Sunday, May 16, 2010

ഇതോ ആധുനിക സാഹിത്യം?

സങ്കടം കൊണ്ടെഴുതി പോകുന്നതാ.... നാം ഇത്തിരി മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... ബുദ്ധി ജീവികള്‍ എന്നാ പേരിലുള്ള കുറെ 'പെക്കൊലങ്ങളെ' അടിച്ചു തളിച്ച് പിണ്ഡം വെക്കെണ്ടിയിരിക്കുന്നു. കുറ്റിത്താടിയും, പാറിപ്പറന്ന മുടിയും, കുളിക്കാതെ, പോടീ പിടിച്ച വസ്ത്രങ്ങളും , ദിനേശ് ബീഡിയുമായി ഇപ്പോഴുമുണ്ട് നമുക്കിടയില്‍ ഇവര്‍. (സുന്ദരന്മാരായ ഒരുപാട് എഴുത്തുകാരെ മറന്നതല്ല, അവര്‍ ക്ഷമിക്കണം) അവര്‍ കരുതുന്നത് അതാണ്‌ സാഹിത്യമെന്നാ...
സാഹിത്യം അത് ചില പ്രത്യേക സമൂഹത്തിനു മാത്രമാണെന്നാ ഇക്കൂട്ടരുടെ ധാരണ. അവര്‍ പടച്ചു വിടുന്ന കടിച്ചാല്‍ പൊട്ടാത്ത വാക്യ പ്രയോഗങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ കുറെ 'കിഴങ്ങന്മാരും'.

നമ്മളെന്തേ ഇതൊന്നും തിരിച്ചറിയപ്പെടാതെ പോകുന്നത്.... സാഹിത്യം അത് എല്ലാവരിലേക്കും ഇറങ്ങി ചൊല്ലുതായിരിക്കണം... ലളിത സുന്ദരവും സരസവുമായ അവതരണം അത് കൂടുതല്‍ തലങ്ങളില്‍ വായനക്കാരെ ആകര്‍ഷിക്കും.. സാധാരണക്കാരെ സാഹിത്യത്തിലേക്ക് അടുപ്പിക്കും. അതിനു പകരം, ഈ 'ബു. ജീ.' എന്ന വര്‍ഗ്ഗം കാണിക്കുന്ന ചെയ്തികളുടെ പിറകെ പോകാതെ...

ജനങ്ങള്‍... എന്തിനു നാം സാധാരണക്കാര്‍ എങ്കിലും അതിനെതിരെ പ്രതികരിച്ചേ തീരൂ......... നമുക്കും കൂടെ അവകാശപ്പെട്ടതാണീ അവര്‍ മാത്രമൊതുക്കി വെക്കുന്നത്.....
ജന മനസുകളിലെക്കിറങ്ങി ചെല്ലുന്നതാവട്ടെ കൃതികള്‍. അതിനു പറ്റിയ പോംവഴി അവരെ അവഗണിക്കുക എന്നത് മാത്രമാ...

'ശ്രീനിവാസന്റെ ഏതോ ഒരു സിനിമയില്‍ പാര്‍ടി തോറ്റതിന്റെ വിശദീകരണമായി പറയുന്ന വാചകങ്ങള്‍ "ബൂര്‍ഷ്വകളും പാമരങ്ങളും തമ്മിലുള്ള മത്സരത്തില്‍, ഇടിവ് വന്ന മൂല്യച്ചുദിയില്‍, ചിന്തകള്‍ നഷ്ടപ്പെട്ടു പോയ ജനങളുടെ വികാര പ്രകടനമാണ് ഈ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്'.... (ജനങ്ങള്‍ വോട്ടു ചെയ്തില്ല, അതിനാല്‍ തോറ്റെന്നു പറഞ്ഞാല്‍ കാര്യം തീര്‍ന്നില്ലേ) ആര്‍കെങ്കിലും വല്ലതും മനസിലായോ. ഇതായിരിക്കരുത് സാഹിത്യം.. "അഴീക്കോടിന്‍റെ വാചക കസര്‍ത്തുകള്‍ മിമിക്രിക്കാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്തേ, ആലോചിച്ചിട്ടുണ്ടോ? .... ഇതേ 'മൂല്യ ചുതി' തന്നെ പ്രശ്നം....

പണ്ട് നമ്മുടെ നാട്ടില്‍ വേദം കേള്‍കാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു. പൂജയും, വേദങ്ങളും, ആരാധനയുമെല്ലാം തങ്ങളുടെ മാത്രമാണെന്ന ഗര്‍വായിരുന്നു അതിനു പിന്നില്‍.
പിന്നെ പിന്നെ കാലം മാറി.
ആ പഴയ കാല അവസ്ഥയില്‍ നിന്ന് നമ്മുടെ പുരോഗമന സാഹിത്യകാരന്മാര്‍ മാറേണ്ടിയിരിക്കുന്നു. നിങ്ങളുടെ എഴുത്തുകള്‍ സമൂഹത്തിലെ നാനാ വിധ ആളുകള്‍ക്ക് വേണ്ടിയാകട്ടെ. ...

എന്‍റെ ഒരു സുഹുര്‍ത്തിന്റെ വാക്കുകള്‍ (ഇത്തിരി തമാശയാണേ) , ലേഖനമെഴുതി വാരികയ്ക്ക് അയച്ചു കൊടുത്തു കാത്തിരിക്കുകയായിരുന്നു. പോയതിനെക്കാള്‍ വേഗത്തില്‍ തിരിച്ചെത്തി. സാഹിത്യ ഗുണമില്ല പോലും... ആശാനൊരു ചിന്ത..... കത്രികയെടുത്ത് എഴുതിയ കടലാസിന്റെ രണ്ട് വശവും (വലതു വശവും ഇടതു വശവും) വെട്ടി മാറ്റി ഫോടോസ്ടാറ്റ് എടുത്തു അയച്ചു കൊടുത്തു ആശാന്‍. പിറ്റേ ലക്കം അതാ വരുന്നു വാരികയില്‍ കവിത. കൂടെ നിരൂപണവും. ഇത്രയും ആശയ സമ്പുഷ്ടവും നൈസര്‍ഗികവുമായ കവിത ഈ അടുത്ത കാലത്തൊന്നും ഇറങ്ങിയില്ല പോലും. എഴുത്ത് കാരന്‍റെ ഭാവന ചിന്തകള്‍ക്കുമതീതമാണ് പോലും. പ്രത്യേക അഭിനന്ദനങ്ങള്‍. എങ്ങിനെയുണ്ട്..

ഇനി മറ്റൊരു തരക്കാര്‍.... ആധുനിക ചിത്രകാരന്മാര്‍. നമ്മുടെ പൂര്‍വികരായ ചിത്രകാരന്മാര്‍ വരച്ച ജീവസുറ്റ ചിത്രങ്ങളെ സ്മരിക്കാതിരിക്കാന്‍ വയ്യ.. ഓരോ ചിത്രങ്ങളും ഓരോ ആശയങ്ങളായിരുന്നു. ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാവുന്ന, നമ്മോടു നേരിട്ട് സംവതിക്കുന്ന ചിത്രങ്ങള്‍. ഇന്നോ, കുറെ കുത്തിവരകള്‍, അതിനു ഉദാത്തമായ അഭിപ്രായങ്ങളും നിരൂപണങ്ങളും... നാം ഇതെല്ലാം മനസിലാക്കി തുടങ്ങേണ്ടിയിരിക്കുന്നു..

അടിക്കുറിപ്പ് : പ്രിയ സാഹിത്യകാരന്മാരെ. നിങ്ങളെയീ വാക് നോവിച്ചെങ്കില്‍ ക്ഷമിക്കുക.. പക്ഷെ നിങ്ങള്‍കുള്ള ഒരു തിരിച്ചറിവാകട്ടെ ഇത്.

29 comments:

 1. നമുക്ക് സംവേദനക്ഷമം ആകുന്നില്ല എന്നത് എഴുത്തുകാരന്‍റെ കുറ്റമല്ല എന്ന് ഓര്‍ക്കുക. അത് വായിച്ചറിയാന്‍ പറ്റുന്നവര്‍ ഉണ്ട് എന്ന് ഓര്‍ക്കുക. എഴുതിയ തമാശ നടതല്ല, ഇനി നടന്നാല്‍ തന്നെ അത് പത്രാധിപരുടെ വിവരക്കേട് മാത്രം ആണ്. എല്ലാ കാര്യങ്ങളും ഒരുപോലെയുള്ള ഭാഷയില്‍ അവതരിപ്പിയ്ക്കാന്‍ കഴിയില്ല. കൊച്ചുവര്‍ത്തമാനം പറയുന്ന ഭാഷയില്‍ അല്ലല്ലോ നമ്മള്‍ ഉപന്യാസമെഴുതുക...

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. മാഷെ..... താങ്കളുടെ വികാര പ്രകടനം എനിക്ക് മനസിലാവും......
  സമൂഹത്തില്‍ ഇല്ലെന്നല്ല...... ഞാനങ്ങനെ കാടടച്ചു ആക്ഷേപിക്കുകയുമല്ല....
  ശരിയാണ്. എത്രയോ നല്ല കലാകാരന്മാര്‍ ഉണ്ട്. (അവര്‍ ക്ഷമിക്കണേ..)
  പക്ഷെ ഇന്ന് കാര്യങ്ങളുടെ പോക്ക് അങ്ങനല്ല. എല്ലാം എത്തിപ്പിടിച്ച്‌ നോക്കാന്‍.....
  (ഈയിടെ തിരുവനതപുരത്ത് നടന്ന ഫിലിം ഫെസ്ടിവല്‍ കണ്ടിരുന്നോ..... എന്തായിരുന്നു അവസ്ഥ..... ഈ കൂട്ടരെകൊണ്ട് അടുക്കാന്‍ പറ്റില്ലായിരുന്നു അവിടെ)
  പ്രതികരണത്തിന് നന്ദി..... എല്ലാ തലത്തിലും ഉള്ള വായനക്കാര്‍ വേണം...... ഉയര്‍ന്ന ചിന്താ ഗതിയും, രചനയും ഉള്ള എഴുത്തുകാരുണ്ട്‌..
  ഞാനിതിനോട് പൂര്‍ണമായും യോജിക്കുന്നു. ഇവിടെ വിഷയം അവരല്ല.. സാധാരനക്കാരിലെക്കും കൂടെ ഇവരെത്തണം. എത്തിയെ പറ്റൂ. പിന്നെന്തോന്നു സാഹിത്യം..... അത് പ്രത്യേക ഒരു ജനതയ്ക്ക് മാത്രമല്ലല്ലോ...
  അതിനായിരിക്കട്ടെ ഈ കുറിപ്പ്.... ഇനിയും കാണാം.... വളരെ നന്ദി.... ഇത്ര ശക്തമായ ഒരു പ്രതികരണത്തിന്.. ഞാനുമിതെ ഉദ്ദേശിച്ചുള്ളൂ..... ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്... കാത്തിരിക്കാം നമുക്ക്..

  ReplyDelete
 4. സുള്‍ഫി പറഞ്ഞതു ശരിയാണ്‌. ബുദ്ധിജീവി ചമഞ്ഞ് ആര്‍ക്കും മനസ്സിലാവാത്ത സാഹിത്യം പടച്ചുവിടുന്നുവര്‍ ഇഷ്ടം പോലെയുണ്ട്. അങ്ങിനെയുള്ള കള്ള നാണയങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടത് അത്യാവശ്യവുമാണ്‌.
  പക്ഷെ, ഇതിനൊരു മറ്റൊരു വശംകൂടിയുണ്ട്. എനിക്ക് മനസ്സിലാവാത്ത ഉത്തമസൃഷ്ടികള്‍ ധാരാളം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതെല്ലാം ബുദ്ധിജീവികളുടെ ജാഡകളാണെന്ന് പറഞ്ഞ് എനിക്ക് തള്ളിക്കളയാനാവില്ല. എന്റെ ബുദ്ധിക്കും, വായനയിലെ എന്റെ നിലവാരവും വെച്ച് എനിക്ക് ഒരു ലിമിറ്റ് ഉണ്ട്. അതിനപ്പുറത്തെ സൃഷ്ടികള്‍ എന്റെ തലയില്‍ കയറില്ല. പക്ഷേ അവ ആസ്വദിക്കാന്‍ കഴിയുന്നവര്‍ ധാരാളം ഉണ്ടാവും.
  പണ്ട് ഞാന്‍ രസിച്ച് വായിച്ച പലതും ഇന്നെനിക്ക് "ചവറ്" എന്ന് തോന്നാറുണ്ട്. അതേപോലെ അന്ന് തലയില്‍ കയറാതിരുന്നത് ഇന്ന് ആസ്വദിക്കാനും പറ്റുന്നുണ്ട്. അതുകൊണ്ട് എല്ലാ ജനങ്ങള്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതാവണം എല്ലാ സൃഷ്ടികളും എന്ന് ആഗ്രഹിക്കുന്നത് ശരിയല്ലെന്നാണ്‌ എന്റെ അഭിപ്രായം. ഓരോരുത്തരും അവരവരുടെ നിലവാരത്തിനു പറ്റിയ കൃതികള്‍ വായിക്കട്ടെ.
  അതേ സമയം സുള്‍ഫി പറഞ്ഞതു പോലെ ആധുനിക സാഹിത്യത്തിന്റെ കപടമുഖമൂടി അണിഞ്ഞ്‌ എഴുതിയവനുപോലും മനസ്സിലാകാത്ത വ്യാജസൃഷ്ടികളെ കണ്ടില്ലെന്ന് നടിക്കുക തന്നെ വേണം.
  നല്ല പോസ്റ്റ്. ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ്‌ ഇത്ര ആവേശത്തില്‍ പ്രതികരിച്ചത്.
  പിന്നെ എന്റെ എല്ലാ പോസ്റ്റുകളും വായിച്ചതിന്‌ ഒരു ധീരതയ്ക്കുള്ള അവാര്‍ഡ് പിച്ചും പേയിലും എടുത്തു വെച്ചിട്ടുണ്ട്. :)

  ReplyDelete
 5. സുള്‍ഫി പറഞ്ഞതില്‍ കാര്യമില്ലാതില്ല. നല്ല മൂല്യമുള്ള (ശരിക്കും ഹാര്‍ഡ് വര്‍ക്ക് ചെയ്തു എഴുതുന്ന) ഗഹനമായ സൃഷ്ടികള്‍ ഉണ്ട്. അവയ്ക്ക് അതാസ്വദിക്കുന്ന വായനക്കാരും ഉണ്ട്.
  എന്നാല്‍ ഒരുപാടു കള്ളനാണയങ്ങളും ഉണ്ട് - പുകമറ സൃഷ്ടിച്ചു, പറഞ്ഞത് മനസ്സിലായില്ലെന്ന് സമ്മതിക്കാനുള്ള ആസ്വാദകരുടെ (അവരും ബുജി ജാടകളാണെന്നു അറിയുക) ഈഗോ മുതലെടുത്ത്‌ ജീവിക്കുന്ന അപശബ്ദങ്ങള്‍.

  അവനവനു ഇഷ്ടമുള്ളത് വായിക്കുക ആസ്വദിക്കുക... ഇഷ്ടാനിഷ്ടങ്ങള്‍ മാറുമ്പോള്‍ പുതിയവ കണ്ടെടുക്കുക.

  Don't do because others do it. Do things you enjoy. Know what you are, and pay no attention to what others judge of you - Vashalan's philosophy.

  ReplyDelete
 6. മഹാനായ ബഷീര്‍ പറഞ്ഞില്ലേ..ഇവന്‍റെയൊക്കെയൊരു സാഹിത്യം
  ഇവന്‍റെ-----ടെ സാഹിത്യാ,ലത എന്ന വാക്ക്തിരിച്ച് വായിക്കാന്‍
  കഴിയുന്നവന്‍ ബഹുഭാഷാ പണ്ഡിതന്‍ ..... !!

  ReplyDelete
 7. പ്രിയമുള്ളവരേ. പ്രതികരങ്ങള്‍ക്ക് നന്ദി....
  മഹാന്മാരായ എഴുതുകാരന്മാരെ ഇകഴ്ത്തി പറയുക എന്നല്ല എന്റെ ഉദ്ദേശം. അവരുടെ സൃഷ്ടികള്‍ക്ക് മുമ്പില്‍ സാഷ്ടാംഗം നമസ്ക്കരിക്കുന്നു താനും.
  അവരുടെയൊക്കെ ഒരു പാട് കൃതികള്‍ നമ്മുടെ മനസ്സിലുണ്ടിന്നും.
  പിന്നെ "വായാടി" പറഞ്ഞ പോലെ നാം നമ്മുടെ ലിമിറ്റ് അനുസരിച്ച് വായിക്കുക എന്നതാണ് ശരിയാണ് .
  ഓരോ കാലത്തിനനുസരിച്ച് നമ്മുടെ വായനയുടെ രുചിയും രീതിയും മാറും. കൌമാര പ്രായത്തില്‍ വായിക്കുന്ന പൈങ്കിളി ആയിരിക്കില്ല യൌവനത്തില്‍ വായിക്കുക്ക. യൌവനത്തില്‍ വായിക്കുന്ന യുക്തി ചിന്തകളായിരിക്കില്ല വാര്‍ധക്യത്തില്‍ വായിക്കുക. അത് നമ്മുടെ ആ കാലങ്ങളിലെ ലോകത്തോടുള്ള സമീപനം മാറ്റുന്നതാണ്. ഇവിടെ വായനക്കാരല്ല വിഷയം.
  എഴുത്തുകാരാണ്. അവര്‍ എന്തെഴുതണം എന്നതാണ്. എഴുത്ത് എല്ലാ കാലതെക്കുമുള്ളതാണല്ലോ. എന്ന് കരുതി ഇന്നത്തെ എഴുതാവൂ എന്നൊന്നുമില്ല. അങ്ങിനെ നിര്‍ബന്ധം പിടിക്കാനും പാടില്ല.
  പക്ഷെ ചിലരുടെ ധാരണ പൊളിചെഴുതുക എന്നത് മാത്രമാണിവിടെ ഈ ചര്‍ച്ചക്ക് തുടക്കമിടാന്‍ കാരണം.

  വഷളാ. വായന അതെന്നും നമ്മുടെ ആസ്വാദനത്തിനു അനുസരിച്ചാവണം. അതങ്ങിനെയേ പാടുള്ളൂ. പുകമറ അതൊന്നു മാറണം അത്രയേ ഉള്ളൂ.

  നുറുങ്ങിന് : നന്ദി വന്നതിനും ബഷീറിയന്‍ സാഹിത്യത്തിനും.
  അതാണ്‌ സത്യം. ഞാനെന്നും ബഷീറിന്റെ കൂടെയാ. ഞങ്ങടെ നാട്ടുകാരനും ആണുട്ടോ.

  എല്ലാവര്ക്കും പ്രത്യക അഭിനന്ദനങ്ങള്‍..... ഇനിയും കാണാം... പുതുമയുള്ള. കാലിക പ്രസക്തിയുള്ള ചര്‍ച്ചകളുമായി. അപ്പോഴൊക്കെ കൂടെ വേണം...

  ReplyDelete
 8. iniyum ithupoleyulla postukal pratheekshikkunnu....... aashamsakal......................

  ReplyDelete
 9. അതെ ..അതെ ..ചില കവിതകള്‍ വായിച്ചാല്‍ ഒരു കുന്തോം മനസ്സിലാവില്ല. ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പൊരട്ടെ...ആശംസകള്‍..

  ReplyDelete
 10. anginayangu thani tharayayal pinne sahityakaranmarum sadharanakkarum thammilenthonnu differencedey??!!

  Orumathiri M.A. Babyude all promotion SSLC pole..!!

  ReplyDelete
 11. എന്റെ സുല്ഫീ..
  നിങ്ങള്‍ ഇത്ര പാവം ആയിപോയല്ലോ?
  ആള്‍ക്കാര്‍ക്ക് മനസിലാകുന്ന എന്തിനെങ്കിലും അവാര്‍ഡ്‌ കൊടുക്കാന്‍ പറ്റുമോ?..അതു സിനിമ ആയാലും പാട്ട് ആയാലും,കഥ ആയാലും ...
  ഒരു പെയിന്റിംഗ് ആയാല്‍ പോലും ആര്‍ക്കും മനസിലാകാന്‍ പാടില്ല ..
  സത്യത്തില്‍ ഈ അടൂരിന്റെ സിനിമകളില്‍ എന്തെങ്കിലും മനസിലാവരുണ്ടോ?
  മനസ്സില്‍ തങ്ങാരുണ്ടോ?
  എന്നാല്‍ എത്രയോ പദ്മരാജന്‍ സിനിമകള്‍ നമ്മുടെ നെഞ്ഞിനെ ഇന്നും നോവിക്കുന്നു?
  എന്നാല്‍ നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ പറയും അടൂരിന്റെത് ലോകോത്തര സൃഷ്ടികള്‍ ആണെന്ന്..അല്ലെങ്കില്‍ ഞാന്‍ ഒന്നും അറിയാത്തവന്‍ ആണെന്ന് നിങ്ങള്‍ കരുതിയാലോ?
  അതുകൊണ്ട്..സുഹൃത്തേ...ഇന്നത്തെ ലോകത്ത് തനിക്ക് അനുയോജ്യമായ മുഖംമൂടികള്‍ കണ്ടുപിടിക്കാന്‍ കഴിയുന്നവനാണ് ബുദ്ധിമാന്‍ ...
  നമ്മളെ പോലെ ചില റിബലുകളും ഇല്ലാതില്ല....

  ReplyDelete
 12. വായാടിയുടെ വാക്കുകള്‍ക്കടിയില്‍ ഒരു കൈയോപ്പ് ....Limitations ....അതുണ്ട് നമ്മള്‍ക്ക് ...അതറിഞ്ഞാല്‍ പ്രശ്നം ഇല്ല ...നമ്മുടെ പരിമിതികള്‍ ആണ് പലപ്പോഴും നമ്മളെ പലതും മനസ്സില്‍ ആക്കാന്‍ സഹായിക്കുനതും തടയുന്നതും ...അവസരോചിതം തന്നെ ഈ പോസ്റ്റ്‌ ..

  ReplyDelete
 13. ജയരാജ്‌ : വളരെ നന്ദി. വന്നതിനും അഭിപ്രായത്തിനും.
  പൊട്ടിച്ചിരി മാഷെ : അതാ സത്യം. ഇനി നമ്മുടെ അറിവില്ലായ്മ ആണോ?
  ഷിജു : സമാധാനം. നന്ദി കേട്ടോ. പിന്നെ ഈ വഴിക്ക് കണ്ടില്ല.
  നിരൂപകന്‍ : അതാണ്‌ ഞാന്‍ പറഞ്ഞത്. സാഹിത്യകാരന്മാര്‍ക്കെന്താ കൊമ്പുണ്ടോ? അവരും സാധാരണക്കാരാണ്. വ്യത്യാസം കാണുന്ന കണ്ണ് അതാണ്‌ ആദ്യം മാറ്റേണ്ടത്.
  മഴപ്പക്ഷി : ഹ ഹ അത് കൊല്ലം നന്ദി ഈ അഭിപ്രായത്തിനു.
  ആദില : അത് ശരിയാ. നമ്മുടെ അറിവില്ലായ്മ തന്നെയാ കാരണം. എന്നാലും അറിവുണ്ടെന്ന് നടിച്ചു ആളുകളെ കുരങ്ങു കളിപ്പിക്കുന്ന ഈ പരിപാടി നന്നോ?

  ReplyDelete
 14. എനിക്കു പറയാനുള്ളതെല്ലാം വായാടിയും വഷളനും പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
  ബ്ലോഗ് വായിക്കുമ്പോള്‍ എനിക്കും ചിലത് എനിക്കും മനസ്സിലാവാറില്ല. കമന്റുകള്‍ നോക്കുമ്പോള്‍, പിന്നെ വായിക്കുമ്പോള്‍ ചിലതു മനസ്സിലാകും. ചിലപ്പോള്‍ അതും മനസ്സിലാവില്ല. അറ്റ കൈയ്ക്ക് ചിലരോട് അതു നേരിട്ടു ചോദിക്കും. പക്ഷേ നമ്മുടെ വിവരത്തിന് അതീതമായ ചിലതുമുണ്ടാകും. അതു വിനയപൂര്‍വ്വം സമ്മതിക്കാം.

  പണ്ട് പിക്കാസോയുടെ ഒരു പടം ബുജികള്‍ ഒരു പാട് അര്‍ത്ഥതലങ്ങള്‍ കണ്ടെത്തി മത്സരിച്ച് പുകഴ്ത്തി. കഉരഛ്ഛു ദിവസം കഴിഞ്ഞ് അദ്ദോഹം പൊട്ടിച്ചിരിച്ച് പ്രസ്താവിച്ചു, ഒരുദ്ദേശവുമില്ലാത്ത കുത്തിവരയായിരുന്നു അതെന്ന്. നിറം നോക്കാനോ മറ്റോ കുത്തി വരച്ചതാവാം, നമ്മള്‍ പേന തെളിയുമോ എന്ന് വരച്ചു നോക്കില്ലേ അതുപോലെ.

  പിന്നെ ബുജി വര്‍ണ്ണന തെറ്റിപ്പോയി. അത് അന്തക്കാലം. ആധുനികബുജികള്‍ക്ക് ഇതൊന്നും വേണ്ട. നല്ല വേഷവും ഐഫോണും ഒക്കെ ആകാം. വളരെ വേഗം ഓടുമ്പോലെ നടക്കുകയും വേണം. ആരേയും ശ്രദ്ധിക്കാനോ ചിരിക്കാനോ ഒന്നും പാടില്ല.

  ഇനിയും വരും കേട്ടോ.

  ReplyDelete
 15. മൈത്രേയി, ഒരുപാട് നന്ദി ഇവിടേക്കുള്ള ഈ വരവിനു. കൂടെ വിലയേറിയ ഈ അഭിപ്രായത്തിനും. പിക്കാസോയുടെ സംഭവം, അതെനിക്ക് കൂടുതല്‍ ഇഷ്ട്ടായി.
  ഇനിയും കാണാം.

  ReplyDelete
 16. അയ്യയ്യോ, എന്റെ കമന്റില്‍ അക്ഷരപ്പിശാചുകള്‍ കയറിപ്പറ്റിയല്ലോ. ക്ഷമിക്കണേ. 'കുറച്ചു ദിവസം കഴിഞ്ഞ്, അദ്ദേഹം' എന്നിങ്ങനെ തിരുത്തി വായിക്കണേ.

  ReplyDelete
 17. ..
  കൊള്ളാം, രചനയും അഭിപ്രായങ്ങളും.
  ..

  ReplyDelete
 18. കാലത്തോട് സംവദിക്കുന്നതാവണം സാഹിത്യം !! പക്ഷെ ബ്ലോഗെഴുത്തില്‍ ഇത് ബാധകമാകുമെന്നു തോന്നുന്നില്ല സര്ഗ്ഗാ സൃഷ്ടി എന്നതിനേക്കാള്‍ ഓപ്പണ്‍ ഡയറി ആയാണ് പലരും ബ്ലോഗ്‌ നെ കാണുന്നത് !!

  ReplyDelete
 19. നിങ്ങള്‍ പറച്ചതില്‍ കുരച്ച് കാര്യമുണ്ട്.
  കാര്യക്കേടും. കടുകട്ടി സംസ്കൃതത്തില്‍ നമ്മുടെ വല്യ കവികള്‍
  എഴുതിയതോക്കെ സാധാരണക്കാര്‍ക്ക് മനസ്സിലായിരുന്നോ.
  മുറി ബീഡി പുകച്ചിരുന്ന ബു.ജി.കള്‍ ഇപ്പോ വംശനാശം നേരിടുന്ന
  ഒരു വര്‍ഗ്ഗമല്ലേ. ഇപ്പോഴത്തെ ബു.ജികളുടെ ലക്ഷണം എന്തായാലും
  അതല്ല. നല്ല കഥയും കവിതകളും ഇപ്പോഴും വരുന്നുണ്ടല്ലോ.

  ReplyDelete
 20. ഹഹഹ ഇത് നല്ല കൊട്ടാണല്ലോ സുല്‍ഫീ

  ReplyDelete
 21. രവി : എവിടെയാ, കാണുന്നെ ഇല്ലല്ലോ.
  ഉമേഷ് : സര്‍ഗ സൃഷ്ടി എന്ന് ബ്ലോഗിനെ കാണുന്നില്ല. ചുവരെഴുത്ത് പോലെ ബ്ലോഗില്‍ എല്ലാം സുതാര്യമാണ്. ആര്‍ക്കും എന്തും പറയാം.
  പക്ഷേ ഞങ്ങള്‍ പറയുന്നത്തെ വായിക്കാവൂ എന്ന് പറയുന്നത് ശരിയാണോ?
  ഫൌസിയ : വായനക്ക് നന്ദി.
  അതാണ് പ്രശ്നം. വായന സാധാരണക്കാര്‍ക്ക് കൂടി മനസിലാകുന്നത് ആയിരിക്കണം എന്നെ ഞാന്നുദേശിച്ചുള്ളൂ.
  പഴയ ബുജികളെ ഇപ്പോള്‍ അപൂര്‍വമായേ കാണാന്‍ പറ്റുന്നുള്ളൂ.
  നല്ല കഥയേയും കവിതകളെയും എതിര്‍ക്കുന്നുമില്ല.
  പക്ഷേ ചില എഴുത്തുകാരുടെ ഭാവം അതാണെന്നെ ചൊടിപ്പിക്കുന്നത്.
  അയ്യോ പാവം : ഇടക്ക് ആര്‍ക്കെങ്കിലും ഒക്കെയിട്ട് കൊട്ടിയില്ലെങ്കില്‍ ഇവരെല്ലാം കൂടെ നമ്മുടെ തലയില്‍ കയറി ഇരിക്കുമെന്നെ. രാഷ്ട്രീയക്കാരെ കൊണ്ട് തന്നെ തോറ്റു. ഇനി സാഹിത്യാകാരന്‍മാരെ കൊണ്ടും പൊറുതി മുട്ടരുത് എന്നെയുള്ളൂ.

  ReplyDelete
 22. സുള്‍ഫീ. ഇതിത്രേം കാട് കയറേണ്ട ഒരു വിഷയമോന്നുമല്ല. അവനവനു മനസ്സിലാകുന്നത്‌ വായിക്കുക. selective വായനയാണ് പരിഹാരം. പൈങ്കിളി മനസ്സിലാകുന്നവന്‍ പൈങ്കിളി മാത്രം വായിക്കുക, ഫിലോസഫി മനസ്സിലാകുന്നവന്‍ അത് വായിക്കുക. ഉത്തരാധുനിക സാഹിത്യം താല്പര്യമുല്ലവാന്‍ അതു വായിക്കുക. കൊച്ചു പുസ്തകങ്ങളുടെ ആരാധകന്‍ അത് വിഴുങ്ങുക. വിജ്ഞാന സാഹിത്യം ഇഷ്ടമുള്ളവന്‍ അത് കരസ്ഥമാക്കുക. Informative കൃതികളില്‍ താല്പര്യമുള്ളവന്‍ അത് പഠിക്കുക. ഇത് ഓരോരുത്തരുടെ നിലവാരത്തിനും സാഹചര്യത്തിനും ചിന്തക്കും അനുസരിച്ചിരിക്കും. അവനവനു ഇഷ്ടമുള്ളതും, വേണ്ടതും ആയ പുസ്തകങ്ങള്‍ എവിടെ ചെന്നായാലും താല്പര്യമുള്ളവര്‍ തേടിപ്പിടിച്ചു വായിക്കും. എഴുത്തിന്റെ കാര്യത്തിലും അത്രയേ ഉള്ളൂ- എഴുത്തുകാര്‍ അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ , അറിയാവുന്ന രീതിയില്‍ എഴുതുന്നു. അത് യോഗ്യമാണെങ്കില്‍ mainstream പ്രസിദ്ധീകരണങ്ങളും പ്രസാധകരും പ്രസിദ്ധീകരിക്കുന്നു. അല്ലെങ്കില്‍ എഴുത്തുകാരന്‍ സ്വന്തം നിലയില്‍ പ്രസിദ്ധീകരിക്കുന്നു.

  ReplyDelete
 23. എന്തരോ എതോ
  മനസ്സിലാകി എഴുതിയാല്‍ ബു ജി ആവില്ലാ എന്നു കരുതിയവാം അല്ലേ ഹ് ഹി ഹ് ഹി

  ReplyDelete
 24. സാക്ഷാല്‍ ദൈവം തമ്പുരാനുപോലും മനസ്സിലാവാത്ത സൃഷ്ടികള്‍ വായിക്കാനും അഭിപ്രായം പറയാനും ചര്‍ച്ചകള്‍ നടത്താനും നിരൂവിക്കാനും ധാരാളം ആള്‍ക്കാരുള്ള കാര്യം സുള്‍ഫിക്ക മറന്നുപൊയെന്നു തോന്നുന്നു....നമുക്കിഷ്ടമാകുന്നത് വായിക്കുക.ബാക്കിയുള്ളവ ഒഴിവാക്കുക.നമ്മുടെയിഷ്ടം മറ്റൊരാള്‍ക്ക് അനിഷ്ടമായേക്കാം എന്നുമോര്‍ക്കുക.പലരും അങ്ങേയറ്റം പ്രശംസിച്ച "ഖസാക്കിന്റെ ഇതിഹാസം" എന്നകൃതി ഞാന്‍ നിരവധി പ്രാവശ്യം വായിക്കുവാന്‍ ശ്രമിച്ച് ഒന്നും മനസ്സിലാകാത്തതുമൂലം ആ ഉദ്യമം ഉപേക്ഷിച്ചിട്ടുണ്ട്.അത് ആ കൃതിയുടെ കുഴപ്പമാണോ.എന്റെ വായനയുടെ കുഴപ്പമാണെന്ന്‍ ഞാന്‍ വിശ്വസിക്കുന്നു.

  ഓടോ : എഴുത്തിനെക്കുറിച്ച് വളരെയധികം വാചാലനായ സുള്‍ഫിക്ക ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുമുമ്പോ അല്ലെങ്കില്‍ അതിനുശേഷമോ ഒരുവട്ടമെങ്കിലും വായിച്ചുനോക്കിയിരുന്നെങ്കില്‍ ഇത്രയും അക്ഷരപ്പിശാചുകള്‍ പൂണ്ടുവിളയാടില്ലായിരുന്നു..............

  ReplyDelete
 25. ഹാവൂ ..
  ഇത് എന്നെ കുറിച്ചല്ല .

  ReplyDelete
 26. സുല്‍ഫിക്കാ പറഞ്ഞത് ഏറെക്കുറെ ശരിതന്നെ.. യോജിക്കുന്നു. പിന്നെ ശ്രീനിവാസന്റെ സിനിമയിലെ സന്ദേശം) ഡയലോഗ് മൊത്തം തെറ്റിച്ചാണ് കൊടുത്തിരിക്കുന്നത്>:)) ഇതാണ് ആ ഡയലോഗ് "വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രത്യക്ഷത്തില്‍ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര ശക്തമായിരുന്നു എന്നു വേണം അനുമാനിക്കാന്‍." ഇതിന്റെ അര്‍ഥം മനസ്സിലായില്ലെങ്കില്‍ ചോദിക്കണേ.. :)

  ReplyDelete
 27. വല്ലാതെ കാട് കയറിയല്ലോ സുല്‍ഫി ഭായി.. :)എല്ലാം ഇല്ലെങ്കിലും ചില കാര്യങ്ങള്‍ അന്ഗീകരിക്കുന്നു.

  ReplyDelete
 28. നന്നായിരിക്കുന്നു,, തുടങ്ങിയിട്ടേ ഉള്ളൂ ഇനിയും വായിക്കാം.

  ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments