Thursday, March 3, 2011

അകലുന്ന ബന്ധങ്ങള്‍


"ഉപ്പച്ചീ.. അത് നോക്കിക്കേഅമ്പിളി മാമന്‍.
മോളുടെ വിളി കേട്ടാണ് ഞാനും അത് കണ്ടത്.
ദൂരെ സൂര്യന്‍ അസ്തമിക്കുന്നത് നോക്കിയാണ് അവള്‍ പറഞ്ഞത്. 
വെറുതെ കടല്‍ തീരത്ത് ഭാര്യയേയും മോളെയും കൂട്ടി നടക്കാനിറങ്ങിയതാ. 
അവളെ കളിക്കാന്‍ വിട്ടു ഇത്തിരി മാറി ഇരുന്നു ഞാന്‍. 
"ഉം എന്താ ഇത്ര ആലോചനപുതിയ ബ്ലോഗിനുള്ള വകയായിരിക്കും.
അല്ലേല്‍ ഒന്നുമില്ലനിങ്ങളോട് മിണ്ടിയാല്‍ അത് ബ്ലോഗാക്കുംഞാനും മോളെ അടുത്തേക്ക് പോവുകയാ" എന്റെ പ്രാണ പ്രേയസി. 
"ഉപ്പച്ചീ.. വാ നമുക്ക് ഓടിക്കളിക്കാംഇവിടെ നല്ല രസമുണ്ട്"
തല്‍ക്കാലം ചിന്തകള്‍ക്കും മറ്റുള്ള എല്ലാ പരിപാടികള്‍ക്കും വിട പറഞ്ഞു ഞാനും അവളുടെ കൂടെ കൂടി.
ഓടാനും വെള്ളത്തിനടുത്തേക്ക്‌  ചാടി ഇറങ്ങാനുംതിരകളെ നോക്കി നില്‍ക്കാനും.
ഇടയ്ക്കു തിരമാലകള്‍ ആര്‍ത്തലച്ചു വരുമ്പോള്‍ പേരെഴുതി കളിക്കാനും.
അത് മായുമ്പോള്‍ സങ്കടത്തോടെഅയ്യോ അത് പോയല്ലോ എന്ന് പറയാനും. 
വാശിയോടെ പിന്നെയും പേരെഴുതാനും.. അങ്ങിനെ ഞാനും എന്റെ കെട്ടിയോളും അവളുടെ കൂടെ മറ്റു രണ്ടു കുഞ്ഞുങ്ങളായി മാറുകയായിരുന്നു. 
എത്ര സന്തോഷമാണ് ആ മുഖത്ത് ആ സമയത്ത് കണ്ടതെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.
കുറച്ചപ്പുറത്ത് ഞങ്ങളുടെ ഈ കളികളെല്ലാം നോക്കി ഒരു കുടുംബം ഇരിക്കുന്നത് കണ്ടു. ഇടയ്ക്കു അവര്‍ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. 
ഒരു പക്ഷെ കളിയാക്കി ചിരിക്കുകയാവാം. ഇവരെന്താ ഈ കുട്ടികളെ പോലെ എന്ന്. 
കുഞ്ഞുങ്ങളെ അനങ്ങാന്‍ വിടാതെഇവര്‍ പിന്നെ എന്തിനാ ഇവിടെ വന്നതെന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല.
ഒടുവില്‍ സൂര്യാസ്തമയം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍,  എന്റെ മൌനം കണ്ടു,  "ഉം നിങ്ങള്‍ക്ക് ആലോചിക്കാന്‍ വകുപ്പായി അല്ലെ" എന്നായി സഹധര്‍മിണി. 
                           
ശരിക്കും നമ്മള്‍ക്കെന്താ സംഭവിച്ചത്. കുടുംബ ബന്ധങ്ങളും സ്നേഹവും എല്ലാം എവിടെ പോയിമലയാളി ഇന്ന് തിരക്കുകളുടെ ലോകത്തായി മാറിയിരിക്കുന്നു.
കുടുംബങ്ങള്‍ ചെറു കുടുംബങ്ങളായി മാറി ഫ്ലാറ്റുകള്‍ക്ക് അകത്തേക്ക് ഒതുങ്ങിയിരിക്കുന്നു. അടുത്ത വീട്ടിലുള്ളവര്‍ ആരെന്നു പോലും അറിയാത്ത വിധം നാം മാറിയിരിക്കുന്നു.

പണ്ടൊക്കെ രാത്രികളില്‍ വീട്ടിലെ സ്ത്രീകള്‍ ഭക്ഷണം കഴിക്കാന്‍ കുടുംബ നാഥന്‍ വരാന്‍ കാത്തിരിക്കുമായിരുന്നു. എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കും. 
ഇന്നോ? വരുന്നവര്‍ ഓരോരുത്തരും അവരവരുടെ ലോകത്ത് തിരക്കിലായിരിക്കും.

തീന്‍ മേശയിലെ ആ ഇരുത്തത്തിനു  പ്രത്യേകത ഉണ്ടായിരുന്നു. മക്കളും അച്ഛനമ്മമാരും തമ്മിലുള്ള പ്രത്യേക ബന്ധം.
കുട്ടികള്‍ക്ക് ചോറ് വിളമ്പി കൊടുത്തുഅവരെ ഊട്ടിച്ചു,  അവര്‍ കഴിക്കുമ്പോള്‍ അത് വെറുമൊരു ഇരുപ്പായിരുന്നില്ല. മാതാ പിതാക്കളും കുട്ടികളും, സഹോദരങ്ങള്‍ തമ്മിലും ഉള്ള  ബന്ധത്തിന്റെ മറ്റൊരു ഊട്ടി ഉറപ്പിക്കല്‍  കൂടെ ആയിരുന്നത്.
കുഞ്ഞിനെ മാറോടടക്കി  പിടിച്ചു എടുക്കുന്ന എത്ര അമ്മമാരുണ്ടിപ്പോള്‍?
കുഞ്ഞുങ്ങളുടെ സ്ഥാനം, അമ്മമാരുടെ ഒക്കത്ത്  നിന്നും, തള്ളി കൊണ്ട് നടക്കുന്ന കൈ വണ്ടികള്‍ ഏറ്റെടുത്തിരിക്കുന്നു.  അവരെ എടുത്താല്‍ ഇട്ട വസ്ത്രങ്ങള്‍ ചുളിവു വരില്ലേ, സമൂഹം കണ്ടാല്‍ മോശമല്ലേ. 
കാലം മാറി തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളെ വേലക്കാരികളുംആയമാരും കൊണ്ട് നടക്കുന്ന  കാലമായിരിക്കുന്നു.
മാറോടടക്കി പിടിച്ചുമുലയൂട്ടി വളര്‍ത്തിയ കുഞ്ഞുങ്ങളുടെ സ്നേഹംഒരിക്കലും ആയമാരാലുംവേലക്കാരികളാലും  നോക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക്‌, മാതാപിതാക്കളോട് ഉണ്ടാവുന്നില്ല  എന്ന് ശാസ്ത്രീയമായ അപഗ്രഥനങ്ങള്‍ തെളിയിച്ചിരിക്കുന്നു. 
പിന്നെ, അച്ഛനമ്മമാരെ വൃദ്ധ സദനങ്ങളില്‍ കൊണ്ടിടുന്നതിനു നമ്മള്‍ എന്തിനു അവരെ പഴിക്കണം. ഒരിക്കലും വൈകാരികമായ ഒരു ബന്ധം ഈ കുട്ടികള്‍ക്ക് അച്ഛനമ്മമാരോട് ഉണ്ടാവുന്നില്ല.

നമ്മളില്‍ എത്ര പേര്‍ കുട്ടികളെ കെട്ടി പിടിച്ചു ആശ്വസിപ്പിക്കാറുണ്ട് ? 
എന്തിനു നേരില്‍ കാണുമ്പോള്‍ കൈ കൊടുക്കാറുണ്ടോകൈ കൂട്ടി പിടിക്കുന്നതില്‍ പോലും വ്യക്തമായ സ്നേഹ ബന്ധങ്ങളുടെ ചലനങ്ങളുണ്ടെന്നാണ് ശാസ്ത്രീയ ചിന്ത.
ഒരു ചെറിയ ഉദാഹരണം പറയാം. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ പോവുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നമ്മെ കാത്തു നില്‍ക്കുന്ന മാതാപിതാക്കള്‍. കൂടെ നമ്മുടെ ബന്ധുക്കളോ കൂട്ടുകാരോ ഒക്കെ ഉണ്ടാവുംസ്വീകരിക്കാനായി. പുറത്തിറങ്ങുന്ന നാംആര്‍ക്കാണ് കൈ കൊടുക്കാറുള്ളത്?
കൂട്ടുകാര്‍ക്ക് കൊടുക്കുംചില ബന്ധുക്കള്‍ക്കും കൊടുക്കുമായിരിക്കും. ആരെങ്കിലും എപ്പോഴെങ്കിലും അച്ഛനമ്മമാര്‍ക്ക് കൈ കൊടുത്തിട്ടുണ്ടോഅവരെ കെട്ടി പിടിച്ചു സന്തോഷംഅല്ലെങ്കില്‍ സങ്കടം പങ്കിട്ടിട്ടുണ്ടോ?  ഉണ്ടാവില്ല.
നമുക്കൊക്കെ മടിയാണ്ഒരു പക്ഷെ ആരെങ്കിലും കണ്ടാല്‍ മോശമല്ലേ എന്നാ ചിന്ത ആയിരിക്കാം.  പക്ഷെ അവര്‍ അതിനായി കൊതിക്കുന്നുണ്ട് എന്ന വിവരം നമുക്കാര്‍ക്കെങ്കിലും  അറിയുമോ?
ഒരു സ്നേഹസാന്ത്വനംഅതൊരു കൈ പിടിത്തമാവാംകെട്ടി പിടുത്തമാവാംചിലപ്പോഴൊക്കെ നമ്മളും അറിയാതെ കൊതിച്ചു പോയിട്ടില്ലേ.

നാം പഴമയിലേക്കു പോയെ തീരൂ. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നമ്മെ പഴഞ്ചന്‍ എന്ന് വിളിച്ചാല്‍ അവരെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഞാനീ പറഞ്ഞത് വെറുമൊരു ചെറിയ സംഭവം. ഓര്‍ക്കാനും പറയാനും ഒരുപാട്. ഇനി നിങ്ങള്‍ തന്നെ ചിന്തിക്കുക.
ആദ്യം നാം നമ്മുടെ കുഞ്ഞുങ്ങളില്‍ നിന്നെങ്കിലും തുടങ്ങുക. നഷ്ട്ടപെടുന്ന സ്നേഹ ബന്ധങ്ങളെകൂട്ടി   ഉറപ്പിക്കുക. അവര്‍ അത് കണ്ടു പടിക്കട്ടെ.  നാം നഷ്ട്ടപ്പെടുത്തിയ നമ്മുടെ മാതാപിതാക്കളുടെ സ്നേഹം, അടുത്ത തലമുറ എങ്കിലും അനുഭവിക്കട്ടെ.

75 comments:

 1. മനസ്സില്‍ തോന്നിയ ചിന്ത അങ്ങിനെ തന്നെ പകര്‍ത്തി.
  പറഞ്ഞു കാട് കയറി എന്നറിയാം. പക്ഷെ പറയാതിരിക്കാന്‍ തോന്നിയില്ല. അല്ലെങ്കിലും ഞാനങ്ങിനെയാ. തോന്നിയത് പറയും.

  ReplyDelete
 2. സുൾഫി,ജീവിതം വല്ലാതെ തിരക്കായി, വല്ലാതെ മാറിപ്പോയി, എങ്കിലും കുഞ്ഞിനോടൊപ്പം കളിച്ച് കുഞ്ഞുങ്ങളായി തെളിഞ്ഞും മാഞ്ഞും സൂര്യചന്ദ്രന്മാരെ കണ്ട്, തിരയൊപ്പൊം പൊങ്ങിത്താണു നിവരാനായാൽ സായൂജ്യമായി. അതെ, സുൾഫി പറഞ്ഞത് ശരിയാണ്, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാവട്ടേ നമുക്ക്, കുഞ്ഞുങ്ങളെ അളവറ്റ് സ്നേഹിച്ച്, അവർക്ക് സ്നേഹമെന്തന്ന് മനസ്സിലാക്കി കൊടുത്ത്!

  ReplyDelete
 3. പായാന്‍ തോന്നുന്നുണ്ട്...സുല്‍ഫി പറഞ്ഞതെല്ലാം യാഥാര്ത്യങ്ങള്‍

  മനുഷ്യ ബന്ധങ്ങള്‍ക്ക് വിലയെ ഇല്ലാതായിരിക്കുന്നു.

  ReplyDelete
 4. ബന്ധങ്ങള്‍ക്ക് ദൃഡത കുറയുന്നു എന്നുള്ളതൊക്കെ സത്യം.അതിനായി ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങള്‍ കേരളം വിട്ട് ഇങ്ങു ഗള്‍ഫിലെത് ആയി പോയില്ലേന്നു ഒരു സംശയം.കുട്ടികളെ മാറത്തടുക്കി പിടിക്കാത്ത അമ്മമാര്‍ കാണുമായിരിക്കാം.പക്ഷെ സാമാന്യവല്‍ക്കരിച്ച് പറയാന്‍ മാത്രം ഉണ്ടാകുമോ? കേരളത്തില്‍ 2011 ലെ ഏറ്റവും പുതിയ ജനസംഖ്യ കണക്കു പ്രകാരം 31,828,242പെര് ഉണ്ടെന്നും അതില്‍ നഗര ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട് പോയവര്‍ വെറും തൊണ്ണൂറു ലക്ഷം പേര്‍ മാത്രമാണ് .അവരെല്ലാവരും തന്നെ ബന്ധങ്ങളെ തിരസ്കരിക്കുന്നവരല്ല .ബാക്കി ഭൂരിഭാഗം പേരും ഗ്രാമങ്ങളില്‍ കഴിയുന്നവര്‍..തൊഴില്‍ സംസ്കാരം മാറിയതാണ് വലിയ ഒരു പ്രശ്നം..കുട്ടികളെ ട്രോളിയില്‍ ഉണ്തുന്നവരെ ഞാന്‍ കൂടുതല്‍ കണ്ടിട്ടുള്ളത് ഗള്‍ഫില്‍ ആണ് .കേരളത്തിലെ ഏറ്റവും തിരക്കുള്ള തും ആധുനിക ജീവിത ശൈലി അനുകരിക്കുന്നവരും കൂടുതലുള്ള കൊച്ചി യില്‍ പോലും ട്രോളിയില്‍ കുട്ടികളെ ഉന്തു ന്നവര്‍ സ്വദേശികളല്ല സുള്‍ഫീ...ഏതായാലും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ദുരന്തത്തെക്കുറിച്ച് തന്നെയാണീ ലേഖനം എന്നതിന് തര്‍ക്കമില്ല

  ReplyDelete
 5. ചിന്തിപ്പിക്കുന്ന പോസ്റ്റ്‌. ഓരോ കുഞ്ഞിനേയും ട്രോളിയില്‍ കൊണ്ട് പോകുമ്പോള്‍ അല്ലെങ്കില്‍ തങ്ങളില്‍ നിന്നും അകറ്റി വളര്‍ത്തുമ്പോള്‍ ഈ കാലത്തെ മാതാപിതാക്കള്‍ ചെയ്യുന്നത് തങ്ങള്‍ക്കായി വൃദ്ധ സദനത്തില്‍ ഒരു സീറ്റ് റിസേര്‍വ് ചെയ്യുകയാണ്.

  ഇനിയും എഴുതുക ഇത്തരം ഗൌരവമേറിയ വിഷയങ്ങള്‍

  ReplyDelete
 6. വസന്തമാണെന്നെന്നെ പറ്റിച്ചു..
  വെറും
  സോഫ്റ്റ്‌വെയറുകളായിരുന്നു,
  എല്ലാം ഡിജിറ്റലായിരുന്നു...
  പുഞ്ചിരിയും,
  സൗഹൃദവും,
  തലോടലും,
  പ്രണയവുമെല്ലാം..

  ente blogil njan avasaanam ittathum same subject aayirunnu

  ReplyDelete
 7. ..പറഞ്ഞത് എല്ലാം സത്യം

  ReplyDelete
 8. വിമാനത്താവളത്തില്‍ നോക്കൂ. പണ്ടത്തെ പോലെ നാണം കുണുങ്ങികള്‍ ഇല്ല. ഇന്ന് സ്നേഹം യാന്ത്രികം ആണെങ്കിലും, എല്ലാവരും പരസ്പരം ആലിംഗനം ചെയ്യുന്നതും ഉമ്മവക്കുന്നതും കാണാം.

  ആരാധനാലയങ്ങളില്‍ നോക്കൂ. ഭക്തി പണ്ടത്തെപ്പോലെഇല്ലെങ്കിലും അവിടം ജനനിബിഡമാണ് .

  കമിതാക്കളെ നോക്കൂ. പണ്ടത്തെ പോലെ രഹസ്യപ്രണയം അല്ല ഇന്ന്. പരസ്യ കാമലീലകള്‍ നമുക്ക് കാണാനാവും.

  കുടുംബം ഒന്നിച്ചു ഭക്ഷണം കഴിച്ചില്ലെന്കിലെന്താ... ഒന്നിച്ചു ടീവി കാണാന്‍ അവര്‍ സമയം കണ്ടെത്തും.(ഇപ്പോള്‍ ഓരോ മുറിയിലും ഓരോ ബാത്രൂമിലും വരെ ടീവിയും കംബ്യൂട്ടരും ആയി!!)
  (ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന കുടുംബം എന്നും ഒന്നിച്ചു തന്നെയിരിക്കും എന്ന് പഴമൊഴി)

  പണ്ട് വൈദ്യന്മാര്‍ ആയിരുന്നു നമ്മെ ചികിത്സിച്ചിരുന്നത്‌ .ഇന്ന് മൊത്തം നമ്മെ നിയന്ത്രിക്കുന്നത്‌ യന്ത്രങ്ങള്‍ ആണ്. അപ്പോള്‍ നമ്മളും യാന്ത്രികജീവിതം ആയിപ്പോകുന്നതില്‍ അതിശയമില്ല.

  ReplyDelete
 9. വെറുതെ ചിന്തകള്‍ ആണ് അല്ലെ ?...
  പക്ഷെ ഇതെല്ലാം വളരെ ചിന്തിപ്പിക്കുന്നവ
  തന്നെ സുഹൃത്തേ ..ആശംസകള്‍..

  ReplyDelete
 10. പോസ്റ്റ് വളരെ നന്നായി..യാന്ത്രീകമായ ഇന്നത്തെ കാലത്ത് ഇതൊക്കെ നടക്കും . .പക്ഷെ എല്ലാരേയും അക്കൂട്ടത്തിൽ ഉൾപ്പെടുത്താമോ.. പിന്നെ ഞമ്മളൊക്കെ ഭക്ഷണം കഴിക്കലൊക്കെ കെട്ടിയോൻ വന്നതിനു ശേഷാട്ടോ. മക്കളും ബാപ്പാനെ കാത്തിരിക്കും . മക്കളുടെ കൂടെ കളിക്കാനും സമയം കണ്ടെത്തും .ഉറങ്ങാൻ പോകുമ്പോൾ വരെ മക്കൾ പരസ്പരം കൈകൊടുത്ത് സലാം പറഞ്ഞെ പോയി കിടക്കാറുള്ളൂ ഇതൊക്കെ നമ്മുടെ മക്കളിൽ നാം വളർത്തിയെടുത്താൽ ഏതു രാജ്യത്തായാലും നടക്കും ..നമ്മിൽ എന്തുണ്ടോ അതു കണ്ടാണ് നമ്മുടെ മക്കൾ വളരുക.. പിന്നെ (സഹധർമ്മിണി പറഞ്ഞതു പോലെ ഇതൊരു പോസ്റ്റിനു വേണ്ടിയായിരുന്നോ ഈ കടാപ്പുറത്ത് പോയതും മോളുടെ കൂടെ മണലു വാരി കളിച്ചതും. ചൂടാകല്ലെ തമാശയാ..)ബന്ധങ്ങൾ എന്നും ദൃഡമായിരിക്കട്ടെ അവിടെ കാട്ടിക്കൂട്ടലുകൾക്ക് പ്രാധാന്യം കൊടുക്കാതെ ആത്മാർഥമായി പരസ്പരം അറിഞ്ഞ് കൊണ്ട് മനസ്സിലാക്കികൊണ്ട് പെരുമാറാൻ നമുക്ക് കഴിയട്ടെ വരും തലമുറക്കും..ആശംസകൾ

  ReplyDelete
 11. 'അതായിരുന്നു ഞാന്‍ ചെയ്ത ഏറ്റവും കടുത്ത അപരാധം, പിറന്നുവീണ ഒരാട്ടിന്‍ കുട്ടിയെ അതിന്റെ അമ്മയുടെ മുല കുടിപ്പിക്കാന്‍ ശ്രമിച്ചു' ആടുജീവിതത്തില്‍ ബെന്യാമിന്‍ ഇങ്ങനെ പറയുന്നുണ്ട്.

  അമ്മയുടെ മുലയില്‍ നിന്നും പറിച്ചെടുക്കുന്ന ബാല്യങ്ങള്‍ക്ക് സ്നേഹത്തിന്റെ കറവ വറ്റിപ്പോയാല്‍ അവരെ കുറ്റം പറയാനൊക്കില്ല.

  എന്റെ ഉമ്മയേയും ഉപ്പയേയും കൂടപ്പിറപ്പുകളേയും കെട്ടിപിടിക്കാനോ ഉമ്മ വെക്കാനോ എനിക്കൊരു മടിയും തോന്നാറില്ല. അവരെ കാണുംബോഴും, പിരിയുംബോഴും ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.

  ReplyDelete
 12. ഫാമിലി ഇവിടെയുള്ളതിന്റെ ഗുണം കാണുന്നുണ്ട്. അത് നന്നായിടുണ്ട്

  ReplyDelete
 13. Do vallathum puthiya subject ezhuthedo. vaayichappol oru puraathana poomkaavanam article pole thonni.

  ReplyDelete
 14. മാറോടടക്കി പിടിച്ചു, മുലയൂട്ടി വളര്‍ത്തിയ കുഞ്ഞുങ്ങളുടെ സ്നേഹം, ഒരിക്കലും ആയമാരാലും, വേലക്കാരികളാലും നോക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക്‌, മാതാപിതാക്കളോട് ഉണ്ടാവുന്നില്ല . valare shari..

  ReplyDelete
 15. ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍.
  തിരക്കു പിടിച്ച ജീവിതരീതികളില്‍ ബന്ധങ്ങളുടെ വിലകളെ
  മറക്കുന്നവരുണ്ടാകാം..ബന്ധങ്ങള്‍ പണ്ടത്തേക്കാളുപരി
  അകന്നു പോയിക്കുണ്ടിരിക്കുകയാണെന്നത് സത്യം തന്നെയാണ്..
  കൂട്ടു കുടുംബങ്ങള്‍ മാറി അണുകുടുംബങ്ങളായി മാറ്റം വന്നതും
  ഈ അകല്‍ച്ചക്ക് കാ‍രണമായിട്ടുണ്ട്...പിന്നെ സ്നേഹം പുറമെ
  പ്രകടിപ്പിക്കുന്നതൊക്കെ ഓരോരുത്തരുടെ ശൈലിയാണ്..ചിലര്‍
  മറ്റുള്ളവര്‍ കാണ്‍കെ ഒന്നും ചെയ്യാതെ ഉചിതമായ സന്ദര്‍ഭങ്ങളിലും
  പരിചരിക്കേണ്ട സമയത്തുമൊക്കെ ചെയ്യുന്നുണ്ടാവാം..

  ReplyDelete
 16. പറഞ്ഞതെന്തായാലും നന്നായി.. നല്ലചിന്തകളും..
  ഇനിയും എഴുതുക.

  ReplyDelete
 17. ചിന്തയനീയമായ പോസ്റ്റ്..നന്നായി.
  എല്ലാ‍ ഭാവുകങ്ങളും നേരുന്നു..

  ReplyDelete
 18. ചിന്താര്‍ഹമായ വിഷയം..അകന്നുകൊണ്ടിരിക്കുന്ന മനസ്സുകളും ബന്ധങ്ങളും..പ്രപഞ്ചത്തോടൊപ്പം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പാട് വിടവുകളുണ്ട് മനുഷ്യരുടെ മനസ്സുകള്‍ക്കിടയിലും ബന്ധങ്ങള്‍ക്കിടയിലും

  ReplyDelete
 19. നല്ല ചിന്തകൾ
  അഭിനന്ദനങ്ങൾ

  ReplyDelete
 20. ചിന്തകള്‍ നല്ലത് തന്നെ. പ്രവര്‍ത്തികമാക്കുമ്പോള്‍ ചിന്തക്ക് തിളക്കം കൂടുന്നു.

  ReplyDelete
 21. മുലപ്പാലില്‍ നിന്നും ഐസ് ക്രീം ഉണ്ടാക്കുന്നത് വരെ മനുഷ്യന്‍ എത്തി കഴിഞ്ഞു. ഈ കാലത്ത് ഇത്രയും ചിന്തകള്‍ നല്ലതാണു. സുല്ഫിയുടെ പോസ്റ്റ്‌ വായിച്ചു. നന്നായി...

  ReplyDelete
 22. ചിന്തിക്കാനുതകുന്ന ചിന്തകള്‍!!
  എന്‍റെ ആറു മക്കളെയും കൈവണ്ടിയില്‍ കേറ്റിയിട്ടില്ല.
  സത്യം.പക്ഷെ പേരക്കുട്ടിക്കു അബുദാബിയില്‍ ഒരു കൈവണ്ടി ഉണ്ടത്രേ..

  ReplyDelete
 23. നന്നായി. വേണം ഇത്തരം ചിന്തകള്‍, എഴുത്തുകള്‍.

  ReplyDelete
 24. സുല്‍ഫി പറഞ്ഞത് വളരെ ശരി. സുല്‍ഫി കുഞ്ഞിന് കൊടുക്കന്ന സ്നേഹവും സ്വാതന്ത്ര്യവും എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. (കഴിഞ്ഞ പോസ്റ്റിലെ അഭിപ്രായങ്ങള്‍ക്കുള്ള മറുപടിയില്‍ വായിച്ച് മനസ്സിലാക്കിയത്) കുട്ടികളെ പ്രാമിലിരുത്തി തള്ളിക്കൊണ്ട് പോകുന്നത് കാണുമ്പോള്‍ വിഷമം തോന്നും. സ്പര്‍ശത്തില്‍ ഒരു സ്നേഹസന്ദേശമുണ്ട്. വാക്കും ഭാഷണവുമില്ലാത്ത ഒരു സന്ദേശം.

  ReplyDelete
 25. ലോകം മാറിക്കൊണ്ടേയിരിക്കുന്നു... ഒഴുക്കിനൊപ്പം തുഴയുകയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല... നല്ല വിഷയം....

  ReplyDelete
 26. ചിന്തിക്കേണ്ട വിഷയം തന്നെ. അതിനു പഴയ കാലത്തേക്കു തിരിച്ചു പോകേണ്ടതില്ല. പുതിയ കാലത്തെ ജീവിത രീതിക്കനുസരണമായി ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു.
  ആശംസകൾ...

  ReplyDelete
 27. എല്ലാം പ്രവർത്തിച്ചു കാണിച്ചുകൊടുത്ത് പ്രാവർത്തികമാക്കുവാൻ ഉതകുന്ന നന്മയുടെ പ്രേരണകൾ അലയടിക്കുന്ന ഒരു നല്ല രചന കേട്ടൊ ഭായ്

  ReplyDelete
 28. പച്ച പരമാര്‍ത്ഥം...!
  അല്ലെങ്കിലും ബന്ധങ്ങളുടെ ആഴങ്ങളെ കുറിച്ച് ചിന്തിക്കാന്‍ നമ്മുക്കെവിടെ സമയം.

  ReplyDelete
 29. ശ്രീ മാഷെ : അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഇനിയുള്ള തലമുറക്കെങ്കിലും കിട്ടട്ടെ.
  ലീല ചന്ദ്രന്‍ : വരവിനും അഭിപ്രായത്തിനും നന്ദി. ഇടയ്ക്കു ഇനിയും ഈ വഴിയൊക്കെ വരുമല്ലോ.
  അപ്പു ഭായ് : കുറെ കാലമായല്ലോ ഈ വഴിക്കൊക്കെ.
  രമേശ്‌ : ഗള്‍ഫിലാണെങ്കിലും മലയാളി മലയാളി തന്നെയല്ലേ. മാറുന്ന സാഹചര്യം ഉണര്‍ത്തി എന്നേയുള്ളൂ. രമേശിന്‍റെ വിലയേറിയ അഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും എന്നും ഞാന്‍ മാനിക്കുന്നു. ഇനിയും മടിക്കാതെ വരുമല്ലോ.
  മിനേഷ് : നന്ദി ഗൌരവമേറിയ ഈ അഭിപ്രായത്തിന്.
  അമീന്‍ : ഇപ്പോഴാ ഞാനും കണ്ടത്. ഇതേ വിഷയത്തിന്റെ മറ്റൊരു തലം. നന്നായി പറഞ്ഞുട്ടോ. വരവിന് നന്ദി.
  ഒറ്റയാന്‍, എന്‍റെ ലോകം, ഉമേഷ് : നന്ദി. ഇനിയും വരുമല്ലോ.
  ഇസ്മായില്‍ ഭായി : പോസ്റ്റിനെ വെല്ലുന്ന അഭിപ്രായം. എനിക്കിഷ്ടായീട്ടോ.
  ഉമ്മു അമ്മാര്‍ : ഉം. പാവം എന്‍റെ തലയില്‍ കയറിക്കോ. നടക്കട്ടെ. സ്വന്തം വീട്ടില്‍ നല്ല പെരുമാറ്റം തുടരുന്നു എന്നറിഞ്ഞതില്‍ സന്തോഷം. എന്നും നില നില്‍ക്കട്ടെ.
  ഷബീര്‍ : ഷബീര്‍ അങ്ങിനെ ചെയ്യുന്നുവെങ്കില്‍ അതില്‍ ഞാനും അഭിമാനിക്കുന്നു.
  വാരം : ഗുണം കണ്ടു തുടങ്ങി എന്ന് സമ്മതിച്ചല്ലോ അത് മതി.
  റഷീദ് : പുതിയ വിഷയം ശ്രമിക്കാം. പുരാതന വിഷയം തന്നെയാണ്. ക്ഷമിക്കുക.
  പാവത്താന്‍ : നന്ദി ഈ പാവത്തിന്റെ പോസ്റ്റില്‍ വന്നതിന്.
  മുനീര്‍ : നല്ല അഭിപ്രായം. സ്നേഹ പ്രകടനം പലരും പല വിധത്തിലാണ് എന്നത് ശരിയാണ്. മനസില്‍ കൊണ്ട് നടന്നിട്ടു ഒടുവില്‍ പ്രകടിപ്പിക്കാന്‍ പറ്റാതെ വന്നാല്‍ അത് ശരിയാണോ?
  ഇസ് ഹാക് : ആദ്യായിട്ടല്ലെ ഈ വഴി. സന്തോഷം.
  കമ്പര്‍ : നന്ദി.
  ആറങ്ങോട്ടുകര മുഹമ്മദ് : നന്ദി ഈ അഭിപ്രായത്തിന്.
  പൈകാട് : റിയാസാണോ ഇത്. നന്ദി.
  മുഹമ്മദ് : വായിച്ചു അല്ലേ. സമാധാനമായി.
  എക്സ് പ്രവാസിനി : അഭിമാനിക്കാം. കൈ വണ്ടിയില്‍ കയറ്റിയില്ല എന്നതില്‍. ഇനിയെങ്കിലും മറ്റുള്ളവര്‍ക്കും ഇതൊരു ചിന്തക്കു വകയുണ്ടാക്കട്ടെ.
  അജിത് ഭായി : അത് മനസിലാക്കി ഇനിയുള്ളവരെങ്കിലും പ്രവര്‍ത്തിക്കുമെന്ന് നമുക്കാശിക്കാം അല്ലേ.
  നീരൂ : നന്ദി.
  വീകെ : പഴയ കാലത്തില്‍ പോകണം എന്നല്ല പറഞ്ഞത്. നാം പഴമ ഉള്‍കൊള്ളണം എന്ന് മാത്രം.
  മുരളി ഭായി : മുടങ്ങാതെ എന്റെ ഓരോ പോസ്റ്റിലും വരുന്നതില്‍ എന്റെ സന്തോഷം ഞാന്‍ അറിയിച്ചോട്ടെ.
  ഷമീര്‍ : ബന്ധങ്ങള്‍ മറന്നാല്‍ ഒടുവില്‍ അത് ബന്ധനങ്ങളായി പോവില്ലേ. നന്ദി.

  ReplyDelete
 30. തികച്ചും അര്‍ത്ഥവത്തായ ചിന്ത....
  നാം തന്നെ ഒരു പുനര്‍വിചിന്തനത്തിന് തയാറാവണം...മാറ്റങ്ങള്‍ നമ്മില്‍ നിന്ന് തന്നെ തുടങ്ങട്ടെ...

  ReplyDelete
 31. സുല്‍ഫീ, ചിന്ത കൊള്ളാം. കാലത്തിനനുസരിച്ച് നമുക്കും മാരാതെ പറ്റില്ലല്ലോ. കുറെയൊക്കെ നമുക്ക് പിടിച്ചു നില്‍ക്കാം.ഒരുപാട് നന്മകളെ ഇല്ലാതാക്കിയാണ് കാലത്തിന്റെ പ്രയാണം. അതുകൊണ്ട് അനുഭവിക്കുക മ്ത്രം.

  ReplyDelete
 32. നന്നായി നല്ല ചിന്തകള്‍. സ്നേഹം മനസ്സില്‍ വെച്ചിട്ട് ഒരു കാര്യവുമില്ല.അത് പ്രകടിപ്പിക്കണം. ലൌവ് യു എന്നും മിസ്സ് യു എന്നുമൊക്കെ പറയാന്‍ നമ്മള്‍ മലയാളികള്‍ക്ക് മടിയാണു.മസിലും പിടിച്ച് ഇരിക്കും.
  ആശംസകള്‍.നല്ല പോസ്റ്റ്.

  ReplyDelete
 33. സ്നേഹം മനസ്സിൽ മാത്രം വെയ്ക്കേണ്ടതല്ല. അതു പ്രകടിപ്പിക്കുമ്പോഴെ ബന്ധങ്ങളുടെ ഇഴകൾക്ക് ശക്തിയുണ്ടാവൂ... നല്ല ചിന്തകൾ സുൽഫി. ആശംസകൾ!

  ReplyDelete
 34. കുട്ടികളോട് അടുത്താലേ അവരുടെ ചിന്താഗതിയറിയൂ.
  സ്നേഹിക്കാനും സ്നേഹം തീരിച്ചറിയനും അനുഭവങ്ങള്‍ കൂട്ടുണ്ടാവണം.
  പ്രകടിപ്പിക്കാത്ത സ്നേഹം കണ്ട് കിട്ടാത്ത നിധി പോലെയാണ് ...
  ആദ്യമായി സ്വയം സ്നേഹിക്കുക പിന്നെ ആ സ്നേഹം മറ്റുള്ളവരിലേയ്ക്ക് പകരുക.
  എത്ര തിരക്ക് പിടിച്ച ജീവിത രീതിയിലും സ്നേഹിക്കാന്‍ സമയം ഉണ്ടാവണം
  സമയം അവനവന്റെ മനസ്സ് തന്നെയാണ്.. സ്നേഹം തന്നെയാണ്....
  നല്ല പോസ്റ്റ് സുല്‍ഫി ..

  ReplyDelete
 35. നാം പഴമയിലേക്കു പോയെ തീരൂ. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നമ്മെ പഴഞ്ചന്‍ എന്ന് വിളിച്ചാല്‍ അവരെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു......... 100 % സത്യം, എഴുത്തിന് അഭിനന്ദനങ്ങൾ

  ReplyDelete
 36. നന്നായിട്ടുണ്ട് :)

  ReplyDelete
 37. നല്ലൊരു കുറിപ്പ്. ഇഷ്ടപ്പെട്ടു സുല്‍ഫീ.

  ReplyDelete
 38. ഇത് പോലെ ആണ് എങ്കില്‍ ഞാനും ഒരു പഴഞ്ചനാവാണ എനിക്കും ഇഷ്ടം

  ReplyDelete
 39. അതെ നാമോരോരുത്തരം സ്വയം മാറണം.പോസ്റ്റ് കൊള്ളാം സുള്‍ഫീ.

  ReplyDelete
 40. സാമൂഹ്യ സ്ഥിതിയുടെ പുതിയ വായനയാണിത്.
  നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് തിരിച്ചുപിടിക്കാനുള്ള ഒരു ഉണര്‍ത്തു ചിന്ത!

  ReplyDelete
 41. ചാണ്ടി : വരവിനും അഭിപ്രായത്തിനും നന്ദി. അതേ നമുക്ക് തന്നെ തുടങ്ങാം. (യെത്, അതല്ല കേട്ടോ. ഹി ഹി )

  ബാലുവേട്ടാ : അനുഭവങ്ങള്‍ നമ്മെ ഇനിയും ഒന്നും പടിപ്പിക്കുന്നില്ല എന്നതാണ് സത്യം.
  മുല്ല : ഈ മസില്‍ പിടുത്തത്തിലാണ്, കൂട്ടുകാരന്‍/കാരി മറുകണ്ടം ചാടി പോവുന്നത് എന്ന വാസ്തവം നാം മനസിലാക്കേണ്ടിയിരിക്കുന്നു.
  അലി ഭായി : സത്യം. നന്ദി.
  മാണിക്യം : നന്ദി. പോസ്റ്റിനെക്കാള്‍ നല്ല കമന്‍റിന്. കൂടെ നല്ല ഒരു വീക്ഷണം കൂടെ കിട്ടി. കുറെ കാലങ്ങള്‍ക്ക് ശേഷമുള്ള ഈ വരവിന് പ്രത്യേക നന്ദി.
  ചെകുത്താന്‍, ചന്തു നായര്‍, ഷാജി : നന്ദി
  ചെറുവാടി : ഇഷ്ടപെട്ടെന്നറിഞ്ഞതില്‍ സന്തോഷം.
  മൈ ഡ്രീംസ് : എന്‍റെ കൂടെ ഒരാളും കൂടെ ആയല്ലോ. സമാധാനമായി.
  ജൂവൈരിയ : നന്ദി.
  ശ്രീക്കുട്ടന്‍ : മാറിയില്ലെങ്കിലും ഒരു പുനര്‍ വിചിന്തനമെങ്കിലും ആവാം അല്ലേ.
  റഫീക് നടുവട്ടം : നന്ദി. നല്ല ഈ അഭിപ്രായത്തിന്.

  ReplyDelete
 42. ശരിയാണ്
  മാറണം എനിക്കും

  ReplyDelete
 43. ബ്ലോഗ് വയിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം ഓര്‍ത്തുപോയി.ഏതാനും ദിവസങ്ങള്‍ക്കപ്പുറം നെറ്റില്‍ ഒരു ന്യൂസ് വായിക്കാനിടയായി.ചൈനയില്‍ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ സ്വന്തം മുലപ്പാലില്‍ കുളിപ്പിക്കുന്നു.പ്രസവം കഴിഞ്ഞപ്പോള്‍ കുട്ടി കുടിച്ചിട്ടു തീരാത്ത അത്രയും പലുണ്ടായിരുന്നത്രെ ആ സ്ത്രീക്ക്.(ഏകദേശം ദിവസവും മൂന്നു ലിറ്റര്‍) ഇതിവിടെ പറയാന്‍ കാരണം ഇന്ന് സ്ത്രീകള്‍ സ്വന്തം കുഞ്ഞിനെ മുലയൂട്ടാന്‍ തന്നെ വിമുകത കാണിക്കുന്നവരാണ്.മുലയൂട്ടിയാല്‍ സൗന്ദര്യം കുറഞ്ഞുപോകുമെന്നതാണ് കാരണം പോലും.

  ReplyDelete
 44. കുഞ്ഞു കുഞ്ഞു വാക്കുകള്‍കൊണ്ട് പറഞ്ഞ് വലിയ കാര്യങ്ങള്‍.
  മിണ്ടിയാല്‍ പാട്ടാക്കും എന്നതില്‍ നിന്നും ബ്ലോഗാക്കും എന്ന പരാതി കൊള്ളാം.
  അതില്‌ തന്നെ ഇല്ലേ ഈ തിരക്കിന്റേം മാറ്റന്ത്തിന്റേം ഒരു കാരണം.

  ReplyDelete
 45. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില് തോന്നിയതെല്ലാം
  മറ്റുള്ളവരുടെ കമന്റ്സില്‍ ഉണ്ട് വീണ്ടും അതുതന്നെ
  എഴുതേണ്ട കാര്യമില്ലെന്നു തോന്നുന്നു....
  നല്ല പോസ്റ്റ്. ആശംസകള്‍.

  ReplyDelete
 46. തിരക്കിനിടയില്‍ തീരെ ചിന്തിക്കാത്തതാണ് സ്വന്തം ആള്‍ക്കാരുടെ മനസ്സ്‌എന്താണെന്ന് അറിയാന്‍ മേനക്കെടാത്ത്തത്. അല്ലെങ്കില്‍ സ്വന്തമല്ലേ അവരെ തഴഞ്ഞാലും അവര്‍ക്ക് പിനീദ്‌ മനസ്സിലാക്കിക്കോളും എന്ന ചിന്ത കൂടി കടന്നു വരുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു തിരക്കിനയില്‍ സമയം പോലും ഇല്ലാത്തെ ഇന്നത്തെ യാത്രയില്‍ എല്ലാവരും എല്ലാം മനസ്സില്‍ ഒതുക്കി കഴിയുമ്പോള്‍ പുറത്ത്‌ കാണിക്കാത്ത സ്നേഹം വീര്‍പ്പ്മുട്ടി അവസാനം കുറ്റബോധമായി. പരിണമിക്കുന്നത് കടുത്ത മാനസികപ്രയാസങ്ങള്‍ക്ക് വരെ കാരണമാകുന്നു.
  ചിന്തിക്കേണ്ട കാര്യങ്ങള്‍ തന്നെ.

  ReplyDelete
 47. വളരെ കാലമായി ഈ വഴി വന്നിട്ടും സുല്ഫിയെ കണ്ടിട്ടും. . വന്നത് വെറുതേ ആയില്ല. മാറുന്ന കാലത്തില്‍ കുടുംബ വ്യവസ്ഥകളിലും പ്രകടമായ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ ഗുണവും ദോഷവും ഉണ്ടാവാം. എന്നാലും ഞാന്‍ എന്‍റെ പഴയ തറവാട്ടു വീട്ടിലെ വലിയ കുടുംബത്തില്‍ ജീവിച്ച നല്ല കാലത്തെ ഓര്‍ക്കുന്നു.

  ReplyDelete
 48. വളരെയധികം ചിന്തിക്കേണ്ട ഒരു വിഷയമാണിത്.ഇന്നത്തെ തിരക്കു പിടിച്ച (എന്തിനുള്ള തിരക്കാണാവോ? പടച്ചോനറിയാം.)ജീവിതത്തില്‍ എല്ലാവരും അങ്ങിനെ ആയിത്തീരുന്നു. നമ്മള്‍ പരിചയപ്പെട്ടിട്ടെത്ര കാലമായി, എന്നാല്‍ ഞാനിവിടെയെത്തി താങ്കളുടെ പോസ്റ്റ് വായിക്കുന്നത് ഇന്നു മാത്രം!. ഇതു തന്നെ എല്ലാവരുടെയും സ്ഥിതി.ഈയിടെ മോളുടെ സ്കൂളില്‍ ഒരു പാരന്റ്സ് ഡേ യുണ്ടായിരുന്നു. അവിടെ ഒരു കൌണ്‍സിലിങ്ങ് ക്ലാസ്സെടുത്തയാള്‍ ഒരു ചോദ്യം ചോദിച്ചു: നിങ്ങളില്‍ 10 വയസ്സിനു മേല്‍ പ്രായമുള്ള മക്കളെ കെട്ടി പിടിച്ചുമ്മ വെക്കുന്നവര്‍ എത്ര പേരുണ്ടെന്നു കൈ പൊക്കാന്‍ പറഞ്ഞു. ആരുടെ കയ്യും പൊങ്ങിയില്ല!നമ്മള്‍ മാറേണ്ടിയിരിക്കുന്നു.കൂതറ പറഞ്ഞ പോലെ മാറണം എല്ലാവരും. സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയവര്‍ ഭാഗ്യവാന്മാര്‍. അല്ലാത്തവര്‍ക്കു ശ്രമിക്കാം. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

  ReplyDelete
 49. കൂതറ : മാറിയെ തീരൂ, എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.
  മുസ്തഫ : സത്യം. ചില സ്ത്രീകളുടെ തെറ്റായ ധാരണയാണ് അത്.
  സ്വന്തം കുഞ്ഞിനെ മുലയൂട്ടാനും താലോലിക്കാനും പറ്റുന്നില്ലെങ്കില്‍, പിന്നെ ഇവരൊക്കെ എന്തിനാ സ്ത്രീ എന്ന് പറയുന്നത്.
  ഫൌസിയ : നന്ദി. ഇങ്ങോട്ടേക്കുള്ള വരവിനും അഭിപ്രായത്തിനും.
  Lipi Ranju : ആശംസകള്‍ക്ക് നന്ദി. ഇനിയും ഇടക്കൊക്കെ ഈ വഴി എത്തിനോക്കുക.
  റാംജി: നല്ല ഒരു നിരീക്ഷണമാണ് താങ്കളുടെ അഭിപ്രായവും. ഇത്തരം നല്ല അഭിപ്രായങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
  അക്ബര്‍ : കുറെ ആയല്ലോ ഈ വഴി വന്നിട്ട്. ഓര്‍ത്തിരിക്കാന്‍ ഒരു നല്ല കൂട്ട് കുടുംബം ഉണ്ടായിരുന്നു എന്നത് സന്തോഷകരം തന്നെ. നന്ദി.
  കുട്ടിക്കാ : പടച്ചോനെ, ഇങ്ങേത്തി അല്ലേ. നന്ദി ഈ വരവിന്.

  ReplyDelete
 50. ഇവിടെ ആദ്യമാണ്.
  ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ വൈകിയതില്‍ ഖേദം തോന്നി.
  അകല്‍ച്ച എല്ലായിടത്തുമുണ്ട്.ബന്ധങ്ങളില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ പ്രതിഫലിക്കുന്നുമുണ്ട്.ഒന്ന് മനസ്സ് വെച്ചാല്‍ നമുക്കതൊക്കെ തിരിച്ചുപിടിക്കാവുന്നതേയുള്ളൂ.പക്ഷെ,ആ മനസ്സാണല്ലോ മിക്കവര്‍ക്കും കൈമോശം വന്നിരിക്കുന്നത്.
  നല്ല വിഷയം.

  ReplyDelete
 51. ബന്ധങ്ങളുടെ മൂല്യത്തെപറ്റി ഭംഗിയായി പറഞ്ഞ കുറിപ്പ്.
  വളരെ നന്നായി സുല്‍ഫി.

  ReplyDelete
 52. .........അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍.............(ഭാവുകങ്ങള്‍ നേരുന്നു)

  ReplyDelete
 53. Mayflowers : ഒത്തിരി സന്തോഷമായി. കൂടെ ഇങ്ങോട്ടേക്കുള്ള വരവിന് പ്രത്യേക നന്ദിയും.
  നന്ദി ചെറുവാടി.
  Subanvengara : നന്ദി.

  ReplyDelete
 54. hridayam niranja vishu aashamsakal..........

  ReplyDelete
 55. പറഞ്ഞതെല്ലാം എല്ലാവരും ചിന്തിയ്ക്കേണ്ട വലിയ സത്യങ്ങള്‍ തന്നെ...

  കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് ഈ ചിന്തകള്‍ക്ക് പ്രാധാന്യമേറുന്നു...

  ReplyDelete
 56. സുല്ഫിക്കാന്റെ പോസ്റ്റ്‌ വായിച്ചപ്പോ വലിയ സത്യങ്ങളാ ഇതെന്നു മനസ്സിലായി. ഗുണങ്ങള്‍ മനുഷ്യരില്‍ നിന്നും പോവുകയല്ലേ.
  നല്ല പോസ്റ്റ്‌

  ReplyDelete
 57. സുള്‍ഫി, പോസ്റ്റ് നേരത്തെ വായിച്ചിരുന്നു. നാട്ടില്‍ പോയി വന്നയുടനെ ആയതിനാല്‍ സൗകര്യം പോലെ പിന്നെ വന്നു കമന്റ് ഇടാം എന്നു കരുതി. വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.

  ജീവിതത്തിലെ തിരിക്കുകള്‍ക്കിടയില്‍, ഓഫീസ്, വീട്ടിലെ ജോലികള്‍ തുടങ്ങീ.. ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ അവരാഗ്രഹിക്കുന്നതു പോലെ സമയം കിട്ടിയെന്ന് വരില്ല. എങ്കിലും മനസ്സു വെച്ചാല്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടി കുറച്ചു സമയം മാറ്റി വെയ്ക്കാവുന്നതേയുള്ളു. പലരും അതിനു ശ്രമിക്കാറില്ല എന്നതാണ്‌ സത്യം. പക്ഷേ ഈ തിരക്കിനിടയിലും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യത്തിലധികം ആഹാരം കുത്തിത്തിരുകി കൊടുക്കുന്നതില്‍ യാതൊരു വിമുഖതയും അവര്‍ കാണിക്കറില്ല എന്ന വസ്തുത എന്നെ ആശ്ചര്യപ്പെടുത്താറുണ്ട്! കുഞ്ഞുങ്ങള്‍ക്കു്‌ വളരാന്‍ മാതാപിതാക്കളുടെ സമയവും, സ്നേഹവും, ശ്രദ്ധയും അത്യന്താപേക്ഷികമാണ്. എന്നാലേ അവര്‍ മാനസികാരോഗ്യമുള്ള നല്ല കുഞ്ഞുങ്ങളായി വളരൂ. കഥപറഞ്ഞു കൊടുത്തും പാട്ടുപാടി കൊടുത്തും ചിരിച്ചും കളിച്ചും കുഞ്ഞുങ്ങളോടൊപ്പം കുറച്ച് സമയം ചിലവഴിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം.

  നല്ല വിഷയം സുള്‍ഫി. ലുലു മോള്‍ക്ക് സുഖം തന്നെയെന്ന് കരുതുന്നു. അവളുടെ ലേറ്റസ്റ്റ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്താല്‍ കാണാമായിരുന്നു.

  ReplyDelete
 58. ...... കഥപറഞ്ഞു കൊടുത്തും പാട്ടുപാടി കൊടുത്തും ചിരിച്ചും കളിച്ചും കുഞ്ഞുങ്ങളോടൊപ്പം കുറച്ച് സമയം ചിലവഴിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം.....

  “ എവ്ടെ നേരം..ന്റെ ചങ്ങായിയേ....നൂറൂട്ടം പ്രശ്ശ്നങ്ങളല്ലേ..അതിനെടേല്.... എപ്ലാ.? അതൊക്കെ അവള് നോക്യോളും(ഫാര്യ..!!)“
  എല്ലാവര്‍ക്കും എല്ലാം അറിയാം..എന്നിട്ടും..ചിലനേരങ്ങളില്‍ നാം അജ്ഞത നടിക്കുന്നു..!!
  നല്ല പോസ്റ്റ് സുള്‍ഫീ.. ആശംസകള്‍..!!
  http://pularipoov.blogspot.com/

  ReplyDelete
 59. തന്മാത്രയിൽ പറയുന്നതുപോലെ 'skin desired to be touched' അതിപ്പോൾ കൊച്ചുകുട്ടികളുടെ കാര്യത്തിൽ പ്രത്യേകിച്ചും. എടുത്തുകൊണ്ട് നടക്കുകയും സ്നേഹം തോന്നുമ്പോൾ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്യുന്ന അച്ഛനമ്മമാരോട് കുട്ടികൾക്ക് ഒരു പ്രത്യേക അറ്റാച്ച്മെന്റ് ഉണ്ടാവും.
  satheeshharipad.blogspot.com

  ReplyDelete
 60. nagana sathyangal.......... aashamsakal........

  ReplyDelete
 61. സുള്‍ഫീ, ഈ പോസ്റ്റ്‌ അന്ന് തന്നെ വായിച്ചിരുന്നു,കമന്റ്‌ ഇട്ടു എന്ന് തന്നെയായിരുന്നു വിശ്വാസവും.... പക്ഷേ, ഇപ്പോള്‍ വീണ്ടും ആ കടല്‍തീരത്തേക്ക് വന്നപ്പോള്‍ എന്റെ കമന്റ്‌ കാണുന്നില്ല.

  ലുലുമോള്‍ക്കു സുഖം തന്നെയല്ലേ...?

  ReplyDelete
 62. നന്നായിട്ടുണ്ട്....:)
  www.absarmohamed.blogspot.com

  ReplyDelete
 63. ഇക്ക നല്ല വിഷയം ഇന്നത്തെ കാലത്ത് മാതാ പിതാക്കള്‍ മറന്നു പോകുന്ന ഒരു സത്യം നന്നായിട്ടുണ്ട് യെല്ലവിത ആശംസകളും

  ബൈ എം ആര്‍ കെ

  http://apnaapnamrk.blogspot.com/

  ReplyDelete
 64. ജയരാജ് : വിഷു ആശംസകള്‍ സ്വീകരിക്കാന്‍ ഒരുപാട് വൈകി പോയതില്‍ ക്ഷമിക്കുമല്ലോ?
  ശ്രീ : ഈ വളരെ നന്ദി. നാം വെറും ചിന്തകളില്‍ ഒതുങ്ങുന്നു എന്നതാണ് നമ്മുടെ പ്രശ്നവും. പ്രവര്‍ത്തന മേഖലയിലേക്ക് വരേണ്ടിയിരിക്കുന്നു.
  കൊലുസ് : ഇപ്പോഴും ഉണ്ടോ? വന്നു വായിച്ചല്ലോ അല്ലെ. സമാധാനം.
  വായാടി : നാട്ടില്‍ പോയി വന്നതിനു ശേഷം വായാടിയുടെ എന്റെ പോസ്റ്റിലുള്ള ആദ്യ പ്രത്യക്ഷപെടലാണിത്. നന്ദി വരവിനും വിശദമായ കുറിപ്പിനും.
  ലുലുവിന്റെ സ്കൂള്‍ ഫോട്ടോകള്‍ അരങ്ങില്‍ റെഡി ആവുന്നു. കെട്ട്യോള്‍ തരെണ്ടേ.... ഏതായാലും ഉടന്‍ പോസ്റ്റ്‌ ചെയ്യും.
  പ്രഭന്‍ : എന്ത് ചെയ്യാം ന്റെ ചെങ്ങായീ...... എല്ലാരേം പ്രശ്നം ഇത് തന്നെ. സമയക്കുറവു. ഉള്ളത് വെച്ച് അട്ജസ്റ്റ് ചെയ്തു പോവേണ്ടി ഇരിക്കുന്നു.
  കാര്‍ന്നോര്‍ : ആ ശരിക്ക് മുമ്പില്‍ പ്രത്യേക നന്ദി.
  സതീഷ്‌ : ഇതിന്റെ ശരിയായ വശം പറഞ്ഞിരിക്കുന്നു. സത്യം.
  അബ്സര്‍ & അബ്ദുള്ള ജാസിം : നന്ദി.
  കുഞ്ഞൂസ് : അയ്യോ എവിടെ പോയി കമന്റ്. ഗൂഗിള്‍ അമ്മച്ചി വിഴുങ്ങിയോ? പോട്ടെ, ഈ കമന്റ് വന്നല്ലോ. അല്ലെങ്കിലും ഒരു കമന്റില്‍ എന്തിരിക്കുന്നു അല്ലെ.
  കുഞ്ഞാറ്റയെ ഇന്നലെ വായിച്ചതേ ഉള്ളൂ ഞാന്‍ . ലുലു സസുഖം സ്കൂള്‍ ജീവിതവുമായി മുന്നോട്ടു പോവുന്നു.
  എം ആര്‍ കെ : പോസ്റ്റിലെ പോലെ തന്നെ ഇവിടെയും അക്ഷര പിശക്. ഏതായാലും വന്നതിനു നന്ദി. കൂടെ ഈ നല്ല അഭിപ്രായത്തിനും.

  ReplyDelete
 65. waw! very true ..
  I am proud of you sulfi ..

  ReplyDelete
 66. നന്ദി കുട്ടാ...... ഒടുവില്‍ നീയും ഇവിടെ എത്തി അല്ലെ.......

  ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments