Thursday, May 13, 2010

എന്‍റെ ചില നുറുങ്ങു ചിന്തകള്‍.....

എന്റെ പ്രിയ കൂട്ടുകാരാ...
ഉപചാര വാക്കുകളില്‍ ഒതുക്കാന്‍ തുടങ്ങിയിരിക്കുന്നു മലയാളികള്‍ സ്നേഹാന്വേഷണങ്ങള്‍ .........
ഒരു ഹായ്....... അല്ലെങ്കില്‍ 'ഹൌ ആര്‍ യു'? ......... എന്ത് പറ്റി നാം മലയാളികള്‍ക്ക്? ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് എത്തുന്ന സ്നേഹ വാക്കുകളാവട്ടെ നമ്മുടെ വാക്കുകള്‍.......
എന്തുണ്ട് സുഹുര്‍തെ നിന്‍റെ വിശേഷങ്ങള്‍? ............. അതെ വാക്കുകള്‍ തന്നെയാണ് 'ഹൌ ആര്‍ യു' എന്നും........ പക്ഷെ ഇംഗ്ലീഷ് ആകുമ്പോള്‍ അത് വെറുമൊരു ഉപചാരം ആയിപ്പോകുന്നു.. സ്വന്തം ഭാഷയില്‍ സംവദിക്കൂ.......... അതും വശ്യ സുന്ദരമായ നമ്മുടെ സ്വന്ത ഭാഷ ഉപയോഗിച്ച്.........

ഒരു പുഞ്ചിരി......... അത് നമ്മള്‍ക്ക് ഒന്നും നഷ്ട്ടപ്പെടുതുന്നില്ല. പക്ഷെ നേടിതരുന്നതോ വലിയ ഒരു സൌഹൃദ ലോകം. സംസാരിക്കുമ്പോള്‍ ചിരിക്കുന്ന മുഖത്തോടെ, സന്തോഷത്തോടെ സംസാരിച്ചു നോക്കൂ......... കേള്‍ക്കുന്നയാള്‍ക്ക് എന്തിഷ്ടമാകുമെന്നോ? കൂടാതെ അയാള്‍ പിന്നെ നിങ്ങളെ മറക്കുകയുമില്ല. അതിലുപരി ഇനിയും നിങ്ങളോട് സംസാരിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യും..........

തിരക്കുകള്‍ക്കിടയില്‍ വീര്‍പ്പു മുട്ടുന്ന പുതിയ സാംസ്കാരിക ലോകത്തിനു..... ഇതൊക്കെ നോക്കാന്‍ എവിടെ നേരം അല്ലെ........
സാരമില്ല...... എന്നാലും എപ്പോഴെങ്കിലും കണ്ടു മുട്ടുമ്പോള്‍ ഒരു പുഞ്ചിരി...... കൂടെ ഇത്തിരി നല്ല വാക്കുകള്‍ അത് മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ സമയം ഇല്ലെങ്കിലും ഞാനെങ്കിലും പ്രതീക്ഷിച്ചോട്ടെ ...............

നിങ്ങള്‍ ശ്രധിച്ചുട്ടുണ്ടോന്നറിയില്ല .. പാശ്ചാത്യന്മാര്‍ ഒരു ചെറിയ കാര്യം നാം ചെയ്‌താല്‍ പോലും നന്ദി എന്ന് തിരിച്ചു പറയും...... എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ എക്സ്ക്യുസ് കൊണ്ടേ തുടങ്ങൂ....
നമുക്കും ചെയ്തുകൂടെ ഇതൊക്കെ. അവരുടെ മാത്രം കുത്തകയാണോ ഇതെല്ലാം...... നമ്മള്‍ മലയാളികള്‍ ഇതൊക്കെ പറയുന്നതില്‍ പിശുക്കന്മാരാണെന്നു തോന്നുന്നു.... (നാമിപ്പോള്‍ കുറേശെയായി പഠിച്ചു തുടങ്ങിയിട്ടുണ്ട്...... ദൈവത്തിനു നന്ദി)
അത് പോലെ തെറ്റ് ചെയ്‌താല്‍ (അത് നമ്മുടെ തെറ്റല്ലെങ്കില്‍ പോലും)"ക്ഷമിക്കണം" എന്ന് പറഞ്ഞു നോക്കൂ. കേള്‍ക്കുന്നവന്‍ എത്ര ചൂടനാനെങ്കിലും അതൊക്കെ പമ്പ കടക്കും. ഇനി അയാളുടെ തെറ്റാണെങ്കിലും നിങ്ങളുടെ ക്ഷമാപണം കേട്ടാല്‍ മനസ്സില്‍ ചെറിയ ഒരു കുറ്റ ബോധമെങ്കിലും തോന്നും. (പുറത്തു കാണിച്ചില്ലെങ്കിലും)

ഈയിടെ കഴിഞ്ഞല്ലോ ലോക മാതൃ ദിനം...... ആരെങ്കിലും ഓര്‍ത്തോ എന്തെങ്കിലും ?
ഓര്‍ക്കുക നമ്മെ നാമാക്കിയ, ഇന്നത്തെ നാമാക്കിയ.. നമ്മുടെ സ്വന്തം അമ്മയെ.....
ഒന്നുമില്ലായ്മയില്‍ നിന്നും കൂട്ടിപ്പിടിച്ച കൈകളുമായി ഈ ലോകത്തേക്ക് പിറന്നു വീണ നമ്മെ .......
കരയാന്‍ മാത്രമറിയാവുന്ന ...... സ്വന്തമായിട്ടും ഒന്നും ചെയ്യാനറിയാത്ത ........ എന്തിനു... അമ്മയുടെ മുലപ്പാല്‍ പോലും അമ്മ വായില്‍ വെച്ച് തന്നാലെ നമുക്ക് കുടിക്കാന്‍ കഴിയുമായിരുന്നുള്ളൂ ..... (ഹാ കഷ്ടം.... ഇത്രയും ബാലഹീനനാണോ നാം
മനുഷ്യര്‍, മറ്റു ജീവികള്‍ പ്രസവിച്ച ഉടനെ ആരും പറയാതെ തന്നെ അവര്‍ അമ്മയുടെ
അടുത്ത് പോയി പാല്‍ കുടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്നിട്ടും നടക്കുന്നു ലോകത്തിലെ ഉദാത്തന്മാര്‍ എന്നും പറഞ്ഞു....)
നല്‍കുക അവര്‍ക്കായി ഒരിത്തിരി നല്ല വാക്കെങ്കിലും..........
പരിചരിക്കുക, എപ്പോഴുമില്ലെങ്കിലും ഇടക്കെങ്കിലും ... ഒന്നുമില്ലെങ്കില്‍ അവരുടെ വാര്‍ധക്യ കാലത്തെങ്കിലും ......
കാരണം അവര്‍ ഇത്തിരി സ്നേഹം, സാന്ത്വനം എല്ലാം കൊതിക്കുന്ന സമയമാണ് അത്. പണ്ട് ചെറുപ്പത്തില്‍ നാം കൊതിച്ചത് പോലെ....... അതായിരിക്കട്ടെ നമ്മുടെ അവര്‍ക്കായുള്ള സമ്മാനം.

ക്ഷമിക്കണം..... എന്റെ ചില ചിന്തകളുടെ ഒരു കൂട്ടമാണിത്..... നിങ്ങോട് പറയണം എന്ന് തോന്നി.... പറഞ്ഞു... ചിലത് സ്ഥാനതാവം... ചിലത് അസ്ഥാനതാവാം. ക്ഷമിക്കുക....... നിങ്ങളെ അലോസരപ്പെടുതിയെങ്കില്‍ .... എനിക്കെന്‍റെ വീര്‍പുമുട്ടല്‍ മാറി.. എനിക്കത് മതി.......

ഇത് നിങ്ങള്‍ക്കൊരു പുതിയ ചിന്തക്ക് ...... അല്ലെങ്കില്‍ പുതിയ തുടക്കത്തിനു നിമിത്തമായെങ്കില്‍ ......... ഞാന്‍ ധന്യവാനായി....

15 comments:

  1. നല്ല കാഴ്ചപാടുകള്‍!

    ReplyDelete
  2. വളരെ നല്ല പോസ്റ്റ്.

    കുറച്ചുകാലമായി അമേരിക്കയില്‍ ജീവിക്കുന്ന ഞാന്‍ ഈ വ്യത്യാസം ശരിക്കും മനസ്സിലാക്കീട്ടുണ്ട്. അപരിചിതരോടു പോലും പുഞ്ചിരിക്കുന്നതും, ഹൃദ്യമായി പെരുമാറുന്നതും സംസാരിക്കുന്നതും ഇവിടെ സര്‍‌വ്വസാധാരണമാണ്. പല മലയാളികളും ഇതിനെ സായിപ്പിന്റെ പൊള്ളയായ, കൃത്രിമമായ അഭിനയം എന്നു പുച്ഛിക്കാറുണ്ട്.

    പക്ഷെ എനിക്കിതിനെ അഭിനയം ആയി തള്ളിക്കളയാന്‍ പറ്റില്ല. കാരണം അതുണ്ടാക്കുന്ന് വ്യത്യാസം നിസ്സാരമല്ല. അഭിനയമാണെങ്കില്‍ തന്നെ എന്താ? അതവര്‍ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. കുട്ടികള്‍ ചെറുപ്പം മുതലേ ഈ രീതി കണ്ടു വളരുന്നു. ആള്‍ക്കാര്‍ തമ്മിലുള്ള ഇടപെടല്‍ സ്‌മൂത്ത് ആക്കുന്നു. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കസ്റ്റമേര്‍സിനോട് മര്യാദയോടെ സംസാരിക്കുന്നു, പെരുമാറുന്നു. അവരെ സഹായിക്കാന്‍ വഴി കണ്ടെത്തുന്നു. (മറിച്ചാണെങ്കില്‍ ജോലി നഷ്ടപ്പെടാന്‍ അധികനാള്‍ വേണ്ടി വരില്ല).

    ഇതിനൊക്കെ അപവാദമായുള്ള വ്യക്തികളും ചുരുക്കം സ്ഥാപനങ്ങളും ഇവിടെയും ഉണ്ട്. അത്തരം സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാത്തത് ആരെന്നറിയേണ്ടേ?

    - ഇവിടുത്തെ ഇന്‍ഡ്യന്‍ എംബസ്സി.

    ReplyDelete
  3. വായാടി അമേരിക്കയില്‍ ജീവിക്കുന്നത് കൊണ്ട് അവിടത്തെ കാര്യം എഴുതി ഞാന്‍ സൌദിയില്‍ ജീവിക്കുന്നത് കൊണ്ട് ഇവിടെ കാണുന്നതും എഴുതാം . ആദ്യം തമ്മില്‍ കാണുന്നവര്‍ ( അവര്‍ ശത്രുവാണെങ്കില്‍ പോലും) സലാം പറഞ്ഞു തുടങ്ങും പിന്നെ സംസാരത്തിലെ ആദ്യ വിഷയം കുശലന്വേഷണം തന്നെ ( സുഡാനികളുടെ കുശലാന്വേഷണം കുറച്ച് ഓവര്‍ ആയി തോനും ഒരേകാര്യം പലരീതിയില്‍ ചോദിച്ചുകൊണ്ടിരിക്കും അതിനെല്ലാം ഉത്തരം ഒന്നു തനെയാവും) പിന്നിട് വിഷയത്തിലേക്ക് വരികയുള്ളൂ കച്ചറയാണെങ്കില്‍ പോലും. ഉദ: വണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ചാല്‍ രണ്ടില്‍ നിന്നും ഡൈവര്‍മാര്‍ ഇറങ്ങി ആദ്യം കൈകൊടുത്ത് സലാം പറയും എന്നിട്ട് പിന്നെ “@###%$%^$&^((&*%$%@“ പറയുമെങ്കിലും പിന്നെ പിരിഞ്ഞ് പോവുന്ന സമയത്തും മാഅസ്സലാമ പറയും. ഈ ഒരു കാര്യത്തിനു നമ്മള്‍ മലയാളികള്‍ വളരെ പിറകിലാണ് എന്നു പറയാതിരിക്കകന്‍ വയ്യ.! കയറി വരുന്നവര്‍ ഒന്നും മിണ്ടാതെ കയറി വരുമ്പോള്‍ എന്തോ ഒരുമാതിരിയൊക്കെ തോനാറുണ്ട്.!

    -----------------------------------

    വാല്‍ കമന്‍റ്: ആദ്യപടി എന്ന നിലക്ക് സുല്‍ഫി പ്രൊഫൈലില്‍ ഉള്ള ഗൌരവത്തോടെയുള്ള ആ ഫോട്ടോ മാറ്റി ഒരു പുഞ്ചിരിയുള്ള ഫോട്ടോയാക്കാന്‍ നോക്കുക.! ( തമാശ)

    ReplyDelete
  4. ഹംസക്ക...... വാല്‍ കമന്റ്‌ ആണെങ്കിലും സംഗതി ഞാന്‍ ഗൌരവത്തോടെ എടുത്തു. ഫോട്ടോ മാറ്റി. നന്ദി ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിന്...
    വായാടി , നന്ദി ..... വലിയ ആളാണെങ്കിലും ഈ പുതുമുഖതിനടുത്തു വന്നു അഭിപ്രായം പറഞ്ഞല്ലോ... മനസ്സില്‍ തോന്നി അതങ്ങ് എഴുതി...
    ഇനിയും കാണാം.

    ReplyDelete
  5. അയ്യോ! ഇങ്ങിനെയൊക്കെ പറഞ്ഞ് എന്നെ പുകഴ്ത്തരുതേ..... ഞാനും ബൂലോകത്ത്‌ പുതുമുഖമാണ്‌. കുറച്ചു മാസങ്ങളേയായിട്ടുള്ളു. പിന്നെ എന്റെ ഭാഗ്യത്തിന്‌ കുറേപേരുടെ പ്രോല്‍സാഹനവും, പ്രചോദനവും, സ്നേഹവും കിട്ടിയെന്നുള്ളത് സത്യമാണ്‌. എന്റെ ഒട്ടുമുക്കാല്‍ പോസ്റ്റുകളും വായിച്ചതിന്‌ ഞാനാണ്‌ സുള്‍ഫിയോട് നന്ദി പറയേണ്ടത് :)

    ReplyDelete
  6. സുള്‍ഫീ, പരിചയപ്പെട്ടതില്‍ സന്തോഷം. വളരെ നല്ല ഒരു നിരീക്ഷണം.

    ശരിയാണ് അവനവന്റെ ഭാഷയില്‍ സംസാരിക്കുമ്പോഴേ ബന്ധങ്ങളില്‍ ഊഷ്മളത വരൂ. എന്നാല്‍ മലയാളികള്‍ പൊതുവേ സംഭാഷണത്തിലും ഇടപെടലിലും പിശുക്കന്മാരാണ്.

    വായാടിയും ഹംസയും പറഞ്ഞപോലെ തുറന്ന ഇടപെടല്‍ നമ്മള്‍ മറ്റുള്ളവരില്‍ നിന്നും പഠിക്കണം.
    നമ്മുടെ സംസ്കാരത്തിന്‍റെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ മറ്റുള്ളവരുടെത് അഭിനയമായി തോന്നും. പക്ഷെ, അവര്‍ അഭിനയിക്കുകയല്ല, അത് അവരുടെ രീതിയാണ്. അതുപോലെ നമ്മളുടെ ഉള്‍വലിഞ്ഞ പ്രകൃതിയും അവര്‍ക്ക് പരിചിതമായിരിക്കില്ല.

    നമ്മള്‍ സ്വാഭാവികമായി പെരുമാറുന്നോ ഇല്ലയോ എന്നതാണ് അഭിനയവും യാഥാര്‍ത്ഥൃവും തമ്മിലെ വ്യത്യാസം. ഒരാളുടെ സ്വാഭാവിക പെരുമാറ്റം മറ്റൊരാള്‍ക്ക്‌ അഭിനയമായി തോന്നാം.

    ഇനിയും വരാം. എല്ലാ ആശംസകളും.

    ReplyDelete
  7. നന്ദി വഷളാ. വായിച്ചു കഴിഞ്ഞപ്പോള്‍ ആ വഷളന്‍ എന്ന പേര് മാറ്റണമെന്ന് തോന്നി. ഉയര്‍ന്ന ചിന്തയാ എഴുതിയത്.
    . ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഒടുവില്‍ ഇവിടെയും കയ്യിട്ടു വാരുമെന്നു... പക്ഷെ അതിത്ര പെട്റെന്നാവുമെന്നു കരുതിയില്ല.. ഫോളോ ചെയ്തു അനുഗ്രഹിച്ചതിന് പ്രത്യേക നന്ദി.... അതിന്റെ പ്രതിഫലം ചെക്ക്‌ ആയി അയച്ചു തരുന്നുണ്ട്.. വേരെയാരോടും പറയണ്ട.. കാരണം എനിക്കധികം ആളുകളില്ലേയ്. ... ഞാനാണെങ്കില്‍ പത്രത്തിലൊരു പരസ്യം കൊടുക്കാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. "ഫോളോ ചെയ്യാന്‍ ആളെ ആവശ്യമുണ്ടെന്നു".
    അഭിപ്രായത്തിനു നന്ദി.. ഇനിയും കാണാം...

    ReplyDelete
  8. മാഷേ, കറണ്ട് ബില്ലടയ്ക്കാന്‍ വെയിറ്റ് ചെയ്യുവാ. വേഗം ആ ചെക്കൊന്നു കിട്ടിയിരുന്നെങ്കില്‍...

    ആ വായാടിയോടു സൗഹൃദം കൂടിയല്ലോ. ആളൊരു ഭയങ്കര ഉരുപ്പടിയാ...പേടിക്കണ്ട, ഇനി കൂടുതല്‍ ആളുകള്‍ മലവെള്ളം പോലെ കേറി വരും, ഒലിച്ചു പോകാതിരിക്കാന്‍ കയര്‍ കെട്ടി തൂങ്ങി കിടക്കേണ്ടി വരും. (സ്വകാര്യം, ചെക്ക്‌ ഒന്നും ഓഫര്‍ ചെയ്യണ്ട. കടം കേറുമേ!)

    പിന്നെ വഷളന്‍ ആയത്. വഷളന്മാരെ മനുഷ്യരായി കാണാത്ത സാമൂഹ്യ വ്യവസ്ഥിതിയോടുള്ള കടുത്ത അമര്‍ഷം ആണ് അതിനു പ്രചോദനം. തട്ടുകളായി തരം തിരിക്കുന്ന ഫാസിസ്റ്റ് പ്രവണതകളുടെ നേരെയുള്ള നിശബ്ദ സമരം... (ചുമ്മാ! വായിതോന്നിയ പേരിട്ടു. ഇനി ഇരുട്ട് കൊണ്ട ഓട്ടയടയ്ക്കാം)

    പിന്നെ ഞാന്‍ എല്ലാടത്തും കൂടും. തറയെന്നോ മാന്യനെന്നോ ഒന്നുമില്ലെന്നെ... ങ്ങള് പറ അങ്ങനെ വല്ലോം ഉണ്ടോ? എല്ലാം നമ്മള്‍ ആളറിയാതെ ഉണ്ടാക്കുന്നതല്ലേ?

    ReplyDelete
  9. ശരിക്കും പരസ്പരബഹുമാനം എന്നതു മലയാ‍ളിക്കു അന്യമയിക്കൊണ്ടിരിക്കുന്നു എന്നു തോന്നുന്നു..ഒരു നാള്‍ ഈ അവസ്തയ്ക്ക് മാറ്റമുണ്ടാവും എന്നു പ്രത്യാശിക്കാം....

    ReplyDelete
  10. ..
    മലയാളികള്‍ക്ക് നന്ദി പറയാന്‍ അറിയില്ല എന്നത് നേര്,
    പക്ഷെ മലയാളികളെപ്പോലെ നന്ദി ഒരു നോക്കിലൂടെ, ഹൃദ്യമായ് മുഖ-ശരീര ഭാഷ്യത്തിലൂടെ പറയാന്‍ ലോകത്തിലാര്‍ക്കും കഴിയില്ലാന്ന് “ഞാന്‍ മാത്രം ;)” (നിങ്ങളാരും പറയണമെന്ന് എനിക്ക് നിര്‍ബന്ധമില്ലാന്നര്‍ത്ഥം) പറയും, എന്റെ അനുഭവമാണ്.

    പക്ഷെ, നല്ല രീതിയില്‍ പെരുമാറാന്‍ പൊതുസ്ഥാപനങ്ങളിലുള്ളവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്, അനുവര്‍ത്തിക്കേണ്ടതാണ്.
    അതിനെനിയുമെത്ര കാലം.
    ..

    ReplyDelete
  11. ഞാന്‍ ആശിച്ചു പോകുന്നു ലോകമേ... നിന്‍റെ മുഖം പുഞ്ചിരിക്കുന്ന സ്നേഹം ആയെങ്കില്‍ എന്ന്..!

    ReplyDelete
  12. നന്മ നിറഞ്ഞ ലോകം നമുക്ക് ആശിക്കാം നടക്കില്ല കാരണം ലോകത്തിന്റെ പരമാധികാരം ചെകുത്താനാണ്‌

    ReplyDelete
  13. നല്ല ചിന്തകള്‍ സുല്ഫീ
    ആശംസകള്‍

    ReplyDelete
  14. രവി : ഇവിടെയും വണനുഗ്രഹിച്ചിരുന്നു അല്ലേ. നന്ദി.
    നാമൂസ് : ആശ കുറച്ചു പേരെങ്കിലും പ്രവര്‍ത്തിയിലൂടെ കാണിച്ചാല്‍ ലോകം ധാന്യമാവും.
    അയ്യോ പാവം : ചെകുത്താന്‍റെ മുകളില്‍ ഒരു അധിപന്‍ വരുന്ന കാലം വരും (അന്ത്യ നാളില്‍)
    നൌഷു : നന്ദി.
    ഇസ്മാഈല്‍ : നന്ദി

    ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments