Monday, May 10, 2010

എങ്കിലും എന്റെ സുഡാനീ ........

അബുദാബിയില്‍ ആദ്യമായി വന്ന കാലം. ഏഴു വര്‍ഷത്തെ ഒമാന്‍ ജീവിതതിനോടുവില്‍, അവിടുത്തെ സ്വദേശി വല്‍ക്കരണം, എന്നെ ചവിട്ടിപ്പുരതാക്കിയപ്പോള്‍ രക്ഷ നേടാന്‍ ആത്മ സുഹുര്തിനെ വിളിച്ചപെക്ഷിക്കുകയെ രക്ഷയുള്ളൂ.. അവനയച്ചു തന്ന വിസിറ്റ് വിസയില്‍ ദുബൈയിലെത്തി... ജോലി തേടി.. കുറെ.... ദുബൈയുടെ യഥാര്‍ത്ഥ മുഖം ആ ദിവസങ്ങളില്‍ കണ്ടു.. എല്ലാം കൂടെ ഒടുവില്‍ അബുദാബിയില്‍ നിന്ന് കുറെ ഉള്ളിലായി "തവീല" എന്ന സ്ഥലത്ത് ജോലി കിട്ടിയപ്പോള്‍ ആശ്വാസമായി... വിസിറ്റ് വിസയിലാണ്. കൊറിയന്‍ കമ്പനിയാണ്. എന്നാലും കുഴപ്പമില്ല.... വിസിറ്റ് തീരുമ്പോഴേക്കും വിസ എടുക്കാമെന്ന ധാരണയില്‍ കയറിക്കൂടി..... വളരെ സുഖം......
ഇതൊരു ആമുഖം മാത്രം.... എന്തിനിത്ര പറഞ്ഞെന്നോ... തുടക്കക്കാരനാനെന്നു മനസിലാക്കാന്‍....
ഒരിക്കല്‍ ജോലി സ്ഥലത്ത് നിന്നും അബുദാബി പോകാന്‍ ടാക്സി കാത്തിരിക്കുകയായിരുന്നു. ദുബായ് അബുദാബി ഹൈവേ റോഡ്‌.. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കൊറോള കാര്‍ വന്നു നിര്‍ത്തി. സുഡാനി ഡ്രൈവര്‍ അറബിയില്‍ ചോദിച്ചു. "എങ്ങോട്ടാ"? ഒമാന്‍ വാസം പഠിപ്പിച്ച പാടതാല്‍ അറബിയില്‍ തന്നെ പറഞ്ഞു 'അബുദാബിയിലേക്ക്'.
'എന്നാല്‍ കയറിക്കോ'. കയറി ഇരുന്നു. അപ്പോഴാണ് കണ്ടത് ഉള്ളില്‍ ആളുണ്ടെന്നു..... കറുത്ത ഗ്ലാസ്‌ ആയിരുന്നതിനാല്‍ മുമ്പിലുള്ള ആളെ മാത്രമേ കണ്ടിരുന്നുള്ളൂ.
കുറച്ചു ദൂരം പോയതെ ഉള്ളൂ ഡ്രൈവര്‍ വണ്ടി നിര്‍ത്തി.. തന്റെ പേഴ്സ് എടുത്തു ഡ്രൈവിംഗ് സീറ്റില്‍ വെച്ച്..(പിന്നീടാനെനിക്ക് മനസിലായത്, അതെന്തിനായിരുന്നെന്നു... നിങ്ങള്‍കും വൈകാതെ മനസിലാകും) അയാള്‍ പുറത്തിറങ്ങി.. ബോനെറ്റ് തുറന്നു എന്തൊക്കെയോ ശരിയാക്കി തിരിച്ചു വന്നു...
അതിനിടയില്‍ ഇവിടെ ഉള്ളില്‍ ചിലത് സംഭവിച്ചിരുന്നു.... ഉള്ളിലുള്ളത് മുമ്പിലും പുറകിലുമായി മൂന്നു കരുംബന്മാര്‍. എല്ലാവരും സുടാനികലാനെന്നു അവര്‍ അറബി സംസാരിക്കുന്നത് കേട്ടപ്പോള്‍ തോന്നി.
മുമ്പിലുള്ള ആള്‍ ഡ്രൈവിംഗ് സീടിലുണ്ടായിരുന്ന പേഴ്സ് എടുത്തു പുറകിലുള്ള ആള്‍ക്ക് കൈമാറി... അവനതു ചിരിച്ചു കൊണ്ട് സ്വന്തം കീശയില്‍ വച്ചു.
ഇവര്‍ കൂട്ടുകാരായിരിക്കുമെന്നു കരുതി, തമാശക്ക് എടുത്തു വെച്ചതായിരിക്കുമെന്നു കരുതി ഞാനും ഒരു ഇളം ചിരി ചിരിച്ചു..
തിരിച്ചു വന്ന ഡ്രൈവര്‍ നേരെ സീറ്റില്‍ ഇരുന്നു വണ്ടി എടുത്തു... കുറച്ചു ദൂരം പോയപ്പോള്‍ അയാള്‍ സീറ്റിലിരുന്ന പേഴ്സ് തിരഞ്ഞു... എങ്ങും കണ്ടില്ല.....
അയാള്‍ ചോദിച്ചു; 'ആരാ എന്റെ പേഴ്സ് എടുത്തത്‌'...... ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും ഡ്രൈവറുടെ ശബ്ദം കൂടി കൂടി വന്നു...
ആദ്യം തമാശ ആയിരിക്കുമെന്ന് കരുതി ഞാനുമൊന്നും മിണ്ടിയില്ല..... ഒടുവില്‍ ഗത്യന്തരമില്ലാതെ ഞാന്‍ പറഞ്ഞു..... ഇതാ ഇയാളുടെ കൈവശമുണ്ടെന്നു.....
എന്നെ രൂക്ഷമായൊന്നു നോക്കി അയാളാ പേഴ്സ് തിരിച്ചു കൊടുത്തു.....
ഉടനെ ഡ്രൈവര്‍ പേഴ്സ് തുറന്നു പണം എന്നി നോക്കി.... "അയാള്‍ വീണ്ടും ഒച്ച വെച്ചു.
'ഇതില്‍ ആയിരം ദിര്‍ഹം കുറവുണ്ട് ' ... അത് വരെയുള്ളതെല്ലാം മറന്നു ഞാനും സത്യം മനസിലാക്കി തുടങ്ങി.. സംഗതി കളി കാര്യമാവുകയാനല്ലോ......
ഡ്രൈവര്‍ എല്ലാവരോടും ചോദിച്ചു, ആരും ഞങ്ങള്‍ കണ്ടില്ല . പേഴ്സ് എടുത്തു എന്ന് മാത്രം അയാള്‍ പറഞ്ഞു..... ഒടുവില്‍ അയാള്‍ പറഞ്ഞു ഒരു കാര്യം ചെയ്യൂ.. എല്ലാവരും നിങ്ങളുടെ പേഴ്സ് എടുത്തു തരൂ... ഞാന്‍ ചെക്ക്‌ ചെയ്യട്ടെ.... എല്ലാവരുടെയും പേഴ്സ് ചെക്ക്‌ ചെയ്തു...... കൂടെ ഞാനെന്‍റെ പേഴ്സ് ഉം കൊടുത്തു... അയാളത് ചെക്ക്‌ ചെയ്തു തിരിച്ചും തന്നു...... നഷ്ടപ്പെട്ട തുക കണ്ടെത്താനായില്ല.
അയാള്‍ പിന്നെയും പറഞ്ഞു " ആരോ എടുത്തു ഒളിപ്പിച്ചു വെച്ചിരിക്കുകയാ..... ഇപ്പോള്‍ പറഞ്ഞോ ഞാനിപ്പോള്‍ പോലീസിനെ വിളിക്കും"....
എനിക്കും പേടി തുടങ്ങി. ഒന്നാമത് വിസയില്ല.... വിസിറ്റ് ആണ്. അതും പേപ്പര്‍ ഒന്നും കയ്യിലില്ല. തിരക്കിട്ട് വരുന്നതാകയാല്‍ പാസ്പോര്‍ട്ടും വിസ പേപ്പറും ഓഫീസില്‍ വെച്ചു പോരുകയായിരുന്നു.
പിന്നീട് ഡ്രൈവര്‍ ഉടെ അടുത്ത വാക്ക് . അതെന്നെ സമാശ്വസിപ്പിക്കുന്നതായിരുന്നു......" നിങ്ങള്‍ ഇവിടെ അടുത്ത് നിന്ന് കയറിയതല്ലേ.... എനിക്കറിയാം നിങ്ങള്‍ എടുക്കില്ലെന്ന്...... നിങ്ങള്‍ ഒരു കാര്യം ചെയ്യൂ.....ഞാനിവരെയും കൊണ്ട് ശഹാമ പോലീസ് സ്റ്റേഷനില്‍ കയറുകയാണ്. ഞാന്‍ റോഡരുകില്‍ വണ്ടിയൊന്നു ചവിട്ടാം . നിങ്ങള്‍ ഡോര്‍ തുറന്നു ചാടി ഇറങ്ങണം... പെട്ടെന്ന് വേണം, ഇല്ലെങ്കില്‍ ഇവര്‍ ഇറങ്ങി ഓടും..."
ഞാനും മറ്റൊന്നും ആലോചിച്ചില്ല..... രക്ഷപെട്ട സന്തോഷത്തില്‍ അയാള്‍ പറഞ്ഞ പോലെ ചെയ്തു...... കാര്‍ സ്പീഡില്‍ പോയി.......
രക്ഷപെട്ടു...... ഹാവൂ....... എന്നെല്ലാം കരുതി വെറുതെ ഞാനെന്‍റെ പേഴ്സ് തുറന്നു നോക്കി... അതില്‍ പത്തിന്റെ അഞ്ചു നോട്ടുകലാനുണ്ടായിരുന്നത്. സമാധാനമായി. അതവിടെ തന്നെയുണ്ട്‌..... പിന്നെ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ അതിന്റെ ഉള്ളിലെ മറ്റൊരു അറയിലുണ്ടായിരുന്ന 500 ദിര്‍ഹത്തിന്റെ നോട്ടു അവിടെ തന്നെയുണ്ടോ എന്ന് വെറുതെ നോക്കി. മുകളിലത്തെ നോട്ടു അവിടെയുണ്ടല്ലോ. അപ്പോള്‍ പിന്നെ നോക്കണ്ടല്ലോ. എന്തായാലും നോക്കാം....... പക്ഷെ ... അതെന്നെ വിറപ്പിച്ചു കഴിഞ്ഞിരുന്നു......
അവിടം ശൂന്യമായിരുന്നു........ പെട്ടെന്ന് ഞാന്‍ കാര്‍ തിരഞ്ഞു നോക്കി... അതിന്റെ പോടീ പോലും കാണാനുണ്ടായിരുന്നില്ല..
ഞാനെന്‍റെ സുഹുര്തിനെ വിളിച്ചു കാര്യം പറഞ്ഞു.... അവന്‍ പറഞു തന്നു .. ദുബായ് അബുദാബി റൂട്ടില്‍ ഇത്തരത്തില്‍ ആളുകളെ പറ്റിക്കുന്ന കഥ.........
ജീവിതത്തില്‍ ആദ്യമായി ഞാന്‍ പറ്റിക്കപ്പെട്ടു.... പത്രങ്ങളിലൊക്കെ ഒരുപാട് വന്ന തട്ടിപ്പാണ്. നീ ഇതൊന്നും അറിഞ്ഞിരുന്നില്ലേ......
അവനതു പറയുമ്പോഴും....... എന്റുമ്മ തലേന്ന് ഫോണില്‍ പറഞ്ഞ വാക്കുകളായിരുന്നു മനസ്സില്‍... മോനെ.... നമ്മള്‍ സാധനം വാങ്ങുന്ന കടയില്‍ പൈസ കൊടുത്തില്ലെങ്കില്‍ ഇനി തരില്ല എന്ന് പറഞ്ഞിട്ടുണ്ടുട്ടോ..
ന്റെ പടച്ചോനെ.... കടം വാങ്ങിയ ഈ പൈസ തന്നെ വേണമായിരുന്നോ?
ഇത് കഥയല്ല .. സ്വന്തം അനുഭവം.... അറിയാതവര്‍കായി... പ്രൈവറ്റ് ടാക്സി വളരെ ശ്രദ്ധിച്ചു കയറുക.....
( ഗുണ പാഠം... : ഞാനിപ്പോള്‍ പബ്ലിക്‌ ടാക്സിയിലല്ലാതെ യാത്ര ചെയ്യാറില്ല )

15 comments:

 1. ഇതില്‍ നല്ല ഗുണപാഠം ഉണ്ട് ഇതേ രീതിയില്‍ ഉള്ള കുറെ തട്ടിപ്പുകള്‍ ഉണ്ട് എല്ലാം അറിഞ്ഞാലും വായിച്ചാലും പിന്നെയും പാവങ്ങള്‍ അതില്‍ പെട്ടു പോവും . ഇപ്പോള്‍ ഈ തട്ടിപ്പിനു മലയാളികളും കൂട്ടു നില്‍ക്കുന്നുണ്ട് അതുകൊണ്ട് സുഡാനി എന്നല്ല മലയാളികള്‍ ഉള്ള വണ്ടിയില്‍ കയറുമ്പോഴും സൂക്ഷിക്കുന്നത് നല്ലതാ.!!

  ReplyDelete
 2. അവിടേയും ഈ വിധം തട്ടിപ്പുകളോ?

  ReplyDelete
 3. പണം പോയത് പോട്ടെ.സാരമില്ല. മറ്റുള്ളവര്‍ക്കിത് ഒരു പാഠമായിരിക്കട്ടെ. അനുഭവം ഗുരു.

  ReplyDelete
 4. പ്രിയമുള്ളവരേ......... എനിക്ക് പറ്റിയ അബദ്ധത്തിലോ നഷ്ട്ടപെട്ട പൈസേയിലോ എനിക്ക് സങ്കടമില്ല........ ആ അനുഭവം എന്നെ പഠിപ്പിച്ച പാഠം അതാണെനിക്ക് ഏറ്റവും വലിയ മുതല്‍കൂട്ട്..
  നിങ്ങളുടെ അറിവിലേക്കായി..... ഇനിയും മറ്റാരും ചെന്ന് ചാടാതിരിക്കാന്‍ അറിയിച്ചെന്ന് മാത്രം.......
  ഹംസക്ക... ഇപ്പോള്‍ നാമെട്ടവും സൂക്ഷിക്കേണ്ടത് നമ്മെ തന്നെയാണെന്ന അവസ്ഥയിലേക്കാ കാര്യങ്ങളുടെ പോക്ക്. നന്ദി വായാടി.. കൃഷ്ണ കുമാര്‍.... തട്ടിപ്പ് എല്ലായിടത്തുമുണ്ട്......
  അഭിപ്രായങ്ങള്‍കെല്ലാം നന്ദി.....

  ReplyDelete
 5. അതെ..അതെ ...വായാടി പറഞ്ഞപോലെ അനുഭവം ഗുരു.

  ReplyDelete
 6. ക്യാപ്ടന്‍ & പരമു. : വൈകിയുള്ള നന്ദി പ്രകടനത്തിന് ക്ഷമ.

  എങ്കിലും വന്നതില്‍ വളരെ സന്തോഷം.

  ReplyDelete
 7. ദുബായിലും ഇമ്മാതിരി തട്ടിപ്പുകാർ ഉണ്ടോ..?
  സൌദിയിൽ ഇത്തരം തട്ടിപ്പുകൾ നിത്യസംഭവമാണു..,
  അവനവൻ അവനവനെത്തനെ സൂക്ഷിച്ച് നടക്കുക., അതല്ലാതെ വേറെ മരുന്ന് ഇതിനില്ല..,

  ReplyDelete
 8. മോനെ കമ്പര്‍ : കുനിഞ്ഞു പോയാല്‍ ........... വരെ അടിച്ചെടുക്കാന്‍ തുടങ്ങിയിട്ടുണ്ടിവിടെ. അറിയൂ? പിന്നല്ലേ.

  ReplyDelete
 9. ..
  അന്വോം കുര്വെന്നെ..

  നന്ദി, ഇനി കൂടുതല്‍ ശ്രദ്ധിക്കാം ;)
  ..

  ReplyDelete
 10. ജിഷാദിന്റെ ബ്ലോഗില്‍ വായാടി ഇട്ട ഒരു കമന്റ്‌ ല്‍ കയറിയാണ് ഇവിടെ എത്തിയത്. ഇക്കണക്കിന് പോയാല്‍ മുംബൈയില്‍ ഉള്ള കള്ളന്മാരെ ഉപരിപഠനത്തിന് അങ്ങോട്ട്‌ അയക്കേണ്ടി വരുമല്ലോ...

  ReplyDelete
 11. തീര്‍ച്ചയായും വേണ്ടിവരും...
  കാരണം ലോകത്തെവിടേയും പരീക്ഷിക്കാത്ത തട്ടിപ്പിന്റേയും വെട്ടിപ്പിന്റേയും പുതിയ
  രൂപങ്ങളാണു ഇവിടെ അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്നത്..

  പേഴ്സ് മൊബൈല്‍ തട്ടിപ്പുകളും തട്ടിപ്പറിക്കലും ഏത് രൂപത്തില്‍ ഏതൊക്കെ വേഷത്തില്‍ വരുമെന്ന് പറയാനാവില്ല..
  ഇവരുടെ ഭാവനാ ശേഷിയില്‍ അല്‍ഭുതം തോന്നും പല കഥകളും കേട്ടാല്‍...!!!

  ReplyDelete
 12. രവി : കാലം ഒരുപാടെടുത്തു ഒരു മറുപടി എഴുതാന്‍ സോറി.
  ദിവാരെട്ടന്‍ : പരിശീലനത്തിന് ഇങ്ങോട്ട് വിട്ടോളൂ. എല്ലാ തട്ടകങ്ങളും ഇവിടുണ്ട്.
  നൌഷാദ് ഭായി : സത്യം. കാലവും കോലവും മാറി. തട്ടിപ്പുകാരും
  ജൂവൈരിയ : വായനക്കു നന്ദി. മുടങ്ങാതെ എന്റെ പിന്നാലെ ഉണ്ടല്ലേ.

  ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments