Sunday, January 21, 2024

മൂട്ട

 "ഉപ്പച്ചീ.. ഇതാ കിടക്കയിലൊരു മൂട്ട"

"അതെവിടുന്നാ?!"
ചോദ്യമിത്തിരി ശബ്ദം കൂടിപ്പോയി..
മറുപടി കെട്ട്യോളുടെ വകയായിരുന്നു.
"തിരിച്ചും മറിച്ചും ഞാൻ മൂട്ടയോടു ചോദിച്ചു നോക്കി, വായ തുറന്ന് കമാന്നൊരക്‌ഷരം മിണ്ടുന്നില്ല.
പിന്നെ ഞാനെങ്ങിനെ അറിയും അതെവിടുന്നാന്ന്..."
പുല്ല്, മിണ്ടാതിരുന്നാൽ മതിയായിരുന്നു.

4 comments:

  1. മൂട്ടയാണെങ്കിലെന്താ വാ തുറന്ന് മിണ്ടിക്കൂടെ... മനുഷ്യനല്ലെ ചോദിക്കണെ!!

    ReplyDelete

വല്ലതും പറയാന്‍ തോന്നുന്നുണ്ടോ... എന്നാലത് വേഗമാവട്ടെ. ഇവിടെ...
I am waiting for your comments