കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍, പറമ്പിലെ പ്ലാവേല് ചക്ക കണ്ടപ്പോള്‍ ഒരാഗ്രഹം. ഒരു പച്ച ചക്ക തിന്നാന്‍. ഉമ്മയോട് കാര്യം പറഞ്ഞു.
ഇത്തിരി ഉയരത്തിലായതിനാല്‍ ബുദ്ധി മുട്ടേണ്ടി വരുമെന്ന് ഉമ്മയുടെ മറുപടി.
കുറച്ചു കഴിഞ്ഞപ്പോഴാണ് അനിയന്റെ (ഉപ്പയുടെ അനിയന്റെ മകന്) വരവ്. കാര്യം അവതരിപ്പിച്ചു. ആള് റെഡി. പിന്നെ ഒരു സാഹസമായിരുന്നു. അതിവിടെ നിങ്ങള്‍ക്കായി.
 |
ഇതാണ് സംഗതി. |
 |
ഹാവൂ. മുകളിലെത്തി. |
 |
ചക്ക പൊട്ടാതെ താഴെ എത്തിക്കാന്‍ കയറിട്ട് കുടുക്കിയിരിക്കുന്നു. |
 |
ചക്ക താഴെ പോവുന്നതിനു മുമ്പ് ഒന്ന് പിടിക്കട്ടെ. ഇല്ലെങ്കില്‍ കൂടെ ഞാനും........... |
 |
ഇനി മെല്ലെ താഴെ ഇറക്കാന്‍ നോക്കാം. |
 |
അത് താഴെ എത്തിയില്ല. കൊമ്പില്‍ കുടുങ്ങി പോയി. ഇനി അടുത്തത് നോക്കട്ടെ. |
 |
ഇത്തിരി വിശ്രമിക്കട്ടെ. |
 |
നടക്കൂല. തല്ക്കാലം ഒന്നില്‍ സമാധാനപ്പെടാം. |
 |
പടച്ചോനെ, കയറിയപ്പോള്‍ ഇത്ര ഉയരം തോന്നിയിരുന്നില്ല. കുടുങ്ങിയോ? |
 |
കയറി കുടുങ്ങിയില്ലേ, ഇറങ്ങിയല്ലേ പറ്റൂ.... |
 |
ഇതിലും വലിയ മരത്തിലോക്കെ ഞാന്‍ കയറിയതാ. പിന്നല്ലേ ഇത്. |
 |
എന്ത് പറഞ്ഞിട്ടെന്താ? ഏണി തന്നെ ശരണം. |
 |
ഹാവൂ സമാധാനമായി. താഴെ എത്തി. |