ലുലു മോള്‍ക്ക് ഒരായിരം ജന്മദിനാശംസകള്‍...
സ്നേഹത്തോടെ, ഉപ്പച്ചിയും ഉമ്മച്ചിയും, പിന്നെ ലുലുവിനെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരും..........
പാര്ടിയോ, കേക്ക് മുറിയോ, കയ്യടികളോ ഒന്നുമില്ലാതെ, എന്റെ കൊച്ചു കുടുംബത്തോടൊപ്പം, നിശബ്ദമായി കൂടാന്‍ തീരുമാനിച്ചു മോളുടെ ഈ ജന്മ ദിനം.
അവളോട കൂടെയുള്ള അവളുടെ ആദ്യ ജന്മ ദിനമാണ് എനിക്കിത്.
നേരത്തെ അവളുടെ കുസ്രതി തരങ്ങള്‍ ഒരു
ഫോട്ടോ പോസ്റ്റ് ഇട്ടിരുന്നതിനാല്‍, അവളെ അറിയുന്ന നിങ്ങളും അറിഞ്ഞോട്ടെ എന്ന് കരുതി. അത്ര മാത്രം.
മാന്ദ്യങ്ങളും, സാമ്പത്തിക അരക്ഷിതാവസ്ഥയും നില നില്‍ക്കുന്ന ഈ സമയത്ത് ഇത്തരം അനുകരണ പരിപാടികള്‍ക്കെന്തു പ്രസക്തി?
ചിലര്‍ പിശുക്കന്‍ എന്ന് പറഞ്ഞേക്കാം, പക്ഷെ, ചരട് കെട്ടിയ പട്ടത്തെ പോലെ, ആരൊക്കെയോ നിയന്ത്രിക്കുന്ന, എന്റെ ജീവിതത്തില്‍, മറ്റൊന്നിനും ഞാനിപ്പോള്‍ പ്രാധാന്യം കല്‍പ്പിക്കാറില്ല.
എന്റെ പട്ടത്തിന്റെ താഴെ അറ്റത്ത് പിടിക്കുന്നവന്‍ ആരാണോ, അവന്റെ താളത്തിനൊത്ത് തുള്ളുന്നു ഞാനിപ്പോള്‍, ഒന്നിനെ കുറിച്ചും ആലോചിക്കാതെ, ആകാശത്ത് പാറി പറക്കുന്നു.
സ്വന്തമായി ചിന്തിക്കാന്‍ പോലും അവകാശമില്ലാതെ............. ഇടയ്ക്കിടെ ചരടിന്റെ ഉടമ മാറുന്നു എന്ന് മാത്രം.
പിന്നെ, ലോക ബാങ്കില്‍ നിന്നും കടമെടുത്ത ഇന്ത്യയെ പോലെ, ഒന്നിനും സ്വയം അഭിപ്രായം പറയാതെ, കഴിഞ്ഞു കൂടുന്നു.
കാരണം എന്റെ അഭിപ്രായ സ്വാതന്ത്ര്യം പോലും ഞാന്‍ അവര്‍ക്കായി പണയം വെച്ച് കഴിഞ്ഞു.
സോമലിയയെ പോലെയുള്ള ദരിദ്ര രാഷ്ട്രങ്ങള്‍, ബജറ്റില്‍ നിയന്ത്രണം വരുത്തുമ്പോള്‍ നാമൊരിക്കലും അവരെ പിശുക്കന്മാര്‍ എന്ന് വിളിക്കാറില്ല, കാരണം, പിശുക്കാന്‍ അവരുടെ അടുത്ത വല്ലതും വേണ്ടേ. ഇല്ലാത്തവന്‍ എവിടുന്നു എടുക്കാന്‍.........
മോളുടെ ജന്മ ദിനം അല്ലെ, കുറെ കാലമായി എന്റെ ബ്ലോഗ് കാട് പിടിച്ചു കിടക്കുന്നു. ഒന്ന് പൊടി തട്ടി എടുക്കാം. എന്ന് കരുതി ഒരു പോസ്റ്റ് ഇട്ടു എന്നെ ഉള്ളൂ. പറഞ്ഞു കാട് കയറിയതില്‍ ക്ഷമിക്കുക.