Tuesday, September 28, 2010

നാട കുത്തും, നാടന്‍ അടിയും

"എന്താ പുതിയ പോസ്റ്റ്‌ ഒന്നുമില്ലേ?" 
"ഉം.  തുടക്കത്തിന്റെ ആവേശമായിരുന്നല്ലേ, ഞങ്ങളും ഇങ്ങനെ തന്നെ ആയിരുന്നു"
എന്‍റെ  മെയിലിലേക്ക് എഴുത്തുകളുടെ പ്രവാഹം.
ഇതാണ് കുറച്ചു ദിവസം ഒന്ന് വിട്ടു നിന്നാല്‍ ഉള്ള പ്രശ്നം.
ഒരു പ്രശസ്ത നടന്‍ ഷൂട്ടിങ്ങിനിടയില്‍  കിട്ടിയ ഇടവേളയില്‍ നാട്ടിലൂടെ ഒന്നിറങ്ങി നടന്നപ്പോള്‍  ആരോ ചോദിച്ചു പോലും.  'ഇപ്പോള്‍ പടമൊന്നും ഇല്ലേ'?
ഇത് കേട്ട് ദേഷ്യം കയറിയ അദ്ദേഹം അഭിനയമേ നിര്‍ത്തിയെന്ന്!! 
ഗള്‍ഫുകാരന്‍ നാട്ടിലെത്തിയാല്‍ അവനും കേട്ട് തുടങ്ങുകയായി. 'എന്നാ മടക്കം'? ഗള്‍ഫില്‍ നിന്ന് വരുന്ന വഴിയായിരുന്നു  ആള്‍. അടുത്ത വിമാനത്തിനു തന്നെ തിരികെ പറഞ്ഞാലോ എന്നാലോചിച്ചു ആശാന്‍.
ഇനിയിപ്പോള്‍ ഞാനൊന്നും പറയണ്ടല്ലോ അല്ലേ.
എന്നാല്‍ പിന്നെ അങ്ങ് എഴുതാമെന്ന് കരുതി. ഒരുപാട് ആലോചിച്ചു. എന്തെഴുതും?  എല്ലാം ടൈറ്റില്‍ എഴുതി. ബാകി പിന്നെ എഴുതാം എന്ന് കരുതി.
എന്‍റെ  പഴയ എഴുത്തുകളില്‍ നിന്ന് ഒരു മാറ്റം ആവണ്ടെ? അതും ആലോചിച്ചു. 
"ഇയാളൊരു പാവം ആണല്ലേ?" ചിലരുടെ സംശയം. ആഹാ. എന്നെ അങ്ങിനെ പാവമാക്കണ്ട ആരും.
ആദ്യമേ ഒരു ചിന്ന ആമുഖം. 
ചൈനീസ് ആയോധന കലയില്‍ (കുങ്ഫു )  ബ്ലാക്ക് ബെല്‍റ്റ്  ധാരിയാണ് ഞാന്‍. പ്രവാസി ആകുന്നതു വരെ പരിശീലകനും ആയിരുന്നു.
'കളി എന്നോടും വേണ്ട മോനെ ദിനേശാ'.. അടിച്ചു മലര്‍ത്തി  ശരിയാക്കി കളയും എന്ന് പറയണമെന്നൊക്കെ ഉണ്ട്. പക്ഷേ എന്തു ചെയ്യാം ഇപ്പോഴത്തെ ശരീരം അതിനനുവദിക്കുന്നില്ല. ഞാന്‍ പരിശീലിപ്പിച്ച കുട്ടികള്‍ എന്നെ ഇപ്പോള്‍ കണ്ടാല്‍  എന്നെ ഓടിച്ചിട്ടടിക്കും എന്നതാ ഇപ്പോഴത്തെ അവസ്ഥ. ഗള്‍ഫ് തന്ന സമ്മാനം.. അത് പോട്ടെ.

ഒരു ദിവസം രാത്രിയിലെ "ക്ലാസ്സും" കഴിഞ്ഞു  പോകുന്നു. പതിവ് പോലെ സ്വന്തം വീട്ടിലേക്കല്ല അന്നത്തെ യാത്ര. കുറച്ചകലെയുള്ള ഉമ്മയുടെ വീട്ടിലെക്കാണ്. ഇടക്കിടെ അവിടെ പോയി താമസിക്കാറുണ്ട്. എന്‍റെ  വലിയുപ്പയ്ക്കും വലിയുമ്മയ്ക്കും എന്നെ ഇടക്കിടെ കണ്ടില്ലെങ്കില്‍ പിന്നെ വല്ലാത്തൊരു സങ്കടമാണ്. ഇന്നും അങ്ങിനെ തന്നെ ആണു കേട്ടോ.
ബസിറങ്ങി മൂന്നു കിലോ മീറ്ററോളം നടക്കാനുണ്ട്. കുട്ടികളുടെ  കൂടെ പ്രാക്ടീസ് ചെയ്തതിനാല്‍  ആകെ ക്ഷീണിതനായിരുന്നു. കയ്യില്‍ ഒരു ബാഗ്‌ മാത്രം. പോകുന്ന വഴിയില്‍  ഹൈസ്കൂളിനു അടുത്ത് കുറച്ചു ഭാഗം തെരുവ് വിളക്കുകള്‍ ഇല്ല. ചെറിയ ഒരു നിലാവുള്ളതിനാല്‍ ആളെ മനസിലാവില്ല. എന്നാല്‍ കാണുകയും ചെയ്യാം. 
"ഹലോ എവിടെക്കാ തിരക്കിട്ട്?" മൂന്നു നാല് പേര്‍ സ്കൂളിന്‍റെ   മതില്‍ കെട്ടിലിരിക്കുന്നു. 
ഞാന്‍ ശബ്ദം കേട്ട് തിരഞ്ഞു നോക്കി. എന്നോടായിരിക്കില്ല എന്ന് കരുതി നടക്കാന്‍ തുടങ്ങിയതായിരുന്നു.
"എന്താ വിളിച്ചാല്‍ ചെവി കേട്ടൂടെ %$&#@! മോനെ"
പടച്ചോനെ ഇവര്‍ എന്തിനുള്ള പുറപ്പാടാ?
"എന്താ?" എന്‍റെ  പതിഞ്ഞ ശബ്ദത്തിലുള്ള ചോദ്യം കേട്ട്, കൂട്ടത്തിലോരുവന്‍  അടുത്ത് വന്നു.
"എവിടെക്കാ?, ഞങ്ങളൊക്കെ ഇവിടുള്ളത്‌ കണ്ടില്ലേ? എന്താ ഈ ബാഗില്‍?"
ചോദ്യവും ബാഗില്‍ പിടുത്തവും ഒന്നിച്ചായിരുന്നു. ഒരൊറ്റ വലിക്കു ബാഗിന്റെ മുകള്‍ വശം കീറി. അതില്‍ നിന്നും എന്‍റെ  ഒരു 'നെഞ്ജക്ക്'* പുറത്തേക്കു വീണു. 
"ആഹാ, ഇതെന്താ സാധനം? ബാഗിങ്ങു തന്നെ മോനെ. എന്താ അതിലുള്ളതെന്നു നോക്കട്ടെ". അവന്‍  ചാടി അതെടുത്തു.
"അതിങ്ങു താ. ഞാന്‍ വീട്ടില്‍ പോകട്ടെ"
"അതെങ്ങനെയാ, ഞങ്ങള്‍ ചെക്ക്  ചെയ്തിട്ടൊക്കെ വീട്ടില്‍ പോയാല്‍ മതി". മതിലേലുള്ള ആജാനുബാഹുവായ രണ്ടാമത്തെ  ആളും എഴുന്നേറ്റു. ഞാന്‍ ബാഗു പിടിച്ചു വലിച്ചതും പുറകില്‍ നിന്നോരടി കിട്ടി. മറ്റൊന്നും നോക്കിയില്ല. തിരിച്ചടിച്ചതും ,  ആദ്യത്തെയാള്‍ താഴെ നിന്നും കിട്ടിയ 'നെഞ്ജക്ക്' എടുത്തു എനിക്ക് നേരെ വീശി.
അത് തിരിച്ചു ചെന്നു അവന്‍റെ  തലയില്‍ തന്നെ കൊണ്ടു.
വേദന കൊണ്ട് പുളഞ്ഞ് നെഞ്ജക്ക് താഴേക്കിട്ടു 
അവന്‍  നിലത്ത് വീണു.  നെറ്റിയില്‍ കയ്യമര്‍ത്തി പിടിച്ചു ആള്‍  അവിടെ കിടന്നു . കൈകളിലൂടെ രക്തം പുറത്തേക്ക് വന്നു തുടങ്ങിയിരുന്നു.
"എടാ. ഇവനെന്നെ അടിച്ചു"
ആള്‍  കരുതിയത് ഞാന്‍ അടിച്ചതെന്നാ. ബാകിയുള്ളവര്‍ എന്നെ വളഞ്ഞു. 
"നെഞ്ചക്കും" കയ്യിലെടുത്ത് തിരിഞ്ഞ എന്‍റെ  ഷര്‍ട്ടില്‍  കയറി പിടിച്ചു അടുത്തയാള്‍.
'ആഹാ. നീ അവനെ അടിക്കും അല്ലേ'
പിന്നെ ഒന്നും നോക്കിയില്ല. കയ്യിലുള്ള ആയുധം തലങ്ങും വിലങ്ങും പ്രയോഗിച്ചു.
(ക്ഷമിക്കുക സ്വയ രക്ഷക്ക് ഈ  ആയുധം പോലും ഉപയോഗിക്കരുതെന്നാണ് ഞങ്ങളെ പഠിപ്പിച്ച മാഷ്‌ പറഞ്ഞത്, കാരണം അത്ര മാരകമായിരിക്കും അതിന്റെ പ്രതിഫലനം. പക്ഷെ അവിടെ എല്ലാം മറന്നു പോയിരുന്നു)
അതാ കിടക്കുന്നു മൂന്ന് പേര്‍. കയ്യും കാലും ഒക്കെ പിടിച്ചു.
നെഞ്ചക്ക് ദേഹത്ത് കൊണ്ടാല്‍ ഒന്നുകില്‍ അവിടം മുറിയും അല്ലെങ്കില്‍ പൊട്ടും അതായിരുന്നു അവിടെ സംഭവിച്ചത്. ഉപയോഗിക്കാന്‍ അറിയാത്തവര്‍ ഉപയോഗിച്ചാല്‍ അടിക്കുന്ന ആള്‍ക്ക്  തന്നെ തിരിച്ചു കൊള്ളും, അതും അടിച്ചതിനെക്കല്‍ ശക്തിയായി, ഞാവനെ അടിച്ചെന്ന് കരുതി ആണ് മറ്റുള്ളവര്‍ എന്‍റെ പുറകെ വന്നത്.അവരെ അത് പറഞ്ഞു മനസിലാക്കാനുള സ്തിഥി ഒന്നും ആയിരുന്നില്ല അവിടെ.
പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല, വീണ് കിടക്കുന്ന അവരെ ശ്രദ്ധിക്കാതെ
വേഗം സ്ഥലം വിട്ടു. വിവരങ്ങളെല്ലാം വീട്ടില്‍  ചെന്നു അമ്മാവനോട് പറഞ്ഞു.
നീ ഇന്ന് പുറത്തിറങ്ങേണ്ട. ഞാന്‍ പോയി നോക്കിയിട്ടു വരാം.
പിറ്റേന്നു രാവിലെ അമ്മാവന്‍ അങ്ങാടിയില്‍ പോയി അന്വേഷിച്ചു . അപ്പോഴാണറിഞ്ഞത്, "ഏതോ ഒരുത്തന്‍ ഇവരെ  ശരിയാക്കി സ്ഥലം വിട്ടു, മൂന്ന് പേര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്ന്. പക്ഷെ ആരാണ് കക്ഷി എന്നവര്‍ക്ക് പിടുത്തം കിട്ടിയില്ല.
അവിടെ എന്നും അടിയും പ്രശ്നങ്ങളും ആയിരുന്നു പോലും, പിടിച്ചു പറി, തല്ല് അങ്ങിനെ എല്ലാം. രാത്രി ആയാല്‍ ആ വഴി  അധികം ആളുകള്‍ നടക്കാറില്ല  പോലും. എന്റെ കഷ്ട കാലത്തിന് ഞാന്‍ അവരുടെ ഇടയിലാ പെട്ടത്. ഏതായാലും അതിന് ശേഷം അവരുടെ ഉപദ്രവം നിന്നു. ആരുമറിയാതെ എന്നെ കൊണ്ട് നാട്ടുകാര്‍ക്ക് കിട്ടിയ ഒരു ഗുണം.
ഇന്നും ആരാണ് അവരെ അടിച്ചതെന്ന് അവര്‍ക്കറിയില്ല, എനിക്കും എന്‍റെ  അമ്മാവനും, ഇപ്പോള്‍ ഇതാ നിങ്ങള്‍ക്കും മാത്രം.
(ഇനി ഇപ്പോള്‍ അവരിതറിഞ്ഞു വരുമെന്ന പേടിയൊന്നും ഇല്ല കേട്ടോ)


ഓഫ് ടോക്ക് : നെഞ്ജക് എന്തെന്ന് മനസിലാവതവര്‍ക്കായി അതിന്റെ ചിത്രം കൂടെ കൊടുത്തിട്ടുണ്ട്
 --------------------------------------

കോഴിക്കോട് നഗരം. രാത്രി 10 മണി.
വൈകുന്നേരം ജോലി കഴിഞ്ഞു പതിവ് കറക്കവും ഒക്കെ കഴിഞ്ഞു റോഡരികിലൂടെ കെ. എസ്. ആര്‍. ടി. സി. സ്റ്റാന്റ്  ലകഷ്യമാക്കി നടക്കുകയാണ്.
"ആര്‍ക്കും കുത്താം, എവിടെയും കുത്താം, ഒന്ന് വെച്ചാല്‍ പത്ത്, പത്ത് വെച്ചാല്‍ നൂറ്"
റോഡരികില്‍ കണ്ട ആള്‍ കൂട്ടത്തിന് നടുവില്‍ നിന്നാണാ ശബ്ദം
ഞാന്‍ മെല്ലെ അതിലേക്ക് പാളി നോക്കി. ഒരാള്‍ ഒരു നാട പിടിച്ചു ഇരിക്കുന്നു അതിനെ ചുറ്റി ഒരു ദ്വാരം ചൂണ്ടി കാട്ടി ആളുകള്‍ പൈസ  വെക്കുന്നു..
ചിലര്‍ക്ക് കിട്ടുന്നു, ചിലര്‍ക്ക്  കിട്ടാതെ പൈസ പോകുന്നു
ഇത്, നാട കുത്തുകാര്‍.
അവര്‍ ഒരു നാട പല മടങ്ങായി ചുരുട്ടും. ഇടയില്‍ കാണുന്ന ദ്വാരത്തില്‍ (അതായത് നാടയുടെ മധ്യത്തില്‍) പേന കൊണ്ട് കുത്തണം.
അതിന് ശേഷം ചുരുട്ടിയ നാട വലിക്കുമ്പോള്‍ അത് പേനയില്‍ കുടുങ്ങണം ഇല്ലെങ്കില് വെച്ച പൈസ പോകും.
ശരിക്കും നടുവില്‍ കുടുങ്ങിയാല്‍ വെച്ച പൈസയുടെ ഇരട്ടി കിട്ടുകയും ചെയ്യും
സൂക്ഷ്മതയോടെ കണ്ണിമ  തെറ്റാതെ ശ്രധിച്ചപ്പോള്‍ സംഗതി  പിടുത്തം കിട്ടി. അവര്‍ കൈ കൊണ്ട് ചിലപ്പോള്‍ മറച്ചു പിടിക്കുന്നതാണ് അതിന്റെ മദ്ധ്യ ഭാഗം.


ആളുകള്‍ക്ക്  മനസിലായെന്ന് തോന്നിയാല്‍ അതിന്റെ സ്ഥാനം സൂത്രത്തില്‍ അവര്‍ മാറ്റും. ഒരുപാട് പേര്‍ പൈസ വെച്ച് കളിക്കുന്നു. ചിലര്‍ക്ക് കിട്ടുന്നു. (അതവരുടെ കൂടെ ഉള്ളവര്‍ തന്നെയാണെന്ന് പിന്നെയാ മനസിലായത്)
ഇവര്‍ക്ക് ശേഷം വെക്കാന്‍ പോകുന്നവരോട് ഇവര്‍ പറയും. അവിടെ കുത്ത്, ഇവിടെ കുത്ത്, ആദ്യ രണ്ടെണ്ണം കിട്ടും. പിന്നെ പറഞ്ഞു തരുന്നവര്‍ കേട്ട് കുത്തിയാലോ, ഒക്കെ തെറ്റായിരിക്കും. ഇതാണവരുടെ ട്രാപ്. 
ഇനി ഒരുത്തനെങ്ങാനും അടുപ്പിച്ച് കിട്ടിയാലോ ഇവര്‍ കൂടെ ഉള്ള ഒരാള്‍ പുറത്ത് നിന്നും പോലിസ് എന്ന് വിളിച്ചു പറയും, ഇത് കേട്ട് എല്ലാരും ഓടും. നാട കുത്തുന്നവന്‍  പെട്ടെന്ന് അവിടെയുള്ള പൈസയും നാടയും എല്ലാം വലിച്ചു വാരി ഓടി പോകും. 
പാവം, ആദ്യ രണ്ട് പ്രാവശ്യം കിട്ടിയവന്‍ ആവേശം കൊണ്ട് തന്റെ  കയ്യിലുള്ള തുക മുഴുവന്‍ വെച്ചിട്ടായിരിക്കും കളിക്കുന്നത്. ഇവര്‍ എടുത്തോടുന്നതോടെ എല്ലാം നഷ്ട്ടപ്പെട്ടു ഇളിഭ്യനായി
ഇരിക്കേണ്ടി വരും. ഇതാണ് നടക്കുന്നതവിടെ. 
പല പ്രാവശ്യം കണ്ട എനിക്കിത് മനസിലായിരുന്നു. അങ്ങിനെയാ ഞാനിന്ന് കളിക്കാന്‍ തന്നെ തീരുമാനിച്ചത്. ഉടക്കാന്‍ കരുതി തന്നെയാ പോയത്. 
രണ്ട് പ്രാവശ്യം എനിക്ക് പൈസ കിട്ടി. മൂന്നാം പ്രാവശ്യം 500 വെച്ചു ഞാന്‍. അതായത് കിട്ടിയാല്‍ ആയിരം. അഞ്ഞൂറ് കളത്തില്‍ കണ്ടതും, പുറകിലുള്ള അവന്‍റെ  ഗ്യാങ്ങിലെ ആള്‍ പോലിസ്  എന്ന് വിളിച്ചു കൂവി. 
കളിക്കുന്നയാള്‍  പെട്ടെന്ന് എല്ലാം വാരി വലിച്ചു എഴുന്നേറ്റു, വിട്ടില്ല ഞാന്‍ ഞാന്‍ എന്‍റെ പൈസ  മുമ്പില്‍ വിരിച്ച തുണിയില്‍
നിന്നും പെട്ടെന്നെടുത്തു പോക്കറ്റിലിട്ടു. മുന്നിലുള്ള കക്ഷി  എന്‍റെ  പോക്കറ്റിലേക്ക് അതെടുക്കാന്‍ കയ്യിട്ടു. ഞാന്‍ വിട്ടു കൊടുത്തില്ല. ഇരുന്നു കൊണ്ട് തന്നെ ഒരു ചവിട്ട് കൊടുത്തു. ഞാന്‍ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റപ്പോഴേക്കും  മുമ്പിലുള്ളവന്‍ പുറകോട്ട് മലര്‍ന്നടിച്ചു വീണിരുന്നു.
(അതെങ്ങിനെ എന്ന് ചോതിക്കരുത്, അതൊക്കെ രഹസ്യമാ..)
അപ്പോഴേക്കും അവന്‍റെ  ഗ്യാങ് എന്നെ വളഞ്ഞിരുന്നു. പിന്നെ തലങ്ങും വിലങ്ങും അടി  ആയിരുന്നു. ഒടുവില്‍ രക്ഷയില്ല എന്ന് കണ്ട അവര്‍ ഓടി. (ആര്, അവരോ ഞാനോ?)   
ചുറ്റിനും ആരെയും കാണാഞ്ഞപ്പോള്‍  ഞാനും മെല്ലെ ഒന്നും സംഭവിക്കാത്ത പോലെ  നടന്നു നീങ്ങി. നാട്ടുകാര്‍ ദൂരെ ഇതെല്ലാം കണ്ടു നോക്കി നില്‍ക്കുകയായിരുന്നു. 
അല്ലെങ്കിലും നമ്മുടെ നാട്ടുകാര്‍ എന്നു കാഴ്ചക്കാര്‍ മാത്രമല്ലേ. റിസ്ക് ഉള്ള ഒന്നിലും കയറി ഇടപെടില്ലലോ. എന്തു ചെയ്യാം എനിക്കാണെങ്കില്‍ അതൊരു ശീലവുമായി പോയി. അത് കൊണ്ട് ഒരുപാട് പൊല്ലാപ്പും ഉണ്ടായിട്ടുമുണ്ട്. അത് വേറെ കാര്യം.
പിന്നൊരിക്കല്‍ ഇതേ ടീം  മറ്റൊരിടത്ത് തങ്ങളുടെ  പതിവ് പരിപാടിയും ആയി തുടരുന്നത് കണ്ടു അവിടെ ചെന്നിരുന്നു ഞാന്‍. എന്നെ കണ്ടതും  പുറകില്‍ നിന്നോരാള്‍ വന്നു ചെവിയില്‍ മെല്ലെ പറഞ്ഞു. "ജീവിച്ചു പോട്ടെ സാര്‍, വെറുതെ വിടണം"
ഞാണൊന്നും മിണ്ടിയില്ല. മെല്ലെ എഴുന്നേറ്റു നടന്നു.  
അപ്പോള്‍ അവിടെ ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു അവരുടെ മുമ്പില്‍ പറ്റിക്കപ്പെടാന്‍    തയാറായി.
പെട്ടെന്ന് പണമുണ്ടാക്കാനുള്ള കൊതി  അല്ലേ ചെന്നു ചാടട്ടെ. എന്നിട്ട് അനുഭവിക്കട്ടെ എന്നാലേ മനസിലാവൂ  എന്ന് എനിക്കും തോന്നി.
ഇത് പറഞ്ഞത് എനിക്കിവിടെ വല്യ ആളായി പൊങ്ങച്ചം പറയാനോന്നുമല്ല. ഇനിയെങ്കിലും ഇത്തരം നാടകുത്തുകാരുടെയും, പറ്റിക്കലുകാരുടെയും വാകുകളില്‍ കുടുങ്ങി പെട്ട് പോവാതിരിക്കാന്‍  ആര്‍ക്കെങ്കിലും  ഇതൊരു പാഠമാവുമെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.

47 comments:

  1. ഈ നാടകുത്തിന്റെ പിറകെ രണ്ടുദിനം നടന്നിട്ടും അഭിപ്രായം കുത്താൻ കഴിഞ്ഞില്ല കേട്ടൊ
    അപ്പോൾ ആളൊരു വീരശൂരപരാക്രമിയായിരുന്നു ..അല്ലേ
    കൊള്ളാം...

    ReplyDelete
  2. ഹാവൂ സുൾഫി, ഇപ്പോഴാണ് ബ്ലോഗ് ഒന്ന് കാണാൻ പറ്റിയത്, ഒരു സൈറ്റിന്റെ അപഹാരം ഉണ്ടായിരുന്നു സുൾഫിക്ക്, അതു മാറി. പിന്നെ, ആപൽബാന്ധവനായിരുന്നു അല്ലേ? ശരിയല്ലാത്തതിനോട് പൊരുത്തപ്പെടാൻ തെയ്യാറാകാത്ത ഒരു മനസ്സുണ്ട് സുൾഫിക്ക്-അതാണ് പ്രധാനം, ഏതു പോക്കിരികളേയും ഭയപ്പെടുകയും അനുസരിക്കുകയും ചെയ്യുന്ന ആളുകൾക്കിടയിൽ ഇത്തരം ഒരാളായിരിക്കുക വലിയ കാര്യം. പിന്നെ, സുൾഫിയും ഞാനും വലിയ കൂട്ടുകാരാണ്, ആരുണ്ട് ഞങ്ങളോട് രണ്ടു പേരോടും ഒന്നു മുട്ടാൻ?

    ReplyDelete
  3. അമ്പടാ സുള്‍ഫീ...
    അയ്യോ സോറി...
    സുള്‍ഫി സാറേ...എന്നെയൊന്നും ചെയ്യല്ലേ...(ഇനി എന്റെ റോള്‍ കിരീടത്തിലെ ഹനീഫയുടെയാ...)
    നന്നായി എഴുതി....ആ ഇടി മനസ്സില്‍ കണ്ടു...അടുത്തിടെ ഇങ്ങനെ ആസ്വദിച്ചു ഇടി കണ്ടത് പൃത്ഥിരാജിന്റെ പുതിയ മുഖം കണ്ടപ്പോഴാ...

    ReplyDelete
  4. ഇത് വായിയ്ക്കാൻ തന്നെ പറ്റുന്നുണ്ടായിരുന്നില്ല.
    ഇപ്പോഴാ ശരിയ്ക്കും ബ്ലോഗ് തെളിഞ്ഞ് വന്നത്.

    അതു ശരി, അപ്പോ അടിതടയൊക്കെ അറിയുന്ന ആളാണല്ലേ? സൂക്ഷിച്ചുകൊള്ളാം.

    എഴുത്ത് നന്നായി. ആശംസകൾ.

    ReplyDelete
  5. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനടുത്ത് ഇത് സ്ഥിരം ഏര്‍പ്പാടാണ്. കാശ് പോയെങ്കിലും മാനം പോവുമെന്ന് പേടിച്ചു ഞാന്‍ തല്ക്കാലം ഉടക്കാന്‍ നിന്നില്ല.
    പക്ഷെ സിസ്സേര്‍സ് കപ്പും ടോപ്‌ ഫോമിലെ ബിരിയാണിയും അടിക്കാനുള്ള കാശ് എനിക്ക് പോയി. നമ്മടെ തെറ്റ്. അനുഭവിച്ചല്ലേ പറ്റൂ.
    എഴുത്ത് നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  6. ഇന്നലെ ഈ ബ്ലോഗില്‍ മറ്റൊരു സൈറ്റിന്റെ നെഞ്ചക്ക് പ്രയോഗം ഉണ്ടായിരുന്നു. അടുക്കാന്‍ പറ്റിയില്ല ഉടനെ അവര്‍ കേറിവരും!.

    ആ പ്രതികരണ ശേഷി കൈമോശം വരാതിരിക്കട്ടെ.

    ReplyDelete
  7. അന്ന് സുല്‍ഫിയുടെ ഇരുട്ടടി കൊണ്ടവര്‍ പുതിയ പോസ്റ്റ് വന്നതോടെ ആളെ തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്‍റെ തെളിവാണ് ബ്ലോഗ് മറ്റെവിടേയ്ക്കൊ തിരിച്ചുവിട്ടത്. ഇനി നാടകുത്തലുകാരും കൂടി ഒരുമിച്ച് കൂടുതല്‍ ശക്തമായി തിരിച്ചടിക്കും...നോക്കിക്കോ. അതിനു മുമ്പ് ഒരു കുഞ്ഞു കമന്‍റെഴുതി രക്ഷപെടുന്നു.

    ഈ ബ്ലോഗ് ഇവിടെത്തന്നെയുണ്ടെങ്കില്‍ ഇനിയും വരാം.

    ReplyDelete
  8. സുല്‍ഫീനെ പേടിപ്പിച്ചു...!
    സാരല്ല്യ സുല്‍ഫീ. പോസ്റ്റ് നന്നായിരുന്നു.

    (കമന്‍റ് ഇഷ്ടമായില്ലെങ്കില്‍ നെഞ്ചക്കുമായി നെഞ്ചത്ത് കേറാന്‍ വന്നാലോന്ന് പേടിച്ചാ ഇതെഴുതിയത്.)

    ReplyDelete
  9. ചാത്തന്‍ പോയല്ലോ അല്ലെ ? പേടിച്ചിട്ടാണ് ഇവിടേക്ക് വന്നത്, ഇന്നലെ ഒന്നുരണ്ടു പ്രാവിശ്യം വന്നപ്പോളും കാണാന്‍ പറ്റിയില്ല.

    ReplyDelete
  10. എല്ലാവരും വന്നപോലെ രണ്ടുമൂന്നുവട്ടം ഞാനും വന്നിരുന്നു.വിവരക്കുറവ് കാരണം ഒന്നും മനസ്സിലായില്ല, എക്സ്പെയറി ആയതായിരുന്നോ? അല്ല..., എന്താ..ശെരിക്കും സംഭവിച്ചത്?


    മുമ്പ്‌ ആളറിയാതെ ഭീഷണി പ്പെടുത്തിയതാണ്. എന്‍റെ വീട്ടില്‍ കരാട്ടെ പഠിച്ച ആരുമില്ല. മുന്‍ വൈരാഗ്യം വെച്ച് എന്നെ ഒന്നും ചെയ്യരുത്‌, പ്ലീസ്‌..

    അനുഭവം നന്നായിട്ടുണ്ട്.

    ReplyDelete
  11. അപ്പോ നീയും എന്നെ പോലെ അഭ്യാസിയാണല്ലെ . നന്നായി . ഇനി നീ എന്‍റെ കൂട്ട് കൂടിക്കോ.. നമ്മള്‍ രണ്ടാളും ഒരേ കരളിയാ,, അല്ല കളരിയാ.. ( അല്ലാതെ നിന്നെ പേടിച്ചിട്ടൊന്നുമല്ല )

    ReplyDelete
  12. രണ്ടു ദിവസമായി കുറെ സമയം അപഹരിച്ച ഈ പോസ്റ്റില്‍ നെഞ്ചക്കിന്റെ അപഹാരം നന്നായി അനുഭവപ്പെട്ടിരുന്നു. ഇന്നാണ് ഇപ്പോള്‍ നേരെ ആയത്. തൊടാന്‍ നോക്കുമ്പോള്‍ ഓടിപ്പോകുകയായിരുന്നു പോസ്റ്റ്‌.
    സുഫിയെപ്പോലെ അത്യാവശ്യം അടിതടയോക്കെ വശമുണ്ടെങ്കില്‍ പലര്‍ക്കും പ്രതികരിക്കാന്‍ ഒരു ധൈര്യം കിട്ടും. അല്ലെങ്കില്‍ അത്തരം ഇടങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് എല്ലാരും ശ്രമിക്കുക.
    നാടകുത്തില്‍ വേറെ ഒരു തരികിട കൂടി ഉണ്ട്. അതായത്‌ നാട വട്ടത്തില്‍ ആക്കി വരുമ്പോള്‍ നടുവില്‍ രണ്ടു സ്ഥലത്താണ് കുത്താനായി പറ്റുക. അതില്‍ ഏതെന്കിലും ഒന്ന് ശരിക്കുള്ളത് ആയിരിക്കും. രണ്ടു എന്നുള്ളത് നാലോ ആറോ ആക്കാം. എവിടെ കുത്തിയാലും അവസാന അറ്റം പിടിച്ച് വലിക്കുമ്പോള്‍ കുത്തിയ ഭാഗത്ത്‌ നിന്ന് ഒഴിവാക്കാന്‍ പറ്റും. അതായത്‌ അവസാന അറ്റം വരുന്ന ഭാഗത്തെ രണ്ടു അറ്റങ്ങളെ അല്പം ഗ്യപ്പിട്ട് ഓരോന്നും അകത്തി പിടിക്കും. എന്നിട്ട് കുത്തില്‍ നിന്ന് ഒഴിവാകാന്‍ അറ്റങ്ങളെ മാറ്റി വലിച്ചാല്‍ മതി. അത് നാടയെടുത്ത് ശ്രമിച്ച് നോക്കിയാല്‍ മനസ്സിലാവും.

    ReplyDelete
  13. സുള്‍ഫീ... താങ്കള്‍ കൂട്ടത്തില്‍ നിന്ന് പുറത്തു കടന്ന് ബ്ലോഗ് ലോകത്ത് പെട്ടെന്ന് പ്രശസ്തനായി എന്ന് വന്ന പ്രമുഖരുടെ കമന്റ് കണ്ടപ്പോള്‍ മനസ്സിലായി.... വളരെ സന്തോഷം.... അഭിനന്ദനങ്ങള്‍...

    പോസ്റ്റ് വായിച്ചു... താങ്കള്‍ പലതിലും ശക്തമായി പ്രതികരിക്കുന്നത് അനുഭവിച്ചിട്ടുണ്ട്.... ഇവിടെയും അത് നന്നായി എഴുതി... പക്ഷേ ഒരു കരാട്ടെക്കാരന്‍ ആണെന്ന് ഇപ്പോളാണ് മനസ്സിലായത്...അല്‍പ്പം സൂക്ഷിച്ചോളാം....

    മൂന്നു ദിവസം ഇവിടെ തുടര്‍ച്ചയായി കേറിയിറങ്ങി.... കേറുന്നതും എന്നെയും കൊണ്ട് ആരോ മറ്റൊരു സൈറ്റിലൊട്ട് പോകുകയായിരുന്നു..... ബ്ലോഗിന്റെ തലക്കെട്ട് മാത്രം വായിക്കാന്‍ കഴിയുന്ന തരത്തില്‍ 5 സെക്കന്റ് മാത്രം.... എന്തായാലും അതെല്ലാം മാറി നന്നായി വന്നുവല്ലോ...

    ReplyDelete
  14. സുല്‍ഫി ഭായ്...ഏതോ ഒരു അക്രമി സുല്‍ഫിയെന്ന പരാക്രമിയുടെ ബൂലോകത്ത് കയറി
    അക്രമം അഴിച്ചു വിട്ട കാര്യം ജിഷാദാണെന്നോട് പറഞ്ഞത്...കുറേ പ്രാവശ്യം ഞാന്‍ ഇവിടെ വന്നു നോക്കി..ആ അക്രമിയുടെ പരാക്രമണം തുടര്‍ന്നു കൊണ്ടിരുന്ന കാരണം അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ഈ പരാക്രമിയുടെ അക്രമങ്ങള്‍ വായിക്കാന്‍ കഴിഞ്ഞില്ല..
    അക്രമങ്ങള്‍ നന്നായിരിക്കുന്നു..
    ഇനി ഈ അക്രമങ്ങളൊക്കെ എഴുതിയ എന്നെ ആക്രമിക്കരുത് പ്ലീസ്...

    ReplyDelete
  15. എന്‍റെ സുല്ഫിക്കാന്റെ ബ്ലോഗ്‌ കുളംതോന്ടിയ ഹാക്കറും പോക്കറും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. ഏതു മോന്റെ മോനായാലും കണ്ണൂരാന്‍ അവനെ നിഞ്ചാക്ക് കൊണ്ട് നെഞ്ചു പൊളിച്ചു ഉപ്പ് ചാക്കില്‍ കുത്തിനിറക്കും. സുല്ഫിക്കാ, ധൈര്യായി നിന്നോ. കണ്ണൂരാനുണ്ട് പിന്നില്‍..!

    ReplyDelete
  16. സുള്‍ഫി, വെറുതെ ആ കണ്ണുരാന്റെ വാക്കു കേട്ടിട്ട് എടുത്തു ചാടല്ലേട്ടാ..പുറകിലുണ്ടെന്നാണ്‌ ആള്‌ പറഞ്ഞത്. തിരിഞ്ഞു നോക്കുമ്പോള്‍ ആള്‌ മുങ്ങിയിട്ടുണ്ടാകും. പറഞ്ഞില്ല്യാന്നു വേണ്ട. അവസാനം എന്നെ കുറ്റം പറയരുത്. :)

    ReplyDelete
  17. ആദ്യമായി ഞാനെന്റെ പോസ്റ്റിനു മുമ്പില്‍ ലജ്ജിച്ചു തല താഴ്ത്തുന്നു.
    അവകാശ പെടാനോന്നുമില്ലാത്ത ഒരു സാദാ പോസ്റ്റ്‌. എഴുതി കഴിഞ്ഞപ്പോഴാണ് തോന്നുന്നത്.
    നാട്ടിലെ ചില കാരണവന്മാര്‍ വെടി പറയും പോലെ, ഞാന്‍ എന്നെ പുകഴ്ത്തി എഴുതിയ ഒരു പൊങ്ങച്ച എഴുത്തായി പോയില്ലേ എന്ന സംശയത്തില്‍ ശരിക്കും ഓരോ കമന്റ് കാണുമ്പോഴും ഞാന്‍ ചൂളി പോകുന്നു.
    അതിനിടക്കാണ് പോസ്റ്റില്‍ "ലഖ്നത്തില്‍ വിഖ്നം" സംഭവിച്ചതും.
    എന്നോട് ക്ഷമിക്കണേ. എന്നെ അറിയുന്ന എന്‍റെ പ്രിയ കൂട്ടുകാര്‍ ഈ പോസ്റ്റിനെ ഒരു പൊങ്ങച്ചം പറച്ചിലായി കരുതരുതേ. മനസ് കൊണ്ട് പോലും ഞാനങ്ങിനെ ഉദേശിച്ചിട്ടില്ല. കുറെ ആയി എഴുതിയിട്ട്, തിരക്കിലും മറ്റും പെട്ട് സമയക്കുറവും പിന്നെ എഴുതുവാനുള്ള മടിയും. ഇനിയും എഴുതിയില്ലെങ്കില്‍ ബ്ലോഗ്‌ ലോകത്ത് നിന്ന് പുറത്തു പോയെങ്കിലോ എന്ന് കരുതി കുറിച്ചതാ.

    എന്താണ് എന്‍റെ പോസ്റ്റിനു പറ്റിയതെന്നറിയില്ല ആരോ പറ്റിച്ചതാണു. ഇപ്പോഴത്‌ ശരിയാക്കിയിട്ടുണ്ട്. പല പ്രാവശ്യം വന്നു കയറാന്‍ പറ്റാത്തതില്‍ ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു എല്ലാരോടും.

    ReplyDelete
  18. സുള്‍ഫി, വല്ല്യ വീര്‍ശൂരപരാക്രമണ കഥകളൊക്കെ പറഞ്ഞ് എന്നെ പേടിപ്പിക്കാന്‍ നോക്കണ്ടട്ടാ. ഞാനീ പുളൂസ്സൊന്നും കേട്ട് പേടിക്കാനോ, ആരാധനയോടെ നോക്കാനോ പോകുന്നില്ല്യ.

    എന്നാലും ഒരു കാര്യം പറയാം..
    ലളിതമായ ഭാഷയില്‍ രസകരമായി എഴുതിയ ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു. ആശംസകള്‍.

    ReplyDelete
  19. ബിലാതിയുടെ തേങ്ങയടിയില്‍ തുടങ്ങിയല്ലോ. ആദ്യ കമന്റിനു പ്രത്യേക നന്ദി. ഓര്‍മകളില്‍ നിന്നും ചികഞ്ഞെടുത്ത ഒരു സംഭവങ്ങള്‍. അല്ലാതെ വീര ശൂര പരാക്രമി ആയതോന്നുമല്ല കേട്ടോ.
    ശ്രീ മാഷേ : പഴയ ആ പേരും പറഞ്ഞു ഇങ്ങു വരേണ്ട ഇപ്പോള്‍. ഓടാന്‍ പോലും പറ്റില്ല ഇപ്പോഴെനിക്ക്‌.
    അപഹാരം കഴിഞ്ഞു. എന്നാലും എന്നെ കൂട്ടായി സമ്മതിച്ചല്ലോ. സമാധാനമായി.
    ന്‍റെ ചാണ്ടീ : ബുദ്ധിമുട്ടിയാ എത്തിയതല്ലെ. പോട്ടെ. എന്നാലും ഇടി സങ്കല്പ്പിച്ചോ. ഇനി ഇത്തിരി വിട്ടു നടന്നോ. ഞാന്‍ മുണ്ടൂരി കല്ല്‌ കെട്ടി അടി തുടങ്ങും.
    എച്മു കുട്ടീ : അടി തട.. ഹും അത് ശരിയാ. പണ്ട് പലരും അടിച്ച അടി എന്‍റെ ദേഹം കൊണ്ട് തടഞ്ഞതിന്റെ പാട് ഇപ്പോഴും കിടക്കുന്നു. ഹി ഹി.
    വന്നതിനും അഭിപ്രായത്തിനും നന്ദി.
    ചെറുവാടി : കോഴിക്കോട് തന്നെ ജോലി ആയിരുന്നതിനാല്‍ ഈ ടീമിനെ ടൌണിന്റെ പല ഭാഗത്ത്‌ നിന്നും കാണാറുണ്ടായിരുന്നു. അന്നേ മനസ്സില്‍ തോന്നിയതാ ഇടപെടാന്‍. പ്രായത്തിന്റെ ഒരു തുള്ളിക്കളിയും പിന്നെ അന്നത്തെ പ്രാക്ടിസിന്റെ ഹുങ്കും എല്ലാം കൂടെ അങ്ങിനെ.. ഇന്നാണെങ്കില്‍ മിണ്ടാതെ തിരിഞ്ഞു പോകും എന്നാ തോന്നിയിട്ടുള്ളത്.
    തെച്ചിക്കാടന്‍ : ആരോ കാര്യായിട്ട് പണിതതാ. അത് ശരി ആയി. മനസ്സില്‍ എന്നും എവിടെയും കെടാതെ സൂക്ഷിക്കുന്നു ആ ശേഷി ഇന്നും.
    അലി : ഞാനങ്ങു വരും സൌദിക്ക്. വന്നു പണി തന്നിട്ടേ പിന്നെ പോരൂ. എന്നാലും ആ ഹാക്കര്‍ അലി തന്നെയാണെന്നാ എനിക്ക് സംശയം. (ഹി ഹി)
    ഏതായാലും ഞാന്‍ പേടിച്ചു. പോരെ.
    ജിഷാദേ : പേടിക്കാതെ കടന്നു വന്നോളൂ. ചാത്തനെ ആവാഹിച്ചു "ഫ്ലാഷ് ഡ്രൈവില്‍" ആക്കി (പഴയ പോലെ കുടത്തില്‍ കയറാനൊന്നും എന്നെ കിട്ടില്ലെന്ന് കക്ഷി മുഖത്ത് നോക്കി പറഞ്ഞു കളഞ്ഞു) അബ്രയില്‍ ഒഴുക്കി കളഞ്ഞിട്ടുണ്ട് ഞാന്‍. ഏതെങ്കിലും നിര്‍ഭാഗ്യവാന്റെ ബ്ലോഗില്‍ കയറി കൂടുന്നതിന് മുമ്പ് ബ്ലോഗിലമ്മക്ക് ഒരു വലിയ പൂവന്‍ കോഴിയെ നേര്‍ന്നു ഇവിടെ ബര്‍ദുബൈയില്‍ എന്‍റെ റൂമില്‍ എത്തിക്കുക. എല്ലാം ശരിയാവും.
    എക്സ് പ്രവാസിനി : അല്ലെങ്കിലും എന്‍റെ പോസ്റ്റില്‍ വന്നു ഭീഷണിപ്പെടുത്തിയതിന് പണി തരണമെന്ന് കരുതിയതാ. അതിനായി കൊട്ടേഷന്‍ ടീമിന് അഡ്വാന്‍സ്‌ കൊടുത്തും പോയി. ഇനി എന്ത് ചെയ്യും. സാരമില്ല തല്‍ക്കാലം കുറച്ചു കാലത്തെ നല്ല നടപ്പിനു വിടാം. എന്താ പോരെ. (പക്ഷെ എന്‍റെ അഡ്വാന്‍സ്‌ തുക പോയി, സാരമില്ല അല്ലെ)
    ഹംസാ : എന്നാല്‍ പിന്നെ തുടങ്ങാം അല്ലെ. "ചാടി മാറി, വലത്തടിച്ചു , ഇടതു മാറി, ചെരിഞ്ഞു നൂര്‍ന്ന് പാളി നോക്കി, ഊരക്കുഴിഞ്ഞു, തിരിഞ്ഞു നോക്കി, ചെരിപ്പൂരി, പിന്നെയും തിരിഞ്ഞു നോക്കി, ഒരടി പിന്നോട്ട് വെച്ച്"........... എന്നാല്‍ പിന്നെ ഓടി രക്ഷപെടാം അല്ലെ. ഹി ഹി.
    റാംജി : പറയാന്‍ മറന്ന ഒരു കാര്യമാണ് ഇവിടെ പറഞ്ഞത്. അതെ അത് പോലെ ഒരു ചതി കൂടെ നാട കുത്തിലുണ്ട്. എന്നാലും ആളുകള്‍ ചെന്ന് വീഴുമെന്നെ. എന്ത് ചെയ്യാം. പിന്നെ പ്രതികരണ ശേഷി. ആരോഗ്യമുള്ള കാലത്തോളം തുടരണമെന്ന് തന്നെയാ ആഗ്രഹം. വെറുതെ തടിയും കൊണ്ട് നടന്നിട്ട് എന്ത് കാര്യമെന്ന്. "ജീവിക്കുന്ന കാലം പുലിയായി, തല ഉയര്‍ത്തി നടക്കുക"അതാണെന്റെ ആഗ്രഹം. എന്നും.
    നീരൂ : ഒരുപാട് കാലമായി വന്നിട്ടും കണ്ടിട്ടും. കൂട്ടത്തില്‍ നിന്നും ഇത്തിരി വിട്ടു നിന്നതാ. ഇതാണ് എന്‍റെ ലോകം എന്ന് തോന്നി. പിന്നെ
    താങ്കള്‍ എന്ന പ്രയോഗം നമ്മള്‍ തമ്മിലുള്ള സൌഹ്രാദത്തിനു ഒരു പാട് അകലം കൂട്ടിയ പോലെ തോന്നി. പ്രശസ്തനോന്നുമല്ല കേട്ടോ. ഒരു പാട് പുലികളുടെ ഇടയിലെ ഒരു പുതിയ എലി. അത്ര മാത്രം. എല്ലാവരുടെയും സൌഹ്രദം നേടാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യമായി കരുതുന്നു. നമ്മുടെ കൂട്ട് ഇനിയും തുടരട്ടെ. വളര്‍ന്നു വലുതാവട്ടെ എന്ന് ആഗ്രഹിക്കുന്നു ഞാന്‍.
    റിയാസ് : പേടിക്കേണ്ട, ഇനി റിയാസിന്റെ സെക്യൂരിറ്റി എനിക്ക് വിട്ടു തന്നേക്ക്‌. ഞാനേറ്റെന്നെ.
    പിന്നെ നേരത്തെ പറഞ്ഞ പോലെ പരാക്രമി ഒന്നും ആക്കല്ലേ. ശരിക്കും ചമ്മല്‍ തോന്നുന്നു. ഇതെഴുതെണ്ടായിരുന്നു എന്ന് തോന്നി പോയി.
    മോനെ കണ്ണൂരാനെ : പക്ഷെ നീ സൂക്ഷിച്ചോ, നീ ഒരിക്കല്‍ എന്‍റെ മുമ്പില്‍ ചാടും. അന്ന് നിനക്ക് ഞാന്‍ തരുന്നുണ്ട്.
    പക്ഷെ എന്‍റെ പോസ്റ്റില്‍ ഹാക്കര്‍ കയറിയപ്പോഴേക്കും നിരുപാധികം
    എനിക്ക് പിന്തുണയും "ആയുധങ്ങളും" വാഗ്ദാനം ചെയ്ത നിന്റെ മനസിനെ, നമിക്കുന്നു ഞാന്‍. കൂടെ നിന്റെ കൂട്ടുകാരന്‍ ആയതിനാല്‍ അഭിമാനിക്കുകയും ചെയ്യുന്നു ഞാന്‍. പിന്നെ നീ മുമ്പിലുണ്ടെന്ന ധൈര്യത്തിലാ ഇതൊക്കെ കാട്ടി കൂട്ടിയത്. എന്നിട്ടിപ്പോള്‍ പുറകിലുന്ടെന്നോ.
    ആഹാ അതിനിടക്ക് വായാടിയും വന്നോ? എവിടെ പോയി എന്നോര്‍ത്തു ഞാന്‍.
    ഇല്ല വായാടി പറഞ്ഞതല്ലേ വിശ്വസിക്കുന്നില്ല ഞാന്‍. സമാധാനമായല്ലോ അല്ലെ.

    ReplyDelete
  20. @സുള്‍ഫി,
    ഒരിക്കലും സുള്‍ഫിയെ ഒരു പൊങ്ങച്ചക്കാരനായി ഞാന്‍ കരുതില്ല. നിഷ്‌കളങ്കമായ ഒരു മനസ്സിന്റെ ഉടമയാണ്‌ സുള്‍ഫി എന്ന് ആര്‍ക്കാണ്‌ അറിഞ്ഞു കൂടാത്തത്? സ്വന്തം അനുഭവങ്ങള്‍ രസകരമായി ഞങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ സന്തോഷമേയുള്ളൂ. നന്ദി.

    ReplyDelete
  21. പിന്നെ ഈ വായാടിയെ ഒന്ന് വീഴ്ത്താന്‍ എന്താണാവോ ചെയ്യേണ്ടത്? വീര ശൂര പരാക്രമ കഥ പറഞ്ഞു നോക്കി. അതെല്ലാം വെറും പുളൂസെന്നു പറഞ്ഞു തള്ളി കളഞ്ഞുവല്ലേ. ഒരിത്തിരി ആരാധനക്കായി കാണിക്ക വെക്കേണ്ടി വരുമോ ഞാന്‍. ഹി ഹി.
    (ഹോ ന്‍റെ ദൈവേ ഈ ആരാധികമാരെ കൊണ്ട് തോറ്റു ഞാന്‍. വെറുതെയല്ല ന്‍റെ കെട്ട്യോള്‍ മോളെ ഫോട്ടോ പോസ്റ്റ്‌ ചെയ്യിച്ചത്)
    എന്നാലും വേഗം കണ്ടു പിടിച്ചു കളഞ്ഞു. എന്‍റെ പുളൂസ്.
    ആശംസകള്‍ക്കും കൂടെ പിന്തുണക്കും നന്ദി.

    ReplyDelete
  22. ഇക്കാ, ഫൈറ്റെറാ അല്ലെ. വായിച്ചു പേടിച്ചു ഇരിക്കുവാ. ഇനി കരക്ട്ടു ആയി വന്നു കമന്റു ഇട്ടോലാം. ഒന്നും ചെയ്യല്ലേ. (നല്ല പോസ്റ്റ്‌ ട്ടോ. )

    ReplyDelete
  23. സുല്‍ഫി ഞാനും ഒരു കുഞ്ഞു കരാട്ടെകാരന്‍ ആണ് പക്ഷെ പറഞ്ഞപോലെ ഇപ്പൊ പണ്ട് പഠിപ്പിച്ച പിള്ളാര്‍ കണ്ടാല്‍ ഓടിച്ചിട്ട്‌ അടിക്കും എന്ന് മാത്രം

    ReplyDelete
  24. ഹും, എഴുതാന്‍ ആള്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത് എനിക്കങ്ങോട്ട് പിടിച്ചില്ല. ഇപ്പൊ ബ്ലോഗ്‌ എഴുതാത്തതെന്താണെന്നു എന്നോടൊന്നും ആരും ചോദിക്കുന്നില്ലല്ലോ? :(

    "ചൈനീസ് ആയോധന കലയില്‍ (കുങ്ഫു ) ബ്ലാക്ക് ബെല്‍റ്റ് ധാരിയാണ് ഞാന്‍. പ്രവാസി ആകുന്നതു വരെ പരിശീലകനും ആയിരുന്നു."
    ഓ പിന്നേയ്, എന്റെ കയ്യില്‍ ഒരു രണ്ടു മൂന്നു ബ്ലാക്ക്‌ ബെല്‍റ്റ്‌സ് ഉണ്ട്. പാന്റും വയറും പിണങ്ങാതിരിക്കാന്‍ ഒരു കു(ടു)മ്പസുഹൃത്ത്!. ലെതര്‍ കടയില്‍ നിന്നും പ്രത്യേകം കൊണ്ടുവന്നതാണ്.

    എന്നാലും ഞാന്‍ വിശ്വസിച്ചു. സുള്‍ഫി എന്റെ ബ്രണ്ട് അല്ലെ? പിന്നെ നെഞ്ജക്-ന്റെ പടം എന്ത്യേ? നെഞ്ചകം ആണോ ഉദ്ദേശിച്ചത്?

    ReplyDelete
  25. ആള്‍ പൊങ്ങച്ചക്കാരന്‍ ആണെന്ന് തോന്നിയില്ല കേട്ടോ..
    എന്നാലും ആ നോട്ടു വെച്ചുള്ള കളിയില്‍ ആ കയ്യിനിട്ടു തന്നെ ഒരുകുത്തു കൊടുക്കാമായിരുന്നു....

    ReplyDelete
  26. കൊലുസിന് : ഇനി എങ്കിലും മര്യാദക്ക് വന്നു കമന്റിട്ടു പോകുമല്ലോ അല്ലെ. ഹും. ഇല്ലെങ്കില്‍ ഞാന്‍ !!! നാട്ടിലൊക്കെ പോയി വന്നു അല്ലെ, പുതിയ പോസ്റ്റ്‌ വിശേഷം കേട്ടു. ആ വഴി വരാം.
    ഒഴാക്കാ : അത് ശരി "അപ്പോള്‍ ജ്ജും ഞമ്മടെ പാര്‍ടിയാ അല്ലെ"
    വഷളാ : അതൊക്കെ വെറുതെ ഒരു പോഷിന് അങ്ങ് പറയുകയല്ലേ, അതൊക്കെ ചോതിച്ചു എന്നെ നാറ്റിക്കല്ലേ, വേണമെങ്കില്‍ ഞാന്‍ കടല മുട്ടായി വാങ്ങി തരാം. പിന്നെ ബെല്‍റ്റിന്റെ കാര്യം ആരോടും പറയണ്ട. പറഞ്ഞാലേ അടി പാര്‍സല്‍ വരും. എന്‍റെ ചങ്ങാതീ. "വിശ്വാസം അതല്ലേ എല്ലാം"....
    സാല ഭാഞ്ഞിക : ആദ്യം ഈ പേരൊന്നു മാറുമോ? നാക്ക് വടിക്കാതെ ഇത് പറയാന്‍ പറ്റില്ല, എളുപ്പത്തിനു ഞാന്‍ കാര്‍ത്യായനി എന്ന് വിളിക്കും, അല്ല പിന്നെ. ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി. ഇനിയും ഇടയ്ക്കിടെ ഈ വഴിയൊക്കെ വരിക, അവിടെയും ഞാന്‍ വന്നിരുന്നു, മനസ്സില്‍ തോന്നിയത് പറഞ്ഞിട്ടുണ്ടാവിടെ. അവിവേകമായെങ്കില്‍ ക്ഷമിക്കുക.
    ജസ്മിക്കുട്ടി : വിടാതെ എന്‍റെ പുറകെ ഉണ്ടല്ലേ. നന്ദി. എഴുതി കഴിഞ്ഞാണ് തോന്നിയത് ഇത്തിരി പൊങ്ങച്ചം പരചിലായില്ലേ എന്ന്. അതാ പിന്നെ മുന്‍‌കൂര്‍ ജാമ്യമെടുത്തത്. ഏതായാലും നോട്ടു കളിക്കാര്‍ക്ക്‌ കയ്യിനിട്ടല്ല ശരിക്കും കൊടുത്തിട്ടുണ്ട്‌, പോരെ.

    ReplyDelete
  27. സുല്‍ഫി പറഞ്ഞ നന്ജെക്കിനു പുറമേ ആ ബാഗില്‍ കരാട്ടെക്കാര്‍ ഉപയോഗിക്കുന്ന മറ്റൊരു സാധനവും ഉണ്ടായിരുന്നുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പേര് ഞാനായിട്ട് പറയുന്നില്ല. ക്ലു തരാം. ഏതാണ്ട് പട്ടത്തിന്റെ രൂപവും മൂന്നു വാലുമുള്ള ഒരു സംഭവം. ബാഗ് തുറന്നയുടനെ സത്യത്തില്‍ ഇതാണ് ആ കശ്മലന്മാരുടെ കയ്യില്‍ കിട്ടിയത് . അതോടെ അവരുടെ കാര്യം ഗോവിന്ദ. ബോധം പോയവര്‍ക്ക് നേരെ ഉള്ള നെഞ്ജക്ക് പ്രയോഗം ഭാവനാ സ്രഷ്ടി മാത്രം. അത് കൊണ്ടാണല്ലോ സുല്ഫിയെ യാരും തിരിച്ചറിയാതെ പോയത്.

    ReplyDelete
  28. ഹലൊ ഹലൊ, ഒന്നു നിന്നേ. എങ്ങോട്ടാ ഈ ബാറ്റണും കൊണ്ട്? കോമൺ‌വെൽത്തിനു പോവാണോ? അവിടെ അതൊക്കെ തുടങ്ങീട്ട് ഒരാഴ്ചയായി. മനസ്സിലായില്ല?

    ഈശ്വരാ, ഇതുവരെ ആ വായാടിയുടെ മാത്രം പുളുവടി സഹിച്ചാൽ മതിയായിരുന്നു. ദാ ഇപ്പൊ സുൽഫിക്കാക്ക് പുളുവടിയുടെ ബാറ്റൺ കൈമാറി വായൂ കവിതയ്ക്കു പഠിക്കുന്നു. എന്തായാലും നല്ല ആൾക്കാണ് കൈമാറിയത്, തത്തമ്മ തോറ്റുപോകുന്ന പുളുവല്ലേ കാച്ചുന്നത്. ഹെന്റമ്മൊ, സമ്മയിച്ച്.

    ഓർമ്മക്കുറിപ്പിന്റെ ഇൺ‌ട്രൊഡക്ഷൻ കലക്കീട്ടാ. ഇനിയും കുറച്ച് നാളുകൾ മുങ്ങാനാണ് പരിപാടിയെങ്കിൽ പിന്നേം ഞമ്മള് ചോയിച്ചിരിക്കും, പോസ്റ്റില്ലേ സഖാവേ? കമന്റിടാൻ എന്ന്. അപ്പൊ സുലാൻ, ഇനിയും കാണാം..

    ReplyDelete
  29. എഴുത്ത് ജോറായിട്ടുണ്ട് സുല്‍ഫിക്കാ.പുളുവടീന്നൊക്കെ പറയണത്കേട്ട് ഇങ്ങള് ബേജാറാവാണ്ടിരിക്കീന്നേ.പറേണോര് പറേട്ടെ.എന്നാലും ഇത്തിരി കടുത്തുപോകുന്നില്ലേ.തമാശക്കാണേ.സീരിയസ്സാക്കിക്കളയല്ലേ പുള്ളേ.....

    ReplyDelete
  30. ഇങ്ങനെയൊരു വിഷമത്തിലാണ് ഞാനും.
    ഒരു പോസ്റ്റിട്ടു.കമെന്‍റുകളൊക്കെ
    നല്ലത് തന്നെ,
    അരുതാത്തതായി ആരും ഒന്നും പറഞ്ഞില്ല.
    എന്നാലും ഒരിത്,
    പൊങ്ങച്ചമായി തോന്നുമോ..!!??

    എനിക്കാണെങ്കില്‍ ഇനിയും ഇങ്ങനത്തെ
    കുറച്ചു സംഭവങ്ങള്‍ കൂടി
    പോസ്റ്റാനുമുണ്ട്.

    ഞാനെന്താണ് ചെയ്യേണ്ടത്‌ ഡോക്ടര്‍..അല്ല..
    സുല്‍ഫീ...

    ReplyDelete
  31. വരാന്‍ വൈകി ,എന്നാലും വന്നപ്പോള്‍ ,കുറെ കരാട്ടെ ക്കാരെ കാണാന്‍ സാധിച്ചു ..വായൂ നു കരാട്ടെ അറിയാത്തത് ഭാഗ്യം .ഹഹ

    പോസ്റ്റ്‌ നന്നായി ,സുല്‍ഫി ,

    ReplyDelete
  32. ഹലൊ ഹലൊ, മൈക്ക് ടെസ്റ്റിങ്ങ്.. ആള് ഇവിടെ ഉണ്ടോ എന്നറിയാൻ വന്നതാ.. ചുമ്മാ

    ReplyDelete
  33. റഷീദ് : സത്യത്തില്‍ എന്താണ് സംഭാവിച്ചതെന്നുള്ളതിന്റെ ഒരു ചെറു രൂപം എല്ലാവര്‍ക്കും മനസിലാക്കി കൊടുത്തതിനു പ്രത്യേക നന്ദി. (പേടിക്കേണ്ട ഞാനങ്ങു വരുന്നുണ്ട് നെഞ്ജക്കും കൊണ്ട്. കരുതി ഇരുന്നോ!)
    ഹാപ്പി ബാച് ലെഴ്സ് : നീ ഇങ്ങിനെ പേടിപ്പിക്കാതെ. ശരിക്കും നിങ്ങളുടെ ഒക്കെ സ്നേഹമല്ലേ എന്നെ ഇവിടെ പിടിച്ചിരുത്തുന്നത് തന്നെ.
    ശ്രീക്കുട്ടന്‍ : കുറെ ആയി കണ്ടിട്ടല്ലേ. നന്ദി വന്നതിനും പിന്താങ്ങിയത്തിനും. "നാട്ടുകാരെ.. വീട്ടുകാരെ ഇനിയും എന്നെ സഹിച്ചോളൂ, ശ്രീക്കുട്ടനുണ്ട് പിന്നാലെ" എങ്ങിനെ മുദ്രാവാക്യം? ഹി ഹി .
    എക്സ് പ്രവാസിനി :എന്‍റെ പ്രിയ രോഗിക്ക്. ഇത്തരം അവസരങ്ങളില്‍ "ബ്ലോഗു രസായനം", നല്ല കമന്റുകള്‍ ചാലിച്ച് കൈപ്പോടെ, തൊണ്ട തൊടാതെ ഇറക്കുക. എന്നും രാവിലെയും വൈകിട്ടും ഇത് സേവിച്ചാല്‍ ഈ വിഷമം മാറിക്കിട്ടും. ഇനിയും മാറിയില്ലെങ്കില്‍ എന്റെ പേരില്‍ 2500 രൂപയുടെ ചെക്കയക്കുക,നിങ്ങള്‍ക്കായി പ്രത്യേകം തയാറാക്കിയ "ബ്ലോഗു ധൈര്യ യന്ത്രം" തപാലില്‍ അയച്ചു തരുന്നതായിരിക്കും. ഇനി അതും പോരെങ്കില്‍... അല്ലെങ്കില്‍ വേണ്ട ഇത് കൊണ്ട് തന്നെ നാട്ടുകാര്‍ എടുത്തിട്ട് പെരുമാറിക്കൊള്ളും. എല്ലാം ശരിയാകുമെന്നെ. "വിശ്വാസം അതല്ലേ എല്ലാം...."
    സിയാ : അല്ലെങ്കിലും ഈ കൊച്ചിങ്ങനെയാ വൈകിയേ വരൂ. എന്നിട്ട് രണ്ടു ചിരിയും ചിരിച്ചങ്ങു പോവുകയും ചെയ്യും. എന്നാലും ആ ചിരിയിലുണ്ട് എല്ലാം. നണ്ട്രി.
    ഹാപ്പി ബാച് ലെഴ്സ് : ഹലോ മൈക്ക് ടെസ്റ്റ്‌ ചെയ്തു ഒടുവില്‍ എന്റെ മൈക്കും കൊണ്ട് പോവല്ലെടാ കുട്ടാ...

    ReplyDelete
  34. അപ്പോ ആളു കൈരളിയാണല്ലേ.. ഞാന്‍ ഇതുവഴി വന്നിട്ടില്ല ..!!

    ReplyDelete
  35. Ithu vazhi aadhyamaanu.ottum niraashayilla.nannaayitund.iniyum varaam.

    ReplyDelete
  36. മൈ ഡ്രീംസ്‌ : കാത്തിരിക്കൂ. അതാണല്ലോ എന്നും പ്രതീക്ഷ.

    കാര്‍ന്നോരെ : സുന്ദരനായ വില്ലന്‍. അതാണ്‌ ഞാന്‍. പേടിക്കേണ്ട. ഹിഹി

    സുജിത് : "വരാന്നു പറഞ്ഞിട്ട്, വരാതെ പോയാലോ... " സന്തോഷായി. വന്നൂലോ. അത് മതി.

    ReplyDelete
  37. Sulfi, aalukal paathi sradhayodeyum, paathi ashradhayodum koodiyaaau ee vaka gamblingil chennu chadunnathu. onnukil an attempt to find a respite to their financial woes... allenkil mattullavarude luxury lifestyle vegam ethippidikkaanulla aakraantham. ithaanu nadakuthinteyum, lotteriyudeyum, shopping drawsinteyum okke psychology. samoohathil aarthi koodikkoodi varunnu.

    ReplyDelete
  38. അപ്പോള്‍ പുലി ആയിരുന്നല്ലേ...

    ReplyDelete
  39. Hi Sulfikkaaa...
    Wonderful article!
    Congrats from a victim of Nadakuttu....

    ReplyDelete
  40. നാടകുത്താന്‍ പോയി അല്ലേ.
    പൈസ പോയി അല്ലേ.
    ഇങ്ങനൊന്നും ചോദിക്കുന്നില്ല.

    ReplyDelete
  41. അല്ല സുല്‍ഫി.. അണക്കെങ്ങനെ പെണ്ണ് കിട്ടി.. ഇതാ പറഞ്ഞെ #$%^& മാരെ ദൈവം പന പോലെ വളര്‍ത്തുമെന്നു.. ങാ ..

    ReplyDelete
  42. സുല്‍ഫീ...സംഭവം കൊള്ളാം

    ReplyDelete
  43. ഫടചോനെ അപ്പൊ ഇങ്ങള്‍ കരളി ആണ് അല്ലെ ഞമ്മളില്ല

    ReplyDelete
  44. സുള്‍ഫിക്കാ.. സംഭവം സൂപ്പര്‍ ആയി..:))

    ReplyDelete
  45. Pandu.. pattiyodichappol muttazhichodiya sulfiya.... ithonnum shariyavilla... onnum nhan viswasikkilla....
    vishwasikkan pattathilla...

    Pakshe onnariyam... Omanil avanoru puliyayirunnu....

    ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments