഓള്‍ കുറ്റം പറഞ്ഞെ.

"പേടിക്കെണ്ട ട്ടോ, പ്പചി മ്മച്ചിനെ നന്നായി ചീത്ത പറയാം ട്ടോ."

"ഓ.. അപ്പോഴേക്കും ഉപ്പച്ചീം മോനും ഒന്നായി. ഞാന്‍ പോണേ.. ങ്ങളോട് പരാതി പറഞ്ഞ ഞാനാ പൊട്ടത്തി."

അതും പറഞ്ഞു വെട്ടി തിരിഞ്ഞുള്ള ആ നടത്തം എനിക്ക് ഊഹിക്കാവുന്നതെ ഉള്ളൂ.

26 comments:

  1. പണ്ട് കുളിസീന്‍ കാണാന്‍ തെങ്ങേല്‍ കേറിയിരുന്ന ആള്‍ക്കാരാ ഇപ്പൊ പിള്ളേര്‍ ഒരു ഓട്ടയുണ്ടാക്കിയതിനു വഴക്ക് കൂടാന്‍ പോണത്

    ReplyDelete
    Replies
    1. സന്തോഷം ഇസ്മയില്‍ ഭായ്. ഒരാള്‍ പോലും ഈ വഴിക്ക് തിരിഞ്ഞു നോക്കുമെന്ന് കരുതിയില്ല. ഇനി ഏതായാലും ബ്ലോഗും കൂടെ പഴയ പോലെ കൊണ്ട് നടക്കാന്‍ തീരുമാനിച്ചു. ഒരാള്‍ മതി. അത്ര മാത്രം.

      Delete
  2. ഓട്ടയല്ലേ ഇട്ടുള്ളു.. മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല ചങ്ങായി.. പോട്ട്..

    ReplyDelete
    Replies
    1. സന്തോഷം, കാലം കുറെ കഴിഞ്ഞു അല്ലെ കണ്ടിട്ട്. ഇപ്പോഴും ഇവിടുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

      Delete
  3. പുറത്തെന്ത് നടക്കുന്നു എന്ന് അറിയേണ്ടത് അത്യാവശ്യമല്ലേ!!! ഹഹഹ

    ReplyDelete
    Replies
    1. അജിത്‌ ഭായ്. സുഖമല്ലേ. പുറത്ത് എന്തെന്നറിയാനുള്ള ആകാംക്ഷയിലാ ഞാനും.

      Delete
  4. This comment has been removed by a blog administrator.

    ReplyDelete
  5. "അതില്ലേ, ആ ബാത്ത് റൂമില്‍ കേറിയാല്‍ പുറത്തേക്കു കാണൂല"

    ഹഹഹാ.. വളരെ നിശ്കളങ്ക സംസാരം.. :)

    ReplyDelete
    Replies
    1. ഹാഷിം ബ്ലോഗില്‍ തന്നെ ഉണ്ടല്ലോ. സന്തോഷം. ഞാന്‍ തിരിച്ചു വരുന്നു. ഇനി ഇടയ്ക്കിടെ ഇവിടെ കാണും.

      Delete
  6. സുൽഫി, വീണ്ടൂം കണ്ടതിൽ സന്തോഷം :-)

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം അപ്പുവേട്ടാ.. ഇനിയും ഇവിടെ ഒക്കെ തന്നെ ഉണ്ടാവും.

      Delete
  7. പകച്ചുപോയി എന്‍റെ ബാല്യം.. :)

    ReplyDelete
    Replies
    1. ഏറനാടാ. നിന്റെയൊക്കെ ബാല്യം പകച്ചില്ലേലേ അത്ഭുതമുള്ളൂ. കാരണം അത്രക്കുണ്ടാവും കുരുത്തക്കേട്.

      Delete
  8. കലക്കി സുള്‍ഫീ. ഒരു ഒട്ട കൂടി ഇടാമായിരുന്നു.

    ReplyDelete
  9. ബാപ്പാ ങ്ങളാണു ബാപ്പാ ബാപ്പ,

    തിരിച്ച് വരവിനുള്ള തീരുമാനം.....നന്നായി, ആശംസകൾ.... ണ്ട്.... ട്ടോ...

    ReplyDelete
    Replies
    1. നമുക്ക് പറ്റിയാല്‍ ബ്ലോഗിലേക്കുള്ള തിരിച്ചു വരവൊന്നു ഗംഭീരമാക്കണം. ഇനി ഉണ്ടാവും ഇവിടെ. എല്ലാരും ബ്ലോഗില്‍ ഒന്ന് സജീവമായാല്‍ മതി.

      Delete
  10. അല്ലേൽ അതിനകത്തിരിക്കുമ്പോ നമ്മെ കൂട്ടാതെ 'പുറംലോകം' എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ.... !!
    അപ്പോ, ഓട്ട അത്യാവശ്യം തന്നെ.... സുൽഫിയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ട്ടാ.... :)

    ReplyDelete
    Replies
    1. കുഞ്ഞൂസ്, ഇപ്പോഴും ബ്ലോഗില്‍ നിലനില്‍ക്കുന്നുണ്ടാല്ലേ. സന്തോഷം. ഒരുപാടൊരുപാട്. ബ്ലോഗ്‌ പോസ്റ്റുകള്‍ മെയില്‍ വഴി അയച്ചാല്‍ മുടങ്ങാതെ ഇനി മുതല്‍ വന്നോളാം.

      Delete
  11. എന്നെക്കൊണ്ടും എഴുതിച്ചേ അടങ്ങൂ.. ല്ലേ!
    ന്തായാലും ബ്ലോഗിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാ ഈ പോസ്റ്റ്‌. ദുബായില്‍ എത്തട്ടെ. ഒരു കൈ നോക്കീട്ടു തന്നെ ബാക്കി!

    പോസ്റ്റ്‌ കലക്കിയെന്നു സ്വല്‍പം അസൂയയോടെ!

    ReplyDelete
    Replies
    1. ഇപ്പോഴും ബ്ലോഗില്‍ ആളനക്കമുണ്ടെന്നു മുകളിലെ കമന്റുകള്‍ സൂചിപ്പിക്കുന്നു. ഒരുപാട് സന്തോഷം. നമുക്കിനി ഒന്ന് ഒത്തു പിടിച്ചാലോ. ചിതലരിക്കുന്ന ബ്ലോഗ്‌ ലോകത്തെ, ഉയര്തെഴുന്നെല്‍പ്പിനായുള്ള ഒരു ശ്രമം.

      Delete
  12. ഹ ഹ അത് കൊള്ളാലോ... ഇത്രേം ഉള്ളു ഒരു അച്ഛന്‍.. ആ വിളിയില്‍ തീര്‍ന്നു പോകും

    ReplyDelete
  13. അല്ലെങ്കിലും ബാത്റൂമിനൊക്കെ ഓരോ ഓട്ട അത്യാവശ്യാ...! എയറു കടക്കാനേ....!!? ആശംസകൾ ....

    ReplyDelete
  14. ഹഹ, അതു കലക്കി.

    പുതുവത്സരാശംസകള്‍!

    ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments