Thursday, August 12, 2010

ഞങ്ങളെ സ്വന്തം 'ലുലു' (ഫിസ)

ഇങ്ങിനെ ചിരിച്ചാല്‍ പോരെ?

ഹോ എന്തൊരു ഭാരം, നഴ്സറിയില്‍ പോണ എനിക്കിത്ര ഉണ്ടെങ്കില്‍ സ്കൂളിലെ ചേച്ചിമാരെയും ചേട്ടന്മാരെയും സമ്മതിക്കണം. ഇനി ഇതിന്റെ ഭാരം കുറക്കാന്‍ സമരത്തിന്‌ ഇറങ്ങേണ്ടി വരുമെന്നാ തോന്നുന്നത്.


ഞാനെന്താ സുന്ദരി അല്ലെ.. വലുതായിട്ട് വേണം ലോക സുന്ദരി മത്സരതിനൊക്കെ പോകാന്‍. ശോ എന്നാ വലുതാവുക? !
ന്റെ പടച്ചോനെ.... ഈ ഉപ്പച്ചിക്കൊന്നും പറഞ്ഞാല്‍ മനസിലാവുകയുമില്ല...
എന്നെ ഇവിടെ നിര്‍ത്തിയിട്ടു അവിടെന്താ ചര്‍ച്ച? ആരും  കാണാതെ ഞാന്‍ അടിച്ചു മാറ്റിയ മുട്ടായി ഇവരെങ്ങാനും കണ്ടോ?
ഒളിമ്പിക്സിനു ഇന്ത്യക്ക് ഒരു മെഡലെങ്കിലും  വാങ്ങി കൊടുക്കാന്‍ പറ്റുമോന്നു നോക്കട്ടെ. അതിനു ഇപ്പോഴേ പ്രാക്ടിസ് ചെയ്യുകയാ. അല്ലാതെ ഉമ്മച്ചി അടിക്കാന്‍ വന്നപ്പോള്‍ ഓടി രക്ഷപെടുകയോന്നും അല്ല ട്ടോ. 
 ഞാനും എന്റെ പേര മരവും.
ഹോ കൊച്ചി എത്തിയോ? എന്താ ഒരു നാറ്റം?


ഇതൊക്കെ വായിച്ചു പഠിച്ചിട്ടു വേണം കലക്ടര്‍ ആവാന്‍. അതിനു പറ്റിയില്ലെങ്കില്‍ ഉപ്പച്ചിയെ പോലെ ബ്ലോഗ്‌ എങ്കിലും എഴുതാല്ലോ

ചൂട് കാലമല്ലേ ഇത്തിരി വെള്ളം കൊണ്ട് കൊടുത്തേക്കാം. 
അല്ലെങ്കില്‍ വേണ്ട, ഇതെനിക്ക് കുടിക്കാനെ ഉള്ളൂ.. 

ഈ തേങ്ങ മൊത്തം പോതിച്ചാലെ  'തേങ്ങ വെള്ളം' തരൂ എന്ന് പറഞ്ഞാലെന്താ ചെയ്യുക? ചെയ്യുക  തന്നെ. 

വാവാവോ.. കുഞ്ഞി മോളുറങ്ങിക്കോ.. പാവയ്ക്കും ഒരു താരാട്ട്. 

ഈ വിറകു അങ്ങെത്തിയിട്ടു  വേണം അടുപ്പ് പുകയ്കാന്‍. ഇല്ലെങ്കില്‍ ഇന്നത്തെ കാര്യം പട്ടിണി !!  
ഊഹും ഞാന്‍ പുറകോട്ടു നോക്കൂലാ.. പേടി ആയിട്ടൊന്നുമല്ല ട്ടോ. 
(കോഴിക്കോട് കക്കയം ഡാം) 

അപ്പഴേ പറഞ്ഞതാ കണ്ണില്‍ കണ്ട കടയില്‍ നിന്നും ഒന്നും വാങ്ങേണ്ടെന്ന്. ഈ "പഴം പൊരി"ക്ക് എന്താ ഉറപ്പു? കടിച്ചിട് പറ്റെണ്ടേ? എന്നെക്കാള്‍ വയസുന്ടെന്നാ തോന്നുന്നത് !!!

വണ്ടി ഓടിച്ചു ക്ഷീണിച്ചു. ഇനി ഇത്തിരി നേരം ഇവിടെ നില്‍ക്കട്ടെ

83 comments:

 1. എന്നെ പെണ്‍കുട്ടികളില്‍ നിന്നും ഒഴിവാക്കാനായി എന്റെ സ്വന്തം ഭാര്യയുടെ ബുദ്ധിയില്‍ തെളിഞ്ഞതാണീ പോസ്റ്റ്‌.
  അവളെടുത്ത ഞങ്ങളുടെ 'ലുലു മോളുടെ' ചിത്രങ്ങള്‍ ഇനിയും പോസ്ടിയില്ലെങ്കില്‍ വീട്ടില്‍ പോയി നില്‍ക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി.
  വെറുതെ പറഞ്ഞു കൊതിപ്പിച്ചതല്ലാതെ അവള്‍ പോയില്ല. ഇതിപ്പോഴിതാ ഇനിയും പോസ്ടിയില്ലെങ്കില്‍ രാത്രി ഉറങ്ങുമ്പോള്‍ അമ്മിക്കല്ലെടുത്ത് ഇടിച്ചു ശരിയാക്കും എന്ന പുതിയ അടവുമായി വന്നിരിക്കുന്നു എന്റെ ജീവനില്‍ കൊതിയുള്ളതിനാല്‍ ഞാന്‍ ഇതിവിടെ പോസ്റ്റുന്നു.

  ReplyDelete
 2. ഈ വാവേടെ ഒരു കാര്യം...
  പടങ്ങള്‍ കലക്കീട്ടാ...

  ReplyDelete
 3. ചുന്നരിക്കുട്ടീടെ പോസുകൾ കണ്ടിട്ട് മതിവരുന്നില്ല! രഘുനാഥ് പലേരിയുടെ ‘ആ കുഞ്ഞ് ജോൺസണെ കട്ടു’ എന്നൊരു മനോഹരമായ കഥയുണ്ട്, അതു പോലെ ഈ കുഞ്ഞ് എന്നെ കട്ടു എന്നാ തോന്നുന്നേ!, ഒരു ചുവന്ന മുളകെടുത്ത് അടുപ്പിൽ കാണിച്ച് കുഞ്ഞിനെ ഉഴിഞ്ഞോ, കണ്ണു തട്ടണ്ട, ഈ ബ്ലോഗർമാരുടെ! പിന്നെ, പെൺകുട്ടികളിൽ നിന്ന് സുൾഫിയെ അകറ്റാനുള്ള ബീടരുടെ മോഹം ഈ ജന്മം നടക്കുമോ?

  ReplyDelete
 4. നല്ല ഫോട്ടോസ് ... 'ഞാനും എന്റെ പേര മര'വും നല്ല ഫോട്ടോ...

  ReplyDelete
 5. ഉപ്പച്ചിയുടെ ലുലു ആണ് ഇത്തവണത്തെ താരം ...അല്ലേ..

  പിന്നെ B.P യുള്ളവിവരം(ബീവിയെ പേടി)ഇത്ര കൊട്ടിഘോഷിക്കേണ്ട കാ‍ര്യമാണോ..,കല്ല്യാണിച്ചോരൊക്കെ ഇതിന്റെ മരുന്നും,മന്ത്രവും സേവിക്കുന്നവർ തന്നെയാണ്...ട്ടാ‍ാ !

  ഫോട്ടൊകൾക്കൊപ്പം അടികുറിപ്പുകൾക്കും കൊടുക്കാണം ...കാശ് കേട്ടൊ സുൾഫി

  ReplyDelete
 6. ചിത്രത്തില്‍ നിന്നുമിറങ്ങി മനസ്സില്‍ കൂടുകൂട്ടിയ 'ലുലുക്കിളിക്ക്' ഒരു പുന്നാര ഉമ്മ.
  ഉപ്പച്ചിയുടെ 'ബി.പി'യാണ് മോളെ ഞങ്ങളുടെ മുന്നിലെത്തിച്ചത് ല്ലേ.... അതിനാല്‍ ആ ഉമ്മച്ചിക്കും ഒരു ഹഗ്!

  ReplyDelete
 7. അയ്യോ..സുന്ദരിക്കുട്ടി! സുന്ദരിക്കുട്ടിക്ക് തത്തമ്മയുടെ വക ഇതാ ഒരു സ്നേഹത്തൂവല്‍....

  അവളുടെ ഉമ്മച്ചിയോട് പറയണം, ഈ പോസ്റ്റിന്റെ അടിക്കുറിപ്പ് കണ്ടിട്ട് ആരാധികമാരുടെ എണ്ണം കൂടിയെന്നും, വെളുക്കാന്‍ തേച്ചത് പാണ്ടായെന്നും.

  ഫോട്ടോയും അടിക്കുറിപ്പും കലക്കിട്ടോ..വാവയ്ക്ക് എന്റെ വക ഇതാ ഒരു പാട്ട്

  ReplyDelete
 8. അത് ശരി കുഞ്ഞൂസ് പറഞ്ഞ പോലെ ഭാര്യയെ പേടി. ( B.P) കൊണ്ടാണെങ്കിലും കൊച്ചു വാവയെ കാണിച്ചു തന്നതിനു നന്ദി...

  നല്ല രസമുള്ള ഫോട്ടോകള്‍ / അടികുറിപ്പുകളും നന്നായിട്ടോ...

  അപ്പോ,, ബീവി ഒരു ഫോട്ടോഗ്രാഫര്‍കൂടി ആണു അല്ലെ.... നിന്‍റെ ഫാഗ്യം

  ReplyDelete
 9. ഫോട്ടോകള്‍ ഉഗ്രന്‍, അടിക്കുറിപ്പുകള്‍ അത്യുഗ്രന്‍, സുന്ദരിക്കുട്ടി അത്യത്യുഗ്രന്‍.

  ReplyDelete
 10. സുള്‍ഫീ, ലുലുക്കുട്ടിയ്ക്ക് നൂറുമ്മ. ഫോട്ടോകള്‍ അടിപൊളിയായിട്ടുണ്ട്. അതിനെ വെല്ലുന്ന അടിക്കുറിപ്പും.
  കള്ളാ വേലയൊക്കെ മനസ്സിലായി. ഞാന്‍ ഭാര്യയും മകളും ഉള്ളവനാണ് അതുകൊണ്ട് എന്നോട് മടിച്ചു നില്‍ക്കാതെ അറച്ചു നില്‍ക്കാതെ ധൈര്യമായി മിണ്ടിക്കോ എന്ന് ലലനാമണികളെ കയ്യിലെടുക്കാന്‍ അല്ലെ?

  ReplyDelete
 11. ലുലു തന്നെയാണ് താരം..!
  ശ്രീനാഥന്‍മാഷ് പറഞ്ഞത് പോലെ ഒരു ചുവന്ന മുളകെടുത്ത് അടുപ്പിൽ കാണിച്ച് വാവയെ ഉഴിഞ്ഞോ,..!

  ReplyDelete
 12. ഹ ഹ ഹ മോളു കലക്കി.....
  @ വായാടി – അല്ല വായു... സത്യം പറ. ആരാ ഇപ്പൊ ഇങ്ങേരെ പ്രേമിക്കാന്‍ ഒരുങ്ങിയത്.. ഒരു ക്ലൂ... പ്ലീസ്‌.

  ReplyDelete
 13. ലുലുമോൾടെ ഫോട്ടോകൾ വളരെ നന്നായിരിക്കുന്നു... അടിക്കുറിപ്പുകൾ അതിലേറെ!

  ഈ തടിയൻ സുൽഫീനെ ഭാര്യ അമ്മിക്കല്ലു കൊണ്ടിടിക്കുന്ന രംഗമോർത്ത് ചിരിച്ച് ചിരിച്ച് മയ്യത്തായി!

  ReplyDelete
 14. നല്ല മോളു, നല്ല അടിക്കുറിപ്പുകളും.

  ReplyDelete
 15. @ ആളവന്‍താന്‍ said...
  വായാടി – അല്ല വായു... സത്യം പറ. ആരാ ഇപ്പൊ ഇങ്ങേരെ പ്രേമിക്കാന്‍ ഒരുങ്ങിയത്.. ഒരു ക്ലൂ... പ്ലീസ്‌.

  ആളൂ,ഞാനൊരു ക്ലൂ തരാം.

  ആദ്യത്തെ അക്ഷരം വിഷമത്തിലുണ്ട്, വ്യസനത്തില്‍ ഇല്ല.
  രണ്ടാമത്തെ അക്ഷരം സര്‍‌ക്കീട്ടിലുണ്ട്, സല്‍‌ക്കാരത്തിലില്ല,
  മൂന്നാമത്തെ അക്ഷരം ഇലയിലുണ്ട്, പൂവിലില്ല.
  ഇതിന്റെ ഉത്തരം ആളൂ എഴുതണം.

  മനസ്സിലായില്ലെങ്കില്‍ പറയൂ, ഞാന്‍ അടുത്ത ക്ലൂ തരാം.

  ReplyDelete
 16. ലുലു ഉപ്പയെ പോലെയല്ല. മിടുക്കിയാണ്. ഫോട്ടോകള്‍ നന്നായി, ഭാവത്തിനു അനുയോജ്യമായ അടിക്കുറിപ്പും നന്നായി. ആശംസകള്‍.

  ReplyDelete
 17. പെട്ടന്ന്‍ നാട്ടിലെത്തിയ പോലെ.

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. എനിക്ക് വയ്യ. ഞാന്‍ പാവം. എല്ലാരും ഇപ്പോള്‍ എന്റെ കെട്ടിയോളെ ഭാഗമാ അല്ലെ. അവളുടെ പീഡനം സഹിക്കാതെ ഞാനിത് ചെയ്തപ്പോള്‍ ഇവിടെ ചിലരിതാ അത് കൊണ്ടാടുന്നു.
  പ്രവീണ്‍ , ജിമ്മി : നന്ദി കേട്ടോ. സന്തോഷായി.
  ശ്രീ മാഷെ : "അണ്ടക്ക മണ്ടക്ക ഡാമ ഡീമ ടസ്കനകണ ഓകനകണ ചിണ്ട മിണ്ടാ... ശീ... പൂ... ഠേ......" ഉഴിഞ്ഞു മന്ത്രവും ചൊല്ലി പോരെ. ഇനി കണ്ണ് പറ്റുമെന്ന് പേടിക്കേണ്ട ട്ടോ. പിന്നെ ന്റെ ബീടരുടെ മോഹം. അതങ്ങിനെ സമസ്യ തന്നെയായി തുടരട്ടെ.
  വല്യമ്മായി : ഈ ചിരി അത്ര ശരിയല്ലല്ലോ. ഒരു വശം കോടി പോയ പോലെ. ഹി ഹി . കുറെ കാലത്തിനു ശേഷം വന്നല്ലോ. നന്ദി.
  shafeeq : താങ്ക്സ്.
  എന്റെ പ്രിയ ബിലാത്തി ചേട്ടന് : ഈ ബീ പി കൊണ്ട് പൊറുതി മുട്ടി. ആ മന്ത്രമോന്നു പറഞ്ഞു തരുമോ. വന്നു അഭിപ്രായം പറഞ്ഞല്ലോ സമാധാനമായി. പിന്നെ തരാമെന്നു പറഞ്ഞ ആ കാശ് എന്റെ ബീടര്‍ അറിയാതെ ഇങ്ങു തന്നേര്. ഇല്ലെങ്കില്‍ അതും ചിലവാക്കുമെന്നു പറഞ്ഞു അവള്‍ വാങ്ങി വെക്കും. മ്മളുടെ "വട്ടചെലവിനുള്ള' വക ഒക്കുമല്ലോ. ഹി ഹി.
  ദേ ജിഷാദും ചിരിക്കുന്നു : ചിരിച്ചോ ചിരിച്ചോ നീ ഒക്കെ അനുഭവിക്കാന്‍ പോകുന്നെ ഉള്ളൂ. ഹി ഹി ഹി. (തമാശ പറഞ്ഞതാ കേട്ടോ. കാര്യമാക്കല്ലേ)
  കുഞ്ഞൂസ് ചേച്ചീ : അല്ലേലും പെണ്ണുങ്ങള്‍ എല്ലാം ഒറ്റക്കെട്ടാ. കണ്ടോ കഷ്ടപ്പെട്ട് പോസ്ടിയത് ഞാന്‍, ക്രെഡിറ്റ്‌ ന്റെ കേട്ടിയോള്‍ക്കും. ഹും. എന്നാലും സാരല്യ. ന്റെ ലുലു മോളെ ഇഷ്ടായല്ലോ അല്ലെ.
  വായാടി : വാവയുടെ പാട്ട് ഡൌണ്‍ ലോഡ് ചെയ്തു അയച്ചു കൊടുത്തിട്ടുണ്ട്‌ അവള്‍ കേട്ടിട്ട് അഭിപ്രായം പറഞ്ഞിട്ട് പുറകെ അറിയിക്കാം. ആരാധികമാരെകൊണ്ട് തൊട്ടു ഞാന്‍. വഴി നടക്കാന്‍ പറ്റാണ്ടായിരിക്കുന്നു. "വഴിയില്‍ നിന്നൊക്കെ 'പുറം ലോകം' എഴുതുന്ന സുല്‍ഫി അല്ലെ എന്ന് ചോതിച്ചു പെണ്കുട്യോള്‍ മാറുന്നില്ല. എന്താ ചെയ്യാ. ഹി ഹി ഹി.
  ഹംസക്കാ : ക്ഷമിക്കണേ അവിടെ വരാനുള്ള സമയമില്ലാഞ്ഞിട്ടാ. ചുരുങ്ങിയത് ഒരു പോസ്റ്റ്‌ എങ്കിലും ഇട്ടില്ലെങ്കില്‍ ആളുകള്‍ മറന്നു പോകും എന്ന് കരുതിയാ തിരക്കിലും ഇതെങ്കിലും ചെയ്യുന്നത്. എന്നോട് ദേഷ്യമില്ലല്ലോ. സമാധാനമായി. പിന്നെ ക്യാമറ വാങ്ങി കൊടുത്തു കുടുങ്ങി എന്നാ തോന്നുന്നത്. ഇപ്പോള്‍ ഇതാ പണി. ഏതായാലും നടക്കട്ടെ.
  മൂരാച്ചി : ഒരു നല്ല അഭിപ്രായം കേട്ടല്ലോ. സന്തോഷായി. ഹാവൂ. നന്ദി കേട്ടോ. വന്നു നോക്കിയതിനു.
  വഷളാ പോട്ടെ ജെകെ. : ഇതാണ് കുഴപ്പം. അപ്പോഴേക്കും അത് കണ്ടു പിടിച്ചു പരസ്യമാക്കി കളഞ്ഞു അല്ലെ. മിണ്ടൂലാ. അല്ലേല്‍ തന്നെ ആ വായാടി നമ്മള്‍ രണ്ടാളും കണ്ട പെണ്ണുങ്ങളെ പുറകെ നടക്കുകയാണെന്ന് ഇംഗ്ലീഷ് ക്ലാസില്‍ പാടി നടക്കുകയാ. അതിനിടയിലാ ഇതും. ഇനി എങ്കിലും ഇതൊന്നും ആരോടും പറയല്ലേ. രണ്ടു പെണ്ണുങ്ങള്‍ വരുന്നെങ്കില്‍ വരട്ടെന്ന്. ഹി ഹി.
  ഫൈസലേ : അത് അപ്പോഴേ ഉഴിഞ്ഞു. വന്നതില്‍ സന്തോഷം കേട്ടോ.
  മോനെ ആളൂ : അതൊക്കെ പരസ്യമായി ചോതിക്കാമോ? വേണമെങ്കില്‍ ഞാനൊറ്റക്ക് ലിസ്റ്റ് അയച്ചു തരാം. നീ വായടിയുടെ അടുത്ത് നിന്ന് മേടിക്കും ഉടന്‍.
  അലി : ദുഷ്ടന്‍. അതും ആലോചിച്ചു സന്തോഷിചിരിക്കുകയാ അല്ലെ. അന്ന് മുതല്‍ ഞാന്‍ വീട്ടില്‍ പുതിയ അമ്മിക്കല്ല്ല് വാങ്ങി. ഭാരം കൂടിയ അവള്‍ക്കെടുക്കാന്‍ പറ്റാത്തത്. ന്തേ. കളി എന്നോടോ. ഹും. വന്നു കണ്ടതില്‍ സന്തോഷായി ട്ടോ.
  അനില്‍ ഭായ് : താങ്കളുടെ ഈ പ്രോത്സാഹനം ഒരിക്കലും മറക്കില്ല ഞാന്‍.
  വന്നല്ലോ വനമാല. അല്ല വായാടി : എനിക്കറിയാമായിരുന്നു വരുമെന്ന്. : ഇംഗ്ലീഷ് ക്ലാസില്‍ വെച്ച് എന്നെ പറഞ്ഞതിന് വെച്ചിട്ടുണ്ട് ഞാന്‍. പിന്നെ ആളുവിനു ക്ലൂ ഒക്കെ കൊടുത്തു ഒടുവില്‍ ഇയാള്‍ ക്ലും ആകാതെ നോക്കിക്കോ. എവിടെ പ്രശ്നമുണ്ടോ അവിടെ വായു ഉണ്ട്. എനിക്ക് സന്തോഷായി. ഒരു ദിവസം എല്ലാവരും കൂടെ എടുത്തിട്ട് പെരുമാറും. പക്ഷെ ഞാന്‍ ആ കൂട്ടതിലുണ്ടാവില്ല കേട്ടോ. പിന്നെ ആ "ക്ലൂ" എനിക്കും കൂടെ ഒന്ന് പറഞ്ഞു തന്നാല്‍. വേണ്ട ആളുടെ ഫോണ്‍ നമ്പര്‍ എങ്കിലും. ഹി ഹി. വേറാരും അറിയന്ടെന്നെ. ഹി ഹി ഹി.
  akbar ഭായി : രണ്ടാമതും വന്നു അല്ലെ. ഞാന്‍ ഉടന്‍ അവിടെല്ലാം വരും. ക്ഷമിക്കണേ. ഇത്തിരി തിരക്കിലായി പോയി.
  റഷീദ് : മനസ് നാട്ടില്‍ എത്തിയോ? അതൊക്കെയല്ലേ നമുക്ക് ചെയ്യാന്‍ പറ്റൂ. വന്നതിനു നന്ദി.

  ReplyDelete
 20. @ വായാടി - കിട്ടിപ്പോയി വായൂ കിട്ടിപ്പോയി.. "ഷക്കീല"........ എന്റള്ളോ അപ്പൊ ഇങ്ങേരെ പരിചയപ്പെടാന്‍ സാമസിച്ചു പോയി. ഷക്കീല ചേച്ചിയുടെ അടുത്ത ആളാണല്ലേ?
  ഫാഗ്യവാന്‍......!

  ReplyDelete
 21. അടിപൊളി ഫോട്ടോസ് !!!

  സുല്‍ഫി ,''ഞാനും എന്റെ പേര മരവും.''ആ ഫോട്ടോയില്‍ ഒരു ചുവന്ന പൂവ് പോലെ എന്തോ മോളുടെ പുറകില്‍ കാണാം അത് എന്താ ?ഫോട്ടോ ഇട്ടാലും ഇതുപോലെ ചോദ്യം ആയി ഞാന്‍ വരും ഹഹഹ

  @ ലുലു മോള്‍ടെ ഉമ്മച്ചിക്ക് ഫോട്ടോ എല്ലാം വളരെ ഇഷ്ട്ടായി ,വീട്ടില്‍ ഒന്നും പോയി നില്‍ക്കണ്ട ട്ടോ ഒരു ഫോട്ടോ ബ്ലോഗ്‌ തുടങ്ങി കഴിയുമ്പോള്‍ ,സുല്‍ഫി ടെ BP കുറച്ച് കൂടി കൂട്ടണം ട്ടോ ......

  എല്ലാവിധ ആശംസകളും .........

  ReplyDelete
 22. ആളു : വായുവിന്‍റെ ക്ലൂവും കൊള്ളാം നിന്‍റെ ഉത്തരവും കൊള്ളാം. എന്നാലും നിന്‍റെ "ഫുത്തി" സമ്മതിച്ചിരിക്കുന്നു. പെട്ടെന്ന് കണ്ടെത്തി കളഞ്ഞല്ലോ. വല്ല ഷക്കീറ എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ എനിക്ക് "വക്ക വക്ക" എങ്കിലും പാടിക്കാമായിരുന്നു. ഇതൊരുമാതിരി.. എന്നാലും ഞാനങ്ങു അഡ്ജസ്റ്റ് ചെയ്തു.
  സിയാ : എന്‍റെ ബി പി കൂട്ടാനുള്ള മരുന്നും പറഞ്ഞു കൊടുത്തു ചിരിക്കുന്നത് കണ്ടോ. ഫോട്ടോയില്‍ പുറകില്‍ കാണുന്നത് ചെമ്പരത്തി പൂവാണ്. എപ്പോഴാ ആര്‍ക്കാ "ആവശ്യം" വരിക എന്നറിയില്ലല്ലോ. അതിനാല്‍ അത് വെച്ച് പിടിപ്പിച്ചതാ. നിങ്ങളുടെ ഇടയിലൊക്കെ അല്ലെ ജീവിക്കുന്നത്. ഹി ഹി. ന്തേ.. പോരെ.. (തമാശ പറഞ്ഞതാ കേട്ടോ)

  ReplyDelete
 23. മൊഞ്ചത്തീ!! നീ ഉപ്പന്റെ കൊറെ ഒറക്കം കളയും. :)

  ReplyDelete
 24. സുന്ദരിക്കുട്ടി! !!! നല്ല അടികുറിപ്പ് !

  ReplyDelete
 25. ചുന്ദരിക്കുട്ടി..നല്ല എക്സ്പ്രഷന്‍സ്...നല്ല ഫോട്ടോസും.

  @ വായാടി : ആദ്യം ഒന്ന് ചമ്മിയോ..??!! ഞാന്‍ ആരോടും പറയില്ല ട്ടാ...ക്ലാസിലോട്ടു വന്നേരെ..

  ReplyDelete
 26. കൊള്ളാലോ സുന്ദരിവാവയുടെ പോസുകള്‍-

  ReplyDelete
 27. ഒരുത്തരം പറയാമെന്ന് വിജാരിച്ച് മന്നതാ: എന്റെ പോസ്ടിലു തൂക്കിയിട്ട പായ്യാരത്തിനു പെര്ത്തുപകാരം... ഞാനേ ആദ്യം കമന്റ് ഒരെ വിന്‍ഡോല് തന്നേയിനി, പിന്നെ പെട്ടന്ന് കമന്റുകള് കൂടിയപ്പം, ഞാന്‍ അയിനു റിപ്പ്ലൈ എയ്തുമ്പം മോള്‍ലേക്കും തായേക്കും ഉരുട്ടി കളീക്കണം, അതൊയിവാക്കാനാ...

  ReplyDelete
 28. @@@
  കണ്ട പെണ്പുലി ബ്ലോഗര്‍മാരുടെ പിറകെ പായുന്നോണ്ടാ ഇങ്ങളെ ബീവി ഭീഷണി മുഴക്കുന്നെന്നു കണ്ണൂരാനരിയാം. എന്നിട്ട് മറ്റുള്ളോരെ പറ്റിക്കാന്‍ മോള്‍ടെ ഫോട്ടോ കൊടുത്തിരിക്കുന്നു. പെരുന്നാള് കഴിഞ് ബീവി വരട്ടെ. കണ്ണൂരാന്‍ പറഞ്ഞോളാം ഇയാള്‍ടെ പഞ്ജാരക്കാര്യങ്ങള്‍!

  (ലുലുവിന്റെ മുതലാളിയാ അല്ലെ! ഹമ്പട കള്ളാ..)

  സുല്ഫിക്കാക്കും കുടുംബത്തിനും കണ്ണൂരാന്റെയും ശ്രീമതിയുടെയും റമദാന്‍ ആശംസകള്‍.

  ReplyDelete
 29. സുല്ഫിക്കാ,
  ലുലുസ്-ന്റെ ഫോട്ടോസ് കലക്കി..
  ലുലുവാണ് താരം. നല്ല ഫോട്ടോജെനിക് ആണ്..
  ഓണാശംസകള്‍.
  കാണാം.കാണും.
  ഹാപ്പി ബാച്ചിലേഴ്സ്
  ജയ്‌ ഹിന്ദ്‌.

  ReplyDelete
 30. സമയം കിട്ടുമ്പോള്‍ ഒരു ചെറിയ നര്‍മകഥ കേള്‍ക്കാന്‍ ആ വഴി വരൂ. ദാ ഇവിടെ ക്ലിക്കൂ

  ReplyDelete
 31. ഞാനും എന്റെ പേരമരവും പെരുത്തിഷ്ടായി.
  കുസൃതിക്കുട്ടിയുടെ വികൃതികള് പങ്കുവച്ചതിനു നന്ദി.
  താങ്കള്ക്കും കുടുംബത്തിനും പ്രാര്ഥനകള്

  ReplyDelete
 32. ഈ ഐസീബി യുടെ പേര് കേള്‍ക്കുമ്പോള്‍ ജെ സീ ബി ഓര്‍മ വരുന്നു. അതെന്താ. ഇതെന്താ ചോദ്യവും ഉത്തരവും ഒക്കെ. രണ്ടാം ക്ലാസ്സോ.
  ഇപ്പോഴേ അവള്‍ എന്റെ ഉറക്കം അവള്‍ കളഞ്ഞു തുടങ്ങി
  ക്യാപ്ടന്‍ : നന്ദി. കുറെ കാലത്തിന് ശേഷമാണല്ലോ ഈ വഴി. സന്തോഷായി.
  സിബു & ജ്യോ : നന്ദി അഭിപ്രായത്തിന്.
  കണ്ണൂരാനേ : പ്ലീസ് പറ്റിക്കല്ലേ മുത്തെ.. നിന്നെ ഞാന്‍ നോമ്പു തുറക്കാന്‍ വിളിക്കാം. ന്റെ കെട്ടിയോള്‍ അമ്മിക്കല്ലിന് പകരം സാക്ഷാല്‍ ഉരലെടുക്കും എന്തിനാ വെറുതെ….
  ഹാപ്പി ബാച്ലേര്‍സ് : താങ്ക്സ് മച്ചാ. ആ വഴി വന്നിരുന്നു. കൂട്ടും കൂടി. പിന്നെ കമാന്‍റും ഇട്ട്. എന്താ പോരെ....
  സലാഹെ : പേര മരത്തിലെ ചിത്രം വേറെ ചിലര്‍ക്കും ഇശ്ട്ടപ്പെട്ടു. നന്ദി വന്നതിലും കണ്ടത്തിലും. പ്രാര്‍ഥനകളില്‍ കൂട്ടിയതില്‍ അതിലേറെ സന്തോഷം.

  ReplyDelete
 33. ഫോട്ടോകള്‍ നന്നായിരിക്കുന്നു, അതിനേക്കാള്‍ ഗംഭീരമാണ് അടിക്കുറിപ്പുകള്‍.
  ഓണാശംസകള്‍.

  ReplyDelete
 34. അടുക്കള ഫോട്ടൊകള്‍ ഒന്നിനൊന്നു മെച്ചം. അടിക്കുറിപ്പുകളുടെ ക്രെഡിറ്റെങ്കിലും സുല്‍ഫിക്ക് കിട്ടുമെന്നു കരുതുന്നു!എന്റെ മിന്നു മോളെ കണ്ടില്ലല്ലോ? ഇവിടെയുംപിന്നെ ഇവിടെയുംനോക്കുക.

  ReplyDelete
 35. റാംജി : നന്ദി വരവിനും അഭിപ്രായത്തിനും.
  കുട്ടിക്കാ : അടിക്കുറിപ്പല്ലേ നന്നായത്. ഫോട്ടോ ഒന്നിനൊന്നു മോശം. അവള്‍ക്കു ണ്ടോ ഫോട്ടോ എടുക്കാനാറിയുന്നു? പിന്നെ ആ അടിക്കുറിപ്പ് കൊണ്ട് രക്ഷപ്പെട്ടു പോകുന്നു എന്നല്ലേ ഉള്ളൂ. ഹി ഹി. വെറുതെ പറഞ്ഞതാ കേട്ടോ. സന്തോഷായി വന്നതിന് അഭിപ്രായത്തിനും. മിന്നു മോളുടെ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല കേട്ടോ.

  ReplyDelete
 36. 1.http://mohamedkutty.blogspot.com/2009/11/blog-post_3829.html
  2.http://mohamedkutty.blogspot.com/2009/11/blog-post_23.html അതെന്താ വര്‍ക്കു ചെയ്യാത്തെ. ഇതാ നേരെ കൊടുത്തിരിക്കുന്നു. ഒന്നു കൂടി നോക്കുക.

  ReplyDelete
 37. ആരുപറഞ്ഞു ഫോട്ടോ മോശമെന്നു..?
  മിടുക്കി മോളുടെ വ്യത്യസ്ഥ ഭാവങ്ങള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.
  എനിക്കെല്ലാചിത്രവും ഇഷ്ടമായി..ചേരുന്ന അടിക്കുറിപ്പുകളും.

  വരവ് വൈകിയതിനു സോറി!

  റമദാന്‍ ആശംസകളോടെ..

  ReplyDelete
 38. chithrangalum, adikkuruppukalum valare nannaayittundu........ aashamsakal.........................

  ReplyDelete
 39. ഹായ്..
  ഫോട്ടോസ് നന്നായിട്ടുണ്ട്..അതിനു താങ്കളുടെ ഭാര്യക്കു അഭിനന്ദനങ്ങള്‍
  അടിക്കുറിപ്പുകള്‍ നന്നായിട്ടുണ്ട്..അതിനു താങ്കള്‍ക്കും അഭിനന്ദനങ്ങള്‍
  പിന്നെ ലുലുക്കുട്ടി...സുന്ദരിക്കുട്ടി...

  ReplyDelete
 40. വ്യത്യസ്തമായ സമീപനത്തിന് ആദ്യമേ അഭിനന്ദനം...
  ലുലുമോള്‍ ആള് കേമി തന്നെ....ഫോട്ടോകളും അടിക്കുറിപ്പുകളും അടിപൊളി...

  ReplyDelete
 41. എന്തൊരു ചക്കര വാവയാ!
  മുളകുഴിയണം. എന്റെ മത്തങ്ങ പോലത്തെ കണ്ണ് പറ്റാണ്ടിരിയ്ക്കാൻ.

  ReplyDelete
 42. എല്ലാവര്‍ക്കും പെരുനാള്‍ ആശംസകള്‍

  ReplyDelete
 43. നൌഷാദ് ഭായ് : വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി.
  വെറുതെ നടക്കുന്ന മനുഷ്യാ (അങ്ങിനെ പറഞ്ഞതില്‍ ക്ഷമിക്കണേ) : താങ്ക്സ്
  ജയരാജ്‌, ഒഴാക്കാന്‍ : വന്നതിനു നന്ദി.
  റിയാസേ : ഇനിയും വരണേ
  ജാണ്ടീ.. : ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല. ആദ്യായിട്ടാ എന്റെ സമീപനത്തെ കുറിച്ച് അഭിപ്രായം കേട്ടത്. ഒരാള്‍ പോലും ശ്രദ്ധിക്കാത്ത ആ കാര്യത്തിനു നന്ദി.
  എച്ച്മുകുട്ടീ : ആ വല്യ കണ്ണുകള്‍ പറ്റുമോ. പേടിക്കേണ്ട. ശ്രീ മാഷിന്റെ കണ്ണ് പറ്റാതിരിക്കാന്‍ ഞാന്‍ ചെയ്ത അതെ മന്ത്രം ഇവിടെയും പ്രയോഗിക്കാം.. (അണ്ടക്ക മണ്ടക്ക ഡാമ ഡീമ ടസ്കനക്കണ ഒക്കനക്കണ തില്ലാനക്കണ ശീ പൂ ട്ടേ..) അത് പോയി ട്ടോ.
  സിയാ തിരിച്ചും ആശംസകള്‍
  രമണിക : ഹാവോ ഒടുവില്‍ വന്നോ. താങ്ക്സ് ഫോര്‍ കമന്റ്.

  ReplyDelete
 44. നിഷ്കളങ്കതയുടെ നിഷ്കളങ്കമായാ ഛാ‍യാചിത്രങ്ങൾ. അടിക്കുറിപ്പുകളും കലക്കി.

  ReplyDelete
 45. സുല്‍ഫിക്കും, കുടുംബത്തിനും ദിവാരേട്ടന്റെ
  !! പെരുന്നാള്‍ ആശംസകള്‍ !!

  ReplyDelete
 46. ഫോട്ടോ സെക്ഷന്‍ കലക്കി.....

  ഈദ് മുബാറക്ക് .....

  ReplyDelete
 47. സുരേഷ് ഭായി : ഒരുപാടൊരുപാട് നന്ദി.
  ദിവാരെട്ടാ : വൈകിയാണെങ്കിലും ആശംസകള്‍ വരവ് വെച്ചിരിക്കുന്നു.
  ആയിരത്തൊന്ന് റാവു : ചിരിയില്‍ ഒതുക്കി അല്ലേ.
  നിതിന്‍ : ആദ്യായിട്ടാ ഈ വഴി അല്ലേ. നന്ദി. ഇനിയും ഈ വഴി വരുമല്ലോ
  ജാസ്മി : അപ്പോഴേക്കും തിരിച്ചെത്തിയോ? വന്നതിനും പരിചയപ്പെട്ടതിനും പ്രത്യേക നന്ദി.

  ReplyDelete
 48. സുല്‍ഫീ...മോളൂനെ കാണാന്‍ താമസിച്ചതില്‍ ക്ഷമിക്കണം കേട്ടോ...ലുലുക്കുട്ടിക്ക് ഒരു ചക്കര ഉമ്മ....

  ReplyDelete
 49. ഭാര്യ ചെയ്തത് നന്നായി ഒരു പതിനെട്ടുകാരന്റെ ലാഘവത്തില്‍ ബ്ലോഗില്‍ അങ്ങിനെ വിലസുകയായിരുന്നു അതിപ്പോ എല്ലാരുടെയും മുന്നില്‍ പൊട്ടി പാളീസായി ബാപ്പച്ച്ചിക്ക് അങ്ങിനെ വേണം അല്ലെ ലുലൂ ....ഉമ്മച്ചി ഭയങ്കരി തന്നെ ..... ലുലുക്കുട്ടിയെ റൊമ്പ പിടിചിക്കിനൂട്ടോ ബാല വേല കൂടുതലാണല്ലോ മോളെ ..

  ReplyDelete
 50. മോളുടെ ചിത്രങ്ങള്‍ എല്ലാം തന്നെ മനോഹരം, അടിക്കുറിപ്പുകള്‍ അതിനെ കൂടുതല്‍ മനോഹരമാക്കി.

  ഫോടോഗ്രഫെര്‍ക്കും സുള്‍ഫിക്കും അഭിനന്ദനങ്ങള്‍

  ReplyDelete
 51. ഫോട്ടോ അസ്സല്‍!
  അടിക്കുറിപ്പ് അസ്സസ്സല്‍!!!!

  ReplyDelete
 52. ഹായ് നല്ല കുട്ടി. ലുലുവോട് അന്വേഷണം പറയണേ..

  ReplyDelete
 53. നന്നായിരിയ്ക്കുന്നു, മാഷേ. അടിക്കുറിപ്പുകളും നന്നായി. മോളൂട്ടിയ്ക്ക് എല്ലാ വിധ ആശംസകളും :)

  ReplyDelete
 54. പൊട്ടിച്ചിരി മാഷെ : മാഷ് എന്നോട് ക്ഷമ ചോദിക്കുകയോ? ശേ. ഞാനങ്ങു ചെറുതായി പോയി? വന്നതിനും എന്റെ മോളെ ഇഷ്ടായത്തിനും നന്ദി.
  ഉമ്മു അമ്മാര്‍ : അപ്പോള്‍ 'ങ്ങളും ഓളെ പാകാ അല്ലെ.' ഹും. സാരല്ല. സന്തോഷായി ട്ടോ വന്നതിനും കണ്ടതിനും .
  തെച്ചിക്കാടന്‍ : അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും ഏറ്റു വാങ്ങാന്‍ "ചന്തുവിന്റെ" ജീവന്‍ ഇനിയും ബാക്കി. ഹി ഹി .
  പച്ചക്കുട : ആദ്യായാണല്ലോ ഈ വഴി. പൂമാലയിട്ടു സ്വീകരിക്കുന്നു. വരിന്‍ അകത്തു കയറി ചായ കുടിച്ചിട്ടേ പോകാവുട്ടോ.
  എക്സ്-പ്രവാസിനി : ഭീഷണി ഒക്കെ നിര്‍ത്തി നല്ല നിലയില്‍ ആയല്ലോ. സന്തോഷായി. കൂടെ നന്ദിയും.
  കുലുസു കുട്ട്യേ : ലുലു മോള്‍ വരുന്നു ഉടന്‍ ഇങ്ങോട്ട്. ഉറപ്പായിട്ടും അന്വേഷണം പറഞ്ഞേക്കാം ട്ടോ.,
  ശ്രീ : ഇടയ്ക്കിടെ ഉള്ള ഈ വരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഇനിയും കാണണെ.

  ReplyDelete
 55. നല്ല ഫോട്ടോസും കമെന്റ്സും....

  ReplyDelete
 56. അജേഷ് ആദ്യമായാ ഈ വഴി എന്ന് തോന്നുന്നു. ഒരുപാട് നന്ദിയുണ്ട് കേട്ടോ.
  ഇനിയും ഇതിലെയൊക്കെ ഒന്ന് വന്നു പോണേ.

  ReplyDelete
 57. സാജിദ് & ഹാക്കര്‍ : അഭിപ്രായത്തിനും ഇവിടെ വന്നതിനും നന്ദി.

  ReplyDelete
 58. ലുലു ലുലു പൊന്നുമുത്ത്.

  (അടിക്കുറിപ്പുകള്‍ക്ക് ഒരു കയ്യടി വേറേ...)

  ReplyDelete
 59. നല്ല ഫോട്ടോകൾ. മോളെ ആരും കണ്ണു വെയ്ക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യൂ !

  ReplyDelete
 60. സുല്‍ഫിക്കാ.. വൈകിയാണ് ഈ പോസ്റ്റ്‌ കണ്ടത്. ലുലുമോളുടെ ചിത്രങ്ങള്‍ എല്ലാം അടിപൊളിയായിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പുകള്‍ അതിഗംഭീരം.. പിന്നെ ഈ ലുലുമോളെയല്ലേ നമ്മുടെ ദുബായ് ബ്ലോഗേര്‍സ് മീറ്റിന് കൊണ്ടുവന്നത്. ആള്‍ ആകേ മാറിയിട്ടുണ്ട് ഇപ്പോള്‍..

  ReplyDelete
 61. നല്ല അടി കുറി പ്പുകള്‍

  ReplyDelete
 62. വാവേ,..
  ചു ഞ്ചു രു കുട്ടൂ ..

  സൂപ്പര്‍ ട്ടാ..
  എല്ലാം നല്ല ഫോട്ടോസ്..

  ReplyDelete
 63. നല്ല ഫോട്ടോകളും അടിക്കുറുപ്പും.. എല്ലം ഒന്നിനൊന്നു മെച്ചം.. :)

  ReplyDelete
 64. തകര്‍പ്പന്‍ പോസുകളാണല്ലോ....ലുലുമോള്‍ക്കൊരുമ്മ...

  ReplyDelete
 65. സുല്‍ഫിക്കാ നന്നായിട്ടുണ്ട്,,,,, ഫോട്ടോസും അടിക്കുറിപ്പും ഒന്നിനൊന്നു മെച്ചം,,,, കുറച്ചുനാള്‍ മുന്‍പെടുത്ത ഫോട്ടോസാണല്ലെ,,,, ഇനിയും പുതിയ ഫോട്ടോസുകള്‍ വരട്ടെ,,,, എല്ലാവിധ ആശംസകളും,,,

  ReplyDelete
 66. ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്....

  ReplyDelete
 67. മോളെ കണ്ടു... മോള്‍ടെ വാപ്പയെ വായിക്കുന്നു.

  ReplyDelete
 68. മോഹനം. ഫോട്ടൊകളും അടിക്കുറിപ്പുകളും.

  ReplyDelete
 69. നല്ല മനോഹര ചിത്രങ്ങൾ, മോളൂസ് കലക്കി. ഞാൻ ചിത്രങ്ങൾ അടിച്ച്മാറ്റി.

  ReplyDelete
 70. അജിത്‌ ഭായ് : കയ്യടി സ്വീകരിചിരിക്കുന്നുട്ടോ.

  ന്‍റെ സാബൂ : അതൊക്കെ ഒരുപാട് വട്ടം മുളക് ഉഴിഞ്ഞതാ. ഇപ്പോള്‍ അവള്‍ എന്നെ കൊണ്ട് മുളക് ഉഴിയിപ്പിക്കുകയാ....

  അതെ ശ്രീജിത്ത് : അതെ ലുലുമോള്‍ തന്നെ.

  കൊമ്പന്‍, വാല്യക്കാരന്‍ & ജെഫു : നന്ദി. നല്ല വാക്കുകള്‍ക്കു.

  ശ്രീക്കുട്ടാ : ഉമ്മ അവള്‍ക്കു തന്നെ നേരില്‍ കൊടുത്തോളൂ.
  മുസ്തു : അതെ പഴയ ഫോട്ടോസ് ആണ്, പോസ്റ്റും പഴയതാണ്. പുതിയവ ഉടന്‍ ഇടാം.
  നൌഷു & പള്ളിക്കരയില്‍ : നന്ദി.
  നാമൂസ്‌ : വായനയും കാഴ്ചയും നടക്കട്ടെ. കൂടെ ഈ വഴിക്കുള്ള വരവിനു പ്രത്യേക നന്ദിയും അറിയിക്കട്ടെ.
  ഫസലുല്‍ : അയ്യോ അടിച്ചു മാറ്റിയോ? സാരമില്ല ഫസലു അല്ലെ. അത് ഞാനങ്ങു ക്ഷമിച്ചു.

  ReplyDelete
 71. Ha.. aredatha mol... bappayudeyalle... pakshe onnundu.. vithu gunam pathu gunam....

  Pandu 5 am classumuthal 10 am class ore benchil thoongiyirunnappozhum... enthinera... Omanilekk orumichu vandiyil poyappozho... ingine oru 'KOLA KARAN' ullilundennathinulla oru oohavum illayirunnu....
  Anyway... best of luck... I like ur posts....

  ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments