Saturday, April 24, 2010

"മൈ ഉമ്മാസ് ഫ്രൈഡ് റൈസ്"

വൈകിട്ട് സ്കൂള്‍ വിട്ടു വീടിലെക്കൊരോട്ടമാ..........

ഉമ്മാ........ ചോറ് .. ചോറ് .......

പുസ്തകം കോലായിലെ (പൂമുഖതിനു അങ്ങിനെ പറയും ഞങ്ങളുടെ നാട്ടില്‍) മേശയിലേക്ക്‌ വലിച്ചെറിഞ്ഞു ഓടി പോയി അടുക്കളയില്‍ പലക ഇട്ടിരിക്കും.

പാത്രം എടുത്തു കാത്തിരിക്കുമ്പോഴായിരിക്കും  ഉമ്മയുടെ വക......... പോയി കുളിച്ചു വാടാ........

പാവം വീടിലെ പണികള്‍ ഒതുക്കുന്നതിനിടയില്‍ ഞങ്ങള്‍ക്ക് (എനിക്കും, പെങ്ങള്‍കും പിന്നേ അനിയനും) വൈകിട്ടത്തേയ്ക്ക് ഒന്നും ഉണ്ടാക്കാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല.

അതിനുള്ള സമയം അഡ്ജസ്റ്റ് ചെയ്യാനാ ഈ കുളിക്കാന്‍ വിടുന്നതെന്ന് ഞങ്ങളുണ്ടോ മനസ്സിലാക്കുന്നു ?

മിക്കവാറും ദിവസം വീട്ടില്‍ ഉമ്മ ഒറ്റയ്ക്കേ ഉച്ചക്കുണ്ടാവൂ. അതിനാല്‍ ചോറ് വെച്ചിട്ടുണ്ടാവും. ഉമ്മ വല്ല ചമ്മന്തിയും ഉണ്ടാക്കി കഴിക്കുകയാവും പതിവ്.

കറി ഒക്കെ ഉണ്ടാക്കാനെവിടെ നേരം.......?

പിന്നേ നല്ല പശുവിന്‍ നെയ്യില്‍ കുറച്ചു ചെറിയുള്ളിയും  പച്ചമുളകും പിന്നെ തക്കാളിയും എല്ലാം കൂടെ ചേര്‍ത്ത് വറുത്തു അതില്‍ ചോറ് ഇട്ടു നന്നായി ഇളക്കി തരും......

നല്ല ഒന്നാന്തരം "ഫ്രൈഡ് റൈസ്" (ഇന്നാണാ പേര് വന്നത്, ഹും! നമ്മളിതൊക്കെ പണ്ടേ കഴിക്കുന്നതാ മാഷെ) റെഡി.

ലോകത്തിന്റെ പല രാജ്യങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും അന്ന് കിട്ടിയ ആ രുചിയില്‍ എനിക്കെവിടെ നിന്നും പിന്നീട് ഭക്ഷണം കിട്ടിയിട്ടില്ല.

ഇപ്പോഴും തിരക്കിട്ട പ്രവാസ ജീവിതത്തിനിടയില നാട്ടില്‍ പോകുമ്പോള്‍ ഇടയ്ക്കു ഉമ്മയോട് പറഞ്ഞു 'തൂമിച്ച ചോര്‍' (എന്റെ നാട്ടില്‍ അങ്ങിനെയാ പറയാറ്) ഉണ്ടാക്കിച്ചു കഴിക്കാറുണ്ട്...........


എന്തിനെന്നോ,  എന്നുമെന്നും എന്‍റെ വായില്‍ മായാതെ ഉമ്മയുടെ ഭക്ഷണത്തിന്റെ രുചി നിലനില്കാനും പിന്നെ ഭക്ഷണം എന്തെന്നറിയാനും ......

24 comments:

  1. പ്രിയപ്പെട്ട സുള്‍ഫീ....
    അമ്മയുണ്ടാക്കുന്ന ആ കറികളുടെ സ്വാദ് ലോകത്തില്‍ ഒരിടത്തും കിട്ടില്ല
    കാരണം അതില്‍ ചേര്‍ക്കുന്നത് വെറും കറിക്കൂട്ട് മാത്രമല്ല ....
    ആ മനസിലെ സ്നേഹവും കരുതലും കൂടിയാണ്....
    നമ്മുക്കൊക്കെ നഷ്ട്ടമായിപ്പോകുന്ന ആ സ്നേഹത്തിന് ഒരു ബ്ലോഗ്‌ ഭാഷ്യം ചമച്ച സുല്ഫിക്ക് അഭിനന്ദനം.....

    ReplyDelete
  2. മഴപ്പക്ഷീ....... വളരെ നന്ദി...... എന്റെ ബ്ലോഗു ലോഗത്തെ ആദ്യ പോസ്റ്റിനു കിട്ടിയ ആദ്യ അഭിപ്രായത്തിനു.........
    ഇനിയും പ്രതീക്ഷിക്കുന്നു ഇവിടെ.......

    ReplyDelete
  3. ഇതു വായിച്ചപ്പോള്‍ എന്റെ ആദ്യ പോസ്റ്റിലേക്ക് സുല്‍ഫിയെ ക്ഷണിക്കാന്‍ തോന്നി.ഈ വഴിക്കും വരണേ.

    ReplyDelete
  4. വൈകിയാണെങ്കിലും ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  5. ശ്രീ. എന്റെ ആദ്യ പോസ്റ്റില്‍ വന്നതിനു വളരെ നന്ദി. അതികം ആരും എത്തി നോക്കത്താ ഇവിടെ. തുടക്കം അമ്മയില്‍ നിന്നാവട്ടെ എന്ന് കരുതി.

    ഇനിയും ഇടക്കൊക്കെ വന്നു നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. സ്വാഗതം സുള്‍ഫി, പാചക രീതി കൂടി വിവരിച്ചാല്‍ അതും നല്ലതയാനെ.

    ReplyDelete
  7. എതൊക്കെയോ വഴി കറങ്ങി തിരിഞ്ഞാ ഇവിടെ എത്തിയതു. ഇനി എന്തായാലും ഫ്രൈഡ് റൈസ് ഭാര്യയെക്കൊണ്ട് ഉണ്ടാക്കിച്ചിട്ടു തന്നെ വേറെ കാര്യം.

    ReplyDelete
  8. നന്ദി വാഴക്കാ, ഈ വരവിനു. ശരിക്കും ഒരു പാചക വിവരണം ആയിരുന്നില്ല ഉദ്ദേശിച്ചത്, അതെനിക്കൊട്ടരിയുകയുമില്ല, ചെറിയ തോതില്‍ അവിടെ തന്നെ വിവരച്ചിട്ടുണ്ട് താനും.
    അമ്മയുടെ കൈ കൊണ്ടുണ്ടാക്കുന്ന ഭക്ഷണത്തിന്റെ മഹത്വം പറയുക അതെ ഉദ്ദേശിച്ചുള്ളൂ ഞാന്‍.
    ദീപക് : ഒരുപാട് കഷ്ട്ടപെട്ടോ ഇവിടെതാ? ക്ഷമിക്കണം കേട്ടോ, ഈ ബുദ്ധിമുട്ടിന്.
    വന്നുവല്ലോ, മറക്കില്ല. എന്റെ ആദ്യ പോസ്റ്റില്‍ എത്തി നോക്കുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാള്‍ ആയതിനു പ്രത്യേക നന്ദി.

    ReplyDelete
  9. പാചകം തനിയെ ചെയ്യാറുണ്ടോ?

    ReplyDelete
  10. വസന്തേച്ചീ...
    പാചകം ചെയ്യാറുണ്ടോന്നോ?
    പ്രവാസ ജീവിതം തുടങ്ങിയിട്ട് പതിനൊന്നു വര്‍ഷമായി, അതില്‍ കുടുംബത്തോടൊപ്പം ഒരു മൂന്നു വര്ഷം മാത്രം, ബാകി എല്ലാ കാലവും സ്വയം പാചകം ചെയ്ത ഭക്ഷണമാ കഴിക്കുന്നത്‌.
    മുമ്പൊക്കെ ഒരു പാട് പേരുണ്ടായിരുന്നു കൂടെ. അപ്പോള്‍ ഓരോരുത്തരുടെ പാചകത്തിന്റെ ദിവസം (ഷെയര്‍ ചെയ്തു) വരുമ്പോള്‍ മാത്രം ചെയ്യും.
    ഇപ്പോള്‍ ദുബൈയില്‍ ഒറ്റക്കാണ് താമസം. ഹോട്ടല്‍ ഭക്ഷണം ഒരു ചേഞ്ച്‌ വേണമെന്ന് തോന്നുമ്പോള്‍ കഴിക്കും. അല്ലാത്തപ്പോള്‍ സ്വയം പാചകമാ പതിവ്.
    ഭൂമിയിലുള്ള എന്ത് സാധനവും ഉണ്ടാക്കും, കഴിക്കും, പരീക്ഷിക്കും. (ഭാഗ്യത്തിന് മറ്റാരും ഉണ്ടാവില്ലല്ലോ രുചി പറയാന്‍)
    നന്ദി ഇവിടെ വന്നു വായിച്ചതിനു. പക്ഷെ എന്തിനാണ് ഇത് ചോതിച്ചതെന്നു മാത്രം മനസിലാവുന്നില്ല.

    ReplyDelete
  11. സുല്ഫീ...വയറിലൂടെയാണ് പുരുഷന്റെ മനസ്സിലേയ്ക്കുള്ള വഴി തുറക്കുന്നത് എന്ന് പണ്ടെ കേട്ടിരുന്നു
    [തിരിച്ചും അങ്ങനെയാവാം എന്ന് കൂട്ടിച്ചേര്‍ക്കട്ടെ].അതിനാല്‍ പാചകം ഒരു അഭ്യസിക്കേണ്ട വിദ്യയായി തോന്നുകയും ചെയ്തിരുന്നു
    .വയറ്റു പ്പിഴപ്പു എന്നാണല്ലോ നാം പറയുക..അപ്പോള്‍ പാചകം കലയും വിദ്യയും വിനോദവുമെല്ലാമാണ.സുല്ഫിയുറെ ''ഉമ്മയുടെ fried rice ''വായിച്ചപ്പോള്‍
    ഇതിനെല്ലാം ഉപരി സുല്‍ഫി മനസ്സില്‍ കാത്തുവെയ്ക്കുന്ന നന്മയുടെ മിന്നല്‍പ്പിണര്‍ വെളിച്ചം ഞാന്‍ കണ്ടു.
    ''ഉണ്ണീ..മറക്കായ്ക,പക്ഷെ..ഒരമ്മ തന്‍
    നെഞ്ഞില്‍നിന്നുന്ട മധുരമൊരിക്കലും..''എന്ന് കവി എഴുതിയത് ഭാഷയെക്കുറിച്ചാണ് എങ്കിലും അത് ആഹാരത്തെ പറ്റിയും ശരിയാണ്.കുട്ടിക്കാലത്തെ ഭക്ഷണം വീണ്ടും കൊതിക്കുന്നത് സ്നേഹവും ഓര്‍മയും അലിവും ധ്വനിപ്പിക്കുന്നു.നാം അമ്മയുടെ മാറിലേയ്ക്ക് മടങ്ങാന്‍ കൊതിക്കുംപോലെ ആഹ്ലാദകരമായ അനുഭവമാണ് അത്.
    തനിയെ പാചകം ചെയ്താലേ ഈ പറഞ്ഞതൊക്കെ മനസ്സിലാക്കാന്‍ പറ്റൂ.പീ ജീ.ക്ലാസ്സിലെ കുട്ടികളോടും ഗവേഷകരോ ടും ഞാന്‍ പറയാറുണ്ട്.ഈ ഡി ഗ്രികലെ ല്ലാം എടുത്താലും ഒരുനേരം ഒരു ചായയോ കഞ്ഞിയോ വെ ച്ചുകഴിക്കാന്‍ പറ്റില്ലെങ്കില്‍ ഇതൊക്കെ നിഷ് പ്രയോജനകരമാണന്നു.ആഹാരത്തിനാണല്ലോ ഇതെല്ലാം..
    അതുകൊണ്ടു സുല്ഫീ..എനിക്ക് സന്തോഷമായി..സുല്‍ഫി കഞ്ഞിവെക്കാന്‍ അറിയാവുന്നവനാനെന്നറിഞ്ഞതില്‍..
    അബുദാബിയിലേക്ക് പാചകക്കുറിപ്പുകള്‍ അയച്ചു ഞാനും വേണ്ടവണ്ണം പ്രോല്‍സാഹിപ്പിക്കാം.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. ..
    ഇന്നലെ വായിച്ചതാ.
    ഒരിക്കല്‍ക്കൂടി ഇന്ന്, വായിച്ചു.

    ഒറ്റവാക്കില്‍ പറയാം

    ഹൃദ്യം :)


    കൂടുതലെഴുതുന്നില്ല ഇവിടെ.
    അധികപ്രസംഗമായിപ്പോകും, അതാ.

    എനിക്കേറ്റവും ഇഷ്ടമായ രചന ഇതാണെന്ന് കൂടി പറയട്ടെ.
    ..

    ReplyDelete
  14. ..
    ങ്ഹാ, പീന്നെ, എന്റടുത്ത് വന്ന് ചോദിച്ചില്ലെ.

    കുറേ മുന്‍പേ ബ്ലോഗ് ഉണ്ടായിരുന്നെന്നെ ഉള്ളു.
    എഴുത്തൊന്നും ഇല്ലായിരിന്നു.
    ഇക്കഴിഞ്ഞ മാസം മുതലാ ഇവിടെ അഭ്യാസം തുടങ്ങിയെ,
    എല്ലാരേയും അറിഞ്ഞു വരുന്നെ ഉള്ളു :)
    ..

    ReplyDelete
  15. AMMA INNILLA. PAKSHE...ENNUMUNDU...NJAAN MARICHU CHELLUMBOL AMMAYE INI KAANAAN KAZHIYUMAYIRIKKUM

    ReplyDelete
  16. നാവില്‍ വെള്ളം ഊറി നിങ്ങടെ തൂമിച്ച ചോറിന്റെ (എന്റെ നാട്ടില്‍ ഇതിനു തൂമിച്ച ചോര്‍ ഉള്ളിചോര്‍ എന്നോക്കയാ പറയുക ) ടേസ്റ്റ് കേട്ടിട്ട് ഇതുണ്ടാക്കാന്‍ ഏറ്റവും നല്ലത് പഴം ചോറാ

    ReplyDelete
  17. ഒരു ഫ്രൈഡ് റൈസ് കഴിച്ച സ്വാദ്

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. YES.....Mother & mother land is more than heaven. keep writing.....

    inviting to visit http://www.yuvashabtham.blogspot.com/

    ReplyDelete
  20. സുല്ഫിയുടെ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഞാനും പഴയ കാലത്തിലേക്ക് തിരിച്ചു പോയി

    ReplyDelete
  21. ആ കൈപ്പുണ്യം ആ രുചി അതൊരിക്കലും നാവിൽ നിന്നും പോകില്ല...

    അമ്മ വിഷമാണ് നൽകുന്നതെങ്കിൽ അതിനും സ്വാദേറും...

    ReplyDelete
  22. വസന്തെച്ചീ : കുറെ ആയി പഴയ പോസ്റ്റുകളിലൂടെ വന്നിട്ട്. ഇപ്പോഴാ ഈ വഴി വരാന്‍ ഒഴിവു കിട്ടിയത്.
    നന്ദി ഈ വിശദമായ കുറിപ്പിന്.
    രവി: എവിടെയാ കാണാന്‍ ഇല്ലല്ലോ.
    അയ്യോ പാവം : തൂമിച്ച ചോര്‍ എന്ന് തന്നെയാ ഞങ്ങളുടെ നാട്ടിലും പറയുക. ഞാനൊന്ന് ഇംഗ്ലീഷ് കരിച്ചു എന്നേയുള്ളൂ. പഴം ചോറ് തന്നെയാ ഇതുണ്ടാക്കാന്‍ ഉത്തമം.
    ജുവൈരിയ : സ്വാദ് കിട്ടിയോ. എന്നാല്‍ അതിന്റെ ബില്‍ അയച്ചു തരാം. തുക അയച്ചു തരണം കേട്ടോ.
    റയീസ്, ഇസ്മയില്‍, ഭായി : നന്ദി.
    .

    ReplyDelete
  23. അസ്സലാമു അലൈക്കും....

    സുല്‍ഫീ.... വളരെ നന്നായിട്ടുണ്ട്.... എന്ടെ ഉമ്മയുടെ ഓര്‍മ്മ വരുന്നു...... അല്ലാഹു ഉമ്മാക്കും നമ്മില്‍ നിന്നും മരണപ്പെട്ട എല്ലാവര്‍ക്കും സ്വര്‍ഗ്ഗം നല്‍കുമാറാകട്ടെ......

    ReplyDelete
  24. ബീന ഹരീഷ്June 11, 2013 at 1:22 PM

    പഴയകാലത്തിലേക്ക് ഒരു തിരിച്ചുപോക്കിന് ഇടവരുത്തിയതില്‍ ഒരുപാട് സന്തോഷം സുൾഫിക്കാ...

    ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments